അമ്പലപ്പുഴ ഓർമ്മകൾ
അമ്പലപ്പുഴയിലെ 34 0ാമത്തെ സപ്താഹത്തിന്റ ഒരു ഫോട്ടോ കാണുകയുണ്ടായി. എന്റെ ഓർമ്മകൾ കൊണ്ടെത്തിച്ചതും എന്റെ ഗ്രാമത്തിൽ തന്നെ , അമ്പലപ്പുഴ ഉണ്ണി കണ്ണന്റെ മുറ്റത്തു . എല്ലാ അവധിയ്ക്കും അമ്മയും ചേച്ചിയും ഞാനും രാവിലെ എറണാകുളത്തു നിന്നും ആനവണ്ടിയിൽ പുറപ്പെടും അമ്പലപ്പുഴയ്ക്കു. വെളുപ്പിന് 5 മണിയ്ക്ക് ഏലൂരിൽ നിന്ന് പുറപ്പെട്ടു എറണാകുളം എത്തി അവിടുന്ന് നടന്നു ബസ് സ്റ്റാണ്ടിലേയ്‌ക്ക് , പിന്നീട് ബസിന്റെ പുറകെ ഓടി ആനവണ്ടിയിൽ സൈഡ് സീറ്റിനു വേണ്ടിയുള്ള ഗുസ്തി ചേച്ചിയുമായി ( അതിന് ചേച്ചി പറയുന്നത് ഞാൻ കാഴ്ച കണ്ടു ഉറങ്ങും ചേച്ചിക്കാണെങ്കിൽ ഉറക്കവും ഇല്ല ) അങ്ങനെ തുടങ്ങും ഓരോ യാത്ര . അടുത്തത് ആലപ്പുഴ ബസ്...