Fist Bum
ഒരു ബല്ലാത്ത ഹെഡിങ് ആണെന്ന് വിചാരിക്കും അല്ലേ, എന്തായാലും കഥ പുറകെ… ഈ ഒരു ടോപ്പിക്ക് എഴുതാൻ തന്നെ കാരണം, ഇപ്പോഴത്തെ പിള്ളേരുടെ ഇടയിൽ ഉള്ള ഡയലോഗ്സ് എല്ലാം ഷോർട് കട്ട് പ്രയോഗങ്ങൾ ആണല്ലോ, പിള്ളേര് മാത്രമല്ല സോഷ്യൽ മീഡിയ വന്നതോടെ എല്ലാം ഷോർട് കട്ട് ആണ്. എന്നാലും പിടിച്ചു നിൽക്കാൻ വേണ്ടി കുറെ ഒക്കെ പഠിച്ചെടുത്തു എന്ന് പറയാമെങ്കിലും മറന്നും പോകും. എനിക്കാണെങ്കിൽ ആ ഭാഷ ട്യൂബ് ലൈറ്റ് പോലെയും ആണ്, എന്നാലും കൂടെ പിടിച്ചു നിൽക്കാൻ വേണ്ടി ഗൂഗിൾ ചേച്ചിയുടെ സഹായം എടുക്കും. ആരോടും പറയില്ല കാരണം നമ്മുടെ വില കളയാൻ പാടില്ലലോ. ഈ ഷോർട് കട്ട് പ്രയോഗം ആലോചിക്കാൻ കാരണം എന്റെ ഒരു പ്രിയപ്പെട്ട സുഹൃത്തിനു പറ്റിയ അബദ്ധം കാരണം ആണ്, ഞങ്ങളുടെ പോക്കിരീ ഗ്രൂപ്പിൽ WTF എന്ന് ഒരാൾ പ്രയോഗിച്ചു, ദേ നമ്മുടെ സുഹൃത്ത് ഗൂഗിൾ ചേച്ചിയോട് ചോദിക്കാതെ മകനോട് പോയി ചോദിച്ചിരിക്കുന്നു, അതിൽ “F” പ്രയോഗം ഇന്നാട്ടിലെ പട്ടിയ്ക്കും പൂച്ചയ്‌ക്കും വരെ അറിയാവുന്ന കാര്യമാണല്ലോ എന്നതാണ് നമ്മുടെ ഒരു ഇതു, പക്ഷേ സത്യം പറയാല്ലോ കുറച്ചു IQ കുറവുള്ള എന്നെ പോലെ ഉള്ളവർ ഗൂഗിൾ ചേച്ചിയോടാണ് ചോദിച്ചു മനസിലാക്കാറുള്ളത്. , , പിന്നെ ആ പേരും...