Posts

Showing posts from October, 2023

യാത്ര -അവസാനിക്കുന്നില്ല.................

Image
ഒരു വിഷമത്തോടെ ആണ് ഈ ദിവസം എഴുന്നേറ്റത്, വേറെ ഒന്നും അല്ല, ഞങ്ങളുടെ മടക്ക യാത്ര  ആരംഭിക്കുന്നു, ഇനി ഒരു ദിവസം കൂടി അല്ലേ ഉള്ളൂ ഞങ്ങളുടെ ട്രിപ്പ്‌ തീരാൻ എന്നുള്ള  സങ്കടവും. പിന്നെ, ഇന്നും കൂടി അല്ലേ, തഞ്ചാവൂരിൽ complimentary breakfast കഴിക്കാൻ പറ്റു എന്ന സന്തോഷത്തിൽ 7 മണിക്ക് തന്നെ restaurant ൽ എത്തി.  അവിടെ കൊണ്ട് വച്ചിരിക്കുന്ന  items okke try ചെയ്തു, രണ്ടു ദിവസത്തിനകം നമ്മൾ തന്നെ cut fruitsഉം,  fresh ജ്യൂസും okke ഉണ്ടിവിടെ എന്ന imaginationil, ഉണക്ക ദോശയോ മറ്റോ കഴിച്ചു പാത്രവും കഴുകി നടക്കണമല്ലോ എന്ന ഒരു ഇതിൽ അവിടെ ഉള്ളതൊക്കെ വെട്ടി വിഴുങ്ങിയില്ലാ, കാരണം , ഇന്നിയും യാത്ര ആണല്ലോ…അടുത്ത ക്ഷേത്രത്തിലേയ്ക്ക്. അങ്ങനെ ബില്ല് okke settle ചെയ്തു ഹോട്ടൽ  ജ്ഞാനത്തിൽ നിന്നും തഞ്ചാവുരിൽ നിന്നും വിട  പറഞ്ഞു യാത്ര തിരിച്ചു.  തഞ്ചാവൂരിൽ നിന്നും രണ്ടു മണിക്കൂർ യാത്ര ചെയ്തു നേരെ പോയത്  പിള്ളയാർപെട്ടി ക്ഷേത്രത്തിലേയ്ക്ക് ആണ്, കർപക വിനായക കോവിൽ എന്നും ഈ ക്ഷേത്രത്തിന്നു നാമം ഉണ്ട്. കുറെ കേട്ടിരുന്നു ഈ ക്ഷേത്രത്തെ കുറിച്ചും, അങ്ങനെ ആണ് തിരികെ വരുമ്പോ...

യാത്ര - നാലാം ദിവസം

Image
ശരിക്കും പറഞ്ഞാൽ യാത്ര തുടങ്ങുമ്പോൾ ഉണ്ടാകുന്ന excitement, നമ്മൾ destination എത്തുമ്പോൾ മുതൽ  യാത്ര തീരാറായല്ലോ എന്ന ചിന്ത ഇടയ്ക്കിടയ്ക്ക് നമ്മളെ  വിഷമത്തിലാക്കാറുണ്ട്.…അങ്ങനെ നാലാമത്തെ ദിവസമായ വ്യാഴായ്ച്ച ഞങ്ങൾ കുംഭകോണത്തു പോകണ്ടാന്നു നിശ്ചയിച്ചു. കാരണം, പോയാൽ തഞ്ചാവൂരിൽ ഷോപ്പിംഗ് പരിപാടികൾ ഒന്നും നടക്കില്ല, പിന്നെ പിറ്റേ ദിവസം ഞങ്ങൾ തിരിക്കുന്നു അടുത്ത സ്ഥലത്തേയ്ക്ക്,  അപ്പോൾ ഡ്രൈവർക്കു കുറച്ചു റസ്റ്റ്‌ വേണ്ടേ എന്ന ചിന്തയിൽ കുംഭകോണം യാത്ര വേണ്ടാന്നു വച്ചു.  അങ്ങനെ വളരെ relaxed ആയി  എഴുന്നെറ്റു complimentary breakfast കഴിക്കാമല്ലോ എന്ന സന്തോഷത്തിൽ ആദ്യം fresh juice, അതല്ലേ വീട്ടിലും ശീലം എന്ന സ്റ്റൈലിൽ, പിന്നെ നല്ല soft ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും, വലിയ ഇഷ്ടം ഇല്ലെങ്കിലും ഒരു ഫ്രണ്ടിന് ഫോട്ടോ എടുത്തു കുശുമ്പ് പിടിപ്പിക്കാൻ വേണ്ടി  പൊങ്കലും എടുത്തു, ചുരുക്കം പറഞ്ഞാൽ അവിടെ ഉള്ള എല്ലാ സാധനങ്ങളും കഴിച്ചു പ്രത്യേകിച്ച് cut fruits , എന്നിക്കു വയ്യ, ഞങ്ങൾ  ഞങ്ങളെ കൊണ്ട് തന്നെ തോറ്റു… തിരികെ വന്നാൽ അടുക്കള ഭരണം എല്ലാവരുടെയും തോളിൽ ആണല്ലോ, അപ്പ...

യാത്ര -മൂന്നാമത്തെ ദിവസം

Image
അങ്ങനെ കാത്തിരുന്ന ആ ദിവസം എത്തി. പണ്ടേ പോകണം എന്ന് ആഗ്രഹിച്ച ഒരു ക്ഷേത്രം ആണ്, പക്ഷേ, അന്ന് ഈ ക്ഷേത്രത്തെ കുറിച്ച് കേൾക്കുമ്പോൾ പഞ്ചഭൂതങ്ങളിൽ ഉൾപ്പെട്ടതാണെന്നോ, പഞ്ചഭൂതങ്ങൾ എന്താണ് എന്നും അറിയാത്ത കാലം. ഇപ്പോഴും അങ്ങനെയൊക്കെ തന്നെ ആണ്, എന്നാലും! പഞ്ചഭൂതങ്ങളിൽ ആകാശം ആണ് ഞങ്ങൾ പോകുന്ന ചിദംബരം ക്ഷേത്രം. ചിദംബരം ക്ഷേത്ര ദർശനം പ്ലാൻ ചെയ്തതു എന്റെ ചേച്ചി പറഞ്ഞത് കൊണ്ടാണ്.  എന്തായാലും ഒരു 3  മണിക്കൂർ യാത്ര ഉണ്ട് ചിദംബരത്തെയ്ക്ക്, അത് കൊണ്ട് തന്നെ ഹോട്ടലിലെ complimentary breakfast തെല്ലു ദുഖത്തോടെ വേണ്ടാന്നു വച്ചു. ഏകദേശം 5-½ യോടെ ഞങ്ങൾ തിരിച്ചു. എട്ടരയോടെ എങ്കിലും എത്തുമല്ലോ എന്നായിരുന്നു ഡ്രൈവറും ടൂർ ഓപ്പറേറ്ററുമായ എന്റെ ഒരു പ്ലാൻ. അങ്ങനെ മാർഗബന്ധു സ്തോത്രവും എല്ലൂർ ബിജുവിന്റെ ചന്ദ്രശേഖര എന്ന സോപാന സംഗീതം കേട്ടും കൂടെ പാടിയും ഗൂഗിൾ  ചേച്ചി പറഞ്ഞു തന്ന വഴിയിൽ കൂടി വണ്ടി തഞ്ചാവൂരിൽ നിന്നും അടുത്ത ദേശത്തേയ്ക്ക്  പാഞ്ഞു. പോകുന്ന വഴി ആദ്യം ഒന്ന് തെറ്റി, കൂടെ ഉള്ള കമല്ലൂസിന്റെ തമിഴിൽ ഞങ്ങൾ ചോദിച്ചു ചോദിച്ചു പോയി…. എന്തായാലും ഒരു സ്ഥലം എത്തിയപ്പോൾ റോഡിന്റെ ഗതി മാറി, ...

യാത്ര -രണ്ടാം ദിവസം .രണ്ടാം പകുതി

Image
  വീണ്ടും   രണ്ടാം   ദിവസത്തിന്റെ   രണ്ടാം   ഭാഗം   തുടങ്ങട്ടെ .... ആദ്യം   പോയത്   പഞ്ചഭൂതസ്ഥല   ക്ഷേത്രമായ , "Thiruvanai Arulmighu Jambhukeshwarar Akhilandeshwari "  ക്ഷേത്രത്തിലേക്കാണ് .  പഞ്ചഭൂതങ്ങളിൽ   ജലം   ആണ്   ഇവിടെ പ്രതിനിധീകരിക്കുന്നതും .  കഥ   എന്തെന്നുവെച്ചാൽ   പാർവതി   ദേവി   അഖിൽലാണ്ടെശ്വരിയുടെ രൂപം   എടുത്തു   തപസ്സു   ചെയ്യാൻ   ഇവിടേയ്ക്ക്   വരികയും ,  ജലത്തിൽ   നിന്നും   ശിവലിംഗ   രൂപം ഉണ്ടാക്കുകയും     പൂജിക്കുകയും   ചെയ്തു   എന്നാണ് . ഈ   ക്ഷേത്രത്തിൽ   ഭഗവാന്റെ   ഗർഭ   ഗൃഹം   സ്ഥിതി   ചെയ്യുന്നതു   കുറച്ചു   പടികൾ   ഇറങ്ങി ചെല്ലുമ്പോഴാണ് .  എപ്പോഴും   നനവും   വെള്ളവും   ഉണ്ട്   താനും .  അവിടെ   ആനകൾ   കടന്നു വരില്ല     എന്നും   ആണ് .  അതിനും   ഉണ്ട്   മറ്റൊരു   ഐതിഹ്യം .  എല്ലാം   ...