Posts

FLAMES

 ഒരു ബുക്ക്‌ പ്രസിദ്ധീകരിക്കണം എന്ന ഒരു ആഗ്രഹം തലയ്ക്കു പിടിച്ചപ്പോൾ ആണ് എന്റെ ഒരു ബ്ലോഗിന് അവാർഡ് കിട്ടിയേ. പിന്നെ ഞാൻ ഉറപ്പിച്ചു എന്ത് വന്നാലും ഞാൻ എന്റെ ഈ ആഗ്രഹം നടത്തും. അപ്പോൾ അറിയുന്നു ഒരു ബുക്ക്‌ പ്രസിദ്ധീകരിക്കണമെങ്കിൽ ഒരു വിവരം ഉള്ള ആളുമായി സംസാരിക്കണം. അങ്ങനെ ആദ്യം ഇവിടേ തിരുവനതപുരത്തുള്ള എന്റെ സുഹൃത്ത്‌ രാജു എന്ന രാജീവുമായി ഒരു പ്രസാദ്ധകനെ പോയി കണ്ടിരുന്നു, പക്ഷേ ഞങ്ങൾക്ക് രണ്ടു പേർക്കും ആ പുള്ളിയെ അത്രയ്ക്ക് ബോധിച്ചില്ല. അങ്ങനെ എന്റെ നഴ്സറി സ്കൂൾ മുതൽ ഉള്ള ചങ്ങായിമാരായ വിജയനും വിനുവും, ഞങ്ങളുടെ തന്നെ കൂടേയുള്ള രാജുവിനെ കുറിച്ച് പറയുന്നത്, ഈ രാജുവും രാജീവ്‌ തന്നെ ആണ്. ഈ പുള്ളികാരൻ എഴുത്തു ലോകവുമായി ബന്ധം ഉണ്ടെന്നും, അങ്ങനെ ഫസ്റ്റ് സിറ്റിംഗ് കഴിഞ്ഞപ്പോൾ രാജു എന്നോട് പറഞ്ഞു എഴുതുന്നതൊക്കെ കൊള്ളാം പക്ഷേ ഈ എഴുതിയതൊന്നും പോരാ, ഞാൻ എഴുതിയ എല്ലാ ബ്ലോഗില്ലും എഴുതി തീർക്കാനുള്ള വേപ്രളം കാണുന്നു , ആഹാ ഇത്രയ്ക്കും എന്നെ മനസിലാക്കി കളഞ്ഞല്ലോ എന്നായി ഈ ഞാനും… എന്തായാലും അന്ന് മുതൽ പുതിയ പേന, പുതിയ ബുക്ക്‌ പിന്നെ എന്റെ സ്വന്തം സന്തത സാഹചാരി ആയ എന്റെ ടാബും കൂടി യാത്ര തുടങ്ങി...

ഭഗവത് അനുഭവ സഞ്ചാരം

 ഭഗവത് അനുഭവ സഞ്ചാരം  രാധേ രാധേ  ഈ കുറിപ്പുകൾ എന്റെ വൃന്ദാവന യാത്ര അനുഭവങ്ങൾ ആണ്. 2018 ൽ ആദ്യമായി ഒറ്റയ്ക്കു യാത്ര പോകുന്നത് ഈ ഗോലോകത്താണ്. ഒരു യാത്ര വിവരണം എഴുതാൻ എനിക്കറിയില്ല ആദ്യം മുതൽ അവസാനം വരെ ഉള്ള അടുക്കും ചിട്ടയുമായുള്ള ഒരു വിവരണവും അല്ല ഇതു. എന്റെയുള്ളിൽ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്ന, എന്നും വിശ്വസിച്ചിരുന്ന എന്റെ കണ്ണനെ തേടിയുള്ള യാത്രയായിരുന്നു. ആ വംശിധാരിയേ കണ്ടെത്തുകയായിരുന്നു, സ്പർശിക്കുകയായിരുന്നു ശരിക്കും രാസലീല ആടുകയായിരുന്നു രാധയിലൂടെ. രാധയിലൂടെ മാത്രമേ കൃഷ്ണനെ അറിയുകയുള്ളൂ എന്നതും വൃന്ദാവനിലെത്തിയതിനു ശേഷം കിട്ടിയ തിരിച്ചറിവാണ്, അതിനാൽ ആദ്യം രാധയെ അറിയണം, രാധേ രാധേ എന്ന മന്ത്രം സിരകളിലൂടെ ഒഴുകണം.  ആദ്യയാത്രയ്ക്കു വേണ്ടി ഒരുങ്ങി തുടങ്ങിയപ്പോൾ മുതൽ മുടക്കം വരുമോ എന്ന ഒരു വലിയ ഭയം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ആരോടും പറഞ്ഞിരുന്നില്ല. 16 പേരടങ്ങിയ ഞങ്ങളുടെ ഇടയിൽ ഞാൻ മാത്രമായിരുന്നു ഒറ്റയ്ക്ക് വന്നത്. അതിൽ എനിക്ക് ഒരു വിഷമവും ഇല്ലായിരുന്നു, ഒരു തരത്തിൽ പറഞ്ഞാൽ എല്ലാത്തിൽ നിന്നും ഒരു മോചനമായിരുന്നു ഈ യാത്ര. പക്ഷികളെ പോലെ പാറി നടക്കുവാൻ കിട്ടിയ ഒര...

ഒരു ഗുരുവായൂർ അനുഭവം

Image
  എന്റെ ഗുരുവായൂർ യാത്രകൾ ഇപ്പോൾ വർഷത്തിൽ ഒരിക്കലായി മാറിയിരിക്കുന്നു. കണ്ണൻ എന്നെ അങ്ങോട്ട്‌ വിളിക്കാറില്ല എന്ന് പറയുന്നത് ശരി അല്ല, കാരണം ഞാനും കൂടി ഉത്സാഹിച്ചാൽ മാത്രമേ അവിടുന്നും ഒരു ചരട് ഇട്ടു തരികയുള്ളു. അപ്പോൾ അതെന്തേ താൻ ഇപ്പോൾ തന്റെ കണ്ണനെ കാണാൻ പോകാത്തത് എന്ന് ആരുടെയെങ്കിലും മനസ്സിൽ ഒരു ചോദ്യം ഉണ്ടെങ്കിലോ എന്ന് കരുതി പറയട്ടെ, എന്റെ തിരക്കിട്ട ജീവിതവും യാത്രകളും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന രീതിയിൽ ഉള്ള ഓട്ടവും, അതോ ഇനി മൂപ്പരോട് ഇച്ചിരി സ്നേഹ കുറവാണോ എന്നൊരു സംശയവും ഉണ്ട്. ദോഷം പറയരുതല്ലോ! എന്റെ സ്നേഹം അങ്ങോട്ട്‌ ഇച്ചിരി കുറയുന്നു എന്ന് എപ്പോൾ തോന്നുമോ അന്ന് മുതൽ കിട്ടും ചെറിയ ചെറിയ പണി, എന്നാലും കൈ പിടിച്ചു കര കയറ്റുകയും ചെയ്യും,! അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ഉള്ള ഒരു ബന്ധം.  കഴിഞ്ഞ വർഷം എന്റെ ചേച്ചിയും കൂടേ രണ്ടു കസിൻസ് മോളി ചേച്ചിയും ശാരിയുമായി പോയി വന്ന ശേഷം ഇപ്പോൾ ആണ് ഗുരുവായൂർക്കു പോകാൻ ചാൻസ് കിട്ടുന്നത് . ഇത്തവണ ചേച്ചിയും ശാരിയും കൂടേ ശാരിയുടെ രണ്ടു മക്കളും. കുഞ്ഞുങ്ങൾ ആദ്യമായി ആണ് ഗുരുവായൂർ പോകുന്നതും. അങ്ങനെ രാവിലെ ഞാനും ചേച്ചിയും ആലുവയിൽ നിന്നു...

നൈനിറ്റാൽ യാത്ര -അവസാന ഭാഗം

Image
പാതാൾ ഭുവനേശ്വറിൽ നിന്നും ഞങ്ങൾ നേരെ പോയത് ഗംഗോളി ഹാട്ടിലെ കാളികാപീഠ ക്ഷേത്രത്തിലേയ്ക്കായിരുന്നു. ശങ്കരാചര്യർ പ്രതിഷ്ഠിച്ച ഈ ക്ഷേത്രം ശക്തിപീഠങ്ങളിൽ ഒന്നാണ്. നല്ല ഭംഗിയുള്ള ക്ഷേത്രം. ഈ ഭാഗത്തു കണ്ട മിക്ക ക്ഷേത്രങ്ങളിലും നിറയെ മണികളുണ്ട്. ഞങ്ങൾ എത്തുമ്പോൾ അവിടെ ആരതിയുടെ സമയമായിരുന്നു. അതു പറഞ്ഞപ്പോഴാണ്, നേരത്തെ എഴുതാൻ വിട്ടുപോയ ഒരു ക്ഷേത്രം ഓർമ്മ വന്നത്. രണ്ടാമത്തെ ദിവസം paragliding ന് ശേഷം ഞങ്ങൾ Haldwani യിലെ പ്രസിദ്ധമായ ശീതളാദേവിക്ഷേത്രത്തിൽ പോയിരുന്നു. ഉത്തരാഖണ്ഡിലെ മിക്ക ക്ഷേത്രങ്ങളെയും പോലെ കുറച്ച് ഉയരത്തിലാണ് " മാ ശീതളാദേവി" യുടെയും സ്ഥാനം. റോഡിൽ നിന്നും ഏകദേശം 500 അടിയെങ്കിലും നടന്നു കയറണം ഈ ക്ഷേത്രത്തിലേക്ക്. ഏകദേശം 6 മണിയോടെ അവിടെ എത്തി, നിറയെ യൂകാലിപിറ്റസ് മരങ്ങളാൽ ചുറ്റപെട്ടു നിൽക്കുന്ന സുന്ദരമായ ക്ഷേത്രം. ആരതി സമയത്താണ് ഞങ്ങൾ അവിടെ എത്തുന്നത്. ചുറ്റിനും ഉള്ള മണികൾ അടിച്ച് ആരതി തൊഴുത ശേഷം, ഞങ്ങൾ ഓരോരുത്തർക്കും അമ്മയ്ക്ക് ആരതി ചെയ്യുവാൻ ഉള്ള ഭാഗ്യം ലഭിച്ചിരുന്നു.   ഇനി ഗംഗോളിഹാട്ടിലെ കാളികാ പീഠം  ക്ഷേത്രത്തിലേക്ക് മടങ്ങി വരാം. ഇവിടെയും ആരതി സമയത്താണ് ഞങ്ങളെത്...
 യാത്രകൾ ഇഷ്ട പെടാത്തവരായിട്ടു ആരും ഇല്ലല്ലോ !പക്ഷേ unplanned ആയിട്ടുള്ള ഒരു യാത്ര അതിന്റെ enjoyment ഒന്ന് വേറെ തന്നെ ആണ് .  അങ്ങനെ ഒരു യാത്ര കൊണ്ടെത്തിച്ചു കുട്ടിക്കാനം എന്ന സുന്ദരഭൂമിയിൽ. കുട്ടികളുടെ സ്ഥിരം സങ്കേതം  ആണ്, എന്നാൽ എന്റെയും അഞ്ജലിയുടെയും ആദ്യത്തെ യാത്ര ...കാഞ്ഞിരപ്പള്ളി വരെ പോകേണ്ട ഒരാവശ്യം ഉണ്ടായിരുന്നു ഞങ്ങൾക്ക് . എനിക്കു പിറ്റേ ദിവസം ആലുവയിൽ വരേണ്ടത് കൊണ്ട് എന്റെ പെട്ടി എടുത്തിരുന്നു . അങ്ങനെ കാഞ്ഞിരപ്പള്ളിയിൽ നിന്നു ഉടുതുണിക്ക് മറുതുണി ഇല്ലാതെ കുട്ടിക്കാനത്തേയ്‌ക്ക്‌  തിരിച്ചു ...എന്തായാലും പോകുന്ന വഴി മുണ്ടക്കയത് ഒരു കടയിൽ ഇറങ്ങി കുറച്ചു ഉടുപ്പുകൾ വാങ്ങി തിരിച്ചു ...നല്ല ലാഭം തോന്നിയത് കൊണ്ട് extra തുണിയും വാങ്ങി. കടക്കാരൻ ഞങ്ങൾ വാങ്ങുന്നത് കണ്ടു ഏതോ അഭായാർത്തികൾ ആയിരിക്കും എന്ന തീരുമാനത്തിൽ കാര്യങ്ങൾ അന്വേഷിച്ചു ..തണുപ്പാണ് അവിടെ എന്നുള്ള മുന്നറിയിപ്പും തന്നു അദ്ദേഹം . പിന്നീടുള്ള യാത്ര പ്രകൃതി ഭംഗി ആസ്വദിച്ചുള്ള യാത്ര, ശരിക്കും ഒരു ഉണർവ് തന്നെ. കുഞ്ഞുങ്ങളും നന്ദുവിന്റെ അമ്മ ലക്ഷ്മിയും  പിന്നെ ഞങ്ങളുടെ മൗഗ്ലി വേധപ്പൂവും ആകുമ്പോൾ പറയണ്ടല്ലോ ....

നൈനിറ്റാൽ യാത്ര Part 3- പാതാൾ ഭുവനേശ്വർ യാത്ര

Image
അടുത്ത ദിവസത്തെ യാത്രയ്ക്കായി ഞങ്ങൾ രാവിലെ പ്രാതലും കഴിച്ചു റൂം vacate ചെയ്തിറങ്ങി,പാതാൾ ഭുവനേശ്വറിലേയ്ക്ക്. സാധാരണ ഏതു യാത്രയ്ക്ക് പോകുമ്പോഴും ഒരു ചെറിയ അന്വേഷണം നടത്താറുണ്ട് പോകുന്ന സ്ഥലത്തെ കുറിച്ച്. പക്ഷേ, ഈ സ്ഥലത്തിന്റെ പേര് കേട്ടപ്പോൾ തന്നെ എന്റെ മനസ്സിന് ചാഞ്ചല്ല്യം. പാതാളമാണ് പോകുന്ന സ്ഥലം. എന്റെ അമ്മ പാതാള ഗണപതിയെ തൊഴാൻ പോയശേഷമാണ് അമ്മയ്ക്ക് കാലിന്റെ വേദന തുടങ്ങിയത്. കോവിഡ് കാലത്തെ ലോക്ഡൗൺ കാരണം ക്ഷേത്രത്തിൽ പോകാൻ പറ്റാത്തത് കൊണ്ടാവാം അമ്മയ്ക്ക് ഇത്രയും മാനസികാസ്വാസ്ഥ്യം എന്നു കരുതിയ ഞങ്ങൾക്ക് തെറ്റി. ആ വേദന അമ്മയെ കൂട്ടി കൊണ്ട് പോകാൻ വന്ന bone കാൻസർ ആയിരുന്നു എന്ന് വളരെ താമസിച്ചാണ് അറിഞ്ഞതും. എന്തായാലും, പാതാള ഭുവനേശ്വർ എന്ന്  കേട്ടപ്പോൾ ഉള്ളിൽ ഈ കാരണങ്ങളാൽ ആയിരുന്നു എന്റെ ഭയം. ചെറിയ ഭീതി ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും, പുറമെ ഞാൻ ഒരു ധൈര്യവതി ആണ് എന്നാണല്ലോ എന്റെ ഒരു ഇതും!  അങ്ങനെ ഞങ്ങൾ ഏകദേശം 8 മണിയോടെ യാത്ര തിരിച്ചു, ഒരു നാല് മണിക്കൂർ യാത്രയുണ്ട്..ഒന്നരമണിക്കൂറിനു ശേഷം സോമേശ്വർ എന്ന ബോർഡ്‌ കണ്ടു, ആ പേര് കണ്ടപ്പോഴേ അവിടെ ഒരു ക്ഷേത്രം ഉണ്ടോ എന്നൊരു സംശയ...

നൈനിറ്റാൽ യാത്ര part 2 -Mahavtar Babaji Cave

Image
    മാർച്ച്‌ 18, യാത്ര തുടങ്ങുമ്പോൾ മുതൽ കാത്തിരുന്ന ആ ദിവസം എത്തി.   Mahavatar Babaji: ബാബാജിയെ കുറിച്ച് ആദ്യമായി വായിക്കുന്നത് എന്റെ നാൽപതുകളിൽ, “An autobiography of a yogi“ പരമഹംസ യോഗാനന്ദയുടെ പുസ്തകത്തിലൂടെയാണ്. ഇന്നും വളരെ അധികം പ്രചാരത്തിൽ ഉള്ളതാണ് ഈ പുസ്തക. പിന്നീട് Shri M ന്റെ ജീവചരിത്രത്തിലും ബാബാജിയുടെ ദർശനം അദ്ദേഹത്തിന് ലഭിച്ചതായും പരാമർശിച്ചിട്ടുണ്ട്. ലാഹരി മഹാശയന്റെ ഗുരുവാണ്, ക്രിയ യോഗ ഇദ്ദേഹത്തിലൂടെ ആണ് പ്രചാരത്തിൽ വന്നിട്ടുള്ളതും.  ഒരു നിമിത്തം പോലെ എന്റെ കസിൻ മോളി ചേച്ചി ബാബാജിയുടെ ഒരു ഫോട്ടോ തന്നിരുന്നു, ആരാണ് എന്ന് മനസിലായതും ഇല്ല എന്നത് മറ്റൊരു സത്യം. ഈ യാത്ര പ്ലാൻ ചെയ്തപ്പോൾ “An autobiography of a yogi“ പൊടി തട്ടിയെടുത്തെങ്കിലും വായിച്ചു തീർക്കാൻ സാധിച്ചില്ല. 2005 വരെയും ഇദ്ദേഹത്തിന്റെ ദർശനം ലഭിച്ചവർ ഉണ്ടെന്നു പറയുന്നു. എന്തയാലും ബാബാജി ഗുഹയിലേക്കുള്ള യാത്ര രാവിലെ 6.30 യ്ക്ക് ഭിംതാളിൽ നിന്നും ആരംഭിച്ചു. ഏകദേശം 4 മണിക്കൂർ യാത്രയുണ്ട് ദ്വാരഹട്ടിലെ ബാബാജി ഗുഹയിലേയ്ക്ക്. ഓരോ മലകളായ മലകൾ കടന്നു പോകുമ്പോൾ ചുവന്ന പുഷ്പങ്ങളാൽ അലങ്കരിച്ചു നിൽക്കു...

നൈനിറ്റാൽ യാത്ര part 1

Image
  2025 തുടങ്ങിയപ്പോൾ മുതൽ യാത്രകൾ ആരംഭിച്ചു. ജനുവരി 6ന് ഒരു റോഡ് ട്രിപ്പ്‌,     എപ്പോഴത്തെയും പോലെ മധുരയിലേയ്ക്കാണ് പോയത്, ആദ്യം ആറുപടൈയ് വീട്ടിൽ ആദ്യത്തെ ക്ഷേത്രമായ തിരുപ്രംകുണ്ഡ്രം പിന്നീട് മധുര മീനാക്ഷിയെയും തൊഴുതു പിറ്റേന്ന്‌ രാവിലെ ആറുപടൈയ്     വീട്ടിൽ അവസാനത്തെ ക്ഷേത്രമായ പഴമുധിർ ചോലയിലേക്കും അവിടെ തന്നേയുള്ള     ദിവ്യദേശത്തിൽ ഉൾപ്പെട്ടിട്ടുള്ള മഹാവിഷ്ണു ക്ഷേത്രമായ     അഴകർ കോവിലും അവിടുന്ന് നേരെ കർപകവിനായകരെയും തൊഴുതു കാരയ്ക്കുടിയിലും താമസിച്ചു. പിറ്റേന്ന് രാവിലെ കടലിൽ ശ്രീ രാമനാൽ പ്രതിഷ്ഠിച്ച നവഗ്രഹങ്ങളെയും വണങ്ങി നേരെ രമേശ്വരത്തേയ്ക്ക് പോയി..അവിടെ വൈകിട്ടും രാവിലേയും തൊഴുതു നേരെ അഗ്നി തീർത്ഥത്തിൽ പോയി പിതൃക്കൾക്കുള്ള പൂജ മനസ്സാലെ നടത്തി.     തിരികെ ക്ഷേത്രത്തിൽ വന്ന്‌, ശ്രീ രാമ സ്വാമിയുടെ 22 ശരം വീണ സ്ഥലമായ തീർത്ഥ കുളം എന്നാണ് ഐതിഹ്യം.  അതിൽ നിന്നും ഓരോ കുടം വെള്ളത്തിൽ കുളിച്ച ശേഷം വീണ്ടും തൊഴുതു നേരെ ധനുഷ്കോടിയിലേയ്ക്കും. .അവിടുന്നു ഒരു 7 മണിക്കൂർ യാത്ര ചെയ്തു എത്തി കന്യാകുമാരിയിലും. പിറ്റേന്ന്‌ രാവിലേ സൂര്യോദയവും ദർശ...

Fist Bum

 ഒരു ബല്ലാത്ത ഹെഡിങ് ആണെന്ന് വിചാരിക്കും അല്ലേ, എന്തായാലും കഥ പുറകെ… ഈ ഒരു ടോപ്പിക്ക് എഴുതാൻ തന്നെ കാരണം, ഇപ്പോഴത്തെ പിള്ളേരുടെ ഇടയിൽ ഉള്ള ഡയലോഗ്സ് എല്ലാം ഷോർട് കട്ട്‌ പ്രയോഗങ്ങൾ ആണല്ലോ, പിള്ളേര് മാത്രമല്ല സോഷ്യൽ മീഡിയ വന്നതോടെ എല്ലാം ഷോർട് കട്ട്‌ ആണ്. എന്നാലും പിടിച്ചു നിൽക്കാൻ വേണ്ടി കുറെ ഒക്കെ പഠിച്ചെടുത്തു എന്ന് പറയാമെങ്കിലും മറന്നും പോകും. എനിക്കാണെങ്കിൽ ആ ഭാഷ ട്യൂബ് ലൈറ്റ് പോലെയും ആണ്, എന്നാലും കൂടെ പിടിച്ചു നിൽക്കാൻ വേണ്ടി ഗൂഗിൾ ചേച്ചിയുടെ സഹായം എടുക്കും. ആരോടും പറയില്ല കാരണം നമ്മുടെ വില കളയാൻ പാടില്ലലോ.  ഈ ഷോർട് കട്ട്‌ പ്രയോഗം ആലോചിക്കാൻ കാരണം എന്റെ ഒരു പ്രിയപ്പെട്ട സുഹൃത്തിനു പറ്റിയ അബദ്ധം കാരണം ആണ്, ഞങ്ങളുടെ പോക്കിരീ ഗ്രൂപ്പിൽ WTF എന്ന് ഒരാൾ പ്രയോഗിച്ചു, ദേ നമ്മുടെ സുഹൃത്ത്‌ ഗൂഗിൾ ചേച്ചിയോട് ചോദിക്കാതെ മകനോട് പോയി ചോദിച്ചിരിക്കുന്നു, അതിൽ “F” പ്രയോഗം ഇന്നാട്ടിലെ പട്ടിയ്ക്കും പൂച്ചയ്‌ക്കും വരെ അറിയാവുന്ന കാര്യമാണല്ലോ എന്നതാണ് നമ്മുടെ ഒരു ഇതു, പക്ഷേ സത്യം പറയാല്ലോ കുറച്ചു IQ കുറവുള്ള എന്നെ പോലെ ഉള്ളവർ ഗൂഗിൾ ചേച്ചിയോടാണ് ചോദിച്ചു മനസിലാക്കാറുള്ളത്. , , പിന്നെ ആ പേരും...

ആനന്ദ സംഗീതം 2024

Image
  ‘എന്റെ മാത്രം ശിഷ്യരെ’ ആനന്ദ സംഗീതത്തിന്റെ വേദിയിൽ സദസ്സിനെ അഭിസംബോധന ചെയ്ത ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുവിന്റെ നാവിൽ നിന്ന് ഇങ്ങനെ കേട്ടപ്പോൾ, ഞങ്ങൾ ശിഷ്യർക്കു ഉണ്ടായ സന്തോഷം.. പറഞ്ഞറിയിക്കുവാൻ വാക്കുകളില്ല. ..സ്നേഹസോപനത്തിലൂടെ, എന്നെ പോലെ ഉള്ള അനേകം ശിഷ്യർക്കു ഈ മഹത് ചടങ്ങിന്റെ ഭാഗമാകുവാൻ കഴിഞ്ഞത് ഗുരു കാരുണ്യവും ഈശ്വരാനുഗ്രഹവും ഒന്ന് കൊണ്ട് മാത്രം. ..അതെ സോപാന ഗന്ധർവൻ ഏല്ലൂർ ബിജുവിന്റെ ശിക്ഷണത്തിൽ 200 ൽ പരം ശിഷ്യർ ഒരുമിച്ചു കൊട്ടിപ്പാടി സേവ നടത്തുക, എറണാകുളത്തപ്പന്റെ അനുഗ്രഹം, എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സുകൃതം സപ്താഹ വേദിയിൽ നടന്ന ഈ പരുപാടി ഗംഭീരമാക്കിയ ഓരോരുതരുടെയും മുൻപിൽ എന്റെ വിനീതമായ കൂപ്പുകൈ. 2020 ൽ കേശവപുരത്തപ്പന്റെ തിരുത്സവത്തിന്  ബിജു മാഷ് സോപാന സംഗീതം ആലപിക്കുവാൻ എത്തുകയും, അന്ന് Dr ശുഭ വി നായർനെയും (വൃന്ദവൻ സാരംഗി ) Subha V Nair മാഷിനെയും പരിചയപെടുവാൻ സാധിച്ചു. ആ പരുപാടിക്ക് ഓടുവിൽ അമ്പലകമ്മിറ്റിയിലെ സജു എന്നോട് അനുമോദനം പറയണേ ചേച്ചി എന്നു പറഞ്ഞപ്പോൾ, എന്റെ കൃഷ്ണാ ഈ ഉള്ളവളോ, അങ്ങനെ അന്ന് ഒരു രണ്ടു വാക്ക് അദ്ദേഹത്തെ കുറിച്ച്  പറയുവാനുള്ള ഭാഗ്യവും ലഭിച്ചു. ..ഇതൊര...