ആനന്ദ സംഗീതം 2024









 ‘എന്റെ മാത്രം ശിഷ്യരെ’


ആനന്ദ സംഗീതത്തിന്റെ വേദിയിൽ സദസ്സിനെ അഭിസംബോധന ചെയ്ത ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുവിന്റെ നാവിൽ നിന്ന് ഇങ്ങനെ കേട്ടപ്പോൾ, ഞങ്ങൾ ശിഷ്യർക്കു ഉണ്ടായ സന്തോഷം.. പറഞ്ഞറിയിക്കുവാൻ വാക്കുകളില്ല. ..സ്നേഹസോപനത്തിലൂടെ, എന്നെ പോലെ ഉള്ള അനേകം ശിഷ്യർക്കു ഈ മഹത് ചടങ്ങിന്റെ ഭാഗമാകുവാൻ കഴിഞ്ഞത് ഗുരു കാരുണ്യവും ഈശ്വരാനുഗ്രഹവും ഒന്ന് കൊണ്ട് മാത്രം. ..അതെ സോപാന ഗന്ധർവൻ ഏല്ലൂർ ബിജുവിന്റെ ശിക്ഷണത്തിൽ 200 ൽ പരം ശിഷ്യർ ഒരുമിച്ചു കൊട്ടിപ്പാടി സേവ നടത്തുക, എറണാകുളത്തപ്പന്റെ അനുഗ്രഹം, എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സുകൃതം സപ്താഹ വേദിയിൽ നടന്ന ഈ പരുപാടി ഗംഭീരമാക്കിയ ഓരോരുതരുടെയും മുൻപിൽ എന്റെ വിനീതമായ കൂപ്പുകൈ.


2020 ൽ കേശവപുരത്തപ്പന്റെ തിരുത്സവത്തിന്  ബിജു മാഷ് സോപാന സംഗീതം ആലപിക്കുവാൻ എത്തുകയും, അന്ന് Dr ശുഭ വി നായർനെയും (വൃന്ദവൻ സാരംഗി ) Subha V Nair മാഷിനെയും പരിചയപെടുവാൻ സാധിച്ചു. ആ പരുപാടിക്ക് ഓടുവിൽ അമ്പലകമ്മിറ്റിയിലെ സജു എന്നോട് അനുമോദനം പറയണേ ചേച്ചി എന്നു പറഞ്ഞപ്പോൾ, എന്റെ കൃഷ്ണാ ഈ ഉള്ളവളോ, അങ്ങനെ അന്ന് ഒരു രണ്ടു വാക്ക് അദ്ദേഹത്തെ കുറിച്ച്  പറയുവാനുള്ള ഭാഗ്യവും ലഭിച്ചു. ..ഇതൊരു കുഞ്ഞു സംഭവമാണെങ്കിലും എന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാൻ കഴിയാത്തത്രെയും സന്തോഷം നൽകിയ ഒരു കാര്യം ആയിരുന്നു   ..പിന്നീട് ശുഭയിലൂടെ സോപാന സംഗീതത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടു..ഞങ്ങളുടെ  ഭജനയിൽ ശുഭ എഴുത്തി ബിജു മാഷ് പാടിയ പാട്ടുകൾ ഉൾപ്പെടുത്തി. പിന്നീട് 2023  ൽ മാഷ് വീണ്ടും ഇവിടേ കേശവപ്പുരത്തു വന്നപ്പോൾ എന്റെ ബന്ധു ലക്ഷ്മി പറഞ്ഞ ശേഷമാണ് ഞങ്ങളെ പഠിപ്പിക്കാമോ എന്ന് ചോദിക്കുകയും അങ്ങനെ ഞങ്ങൾ കുറച്ചു അമ്മമാരെ പഠിപ്പിക്കാം എന്ന് സമ്മതം കിട്ടുകയും,  ഓൺലൈൻ ശിഷ്യരായി മാറുകയും ചെയ്തു. നമ്മുടെ മാഷിന്റെ ഒത്തിരി തിരക്കുകൾക്കിടയിൽ ക്ലാസ്സ്‌ മുടങ്ങാറുണ്ടെങ്കിലും, പിന്നീട് ഈ ആനന്ദ സംഗീതം പരുപാടിയുടെ പ്ലാനിങ് സമയം ഞങ്ങളും പങ്കെടുക്കുമോ എന്ന് ചോദിച്ചപ്പോൾ, ആദ്യം എന്റെ മറുപടി ഇല്ലാട്ടോ എന്നായിരുന്നു. കാരണം വേറെ കുറെ കാര്യങ്ങളിൽ ഞാൻ ആ സമയം തിരക്കിലായിരുന്നു, പക്ഷേ സാരമില്ലട്ടോ എന്ന അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോൾ സത്യത്തിൽ സങ്കടമായി, അപ്പോൾ തന്നെ  എന്റെ മനസ് മാറുകയും, ഞാനും ഉണ്ടേ ആ വേദിയിൽ പാടാൻ  എന്ന് വിളിച്ചു പറയുകയും ചെയ്തു, അങ്ങനെ ഞാനും ലക്ഷ്മിയും മാത്രം ഞങ്ങളുടെ ആ ഗ്രൂപ്പിൽ നിന്നും ചേർന്നു,  ഞങ്ങളുടെ അരങ്ങേറ്റമയിരുന്നു ഡിസംബർ 21ന്നു നടന്നത് എന്ന് പറയാൻ ആണ് കൂടുതൽ ഇഷ്ട്ടം. ഓൺലൈൻ അല്ലാതെ ആകെ രണ്ടു തവണ മാത്രമാണ് റിഹേഴ്സൽന്നു വന്നിരുന്നതും. ബാക്കി സമയം മുഴുവൻ ഊണിലും ഉറക്കത്തിലും സോപാനം മാത്രമായിരുന്നു കേട്ടിരുന്നതും. കാണാതെ പാടാണമല്ലോ എന്നതായിരുന്നു അടുത്ത ടെൻഷൻ.  ഭഗവത് കാരുണ്യം  ഉള്ള ആ വേദിയിൽ നിന്നപ്പോൾ വേറെ ഒരു മായ ലോകത്തായിരുന്നു, ഇടയ്ക്കയിലൂടെ ശബ്ദ മുഖരിതമായി ലയിച്ചു നിന്നും പാടുവാൻ കഴിഞ്ഞത് ഞങ്ങളുടെ മാത്രം ഗുരുവിന്റെ അനുഗ്രഹത്താൽ, കൂടേ താങ്ങായി നിന്ന എല്ലാവർക്കും എന്റെ സ്നേഹം. 


ഇവിടേ തിരുവനന്തപുരത്തു നിന്നും അവിടെ പ്രാക്ടിസിന് വന്നപ്പോഴും ആദ്യമായി വരുന്ന ഒരു പരിഭ്രമവും തോന്നിയിരുന്നില്ല, കാരണം എല്ലാവരുടെയും മുഖത്തു ഞങ്ങളുടെ മാഷിനെ പോലെ തന്നെ പ്രസന്നഭാവം മാത്രമായിരുന്നു കാണുവാൻ കഴിഞ്ഞിരുന്നത് കൂടാതെ ആ ദിവ്യമായ ദിവസം അടുക്കുംതോറും എല്ലാം നന്നായിരിക്കണേ എന്ന പ്രാർത്ഥനയും ആയിരുന്നു എപ്പോഴും. ഡിസംബർ 21 അടുക്കും തോറും സത്യം പറയുവാണെങ്കിൽ ഗുരുവായൂരപ്പനെ കാണാൻ  പോകുമ്പോൾ ഉണ്ടാകുന്ന അതെ ടെൻഷൻ ആയിരുന്നു,  മുടക്കം ഒന്നും വരുത്തല്ലേ എന്റെ കണ്ണാ എന്ന എന്നുള്ളാക്കെ പ്രാർത്ഥനയും. 


ശരിക്കും ഒരു Divine Experience ആയിരുന്നു ആനന്ദ സംഗീതം 2024, ഞങ്ങളുടെ ഗുരുവിന്റെ അനുഗ്രഹവും അദ്ദേഹത്തിന്റെ  ആഗ്രഹവും അത് മികവുറ്റതാക്കുവാനും  അതിൽ ഒരാളുകുവാൻ കഴിഞ്ഞതും തികച്ചും ഒരു ഭാഗ്യം തന്നെ ആണ്. ഏതു സമയം വിളിച്ചാലും മെസ്സേജ് അയച്ചാലും അപ്പോൾ തന്നെ മറുടിയുമായി എത്തുന്ന അനുവിനോടും രഞ്ജുവിനോടും Renjini Jyothish ഒത്തിരി സ്നേഹം, കൂടെ ചെമ്മു എന്നു വിളക്കുന്ന രതീഷ് ചെമ്മനാടൻ, രാമൻ, ബാക്കി ഉള്ള കുട്ടികളുടെ ഒന്നും പേര് ശരിക്കും അറിയില്ല, പിന്നെ എന്റെ  സ്വന്തം കമലൂസ്സ് എന്ന കമലയെ മിക്ക ദിവസവും ഓരോ സംശയങ്ങൾ ദൂരീകരിക്കാൻ വിളിചച്ചുകൊണ്ടേ ഇരുന്നു… അഞ്ചിന്നും എഴുപതും അതിൽ കൂടുതൽ പ്രായം ഉള്ളവരുടെ ഈ പരിപാടിയിൽ പങ്കെടുത്ത ഓരോ വ്യക്തികളോടും എന്റെ സ്നേഹവും ആദരവും ഈ വരികളിൽ കൂടി സമർപ്പിക്കുന്നു.


ഒട്ടനേകം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എല്ലാം ആശംസകളും അനുഗ്രഹങ്ങളും ധാരാളമായി കിട്ടിയിരുന്നു. കുറച്ചു കൂട്ടുകാർ നേരിട്ട് കാണാനും വന്നിരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. .ബാക്കി ഉള്ളവരാകട്ടെ live ലിങ്ക് കണ്ടു, കണ്ട ശേഷം അഭിപ്രായം പറഞ്ഞ കുറെ അധികം പേർ, അതിൽ മിന്നായം പോലെ കാണിക്കുന്ന  എന്നെ, സ്ക്രീൻ ഷോട്ട് എടുത്തയച്ചവർ, ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നവൾ ആണ് എന്ന് തെലൊരു അഹങ്കാരത്തോടെയും സന്തോഷത്തോടെയും പറഞ്ഞു കൊള്ളട്ടെ ❤️എന്റെ സുഹൃത്ത്‌ വിനുവിന്റെ അമ്മയും വന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു, എത്രെയോ വർഷങ്ങൾക്കു ശേഷം കണ്ട ആന്റി മോളെ നിന്റെ പരുപാടി മുഴുവൻ കണ്ടിട്ടേ പോകൂ എന്ന് പറഞ്ഞപ്പോൾ, ശരിക്കും ആനന്ദം  ആയിരുന്നു, സ്വതവേ സുഹൃത്തുക്കളെ കണ്ടാൽ വാചകം അടിച്ചും ബഹളം വെച്ചിരിക്കുമ്പോഴും voice റസ്റ്റ്‌ എടുക്കു  എന്ന് ഗുണദോഷിച്ചു പറഞ്ഞു വിട്ട ഇവിടെ തിരുവനന്തപുരത്തു നിന്നും വന്ന എന്റെ സുഹൃത്ത്‌ ഹരി, എന്റെ ഋതു, കൂടേ സുഭാഷും തൃശൂർ നിന്നും ഈ പരുപാടി കാണാൻ വേണ്ടി മാത്രം എത്തിയതാണു. ഇത്രെയും പേരുടെ പേരുകൾ എടുത്തു പറഞ്ഞ സ്ഥിതിക്ക്, ബാക്കി കൂട്ടുകാരുടെ പേരുകൾ എഴുതിയില്ലെങ്കിൽ എന്റെ കാര്യം പോക്കാണ് അതിനാൽ, വന്ന കൂട്ടുകാരുടെ പേരും കൂടി ചേർക്കുന്നു, ( സത്യമായിട്ടും അവരെ പേടിച്ചിട്ടാണെ ) ശ്രീനി, വിനു, സുനിൽ,രാജീവ്‌, പ്രിയ, വിജയനും രേഖയും, സിന്ധു, പിന്നെ ആദ്യമായി തമ്മിൽ കാണുന്ന ദീപ, പിന്നെ എന്റെ ചേച്ചിയും ചേട്ടനും. ഇത്രെയും പേരവിടെ എന്നിക്കു വേണ്ടി വന്നു അവസാനം വരെ നിന്നു കണ്ടവർ.. അവരോടു എന്റെ സ്പെഷ്യൽ സ്നേഹം 🩷 





Comments

Anonymous said…
Yet another defining moment for you, Devi, in which you, as always, have put your heart and soul into it ! Cheers to your indefatigable spirit, passion, and dedication!
Anonymous said…
Thank you dear Amul ...❤️

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം