Posts

Showing posts from September, 2023

യാത്ര -ആദ്യ ദിവസം

Image
അങ്ങനെ കാത്തിരുന്ന ആ സുദിനം എത്തി. 17ന്  എറണാകുളത്തു നിന്നും ചേച്ചിയും ,സിന്ധുവും കമലയും രാത്രി 10.30 യൊടെ  എത്തി . വാചകം അടിയും പോകുന്നതിന്റെ ആകാംഷയിലും ഉറക്കം ഇല്ലായിരുന്നു എന്നു പറയാം ..സ്കൂളിൽ നിന്നും പിക്നിക് പോകുന്ന അതെ മനസികാവസ്ഥയിലായിരുന്നു. അങ്ങനെ 18ന് രാവിലെ 4.25 ന് ഞങ്ങളുടെ യാത്ര പ്രാർത്ഥനകളോടെ ആരംഭിച്ചു. ട്രാഫിക് ഒന്നുമില്ലാതെ ഉദിച്ചു വരുന്ന സൂര്യ രശ്മികളുടെയും മഞ്ഞുമൂടിയ മലയുടെയും വീതിയുള്ള റോഡിലൂടെ നഗർകോവിലും തിരുനെൽവേലിയും കടന്നു കോവിൽപട്ടി ശരവണ ഭവനിൽ 7.15ന് എത്തിയതറിഞ്ഞില്ല എന്നു തന്നെ പറയാം .  അവിടുന്ന് പ്രാതലും കഴിച്ചു 10.30 യോടെ മധുരയിലും എത്തി . ശാസ്ത്തമംഗലത്തു നിന്നും മധുര മീനാക്ഷി അമ്മയുടെ സനിധി വരെ ഏകദേശം 310km ആണ്. മധുരയിൽ കാർ എങ്കേയോ പാർക്ക് ചെയ്തു ഓട്ടോ പിടിച്ചു ഞങ്ങൾ ക്ഷേത്രത്തിൽ പോയി. തിരക്കില്ലാതെ അമ്മയെ കൺകുളിർക്കെ തൊഴുതു. സുന്ദരേശ പെരുമാൾ സന്നിധിയിൽ പോകുന്ന വഴി ഒരു തൂണിൽ ഗർഭിണിയായി നിൽക്കുന്ന ഒരു സ്ത്രീ രൂപം ഉണ്ട്. കഴിഞ്ഞ തവണ ഞാനും ചേച്ചിയും പോയപ്പോഴാണ് ആ കഥ അവിടെ തൊഴാൻ വന്ന ചേച്ചി പറഞ്ഞു തന്നു സുഖ പ്രസവത്തിനായി പ്രാർത്ഥിക്കണം എന...

നിനച്ചിരിക്കാത്ത ഒരു യാത്ര

Image
  യാത്ര   പ്ലാനിംഗ്   പാർട്ട്  1  ഞാൻ   ഒരു   ഹിമാചൽ     യാത്ര   പോകാൻ   പ്ലാൻ ചെയ്തിരുന്നു .    അതിനു   മുൻപേ     മീനാക്ഷി സുന്ദരേശനെ   കണ്ടു   വണങ്ങിയ   ശേഷം   മാത്രമേ   വേറെ എങ്ങോട്ടും   പോകുകയുള്ളു     എന്നും   നിശ്ചയിച്ചിരുന്നു .  പക്ഷേ   ആ   യാത്ര   ക്യാൻസിൽ   ചെയ്തപ്പോൾ   വിചാരിച്ചു മധുര   മീനാക്ഷി   ദർശനവും   അടുത്തുള്ള   ബാക്കി ക്ഷേത്രങ്ങളും   പോകാമെന്നും   അങ്ങനെ   ഒരു   രണ്ടു ദിവസത്തെ   യാത്ര   പ്ലാൻ   ചെയ്ത     .... ട്രയിനിൽ   പോയി വരിക   ഇതായിരുന്നു   എന്റെയും   ചേച്ചിയുടെയും പരിപാടി  .    നേരത്തെ   തന്നെ   ഞങ്ങളുടെ   രണ്ടു കൂട്ടുകാർ   കൂടെ   വരണമെന്ന്   പറഞ്ഞിരുന്നു   അങ്ങനെ സിന്ധുവിനെ   കൂട്ടാം   കാരണം   ഞാനും   സിന്ധുവും   ഒരു ട്രിപ്പ്   പോകണം   എന്നു ...

ഒരു പാട്ടിന്റെ കഥ

Image
ഒരു   ഗായിക   ആകുക   ഒരു  " ബലാത്ത " ആഗ്രഹം ആയിരുന്നു  ... ഏഴാംക്ലാസ്സിൽ   പഠിക്കുമ്പോൾ   പാട്ടു ടീച്ചറെ   ശല്യം   ചെയ്തു   ഒരു   ഗ്രൂപ്പ്   സോങ്ങിൽ   കയറി പറ്റിയിരുന്നു .  ഏറ്റവും   പുറകിൽ   ആയിരുന്നു   അന്നത്തെഎന്റെ    സ്ഥാനം  ,  എന്നാലും   ആ   സന്തോഷം   ഇന്നും  ഞാൻ   മനസ്സിൽ   സൂക്ഷിക്കുന്നു .  പിന്നെ   ഞങ്ങളുടെ     ഭജന  group  തുടങ്ങിയപ്പോൾ  മംഗള   ചേച്ചി   ആണ്   മൈക്കിന്റെ   മുൻപിൽ   സ്ഥാനം തന്നതും  ... എന്റെ   കൂട്ടുകാർ   പറയുന്നത്  അതൊരു വല്ലാത്ത ചതി ആയി പോയീനാണ് കാരണം   അതിനു  ശേഷം   ഞാൻ   മൈക്ക്   വിഴുങ്ങി   ആയി   എന്നാണ്   😜 ഒരു  തരത്തിൽ   അതും   ശരിയാണ് .  എന്തായാലും   ഈ   അടുത്ത്   ഒരു   വലിയ   ചെറിയ    കാൽ വെയ്പ്പ് നടത്തി  ...  ഉള്ളിൽ   ഒരു   ചെറിയ ...