നിനച്ചിരിക്കാത്ത ഒരു യാത്ര

 



യാത്ര പ്ലാനിംഗ്

 പാർട്ട് 1 



ഞാൻ ഒരു ഹിമാചൽ  യാത്ര പോകാൻ പ്ലാൻചെയ്തിരുന്നു അതിനു മുൻപേ  മീനാക്ഷിസുന്ദരേശനെ കണ്ടു വണങ്ങിയ ശേഷം മാത്രമേ വേറെഎങ്ങോട്ടും പോകുകയുള്ളു  എന്നും നിശ്ചയിച്ചിരുന്നുപക്ഷേ  യാത്ര ക്യാൻസിൽ ചെയ്തപ്പോൾ വിചാരിച്ചുമധുര മീനാക്ഷി ദർശനവും അടുത്തുള്ള ബാക്കിക്ഷേത്രങ്ങളും പോകാമെന്നും അങ്ങനെ ഒരു രണ്ടുദിവസത്തെ യാത്ര പ്ലാൻ ചെയ്ത  ....ട്രയിനിൽ പോയിവരിക ഇതായിരുന്നു എന്റെയും ചേച്ചിയുടെയുംപരിപാടി .  നേരത്തെ തന്നെ ഞങ്ങളുടെ രണ്ടുകൂട്ടുകാർ കൂടെ വരണമെന്ന് പറഞ്ഞിരുന്നു അങ്ങനെസിന്ധുവിനെ കൂട്ടാം കാരണം ഞാനും സിന്ധുവും ഒരുട്രിപ്പ് പോകണം എന്നു പറയാൻ തുടങ്ങീട്ട് കുറെ ആയിഎന്നാൽ പിന്നെ ചേച്ചിയുടെ കളി കൂട്ടുകാരി കമലയുംമധുരയ്ക്ക് വരണം എന്നു പറഞ്ഞിരുന്നു അങ്ങനെഞങ്ങൾ നാൽവർ സംഘം മധുരയ്ക്ക് പോകാമെടിഎന്നു തീരുമാനിച്ചു . അപ്പോളാണ് നമ്മുടെ google ചേച്ചി പറയണേ അവിടുന്ന് വെറും 31/2 മണിക്കൂർമാത്രമേ ഉള്ളൂ തഞ്ചാവൂർക്ക് എന്നാൽ അങ്ങോട്ടും കൂടിപോയല്ലോ എന്നു ചേച്ചിയോട് പറഞ്ഞപ്പോൾ എന്നാൽ പിന്നെ ചിദംബരത്തേയ്ക്കും പോയല്ലോ എന്നായി ചേച്ചി...അങ്ങനെ എല്ലാ പ്ലാനിങ്ങും ഞങ്ങളുടെ ഗ്രൂപ്പിൽ discuss ചെയ്തു ട്രെയിൻ ടിക്കറ്റ്സ് ബുക്ക് ചെയ്തു...ഒരു 6 ഡേയ്സ് പ്ലാനിംഗ്ടിക്കറ്റ് ബുക്ക്ചെയ്തതും യാത്രയുടെ പരിപാടിയും മക്കൾ വന്നപ്പോൾ  ഞാൻ അവതരിപ്പിച്ചു , അപ്പോൾ മരുന്റെ വക ചോദ്യം , അമ്മയ്ക്ക് കാറിൽ പോയ്ക്കൂടെ , ഈ ട്രെയിനും ബസ്സും ഒക്കെ കയറി പോകുന്നതിലും ഭേദം അതല്ലേ എന്നും കൂടി , കേട്ടതും മനസ്സിൽ ലഡു പോട്ടിഅപ്പോൾ തന്നെ ചേച്ചിയെ വിളിച്ചു ..അവിടുന്നു green സിഗ്നൽ ഗ്രൂപ്പിൽ ഇട്ടപ്പോൾ , "തനിയ്ക്ക് ഒറ്റയ്ക്കു ഓടിക്കുവാൻ പറ്റുമെങ്കിൽ ആർക്കും no probs , എനിക്കുണ്ടോ any probs , ഡ്രൈവിംഗ് എപ്പോഴുംഹരമാണ് അങ്ങനെ ഒരു മണിക്കൂർ മുൻപേബുക്ചെയ്ത ടിക്കറ്റ്സ് ക്യാൻസൽ ചെയ്തുറെയിൽ വേയ്ക്കു സ്ഥിരം കൊടുക്കാറുള്ള ക്യാന്സല്ലഷന് ചാർജ്സ് കൊടുത്തപ്പോൾ സന്തോഷമായി.


അപ്പോൾ മുതൽ ഗ്രൂപ്പിൽ വരും ഡ്രൈവറെ റൂട്ട് map ഇടൂ ..എവിടെയൊക്കെ കവർ ചെയ്യാംഎന്നൊക്കെ ആയി ...ഡ്രൈവർക്കാണെങ്കിൽ സമയവും ഇല്ല...അങ്ങനെ ഓരോ തവണഗൂഗിൾ ചേച്ചിയുമായി സല്ലപിച്ചു പോകേണ്ട സ്ഥലങ്ങൾ ഒക്കെ കണ്ടുപിടിച്ചു itineary തയാറാക്കി...wtsapp status സ്ഥിരം നോക്കുന്നത് കൊണ്ട് രംഗനാഥ ക്ഷേതത്തിൽ രണ്ടു സുഹൃത്തുക്കൾ പോയതായി കണ്ടു . അങ്ങനെ ശ്രീരംഗം കൂടി ഉൾപ്പെടുത്തിഅതിൽ ഒരാളോട് ചോദിച്ചപ്പോൾ ദിവ്യ ദേശങ്ങൾ ( ഭാരതത്തിലെ 108 വിഷ്ണു ക്ഷേത്രങ്ങൾ ആണ്ദിവ്യദേശങ്ങൾ )അതിൽ 7 എണ്ണം തൃച്ചിയിലും , അപ്പോൾ വീണ്ടും പ്ലാൻ ചേഞ്ച് , മധുരയിൽ ദർശനം നടത്തി ട്രിച്ചിയിൽ താമസിച്ചല്ലോ . തിരുവായ്ക്കു എതിർവാ ഇല്ലാത്ത നല്ല 3 സഹചാരികൾ അതിനും yes മൂളിഅങ്ങനെ തൃച്ചിയിൽ റൂം ബുക്ക് ചെയ്തു ആദ്യ ദിവസംപിറ്റേന്നു തഞ്ചാവൂർക്കും


യാത്ര പോകുന്ന വിവരം ചില സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ ട്രിച്ചിയിൽ ഉച്ചിപിള്ളയാർ എന്ന rockfort ക്ഷേത്രത്തിലും പോകണേ എന്നായിതൃച്ചിയിൽ നിന്നും തഞ്ചാവൂരും അവിടുന്ന് ചിദംബരവും കൂടി ചേർത്ത് ബാക്കി പ്ലാനിങ്ങും ഒക്കെ ചേർത്ത് tour itineary ഹരിച്ചും ഗുണിച്ചും  റൂട്ട് തയാറാക്കി.  അപ്പ്രൂവൽ വാങ്ങി സെപ്റ്റംബർ 18 നായുള്ള പ്രാർതനയോടു കൂടിയുള്ള കാത്തിരിപ്പിന്റെ ദിനങ്ങളായി ...



ദിവ്യ ദേശങ്ങളെ കുറിച്ച് : https://en.wikipedia.org/wiki/Divya_Desam


DT 

25-09-2023


  

Comments

heera unnithan said…
Sooooo inspired by you😍😍😍😍😍
Rithwik said…
മുന്നോട്ടും ഇതുപോലെ മനോഹരമായ inspiring യാത്രകൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. കൂടുതൽ എഴുതുകൾക്കായി കാത്തിരിക്കുന്നു.
jacob said…
വായനക്കാർക്കും exitement തോന്നുന്നുണ്ട്. ഒരു യാത്രയുടെ പ്രധാന ഭാഗമാണെല്ലോ planning. ഇനി യാത്രയിലേക്ക്.

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം