Posts

Showing posts from July, 2025

ഒരു ഗുരുവായൂർ അനുഭവം

Image
  എന്റെ ഗുരുവായൂർ യാത്രകൾ ഇപ്പോൾ വർഷത്തിൽ ഒരിക്കലായി മാറിയിരിക്കുന്നു. കണ്ണൻ എന്നെ അങ്ങോട്ട്‌ വിളിക്കാറില്ല എന്ന് പറയുന്നത് ശരി അല്ല, കാരണം ഞാനും കൂടി ഉത്സാഹിച്ചാൽ മാത്രമേ അവിടുന്നും ഒരു ചരട് ഇട്ടു തരികയുള്ളു. അപ്പോൾ അതെന്തേ താൻ ഇപ്പോൾ തന്റെ കണ്ണനെ കാണാൻ പോകാത്തത് എന്ന് ആരുടെയെങ്കിലും മനസ്സിൽ ഒരു ചോദ്യം ഉണ്ടെങ്കിലോ എന്ന് കരുതി പറയട്ടെ, എന്റെ തിരക്കിട്ട ജീവിതവും യാത്രകളും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന രീതിയിൽ ഉള്ള ഓട്ടവും, അതോ ഇനി മൂപ്പരോട് ഇച്ചിരി സ്നേഹ കുറവാണോ എന്നൊരു സംശയവും ഉണ്ട്. ദോഷം പറയരുതല്ലോ! എന്റെ സ്നേഹം അങ്ങോട്ട്‌ ഇച്ചിരി കുറയുന്നു എന്ന് എപ്പോൾ തോന്നുമോ അന്ന് മുതൽ കിട്ടും ചെറിയ ചെറിയ പണി, എന്നാലും കൈ പിടിച്ചു കര കയറ്റുകയും ചെയ്യും,! അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ഉള്ള ഒരു ബന്ധം.  കഴിഞ്ഞ വർഷം എന്റെ ചേച്ചിയും കൂടേ രണ്ടു കസിൻസ് മോളി ചേച്ചിയും ശാരിയുമായി പോയി വന്ന ശേഷം ഇപ്പോൾ ആണ് ഗുരുവായൂർക്കു പോകാൻ ചാൻസ് കിട്ടുന്നത് . ഇത്തവണ ചേച്ചിയും ശാരിയും കൂടേ ശാരിയുടെ രണ്ടു മക്കളും. കുഞ്ഞുങ്ങൾ ആദ്യമായി ആണ് ഗുരുവായൂർ പോകുന്നതും. അങ്ങനെ രാവിലെ ഞാനും ചേച്ചിയും ആലുവയിൽ നിന്നു...