അലവലാതി
ജീവിതത്തിൽ നിന്നും ഓരോ വ്യക്തികൾ മറയുമ്പോഴും ഓർമ്മകൾ ഓടി കളിയ്ക്കും , നമ്മൾ ഓരോരുത്തർക്കും. നമ്മുടെ മുൻപിൽ നിന്ന് മറഞ്ഞവർ കണ്ടു മുട്ടി ഇരിക്കുമോ, കഥകൾ കൈമാറി കാണുമോ എന്നൊക്കെ ഉള്ള ചിന്തകൾ കളിയാടും . ഇങ്ങനെ ഉള്ള ചിന്തകൾ ഒട്ടുമിക്ക ആളുകളുടെയും ഇടയിലെ ഒരു വിനോദം തന്നെയാണ്. നമ്മൾ നമ്മളെ സാന്ത്വനിപ്പിക്കുന്ന ഓരോ കുഞ്ഞു വേലകൾ. അങ്ങനെ എന്റെ പ്രിയപ്പെട്ട ചന്ദ്രൻ ചേട്ടൻ യാത്ര ആയപ്പോഴും കുറെ ഏറെ പൊട്ടത്തരങ്ങൾ എന്റെ ഉള്ളിലും കടന്നു വന്നു. ചേട്ടന്റെ മക്കൾസ്സ് USA യിൽ ആയതു കൊണ്ട് മണി ചേച്ചിയ്ക്ക് കൂട്ട് ഞാനും ലത ചേച്ചിയും ആയിരുന്നു, അതു കൊണ്ട് തന്നെ ചേട്ടനെ ice മുറിയിൽ സൂക്ഷിക്കാൻ വെച്ചു. ശരിക്കും സങ്കടം ആണ് ആ ഒരു അവസ്ഥ, മണിച്ചേച്ചി ചേട്ടന്റെ ഹോം നേഴ്സ് ആയ സുരേന്ദ്രനോട് ഈ ഒരു ദുഃഖം പറയുകയും അതു കൂടുതൽ കൈ വിട്ടുപോകാതിരിക്കാൻ എന്റെ സ്ഥിരം പൊട്ട തരം ഞാൻ കാച്ചി, അപ്പുറത്തു കിടക്കുന്ന ആളോട് ചേട്ടൻ തണുത്തു "വിറയ്ക്കുനോടെയ്" എന്നു ചോദിച്ചിരിക്കും എന്നങ്ങു പറഞ്ഞു ..അതോടെ സുരേന്ദ്രന്റെ കിളി പോയി ...രൂക്ഷമായി എന്നെ നോക്കിയ സുരേന്ദ്രനോട് മണി ചേച്ചി പറഞ്ഞു ഇവളും ഇവളുടെ ചേട്ടനും അച്...