നൈനിറ്റാൽ യാത്ര -അവസാന ഭാഗം
പാതാൾ ഭുവനേശ്വറിൽ നിന്നും ഞങ്ങൾ നേരെ പോയത് ഗംഗോളി ഹാട്ടിലെ കാളികാപീഠ ക്ഷേത്രത്തിലേയ്ക്കായിരുന്നു. ശങ്കരാചര്യർ പ്രതിഷ്ഠിച്ച ഈ ക്ഷേത്രം ശക്തിപീഠങ്ങളിൽ ഒന്നാണ്. നല്ല ഭംഗിയുള്ള ക്ഷേത്രം. ഈ ഭാഗത്തു കണ്ട മിക്ക ക്ഷേത്രങ്ങളിലും നിറയെ മണികളുണ്ട്. ഞങ്ങൾ എത്തുമ്പോൾ അവിടെ ആരതിയുടെ സമയമായിരുന്നു. അതു പറഞ്ഞപ്പോഴാണ്, നേരത്തെ എഴുതാൻ വിട്ടുപോയ ഒരു ക്ഷേത്രം ഓർമ്മ വന്നത്. രണ്ടാമത്തെ ദിവസം paragliding ന് ശേഷം ഞങ്ങൾ Haldwani യിലെ പ്രസിദ്ധമായ ശീതളാദേവിക്ഷേത്രത്തിൽ പോയിരുന്നു. ഉത്തരാഖണ്ഡിലെ മിക്ക ക്ഷേത്രങ്ങളെയും പോലെ കുറച്ച് ഉയരത്തിലാണ് " മാ ശീതളാദേവി" യുടെയും സ്ഥാനം. റോഡിൽ നിന്നും ഏകദേശം 500 അടിയെങ്കിലും നടന്നു കയറണം ഈ ക്ഷേത്രത്തിലേക്ക്. ഏകദേശം 6 മണിയോടെ അവിടെ എത്തി, നിറയെ യൂകാലിപിറ്റസ് മരങ്ങളാൽ ചുറ്റപെട്ടു നിൽക്കുന്ന സുന്ദരമായ ക്ഷേത്രം. ആരതി സമയത്താണ് ഞങ്ങൾ അവിടെ എത്തുന്നത്. ചുറ്റിനും ഉള്ള മണികൾ അടിച്ച് ആരതി തൊഴുത ശേഷം, ഞങ്ങൾ ഓരോരുത്തർക്കും അമ്മയ്ക്ക് ആരതി ചെയ്യുവാൻ ഉള്ള ഭാഗ്യം ലഭിച്ചിരുന്നു. ഇനി ഗംഗോളിഹാട്ടിലെ കാളികാ പീഠം ക്ഷേത്രത്തിലേക്ക് മടങ്ങി വരാം. ഇവിടെയും ആരതി സമയത്താണ് ഞങ്ങളെത്...