നൈനിറ്റാൽ യാത്ര Part 3- പാതാൾ ഭുവനേശ്വർ യാത്ര
അടുത്ത ദിവസത്തെ യാത്രയ്ക്കായി ഞങ്ങൾ രാവിലെ പ്രാതലും കഴിച്ചു റൂം vacate ചെയ്തിറങ്ങി,പാതാൾ ഭുവനേശ്വറിലേയ്ക്ക്. സാധാരണ ഏതു യാത്രയ്ക്ക് പോകുമ്പോഴും ഒരു ചെറിയ അന്വേഷണം നടത്താറുണ്ട് പോകുന്ന സ്ഥലത്തെ കുറിച്ച്. പക്ഷേ, ഈ സ്ഥലത്തിന്റെ പേര് കേട്ടപ്പോൾ തന്നെ എന്റെ മനസ്സിന് ചാഞ്ചല്ല്യം. പാതാളമാണ് പോകുന്ന സ്ഥലം. എന്റെ അമ്മ പാതാള ഗണപതിയെ തൊഴാൻ പോയശേഷമാണ് അമ്മയ്ക്ക് കാലിന്റെ വേദന തുടങ്ങിയത്. കോവിഡ് കാലത്തെ ലോക്ഡൗൺ കാരണം ക്ഷേത്രത്തിൽ പോകാൻ പറ്റാത്തത് കൊണ്ടാവാം അമ്മയ്ക്ക് ഇത്രയും മാനസികാസ്വാസ്ഥ്യം എന്നു കരുതിയ ഞങ്ങൾക്ക് തെറ്റി. ആ വേദന അമ്മയെ കൂട്ടി കൊണ്ട് പോകാൻ വന്ന bone കാൻസർ ആയിരുന്നു എന്ന് വളരെ താമസിച്ചാണ് അറിഞ്ഞതും. എന്തായാലും, പാതാള ഭുവനേശ്വർ എന്ന് കേട്ടപ്പോൾ ഉള്ളിൽ ഈ കാരണങ്ങളാൽ ആയിരുന്നു എന്റെ ഭയം. ചെറിയ ഭീതി ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും, പുറമെ ഞാൻ ഒരു ധൈര്യവതി ആണ് എന്നാണല്ലോ എന്റെ ഒരു ഇതും! അങ്ങനെ ഞങ്ങൾ ഏകദേശം 8 മണിയോടെ യാത്ര തിരിച്ചു, ഒരു നാല് മണിക്കൂർ യാത്രയുണ്ട്..ഒന്നരമണിക്കൂറിനു ശേഷം സോമേശ്വർ എന്ന ബോർഡ് കണ്ടു, ആ പേര് കണ്ടപ്പോഴേ അവിടെ ഒരു ക്ഷേത്രം ഉണ്ടോ എന്നൊരു സംശയ...