Posts

Showing posts from March, 2024

നിനച്ചിരിക്കാത്ത യാത്ര

Image
  യാത്ര പ്ലാനിംഗ് യാത്രകൾ എന്നും ഹരമായിരുന്നു, പക്ഷേ മിക്ക യാത്രകളും ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ കൂടേ ആയിരിക്കും പോവുക എന്നു മാത്രം, അതിൽ നിന്നും വ്യത്യാസത്യമായിരുന്നു ഈ ഒരു അഞ്ചു ദിവസത്തെ യാത്ര...... ഞാൻ ഒരു ഹിമാചൽ  യാത്ര പോകാൻ പ്ലാൻചെയ്തിരുന്നു.  അതിനു മുൻപേ  മീനാക്ഷി സുന്ദരേശനെ കണ്ടു വണങ്ങിയ ശേഷം മാത്രമേ വേറെ എങ്ങോട്ടും പോകുകയുള്ളു  എന്നും നിശ്ചയിച്ചിരുന്നു. പക്ഷേ ആ യാത്ര ക്യാൻസിൽ ചെയ്തപ്പോൾ വിചാരിച്ചു മധുര മീനാക്ഷി ദർശനവും അടുത്തുള്ള ബാക്കി ക്ഷേത്രങ്ങളും പോകാമെന്നും അങ്ങനെ ഒരു രണ്ടു ദിവസത്തെ യാത്ര പ്ലാൻ ചെയ്തു...ട്രയിനിൽ പോയി വരിക ഇതായിരുന്നു എന്റെയും ചേച്ചിയുടെയും പരിപാടി .  എന്നാൽ നേരത്തെ തന്നെ ഞങ്ങളുടെ രണ്ടു കൂട്ടുകാർ കൂടെ വരണമെന്ന് പറഞ്ഞിരുന്നു അങ്ങനെ സിന്ധുവിനെ കൂട്ടാം കാരണം ഞാനും സിന്ധുവും ഒരു ട്രിപ്പ് പോകണം എന്നു പറയാൻ തുടങ്ങീട്ട് കുറെ ആയി. എന്നാൽ പിന്നെ ചേച്ചിയുടെ കളി കൂട്ടുകാരി കമലയും മധുരയ്ക്ക് വരണം എന്നു പറഞ്ഞിരുന്നു അങ്ങനെ ഞങ്ങൾ നാൽവർ സംഘം മധുരയ്ക്ക് പോകാമെടി എന്നു തീരുമാനിച്ചു . അപ്പോളാണ് നമ്മുടെ google ചേച്ചി പറയണേ അവിടുന്ന് വെറും 31/2 മണി...