ആനന്ദ സംഗീതം 2024
‘എന്റെ മാത്രം ശിഷ്യരെ’ ആനന്ദ സംഗീതത്തിന്റെ വേദിയിൽ സദസ്സിനെ അഭിസംബോധന ചെയ്ത ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുവിന്റെ നാവിൽ നിന്ന് ഇങ്ങനെ കേട്ടപ്പോൾ, ഞങ്ങൾ ശിഷ്യർക്കു ഉണ്ടായ സന്തോഷം.. പറഞ്ഞറിയിക്കുവാൻ വാക്കുകളില്ല. ..സ്നേഹസോപനത്തിലൂടെ, എന്നെ പോലെ ഉള്ള അനേകം ശിഷ്യർക്കു ഈ മഹത് ചടങ്ങിന്റെ ഭാഗമാകുവാൻ കഴിഞ്ഞത് ഗുരു കാരുണ്യവും ഈശ്വരാനുഗ്രഹവും ഒന്ന് കൊണ്ട് മാത്രം. ..അതെ സോപാന ഗന്ധർവൻ ഏല്ലൂർ ബിജുവിന്റെ ശിക്ഷണത്തിൽ 200 ൽ പരം ശിഷ്യർ ഒരുമിച്ചു കൊട്ടിപ്പാടി സേവ നടത്തുക, എറണാകുളത്തപ്പന്റെ അനുഗ്രഹം, എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സുകൃതം സപ്താഹ വേദിയിൽ നടന്ന ഈ പരുപാടി ഗംഭീരമാക്കിയ ഓരോരുതരുടെയും മുൻപിൽ എന്റെ വിനീതമായ കൂപ്പുകൈ. 2020 ൽ കേശവപുരത്തപ്പന്റെ തിരുത്സവത്തിന് ബിജു മാഷ് സോപാന സംഗീതം ആലപിക്കുവാൻ എത്തുകയും, അന്ന് Dr ശുഭ വി നായർനെയും (വൃന്ദവൻ സാരംഗി ) Subha V Nair മാഷിനെയും പരിചയപെടുവാൻ സാധിച്ചു. ആ പരുപാടിക്ക് ഓടുവിൽ അമ്പലകമ്മിറ്റിയിലെ സജു എന്നോട് അനുമോദനം പറയണേ ചേച്ചി എന്നു പറഞ്ഞപ്പോൾ, എന്റെ കൃഷ്ണാ ഈ ഉള്ളവളോ, അങ്ങനെ അന്ന് ഒരു രണ്ടു വാക്ക് അദ്ദേഹത്തെ കുറിച്ച് പറയുവാനുള്ള ഭാഗ്യവും ലഭിച്ചു. ..ഇതൊര...