Posts

Showing posts from November, 2024

ഒരു നൃത്തനിരൂപണം

  എന്റെ എഴുത്തിന്റെ അസ്ക്കിത ശരിക്കും തുടങ്ങിയത് ഒരു 15 വർഷങ്ങൾക്കു മുകളിൽ ആകും, ഗുരുവായൂരിലെ ഒരു ഉത്സവകാലത്തു എന്റെ പ്രിയ സുഹൃത്തും ഭാരതനാട്യം നർത്തകിയുമായ ശ്രീമതി രാജശ്രീ വാര്യർക്കു അവിടെ അവതരിപ്പിക്കുവന്നുള്ള ക്ഷണം ഉണ്ടായി. ഞങ്ങൾ രണ്ടാളും ആ സമയത്ത് സ്ഥിരം ഗുരുവായൂർ സന്ദർശകരുമായിരുന്നു. എന്തായാലും പ്രോഗ്രാം കിട്ടി എന്നറിഞ്ഞപ്പോൾ എന്നെയും കൂട്ടണെ എന്നു പറയുകയും എന്തായാലും ഈ ഉള്ളവൾക്കു അതിനുള്ള ഭാഗ്യവും ലഭിച്ചു.  പ്രോഗ്രാമിന്റെ അന്ന് രാവിലെ എത്തി നേരെ തൊഴാനും പോയി ഉത്സവം ആയതു കൊണ്ട് തന്നെ പതിവ് ദർശനം ലഭിച്ചില്ല, അത്ര സുഖകരമായ ദർശനം ആയതിനാൽ അതിന്റെ ദുഖവും ഉണ്ടായിരുന്നു, പിന്നെ ഉത്സവം സമയത്തു ഇങ്ങനെ ആകും ദർശനം എന്നൊന്നും 15 വർഷം മുൻപ് അറിയില്ലായിരുന്നു എന്നും പറയാം… ഞങ്ങൾ രണ്ടാളും അതും പറഞ്ഞു പ്രോഗ്രാമിനുള്ള തയ്യാറെടുപ്പുകൾക്കായി റൂമിൽ എത്തി. വൈകിട്ടു മേല്പത്തൂർ ഓഡിറ്റോറിയത്തിൽ മുൻപിൽ തന്നെ ഞാൻ എന്റെ ഇരിപ്പിടം ഉറപ്പിച്ചു. എന്റെ അടുത്ത സുഹൃത്ത്‌, എന്റെ കുഞ്ഞുങ്ങളുടെ ഗുരു, ഇതല്ലാതെ നൃത്തത്തിന്റെ നൂലാമാലകൾ ഒന്നും അറിവില്ല, അന്നും ഇന്നും വെറും ഒരു ആസ്വാധക മാത്രം.  നൃത്ത...

ഒരു കൊതുക് പുരാണം

 പതിവിലും വ്യത്യസ്തമായി കുറച്ചു റിസർച്ച് നടത്തി എന്ന ഒരു ധാരണയിൽ ആണേ ഈ എഴുത്ത് തുടങ്ങുന്നേ, തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണേ, മോഷണം ആണ് വിക്കിപീഡിയയിൽ നിന്നും എന്നാലും ഞാൻ മനസിലാക്കിയ കാര്യങ്ങളിൽ നിന്നും തുടങ്ങട്ടെ. അല്ല എനിക്കിപ്പോൾ ഇങ്ങനെ റിസർച്ചണം എന്ന് തോന്നാനും ഒരു കാരണം ഉണ്ട്, എന്താണെന്നു വച്ചാൽ ഈ അടുത്ത് വായിക്കുന്ന ഒട്ടുമിക്ക കഥകളും റിസർച്ച് ഒക്കെ ചെയ്താണ് എഴുതുന്നത് എന്ന് മനസിലായി,അപ്പോൾ ഒരു കുഞ്ഞു ട്രയൽ…ഫ്ലോപ്പ് ആയാൽ ഈ ഞാൻ ഇനി റിസർച്ചില്ല, ഇതു സത്യം, സത്യം, സത്യം! എന്തായാലും ഞാൻ ഇന്ന് അവതരിപ്പിക്കാൻ പോകുന്ന എന്റെ കഥാപാത്രം നമ്മുടെ സ്വന്തം കൊതുക് തന്നെ, അപ്പോൾ ഈ കൊതുക് അഥവാ നമ്മുടെ mosquito എന്ന വാക്ക് വന്നതോ (Mosca and Dimunitive) എന്ന Spanish and portuguese കോളേബൊറേഷനിൽ നിന്നാണ് പോലും. ഇജ്ജാതികൾ പല ഇനങ്ങളിൽ ഏകദേശം 2500 എണ്ണത്തിൽ അധികം ഉണ്ട് പോലും. കൂടി വന്നാൽ ഒന്നോ രണ്ടോ ആഴ്ച മാത്രം ആയുസ്സ് ഉള്ള ഇവറ്റകൾ നമ്മുക്ക് തരുന്ന കൊതുക് കടി, dengue മുതലായവയുടെ എണ്ണം പറഞ്ഞാൽ തീരില്ല… എന്തായാലും ഇത്രെയും മതി എന്റെ ഗവേഷണം. ഇനി കാര്യത്തിലേയ്ക്ക് കടക്കാം, വേറെ ഒന്നുമല്ല ഈ അടുത്ത് ...

ഉഷ ഉതുപ്പും ബബ്ലൂസ് നാരങ്ങയും പാട്ടുകാരിയും

 ഞാൻ ഒത്തിരി ആരാധിക്കുന്ന ഉഷ ഉതുപ്പ് എന്ന പാട്ടുകാരിയുടെ, 'സുരാംഗണി സുരാംഗണി', എന്ന പാട്ടു എന്റെ കണ്ണമ്മയ്ക്ക് വേണ്ടി യൂട്യൂബിൽ തപ്പുന്നതിന്റെ ഇടയിലാണ് ബബ്ലൂസ് നാരങ്ങ ഓർമയിൽ വന്നത്, ഇതെന്താല്ലെ... ഉഷ ഉതുപ്പും ബബ്ലൂസ് നാരങ്ങയും! അതിനു കുറഞ്ഞത് ഒരു 35 വർഷം പുറകിലേയ്ക്കു പോകണം. എനിക്ക് ഒരു പത്ത് വയസ് പ്രായം, ആയോ, അല്ല അതിലേയ്ക്ക് ഒരു അഞ്ചു വർഷവും കൂടി ചേർത്ത് 42 വർഷം എന്നാക്കാം, പണ്ടേ കണക്ക് വീക്കാണ്.. അപ്പോൾ കാൽക്കുലേഷൻ മിസ്റ്റേക്സ്, സ്വാഭാവികം! എന്തായാലും അന്നത്തെ ആ ദിവസം ഞങ്ങളുടെ കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉഷ ഉതുപ്പിന്റെ ഗാനമേള ഉണ്ടായിരുന്നു. അന്ന് ഉഷാ ഉതുപ്പ് വലിയ പാട്ടുകാരി ആണോ എന്നൊന്നും എനിക്കറിയില്ല. ഞങ്ങൾ ആ വർഷം ഡൽഹിയിൽ പോയപ്പോൾ വാങ്ങിയ സൽവാർ കമ്മീസ്‌ ഒക്കെ ഇട്ട് വളരെ സ്റ്റൈലിഷായാണ് പോയത്, എന്നാണ് എന്റെ ഓർമ്മ. എന്തായാലും ഒരു നാലാമത്തെയോ അഞ്ചാമത്തെയോ വരിയിൽ സ്ഥാനം പിടിച്ചു. ഗാനമേള തുടങ്ങി, ഉഷ ഉതുപ്പ് മൈക്ക് എടുത്തു അവരുടെ ഘനഗംഭീരമായ ശബ്ദത്തിൽ സംസാരിക്കുന്നു, പിന്നീട് പാടുന്നു, എന്റെ മനസ്സിൽ അവരുടെ ശബ്ദം കേട്ടപ്പോൾ തോന്നിയത്, അയ്യോ... ഇവരെന്താ ആണുങ്...

അവസാന യാത്ര

 മരണമെത്തുന്ന നേരത്തു  നീ എന്റെ അരികിൽ  ഇത്തിരി നേരം ഇരിക്കണേ…. അതെ മരണം എത്തുന്ന നേരത്തു നമ്മുടെ കൂടേ, എന്റെ എന്ന് വിചാരിക്കുന്ന ആ ഒരാൾ ഉണ്ടാകുന്നതു ഭാഗ്യം ചെയ്തവർക്ക് മാത്രം…. വിഷ്ണു പാദത്തിലേയ്ക്ക് എത്തുന്നവരെ കാണാൻ പോകുമ്പോൾ ഉണ്ടാകുന്ന മാനസിക അവസ്ഥ ഒന്ന് വേറെ തന്നെ ആണ്, അങ്ങനെ ഒരു യാത്ര ആയിരുന്നു എന്റെ കുഞ്ഞമ്മയുടെ വിയോഗം അറിഞ്ഞപ്പോൾ നടത്തിയ ഡൽഹി യാത്ര. ഒരു യാത്ര - അതെ സാധാരണത്തെ പോലെ പ്ലാൻ ചെയ്യാതെ വരുന്നതാണല്ലോ, പെട്ടന്നു ഉണ്ടാകുന്ന മരണ വാർത്തകൾ, അങ്ങനെ ആദ്യമായി പോയത് എന്റെ അമ്മയുടെ ഏറ്റവും ഇളയ സഹോദരിയുടെ നിര്യാണം അറിഞ്ഞപ്പോൾ ഡൽഹിയിലേയ്ക്ക് പോയി. യാത്രയ്ക്കുട നീളം എന്റെ ജീവിതത്തിൽ നിന്നും പോയ ഓരോ ആളുകളുടെയും വിയോഗം മാത്രമായിരുന്നു മനസിൽ. എന്റെ കൺമുൻപിൽ വച്ചു ആദ്യം പോയത് ഹരി ആണ്, ഹോസ്പിറ്റലിൽ ആയിരുന്നെങ്കിലും എപ്പോഴത്തേയും പോലെ തിരികെ വരും എന്നൊരു പ്രതീക്ഷ എവിടെയോ ഉണ്ടായിരുന്നു, പക്ഷേ…   ഒത്തിരി മരണങ്ങൾ കണ്ടിട്ടുള്ള എനിക്ക് വികാരം ഇപ്പോൾ കുറയുന്നോ എന്നൊരു സംശയം ഉണ്ട് അതോ ഉള്ളിൽ ഉള്ള സങ്കടം ഒതുക്കി വെച്ചിങ്ങനെ ആയതൊ? എന്തായാലും ഞങ്ങളുടെ വീട് ഒരു മരിച്ച വീടായി...