ഒരു നൃത്തനിരൂപണം
എന്റെ എഴുത്തിന്റെ അസ്ക്കിത ശരിക്കും തുടങ്ങിയത് ഒരു 15 വർഷങ്ങൾക്കു മുകളിൽ ആകും, ഗുരുവായൂരിലെ ഒരു ഉത്സവകാലത്തു എന്റെ പ്രിയ സുഹൃത്തും ഭാരതനാട്യം നർത്തകിയുമായ ശ്രീമതി രാജശ്രീ വാര്യർക്കു അവിടെ അവതരിപ്പിക്കുവന്നുള്ള ക്ഷണം ഉണ്ടായി. ഞങ്ങൾ രണ്ടാളും ആ സമയത്ത് സ്ഥിരം ഗുരുവായൂർ സന്ദർശകരുമായിരുന്നു. എന്തായാലും പ്രോഗ്രാം കിട്ടി എന്നറിഞ്ഞപ്പോൾ എന്നെയും കൂട്ടണെ എന്നു പറയുകയും എന്തായാലും ഈ ഉള്ളവൾക്കു അതിനുള്ള ഭാഗ്യവും ലഭിച്ചു.
പ്രോഗ്രാമിന്റെ അന്ന് രാവിലെ എത്തി നേരെ തൊഴാനും പോയി ഉത്സവം ആയതു കൊണ്ട് തന്നെ പതിവ് ദർശനം ലഭിച്ചില്ല, അത്ര സുഖകരമായ ദർശനം ആയതിനാൽ അതിന്റെ ദുഖവും ഉണ്ടായിരുന്നു, പിന്നെ ഉത്സവം സമയത്തു ഇങ്ങനെ ആകും ദർശനം എന്നൊന്നും 15 വർഷം മുൻപ് അറിയില്ലായിരുന്നു എന്നും പറയാം… ഞങ്ങൾ രണ്ടാളും അതും പറഞ്ഞു പ്രോഗ്രാമിനുള്ള തയ്യാറെടുപ്പുകൾക്കായി റൂമിൽ എത്തി.
വൈകിട്ടു മേല്പത്തൂർ ഓഡിറ്റോറിയത്തിൽ മുൻപിൽ തന്നെ ഞാൻ എന്റെ ഇരിപ്പിടം ഉറപ്പിച്ചു. എന്റെ അടുത്ത സുഹൃത്ത്, എന്റെ കുഞ്ഞുങ്ങളുടെ ഗുരു, ഇതല്ലാതെ നൃത്തത്തിന്റെ നൂലാമാലകൾ ഒന്നും അറിവില്ല, അന്നും ഇന്നും വെറും ഒരു ആസ്വാധക മാത്രം.
നൃത്തം തുടങ്ങിയത് ഗണപതി സ്തുതിയിലാണ്, ശേഷം പുരന്തർ ദാസിന്റെ കൃഷ്ണ ലീലകൾ. പിന്നീട് നാരായണീയത്തിൽ നിന്നും എടുത്ത പ്രസക്ത ഭാഗങ്ങൾ. അതിൽ ആദ്യം ഗുരുവായൂർ അമ്പലത്തിന്റെ ഉത്ഭവത്തെ കുറിച്ചായിരുന്നു. ഗുരുവും വായുവും ചേർന്ന് ഉചിതമായ സ്ഥലം കണ്ടു പിടിക്കുകയു, മഹാദേവൻ ഇരുന്ന സ്ഥലം ആണെന് കാണുകയും മഹാദേവന്റെ മമ്മിയൂരിൽ പ്രതിഷ്ഠിക്കുകയും, ഭഗവാൻ ഇരുന്ന ഈ സ്ഥലത്തു നന്തഗോപർ പൂജിച്ചിരുന്ന ചതുർബാഹു ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് കുഞ്ഞു ഉണ്ണി കണ്ണാനായി നർത്തകിയുടെ അഭിനയവും നൃത്തവും പറഞ്ഞറിയിക്കാൻ വാക്കുകളില്ല. യാശോദാമ്മയെ ശല്യം ചെയ്യുന്ന ഉണ്ണി കണ്ണന്റെ കുസൃതികൾ, യാശോദാമ്മ നിവർത്തി ഇല്ലാതെ ഉരലിൽ കെട്ടാൻ ശ്രമിക്കുന്നു, പരാജയപെടുന്നു. അമ്മയുടെ വിഷമം ആസ്വദിക്കുന്ന കണ്ണൻ പെട്ടന്നു നിന്നു കൊടുക്കുകയും അമ്മ ഉരലിൽ കെട്ടുകയും ചെയ്യുന്നു. പിന്നീട് കണ്ണൻ ഉരലുമായി പോകുന്നു, ശേഷം മണ്ണ് കഴിക്കുന്നതും യാശോദാമ്മയ്ക്ക് വാ തുറന്നു ഈ ലോകം മുഴവൻ കാണിക്കുന്നത് ആണ് നർത്തകി അഭിനയിച്ചത്. ശരിക്കും കൂടേ ശ്രീലകത്തു നിന്നും ഭഗവാനും കൂടെ ഉണ്ടായിരുന്നു കുഞ്ഞു കണ്ണനായി രാജിയുടെ ഒപ്പം എന്നു ശരിക്കും തോന്നും.
ശേഷം കുബ്ജ, വക്രത മാത്രമുള്ള കുബ്ജ. കൂന്നി പിടിച്ചു നിന്നു അവർ സാരീ ഉടുക്കാൻ ശ്രമിക്കുകയും അത് ഊർന്നു വീഴുകയും അവരുടെ ദൈന്നംദിന ജീവിതത്തിന്റെ കഷ്ടതകൾ അഭിനയിച്ചു കാണിച്ചപ്പോൾ, ഞങ്ങൾ കാണികൾക്കുണ്ടായ ദുഃഖം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. സാരീ ഉടുത്തിറങ്ങിയ കുബ്ജ പോകുന്നത് കംസന്ന് വേണ്ടിയുള്ള എണ്ണയും ആയിട്ടാണ്. പോകുന്ന വഴി നീലകാർമുകിൽ വർണന്റെ പാദങ്ങൾ കണ്ടു നിൽക്കുന്നു, കണ്ണൻ അവരോടു കൈയിൽ ഉള്ള എണ്ണ തരാൻ പറയുകയും കുബ്ജ കൈകൾ ഉയർത്തുകയും ആ കരങ്ങൾ ഭഗവാൻ പിടിച്ചു ഉയർത്തുകയും അവരുടെ വക്രത അതോടെ മാറുകയും ചെയ്യുന്നു. പിന്നീടുള്ള അവരുടെ ആനന്ദ നടനത്തോടെ ആ രംഗം അവസാനിക്കുന്നു. ഒരു അവിസ്മരണീയ കാഴ്ചയായിരുന്നു കുബ്ജയിലൂടെ രാജശ്രീ അവതരിപ്പിച്ചത്.
അടുത്തതായി അവതരിപ്പിച്ചത് ദ്രൗപദി എന്നും കൃഷ്ണ എന്നും വിളിക്കുന്ന പാഞ്ജലിയുടെ വസ്ത്രക്ഷേപ രംഗം ആണ്, സാധരണയായി കണ്ടു വരിക മുടിച് ചുറ്റി വലിച്ചോണ്ട് വരുന്ന ദ്രൗപദിയെയാണ് പക്ഷേ ഇവിടെ ദുഃഖം തളം കെട്ടി നിൽക്കുന്ന ഒരു സ്ത്രീയുടെ അവസ്ഥ, അഞ്ചു ഭർത്തക്കന്മാരുള്ള അവളുടെ നിസ്സഹായാവസ്ഥ, ഇവിടെ നർത്തകി ശരിക്കും അഭിനയിക്കുകയായിരുന്നോ അതോ ജീവിക്കുകയായിരുന്നോ എന്നു തോന്നി പോകും അത്രയ്ക്കും ഗംഭീരമായിരുന്നു.
പിന്നീട് കംസചാണ്ണൂര മർദ്ദനം അരങ്ങിൽ ആടിയതു, ശരിക്കും ഭാഗവാൻ അവിടെ ഇരുന്ന രാജശ്രീയിലൂടെ ആടിയോ എന്നു ചിന്തിച്ചു പോകും.
അവസാന ഭാഗം രാധയ്ക്ക് കണ്ണനോടുള്ള പ്രണയം ആണ്ന്നു. രാസലീലയ്ക്ക് പോകുവാൻ ഒരുങ്ങുന്ന കുടുംബിനി ആയ രാധ. ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉറക്കാൻ കിടത്തി, അപ്പോഴേക്കും കണ്ണന്റെ വേണുനാദം കേട്ടു ഒരുക്കങ്ങൾ ഒന്നും ഇല്ലാതെ ഓടി പോകുന്നു, അവൾക്കു വേറെ ഒന്നും വേണ്ട ജീവിതത്തിൽ, വേറെ ഒരു ലോകവും ഇല്ല ഭഗവാനോടുള്ള പ്രേമം മാത്രം. ഈ ഒരു രംഗവും അതിഗംഭീരമാക്കി രാജശ്രീ എന്ന അതുല്യ പ്രതിഭ.
ഇവിടെ രാജശ്രീ അവതരിപ്പിച്ച ഓരോ കഥകളിലും ഭഗവൻ അവരുടെ കൂടേ നൃത്തം ആടുന്നുണ്ടായിരുന്നു, എന്നു തോന്നി പോയ പല ഘട്ടത്തിലും, അതായിരുന്നു സത്യവും. അത്രയ്ക്കും ഗംഭീരമായ പ്രകടനം ആയിരുന്നു. ആ മണ്ണിൽ അവതരിപ്പിക്കുമ്പോൾ എങ്ങനെ നമ്മുടെ കണ്ണന് ആടാതെ ഇരിക്കും. നിറഞ്ഞു നിന്ന അ സദസ്സിൽ ഉള്ളവർക്ക് അങ്ങനെ തന്നെ ആണ് തോന്നിയതും. കുബ്ജയായും ദ്രൗപദിയായും അവതരിപ്പിച്ചപ്പോൾ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ ഈറൻ അണിയിച്ചു, സാധാരണ സിനിമ കാണുമ്പോഴും അല്ലെങ്കിൽ ഒരു പുസ്തകം വായിക്കുമ്പോൾ മാത്രം കരയുന്ന എന്നിക്കു അതാരു അത്ഭുതമായിരുന്നു.
നട്ടുവാങ്കം വായിച്ച റെജു നാരായണന്റെ ഗംഭീരമായ ആലാപനവും, പല ഘട്ടത്തിലും ഉള്ള കൃഷ്ണ എന്ന വിളിക്കുന്നതും ഇവിടെ പ്രതിപാതിക്കാതെ വയ്യ. നൃത്തത്തിനു ശേഷം രാജി പറയുകയുണ്ടായി സെറ്റ് ചെയ്തു വന്ന സമയത്തിനും മുകളിൽ എടുത്തു ഓരോ ഭാഗങ്ങളും. ശരിക്കും ഭഗവാൻ ൻ കൂടേ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു രാജിയുടെ വാക്കുകളിലും, അതെ കാഴ്ചക്കാരായ ഞങ്ങൾക്കും അങ്ങനെ തന്നെ ആയിരുന്നല്ലോ, സത്യം പറഞ്ഞാൽ രാവിലെ അതിനായിരുന്നു അല്ലെ കണ്ണാ ഞങ്ങളെ നേരെ തൊഴാൻ സമ്മതിക്കാത്തതും അല്ലെ കണ്ണാ!
ഈ അനുഗ്രഹീത കലാകാരി ഇന്നു Dr രാജശ്രീ വാരിയർ ആണ്, ഒത്തിരി ഒത്തിരി തിരക്കുള്ള ഒരു അനുഗ്രഹീത കലാകാരിയായി വളർന്നു കൊണ്ടേ ഇരിക്കുന്നു. പതിനഞ്ചു വർഷങ്ങൾക്ക് ഇപ്പുറം ഈ നിരൂപണം എഴുതുമ്പോഴും അന്നത്തെ ആ നൃത്തം ഇന്നും മായാതെ നിൽക്കുന്നു എന്നുള്ള വസ്തുത പറയട്ടെ.
ഈ പുസ്തകം പ്രകാശനം ചെയുമ്പോൾ എന്റെ ആദ്യ എഴുത്തു ഇതിൽ വരണം, പക്ഷേ ആണ് എഴുതിയ പേപ്പർ എവിടെയോ സൂക്ഷിച്ചു വച്ചിരുന്നു പക്ഷേ കാണുന്നില്ല, എന്തായാലും ഓർമയിൽ നിന്നും എന്തെങ്കിലും okke എഴുതി പഠിപ്പിക്കാം എന്നു തീരുമാനംയ്ക്കുന്നതും, ഭഗവത് നിയോഗം പോലെ എന്റെ ചേച്ചിയുടെ വീട്ടിൽ നിന്നും ചേച്ചിക്ക് കിട്ടുന്നു, അങ്ങനെ ആണ് അന്നത്തെ ബാലിശമായി എഴുതിയ സംഭവം കുറച്ചു കൂടി വൃത്തിക്കു എഴുതാൻ സഹായിച്ചു എന്നു തോന്നുന്നു. ബാക്കി നിന്നാണ് വയനാകാർ തീരുമാനിക്കുക.
Comments