ഒരു അവിസ്മരണീയ വിമാന യാത്ര
എന്റെ അമ്മയുടെ ഏറ്റവും ഇളയ അനുജത്തിയുടെ അകാല നിര്യാണം അറിഞ്ഞതനുസരിച്ചാണ് ഞാൻ ഡൽഹിയിലേയ്ക്ക് യാത്ര തിരിച്ചത്. പോയ കാര്യങ്ങളൊക്കെ കഴിഞ്ഞു ഒരു മൂന്ന് ദിവസത്തിന് ശേഷമായിരുന്നു മടക്കം. എന്നത്തേയും പോലെ വേപ്രാളം കുറച്ചധികം ഉള്ളതിനാൽ നേരത്തെ എത്തി സെക്യൂരിറ്റി ചെക്കും കഴിഞ്ഞു കുറച്ചു എഴുതാനുള്ള പൂതിയിൽ ഗേറ്റിന്റെ അടുത്തായി ഇരുന്നു. ഉച്ചയ്ക്ക് 2.30യ്ക്ക് ഗേറ്റ് ഓപ്പൺ ചെയ്യും എന്ന തോന്നൽ ഉള്ളവർ എല്ലാം ഗേറ്റിന്റെ മുൻപിൽ സ്ഥാനം പിടിച്ചു. എന്തായാലും ഒരു അര മണിക്കൂർ വൈകി ഗേറ്റ് തുറന്നതും, മുൻപിൽ വെപ്രാളത്തിൽ നിന്നവരെ ഒന്ന് സങ്കടപെടുത്തി അവസാനത്തെ ആളുകളുടെ നമ്പർ മുതൽ വിളിച്ചു കയറ്റി തുടങ്ങി. എന്റെ സീറ്റ് നമ്പർ 2 ആയതിന്നാൽ അവിടെ വായ് നോക്കി നിന്നു ഞാൻ അവസാനം കയറി. window സീറ്റിലേക്കുള്ള പ്രയാണത്തിനായി അവിടെ ഇരുന്ന രണ്ടു പേരെയും എഴുന്നേൽപ്പിച്ചു എന്റെ സീറ്റിൽ ഇരുപ്പുറപ്പിച്ചു. ആദ്യത്തെ സീറ്റിൽ ഇരുന്ന സർ എന്നോട്പ റഞ്ഞു നടുക്കിരിക്കുന്ന പെൺകുട്ടിക്ക് ഡാറ്റാ കൊടുക്കാമോ എന്ന് ചോദിച്ചു. ഞാൻ ആ കുട്ടിയോട് വേണോയെന്നു ചോദിച്ചു അവൾ വേണ്ടാനും പറഞ്ഞു..കൂട്ടത്തിൽ ആന്റിയെ കണ്ടു നല്ലപരിചയം ഉണ...