മാളികപ്പുറം
സ്വാമിയേ ശരണമയ്യപ്പ vvvl എന്നാണ് ഒരു മാളികപ്പുറം ആകാൻ ഉള്ള അവസരം അവിടുന്ന് നൽകു? ഇതാകും ഇന്ന് എല്ലാ അയ്യപ്പ വിശ്വാസികളും ആഗ്രഹിക്കുന്നതും. ഈ ഉള്ളവൾക്കും അങ്ങനെ തന്നെ ആണ് ചിന്ത..ആഗ്രഹിച്ചിരുന്ന യാത്രയാണ് സന്നിധാനത്തിലേയ്ക്ക് ,ഇപ്പോൾ ആ ആഗ്രഹം വീണ്ടും കൂടി എന്നു പറയാം. മലയാളിയായി ജനിച്ചിട്ടുള്ള ഒരാൾ പോലും ശരണം വിളി കേൾക്കാതെ വളർന്നവരായി ഉണ്ടാകില്ല. പ്രത്യേകിച്ചു മണ്ഡലകാലം എത്തിയാൽ, രാത്രിയും പകലും പണ്ട് ശരണം വിളിച്ചു നടന്നു പോകുന്ന അയ്യപ്പന്മാരാകും എവിടെയും. ഒരു മണ്ഡലകാലം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സാനിധ്യം അതു കഴിഞ്ഞാൽ അയ്യനോടുള്ള ഭക്തി അടുത്ത സീസണിൽ എന്നു പറയുന്നതാണ് എന്റെ കാര്യത്തിൽ ശരി, ഇക്കഴിഞ്ഞ മണ്ഡലകാലം വരെ. ഇന്നു വരെ മല ചവിട്ടിയിട്ടും ഇല്ല, അച്ഛൻ ഞങ്ങളെ കൊണ്ട് പോകാൻ താല്പര്യം കാണിച്ചിട്ടില്ല ,ഭയം ആയിരുന്നു കാരണം. അച്ഛനാണെങ്കിൽ കാനന പാത വഴി മാത്രം ശബരിമലയ്ക്കു പോയ ആളാണ്, എന്നിരുന്നാലും ഞങ്ങളുടെ വീട്ടിൽ 41 ദിവസത്തെ വൃതം നിർബന്ധമായി എടുത്തിരുന്നു. മാളികപ്പുറം എന്ന സിനിമ കാണുന്നതിന് മുൻപ് തന്നെ കുറെ കുത്തി കുറിച്ചിരുന്നു , അയ്യപ്പനോടുള്ള സ്നേഹം കൂടാൻ കാരണം...