മനുഷ്യർ ഇത്രേയ്ക്കും ഉണ്ട് !

 മനുഷ്യർ ഇത്രെയൊക്കെ ഉള്ളോ !സൗദി വെള്ളക്ക എന്ന സിനിമയിലെ ചോദ്യത്തിന് സിനിമ തീരുമ്പോൾ അവസാനം ഒരു ഡയലോഗ് പറയുന്നുണ്ട് "മനുഷ്യർ ഇത്രെയക്കും ഉണ്ട് "അതെ നമ്മൾ ഒത്തിരി ചെറുതായി കാണുന്നതു നമ്മളെ തന്നെ ആണ്, പക്ഷേ പല നിർണായ ഘട്ടങ്ങളിലും നമ്മളെ രക്ഷിക്കാനും കൂട്ടിരിക്കാനും ഈ മനുഷ്യരെ ഉള്ളൂ എന്നതും പരമാർത്ഥം . 

ഞങ്ങളുടെ ജീവിതത്തിൽ അങ്ങനെ കുറെയേറെ അദൃശ്യ കാര്യങ്ങൾ വന്നിട്ടുണ്ട് ...ഇന്നലെ ഈ സിനിമ കണ്ടിറങ്ങിയപ്പോൾ അറിഞ്ഞു ഒരു സുഹൃത്തിന്റെ, അവർ കണ്ടിട്ടില്ലാത്ത ഒരു ഫാമിലിക്ക് മണാലിയിൽ ഉണ്ടായ ആക്‌സിഡന്റും അതിലേയ്ക്ക് സഹായ ഹസ്തങ്ങളായി പാഞ്ഞു എത്തിയ അദൃശ്യ കരങ്ങളെ  കുറിച്ചുമായിരുന്നു, പറഞ്ഞു വരുമ്പോൾ ഇന്നു ആ സുഹൃത്തിനെ ഞങ്ങൾക്ക് കിട്ടിയത് പോലും 7 വർഷങ്ങൾക്കു മുൻപ് കിച്ചൂന്റെ ആക്സിഡന്റ് കാരണം ആണ്...അവനു വേണ്ടി സന്ധ്യ പ്രാർത്ഥിക്കാൻ പറഞ്ഞേല്പിച്ച ഷീനയെ...ഇന്നും ഷീന തുടരുന്നു പ്രാർത്ഥനകൾ ഞങ്ങൾക്കൊക്കെ വേണ്ടിയും. അന്നത്തെ കിച്ചൂന്റെ ആക്സിഡന്റ് ന്നു ഓടി എത്തിയ ഒരാളെ ഞാൻ പരിചയപ്പെടുന്നത്  3 വർഷങ്ങൾക്കു മുൻപാണ് ഇപ്പോൾ നല്ല സുഹൃത്തുക്കളും ......എത്ര ആളുകളെയാണ് ഭഗവാൻ നമ്മുക്കു തരുന്നത് തുണയായി ...ഈ അടുത്ത് ഗൗരി പാർവതി ഭായ് തമ്പുരാട്ടിയുടെ ഒരു speech ൽ തമ്പുരാട്ടി പറഞ്ഞ ഒരു sentence, "our lives touched for a moment" yes indeed…എത്ര മനോഹരമായ വരികൾ ..ഒരു നോട്ടത്തിലും ഓരോ ചെറിയ സഹായങ്ങളിലും നമ്മുടെ ജീവിതതിലെയ്ക്കു എത്രെയോ ആളുകൾ കടന്നു വരുന്നു, ആ കരസ്പർശനം കഴിയുമ്പോൾ എങ്ങോട്ടോ പോയി മറയുന്നവരും ഉണ്ട് അതിലുപരി  നമ്മുടെ കൂടെ ഏതു പ്രതിസന്ധിയിലും എന്നും കൂടെ നില്കുന്നവരും ഉണ്ട് പിന്നെ നേരത്തെ പറഞ്ഞ ആ അദൃശ്യ കാര്യങ്ങളും  ....


DT

08-01-2023

Comments

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം