Posts

Showing posts from September, 2021
 എന്റെ കണ്ണമ്മ വേദ, അവൾ ഒരു കൊറോണ കുഞ്ഞല്ല, ഒരു ലോകപരിചയവും ഇല്ലാതെ വളർന്നു വരുന്ന ലോക്ക് ഡൗൺ കുഞ്ഞാണ്, ഇപ്പോൾ രണ്ടു വയസായതേ ഉള്ളൂ. അങ്ങനെ ഈ അടുത്ത് അവളും അവളുടെ അച്ഛനും അമ്മയും കൂടി ബെംഗളൂർക്ക് ഒരു ട്രിപ്പടിച്ചു, അവളുടെ അമ്മുമ്മ ആയ ഞാനും അവളുടെ കുഞ്ഞമ്മ അഞ്ജലിയും ഇവിടെ ബംഗ്ലൂരിൽ ഉണ്ട്. അങ്ങനെ അവളുടെ ആദ്യത്തെ  outside  കേരള യാത്രയാണ് ഈ വരവ്. നാട്ടിൽ അതായതു ഞങ്ങളുടെ തിരുവന്തപുരത്തു മുത്തശ്ശിയുടെയും അപ്പൂപ്പന്റെയും കൂടി വന്നാൽ ഷാം അപ്പുപ്പന്റെയും അമുലിന്റെയും വീട്ടിൽ മാത്രം പോയി ശീലമുള്ളവൾക്കു പിന്നെ  വല്ലപ്പോഴുമുള്ള ഞങ്ങളുടെ resort ആയ ആലുവയിൽ വല്യ അപ്പുപ്പനെയും വല്യമ്മുമ്മയെയും  കാണാൻ പോയതൊഴിച്ചാൽ അവൾക്കു ഈ യാത്ര ഒരു അത്ഭുതം തന്നെ ആകുമല്ലോ ! വരുന്ന വഴി ഒരു കടയിൽ ഇറങ്ങിയപ്പോൾ കുഞ്ഞു "അന്തം വിട്ടിരുന്ന'  ഒരു ഫോട്ടോ അയച്ചു തന്നു.  ഇവിടെ എത്തി പിറ്റേന്നു ഞങ്ങൾ ബ്രേക്ഫാസ്റ്  കഴിക്കാൻ പോയപ്പോൾ അവൾ ആളുകളെ കണ്ടപ്പോൾ "ഇതാരാ , ഇതാരാ "  എന്നുള്ള ചോദ്യങ്ങൾ ആയിരുന്നു. കാരണം അവളുടെ അമ്മ  എപ്പോഴും  എവിടെ പോകുന്നതിനു മുൻപും കുഞ്ഞിന് പറഞ്ഞു കൊടുത്തിര...

കാശ്മീർ യാത്ര

 കാശ്മീർ... ഭൂമിയിലെ സ്വർഗ്ഗം !! അതെ, എന്തുകൊണ്ടും ഇവിടം ഭൂമിയിലെ സ്വർഗ്ഗം തന്നെയാണ്. ഭഗവാൻ ഇത്രയും മനോഹാരിത നൽകിയ ഹിമഗിരികളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന കാശ്മീർ. ചിന്നാർ മരങ്ങളും പനിനീർ പൂക്കളും  ആപ്പിൾ തോട്ടങ്ങളും വാൾനട്ടും  ഹിമാലയൻ മലനിരകളെ തൊട്ട് നില്ക്കും എന്നു തോന്നുമാറാകുന്ന ഒട്ടനേകം  മരങ്ങളും ആകാശത്തിന്റെ  നീലിമയും...  ഇതെല്ലാം ഒന്ന് വേറെ തന്നെയാണ്.  വന്നിറങ്ങിയ ദിവസം ഇവിടെ  കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം  എന്താണ് എന്നും അവിടെ ഉള്ളവരുടെ  സ്വാതന്ത്ര്യം ഇല്ലായ്മ എന്താണെന്നും അറിഞ്ഞു. എവിടെ തിരിഞ്ഞാലും പാരാ മിലിറ്ററി നിരന്നു നിൽക്കുന്നു. മുള്ളുവേലികൾ കൊണ്ട് ഓരോ ഇടവഴികളും അടച്ചിരിക്കുന്നു. ആദ്യം കുറച്ചൊന്ന് അമ്പരന്നു. ഈ സ്വർഗ്ഗ ഭൂമിയുടെ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാം എന്നല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യുവാൻ കഴിയില്ലല്ലോ. കാശ്മീർ ശൈവിസത്തിലേയ്ക്കുള്ള  ഒരു യാത്രയുടെ ഭാഗമായി ആണ് ഞങ്ങൾ ഇവിടെ എത്തിയത്. മഹാദേവന്റെ അനുഗ്രഹത്താൽ എല്ലാം മംഗളമായി നടന്നു.  പഹൽഗാം  എന്ന ഗ്രാമത്തിലെ കുതിര സവാരി... നീ...