എന്റെ കണ്ണമ്മ


വേദ, അവൾ ഒരു കൊറോണ കുഞ്ഞല്ല, ഒരു ലോകപരിചയവും ഇല്ലാതെ വളർന്നു വരുന്ന ലോക്ക് ഡൗൺ കുഞ്ഞാണ്, ഇപ്പോൾ രണ്ടു വയസായതേ ഉള്ളൂ. അങ്ങനെ ഈ അടുത്ത് അവളും അവളുടെ അച്ഛനും അമ്മയും കൂടി ബെംഗളൂർക്ക് ഒരു ട്രിപ്പടിച്ചു, അവളുടെ അമ്മുമ്മ ആയ ഞാനും അവളുടെ കുഞ്ഞമ്മ അഞ്ജലിയും ഇവിടെ ബംഗ്ലൂരിൽ ഉണ്ട്. അങ്ങനെ അവളുടെ ആദ്യത്തെ  outside  കേരള യാത്രയാണ് ഈ വരവ്. നാട്ടിൽ അതായതു ഞങ്ങളുടെ തിരുവന്തപുരത്തു മുത്തശ്ശിയുടെയും അപ്പൂപ്പന്റെയും കൂടി വന്നാൽ ഷാം അപ്പുപ്പന്റെയും അമുലിന്റെയും വീട്ടിൽ മാത്രം പോയി ശീലമുള്ളവൾക്കു പിന്നെ  വല്ലപ്പോഴുമുള്ള ഞങ്ങളുടെ resort ആയ ആലുവയിൽ വല്യ അപ്പുപ്പനെയും വല്യമ്മുമ്മയെയും  കാണാൻ പോയതൊഴിച്ചാൽ അവൾക്കു ഈ യാത്ര ഒരു അത്ഭുതം തന്നെ ആകുമല്ലോ ! വരുന്ന വഴി ഒരു കടയിൽ ഇറങ്ങിയപ്പോൾ കുഞ്ഞു "അന്തം വിട്ടിരുന്ന'  ഒരു ഫോട്ടോ അയച്ചു തന്നു. 


ഇവിടെ എത്തി പിറ്റേന്നു ഞങ്ങൾ ബ്രേക്ഫാസ്റ്  കഴിക്കാൻ പോയപ്പോൾ അവൾ ആളുകളെ കണ്ടപ്പോൾ "ഇതാരാ , ഇതാരാ "  എന്നുള്ള ചോദ്യങ്ങൾ ആയിരുന്നു. കാരണം അവളുടെ അമ്മ  എപ്പോഴും  എവിടെ പോകുന്നതിനു മുൻപും കുഞ്ഞിന് പറഞ്ഞു കൊടുത്തിരിക്കും  അപ്പുപ്പ വീട്ടിലാണോ മുത്തശ്ശി വീട്ടിലാണോ പോകുന്നേ എന്നൊക്കെ . എവിടെയെങ്കിലും VISIT ആണെങ്കിൽ ആരൊക്കെ ഉണ്ടവിടെ എന്നു ഉൾപ്പടെ , ആ വീട്ടിൽ  പട്ടിയും പൂച്ചയും കോഴിയും ഉണ്ടെങ്കിൽ അതും പറഞ്ഞു കൊടുക്കുന്ന പതിവുണ്ട്. എന്തായാലും ഇപ്പോൾ അവൾക്കു മനുഷ്യരെ കാണുമ്പോൾ ആരൊക്കെയാ  എന്നറിയണം നമ്മുക്ക് ഉണ്ടോ അതിനുള്ള ഉത്തരം ..എന്തായാലും  അവളോട് പറഞ്ഞു നമ്മൾ കടയിൽ ആണ് ഇവിടെ ഫുഡ് കിട്ടും എന്നൊക്കെ. സെൽഫ് സെർവ് ആയതിനാൽ ഞാനും കുഞ്ഞുസും കൂടി ഇരുന്നു...പാവം അവള് അടുത്ത ടേബിളിൽ ഇരിക്കുന്ന സ്ത്രീയോട്, വേദ  കടയിലിരിച്ചുവാ എന്നു പറഞ്ഞോണ്ട് ഇരുന്നു ..പൂരി കൊണ്ട് തന്നിട്ടു പോയപ്പോൾ ..വേദ പൂരി കഴിച്ചുവ, വേദ കടയിലിരിച്ചുവാ  എന്നായി അടുത്ത ഡയലോഗ് ..പിന്നീട്  വീണ്ടും വേദ  കടയിൽ ഇരിച്ചുവ എന്നു ചുറ്റിനും ഉള്ളവരോട് ..അവസാനം അടുത്ത ടേബിളിൽ ഇരുന്ന മലയാളി ചോദിച്ചു മോൾടെ പേരെന്താ എന്ന് ? ഞങ്ങൾ അവരോടു കേരളത്തിൽ നിന്നായത് കൊണ്ടാണെ കുഞ്ഞു ഇങ്ങനെ ആശ്ചര്യത്തിൽ ഇരിക്കുന്നേ  എന്നും പറഞ്ഞു ..അടുത്തത് അവളുടെ ആദ്യ ഓട്ടോ യാത്ര ആയിരുന്നു ..

കുറച്ചു ഷോപ്പിംഗിനായി പോയപ്പോൾ വീണ്ടും ആളുകളെ കണ്ടപ്പോൾ ഇതാരാ ഇതാരാ എന്നായി  ..കഷണ്ടിയുള്ള ആളുകൾ അവൾക്കു അവളുടെ വലിയപ്പുപ്പനും ..പിന്നീട് ഉച്ച ഭക്ഷണത്തിനു പോയസ്ഥലത്തു വൈറ്റർസിന്റെ യൂണിഫോമും മാസ്കും കണ്ടപ്പോൾ വേദച്ചു  കാലിൽ ഇൻജെക്ഷൻ എടുക്കുവാന്നോ എന്നായി ...ഞങ്ങൾ ചിരിച്ചെങ്കിലും കുഞ്ഞൂസിനു ആദ്യം എല്ലാം ഒരു ഭയം ആയിരുന്നു ...ആദ്യം മാത്രം പിന്നീട്‌ അവളും കൂടെ കൂടി ആർമാദിച്ചു ..പിടിച്ചാൽ കിട്ടാത്തവളായി മാറി... അങ്ങനെ ബാംഗ്ലൂർ ഡേയ്സ് അവൾക്കു ശരിക്കും ഒരു അതിശയോക്തി നിറഞ്ഞ സ്ഥലമായി മാറി എന്നു ചുരുക്കം ..

ഈ ഒരു കോവിഡ് കാലം അല്ലായിരുനെങ്കിൽ നമ്മൾ ഇതൊന്നും ശ്രദ്ധിക്കില്ല കാരണം കുഞ്ഞിനും ഇതൊക്കെ ശീലം ആകുമായിരുന്നു പക്ഷേ ഇന്നത്തെ ജനറേഷനിലെ കുഞ്ഞുങ്ങൾ ഒരു പാർക്കും ഹോട്ടലും കടകളും ഒന്നും കാണാതെ വളരുന്നു,അവർക്കു എല്ലാം പുതിയ അനുഭവങ്ങളായി മാറുന്നു ..എല്ലാം മാറുന്ന ഒരു സുവർണ കാലത്തിനായി കാത്തിരിക്കാം!





Comments

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം