കിളവി
കിളവി" എന്ന ഒരു പദം ഉപയോഗിച്ചു കണ്ടിരുന്നു ഈ അടുത്ത്. ആരും തെറ്റിധരിക്കണ്ട എന്നെ കുറിച്ചല്ല. അങ്ങനെ വിളിച്ചാലും വിഷമിക്കില്ല, എന്നൊക്കെ പറയാം ഒരു ഗമയ്ക്ക്, അത്രമാത്രം. എന്തായാലും ഞാൻ അല്ല വിഷയം. ഒരു മുപത് വർഷമായി ഞാൻ തിരുവനന്തപുരത്തുകാരി ആയിട്ട്. പണ്ടേ ആണ് കാരണം അച്ഛന്റെ തറവാട് ഇവിടെ തന്നെയാണ്. അന്നൊക്കെ FACT യിൽ നിന്നും വർഷത്തിൽ ഒരിക്കൽ മാത്രം വന്നു പോകുമായിരുന്നു. പടിഞ്ഞാറെ കോട്ടയിലെ അമ്മായിയുടെ വീട്ടിൽ താമസം. പ്രൈവറ്റ് ബസിൽ മാത്രം സഞ്ചരിച്ചിരുന്ന ഞങ്ങൾക്ക് അമ്മായിയുടെ കാറിൽ പ്രൗഢഗംഭീരമായ രാജവീഥിയിൽ കൂടിയുള്ള യാത്രയും , ഡബിൾ ഡക്കറിൽ ശംഖുമുഖത്തെയ്ക്കും , പിന്നെ അച്ഛന്റെ കൈയും പിടിച്ച് പദ്മനാഭസ്വാമിയും പദ്മതീർത്ഥ കുളവും ചുറ്റുമുള്ള അമ്പലങ്ങളും അഭേദാനന്ദാശ്രമത്തിലെ ഉണ്ണി കണ്ണനും, കല്ലാനയും എല്ലാം ഇന്നും ഓർമകളിൽ കളിയാടുന്നു. "ഒപ്പം സുന്ദരി ചെല്ലമ്മയും", തെക്കെ തെരുവ് അമ്മൻ കോവിൽ പരിസരത്തെവിടെയെങ്കിലും കാണുമായിരുന്നു, പച്ച നിറത്തിലുള്ള ബ്ലൗസും കസവ് വേഷ്ടിയും കുറെ കുപ്പി വളകളും മുത്തുമാലകളും ഒരു മുഷിഞ്ഞ ഭാണ്ട കെട്ടുമായി കിടന്നിരുന്നു.മഹാരാജാവിനെ പ്രണയിച്ച ഭ്രാ...