ഒരു കൊറോണ സ്വപ്നം
കൊറോണ കാരണം എല്ലാ ക്ഷേത്രങ്ങളും അടച്ചു . ആദ്യമേ കേട്ടതാണ് ഗുരുവായൂരിൽ ആളുകൾ തീരെ ഇല്ലാന്നും, അപ്പോഴേ മനസിന് ഒരു ചാഞ്ചാട്ടമായിരുന്നു...ഒന്ന് പോയാലോ? ആദ്യമേ ഈ ആശയം ചേച്ചിയോട് പറഞ്ഞു...കുട്ടികളോട് പറഞ്ഞപ്പോൾ കിട്ടി വായിലിരിക്കുന്നത്...സുഹൃത്തുക്കൾക്കും ഇതേ ഉള്ളു പറയാൻ, അവിടം വരെ എങ്ങനെയും പോകണം...എന്തായാലും ആഗ്രഹം ഉള്ളിൽ ഒതുക്കി, പിന്നീട് ഒരു സമാധാനത്തിനു വേണ്ടി പറഞ്ഞു അവിടെ ഉള്ള ആൾക്കും റസ്റ്റ് ഒക്കെ വേണ്ടേ എന്നും...
അപ്പോൾ അതാ വായിക്കുന്നു "കണ്ണന്റെ യാത്രയിൽ ", ഗുരുവായൂരിൽ നിന്നും അദ്ദേഹം പുറപ്പെടുന്നു എന്നും. ആ തിരുനടയിൽ വന്നു തൊഴുവാൻ ആഗ്രഹിക്കുന്ന ഭക്തരെ കാണുവാനും കൊറോണ കാരണം ഭയ ചിത്തരായിരിക്കുന്ന തന്റെ ഭക്തർക്ക് സാന്ത്വനവുമായി പുറപ്പെട്ടു പോലും. അങ്ങനെ ആ സന്തോഷത്തിൽ ഇരികുമ്പോൾ, ദേ എന്റെ കണ്ണൻ അറിയിക്കുന്നത് പോലെ, ആദ്യം ശ്രീ പദ്മനാഭന്റെ മണ്ണിലേയ്ക്കാകാം വരവ്, കാരണം ഇവിടുത്തെ മൂപ്പരെ ഒന്ന് കണ്ടു വണങ്ങണം, നിധി ഉണ്ടെന്നറിഞ്ഞപ്പോൾ മുതൽ തിരക്കൊഴിഞ്ഞ നേരവും ഇല്ലല്ലോ പാവത്തിന്. എന്തായലും ഇപ്പോൾ ഇവിടെയും റസ്റ്റ് മോഡിലാണല്ലോ ...അങ്ങനെ ശ്രീകൃഷ്ണ പ്രേമം തലയ്ക്കു പിടിച്ചിരിക്കുന്ന എന്നോട് ഒരു സുഹൃത്ത് പറഞ്ഞു, നാളെ ദേവിയെ കാണാൻ വരുന്നു എന്നറിഞ്ഞിരിക്കുന്നു, അതു കൊണ്ട് സുഖമായി ഉറങ്ങിക്കൊള്ളൂ എന്നും...എവിടുന്ന് ...അതു കേട്ടപ്പോൾ മുതൽ ഉറക്കവും പോയി അങ്ങനെ നിദ്രാദേവി വിദൂരതയിലും പോയപ്പോൾ...
ദാ! ആ മൃദുലമായ തലോടൽ കൂടെ ഗോപീചന്ദനത്തിന്റെ വാസനയും..അന്ന് വൃന്ദാവനത്തിൽ കിട്ടിയത് പോലെ, എന്റെ കണ്ണാ പറഞ്ഞത് പോലെ നീ ഇങ്ങു വന്നുവോ, ഇശ്ശി നേരത്തെ ആണല്ലോ എന്റെ കൃഷ്ണ ! നിർമാല്യത്തിന് ശേഷമായിരിക്കും ആവിടുന്നുള്ള ദർശനം എന്ന് വിചാരിച്ചു. അതെങ്ങനെയാ അല്ലെ ഭക്തന്മാരെ മുഴുവനും കാണണ്ടേ, അല്ലെ കണ്ണാ !
കണ്ടതും ഞാൻ എന്റെ സ്വപ്നത്തിൽ എന്തെക്കെയോ ചോദിക്കുന്നു...ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ.എന്നൊക്കെ പറഞ്ഞപോലെ ..വീണ്ടും സ്വപ്നംനീളുന്നു..എന്തൊക്കെയോ എന്റെ കണ്ണനും പറയുന്നു...ഒന്നും ഇല്ലല്ലോ അവിടുത്തേയ്ക്കു കൊടുക്കാൻ എന്ന് പറഞ്ഞോ അതോ എന്റെ തോന്നലോ ...എന്റെ ഉരുളിയിലേ കുന്നിക്കുരു കണ്ടുവോ നീ....കുറെ നേരമ്പോക്ക് പറഞ്ഞു ഞാൻ ചിരിച്ചു...ആ സ്വപ്നത്തിൽ അലിഞ്ഞു ചേർന്ന്...എന്തായാലും ഞങ്ങളുടെ സംഭാഷണം എഴുതാം എന്നാഗ്രഹത്തിൽ എഴുനേറ്റു...എവിടുന്നു...ആ സുന്ദര സ്വപ്നം എങ്ങോ പോയി മറഞ്ഞു.
നീ എന്റെ മുൻപിൽ യഥാർത്ഥത്തിൽ വന്നു എന്ന് ഈ ഉള്ളവൾ വിശ്വസിക്കുന്നു എന്റെ കണ്ണാ ...
എന്തായാലും രാവിലെ എന്റെ ഉരുളിയില്ലേ ഒരു കുന്നിക്കുരു മാറി താഴെ കിടക്കുന്നു...മായായോ ? അറിയില്ല, ഈ ഉള്ളവൾക്കതു മാത്രം മതി..അതിൽ ആനന്ദിക്കുന്നു ..രാസലീല ആടുന്നു ....
ലോക സമസ്ത സുഖിനോ ഭവന്തു എന്ന പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്നു എല്ലാവരുടെയും അടുത്തേയ്ക്ക് വന്നിരിക്കുന്നു നമ്മുടെ നീല കാർമുകിൽ വർണ്ണൻ !!!!
Comments
എന്നാല് ഇതെല്ലാം കൂട്ടിയിണക്കി ഒരു സുന്ദരമാല കണ്ണന് കോർക്കാൻ പറ്റുന്നത് അതിമനോഹരം.
ഈ ഭഗവത് സമർപ്പണം, ഒരു ഭക്തി നിറഞ്ഞ അനുഭവം.
ഓരോ പൂവും ശ്രദ്ധയോടെ വേണം എടുത്തു മാലയിൽ കോർക്കാൻ.
പൂവിന് നോവാതെ, നഖം കൊള്ളാതെ, മൃദുവായി വേണം മാല കോർക്കാൻ..
എന്നാലേ കണ്ണന് തൃപ്തി ആവൂ.
ശ്രദ്ധയോടെ ഇനിയും ഇത്തരം സുന്ദര മാലകൾ കണ്ണന് വേണ്ടി ഉണ്ടാക്കാൻ, പ്രാർത്ഥനകൾ..