കന്യാകുമാരി യാത്ര
യാത്രകൾ എന്നും സന്തോഷം നൽകുന്നതാണ്. കുറെ വർഷങ്ങളായി NSS വനിതാ സമാജം ഒരു യാത്ര പോയിട്ടു, എപ്പോഴും പ്ലാൻ ചെയ്യും, എന്തെങ്കിലും കാരണത്താൽ നടക്കാതെ പോകും. കഴിഞ്ഞ വർഷം മാർച്ചിൽ പ്ലാൻ ചെയ്‌തെങ്കിലും കാലാവസ്ഥ കാരണം മാറ്റി വെയ്ക്കുകയായിരുന്നു. അങ്ങനെ ഇത്തവണ എന്ത് വന്നാലും നമ്മൾ ഒരു ട്രിപ്പ് പോകും എന്നു കമ്മിറ്റി കൂടിയപ്പോൾ ഉറപ്പിച്ചു, അതു November 7 ന് സാധിക്കുകയും ചെയ്തു. നേരത്തെ പോകാൻ പ്ലാൻ ചെയ്ത പ്രകാരം കന്യാകുമാരി യാത്ര തന്നെ ആക്കാം എന്നും തീരുമാനിച്ചു. എനിക്കു അറിയാവുന്ന ഒരു ഗ്രൂപ്പ് ഈ അടുത്ത് കന്യാകുമാരിക്ക് പോയിരുന്നു, അങ്ങനെ ആനന്ദവല്ലി aunty വഴിയാണ് പൂജയെയും LAS Travels എന്ന ഗ്രൂപ്പിനെയും പരിചയപ്പെടുനതും, യാത്ര പ്ലാൻ ചെയ്യുന്നതും. ഒരു itinerary തന്നിരുന്നു, എന്നാലും നമ്മുടെ ഇഷ്ട്ടം അനുസരിച്ചു അത് മാറ്റി, പൂജയുമായി ഒത്തിരി ഡിസ്‌കസ് ചെയ്ത് പ്ലാൻ തയാറാക്കി കമ്മിറ്റിയിൽ അവതരിപ്പിച്ചപ്പോൾ എല്ലാവരും approve ചെയ്തു . പിന്നീട് ആളെ പിടിക്കൽസ് ആയിരുന്നു അടുത്ത കാര്യപരിപാടി, 33 പേർ വരാം എന്നു പറഞ്ഞതനുസരിച്ചു 35 seater ബസും ബുക്ക് ചെയ്തു, യാത്രയ്ക്ക് വരുന്ന...