കന്യാകുമാരി യാത്ര

യാത്രകൾ എന്നും സന്തോഷം നൽകുന്നതാണ്. കുറെ വർഷങ്ങളായി NSS വനിതാ സമാജം ഒരു യാത്ര പോയിട്ടു, എപ്പോഴും പ്ലാൻ ചെയ്യും, എന്തെങ്കിലും  കാരണത്താൽ നടക്കാതെ പോകും. കഴിഞ്ഞ വർഷം മാർച്ചിൽ പ്ലാൻ ചെയ്‌തെങ്കിലും കാലാവസ്ഥ കാരണം മാറ്റി വെയ്ക്കുകയായിരുന്നു. 

അങ്ങനെ ഇത്തവണ എന്ത് വന്നാലും നമ്മൾ  ഒരു ട്രിപ്പ്  പോകും എന്നു കമ്മിറ്റി കൂടിയപ്പോൾ ഉറപ്പിച്ചു, അതു November 7 ന് സാധിക്കുകയും ചെയ്തു. നേരത്തെ പോകാൻ പ്ലാൻ ചെയ്ത പ്രകാരം കന്യാകുമാരി യാത്ര തന്നെ ആക്കാം എന്നും തീരുമാനിച്ചു.

എനിക്കു അറിയാവുന്ന ഒരു ഗ്രൂപ്പ് ഈ അടുത്ത് കന്യാകുമാരിക്ക് പോയിരുന്നു,  അങ്ങനെ ആനന്ദവല്ലി aunty വഴിയാണ് പൂജയെയും LAS Travels എന്ന ഗ്രൂപ്പിനെയും പരിചയപ്പെടുനതും, യാത്ര പ്ലാൻ ചെയ്യുന്നതും. ഒരു itinerary തന്നിരുന്നു, എന്നാലും നമ്മുടെ ഇഷ്ട്ടം അനുസരിച്ചു അത് മാറ്റി, പൂജയുമായി ഒത്തിരി ഡിസ്‌കസ് ചെയ്ത്  പ്ലാൻ തയാറാക്കി കമ്മിറ്റിയിൽ അവതരിപ്പിച്ചപ്പോൾ എല്ലാവരും approve ചെയ്തു . പിന്നീട് ആളെ പിടിക്കൽസ് ആയിരുന്നു അടുത്ത കാര്യപരിപാടി,  33 പേർ വരാം എന്നു പറഞ്ഞതനുസരിച്ചു 35 seater ബസും ബുക്ക് ചെയ്തു, യാത്രയ്ക്ക് വരുന്നവരുടെ ഒരു ഗ്രൂപ്പും ഉണ്ടാക്കി . പിന്നെ ഏതൊരു യാത്രയ്ക്ക് പോകുമ്പോഴും ഉണ്ടാകുന്ന അതെ excitement ഉം കൂടേ ചെറിയ ടെൻഷനും, എല്ലാം ആലോചിച്ചു ഏർപ്പാടാക്കുമ്പോൾ ഉണ്ടാവുന്ന ഒരു മാനസിക പ്രശ്നം , അത്ര മാത്രം !എന്തായാലും പോകുന്നതിന്റെ തലേന്ന് അറിയുന്നു,  കൂട്ടത്തിൽ  ഉള്ള രണ്ടു പേർക്ക് വരാൻ സാധിക്കില്ല, അതൊരു വലിയ സങ്കടമായി എന്നാലും യാത്ര നടക്കണമല്ലോ. 

അങ്ങനെ നവംബർ 7 ന് രാവിലെ  കൃത്യം  അഞ്ചര മണിയ്ക്ക് തന്നെ വണ്ടി പുറപ്പെട്ടു, മാർഗ്ഗബന്ധു സ്തോത്രവും , വിഷ്ണു സഹസ്രനാമവും ലളിത സഹസ്രനാമവും വായിച്ചു ആദ്യം തിരുവട്ടാർ ആദികേശവ പെരുമാൾ സന്നിധിയിലേക്ക്, 108 ദിവ്യ ദേശങ്ങളിൽ ഉൾപ്പെടുന്ന ക്ഷേത്രം ആണ്. ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ ഭഗവാൻ എങ്ങനെ ആണോ കിടക്കുന്നത് അതെ പോലെ, പക്ഷേ ഇവിടെ വലത്തോട്ട് ശിരസ്സ് വച്ചു കിടക്കുന്നു. ആദി കേശവപെരുമാൾ  ശ്രീപദ്‌മനാഭ സ്വാമിയുടെ സഹോദരസ്ഥാനം എന്നും കേട്ടിട്ടുണ്ട്. ആദി കേശവപെരുമാളിന്റെയും  ശ്രീ പദ്മനാഭ സ്വാമിയുടെയും ശ്രീരംഗനാഥന്റെയും മൂല സ്ഥാനം കാസർകോഡ് ഉള്ള അനന്തസ്വാമി ക്ഷേത്രം ആണ് എന്നും വായിച്ചറിഞ്ഞു .  ഇവിടെ തിരുവട്ടാറിൽ  നരസിംഹ സ്വാമിയുടെ ക്ഷേത്രം മതിലിനു വെളിയിൽ മറ്റൊരു ക്ഷേത്രം ആയിട്ടാണ് സ്ഥിതി ചെയുന്നത്. അവിടെ പക്ഷേ നട തുറക്കുന്നത് താമസിച്ചായതിനാൽ   ഞങ്ങൾക്ക് ദർശനം ലഭിച്ചില്ല. അടുത്ത് തന്നെ കുലശേഖര പെരുമാളുടെ ഒരു ക്ഷേത്രവും ഉണ്ട്, അവിടെയും തൊഴുതു ഞങ്ങൾ അവിടുന്ന് പുറപ്പെട്ടു. 

മാർത്താണ്ഡത്തു Hotel ചിത്രയിൽ നിന്നും  ഞങ്ങൾ പ്രാതലും കഴിച്ചു അടുത്ത ക്ഷേത്രമായ വെള്ളിമല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലേയ്ക്ക് പോയി, ഈ ക്ഷേത്രം നാഗർകോവിലിനടുത്തു Eraniel എന്ന സ്ഥലത്തിന് അടുത്താണ്. 66 പടവുകൾ കയറി എത്തുന്നത് അതിമനോഹരമായ കാഴ്ചകളിലേക്കാണ് .ഒരു വശത്തു ദൂരെ ആയി കടലും  മറു വശത്തു പുഴയും മലകളും ആയി ചുറ്റപെട്ടു കിടക്കുന്നു സ്ഥലം ആണ്.  ഭഗവാനെയും തൊഴുതു ഈ മനോഹര കാഴ്ചകൾ ആസ്വദിച്ചു ഞങ്ങൾ. 

അടുത്തത് സുച്ചീന്ദ്രം, ഇവിടെ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരും  ലങ്കാ ദഹനം കഴിഞ്ഞു വന്നു നിൽക്കുന്ന പതിനെട്ടു അടി പൊക്കം ഉള്ള ഹനുമാൻ സ്വാമിയും ആണ് . ഹനുമാൻ സ്വാമിയുടെ മുന്നിൽ ഇരിക്കുമ്പോൾ കിട്ടുന്ന ശക്തി ഒന്ന് വേറെ തന്നെ ആണ്. ഞങ്ങൾ കുറച്ചു പേർ ചേർന്ന് ഹനുമാൻ ചാലിസയും വായിച്ചു.  അടുത്ത സ്ഥലത്തേയ്ക്ക് പന്ത്രണ്ടരയോടെ  പുറപ്പെട്ടു.

പിന്നീട് പോയത് വട്ടകൊട്ടയ്, Archeological site ന്റെ   protected monument ആണ് ഇവിടം. ഇതും  ഗംഭീരം, കുറെ അധികം ഫോട്ടോസ് എടുത്തു കടലിന്റെ നീലിമയും ആസ്വദിച്ചു നല്ല വെയിലത്ത്‌ അവിടെ കുറച്ചു സമയം കറങ്ങി നടന്ന് നേരെ വിവേകനന്ദാ സെന്ററിൽ ഹോട്ടൽ ചിത്രയിൽ നിന്നും  ഊണും കഴിച്ചു. അവിടെ ഒരു ഹാൾ ബുക്ക്‌ ചെയ്തിരുന്നെങ്കിലും അത് മാത്രം ഫ്ലോപ്പ് ആയി പോയി, പക്ഷേ ഞങ്ങൾ അവിടെ ഉള്ള തണലിലും മറ്റുമായി ഇരുന്നു വാചകം അടിച്ചും  ഉറങ്ങിയും റസ്റ്റ്‌ എടുത്തു ഒരു രണ്ടു മണിക്കൂർ.

 പിന്നീട് നവ തിരുപ്പതി, തിരുപ്പതി ബാലാജി എങ്ങനെയോ അതെ വിഗ്രഹം ആണ് ഇവിടെയും, തിരുപ്പതി ദേവസ്ഥാനത്തിന്റെ മേൽനോട്ടത്തിൽ നടത്തി വരുന്ന  ഈ ക്ഷേത്രം 2019 ൽ ആണ് തുടങ്ങിയത്.

അവിടുന്ന് കന്യാകുമാരി ദേവിയെയും കാണാൻ പോയി. Sunset കാണണം എന്ന പ്ലാൻ ഉണ്ടായിരുനെങ്കിലും അത്രെയും സമയം clear sky ആയിരുന്ന ആകാശം cloudy ആയി കണ്ടു, എന്തായാലും ക്ഷേത്ര ദർശനത്തിനു ശേഷം പുറകെ ഇരുന്നു വിവേകാനന്ദ പാറയും തിരുവള്ളൂറിന്റെ statue , ത്രിവേണി സംഗമത്തിന്റെ മൂന്ന് നിറത്തിൽ ഉള്ള നീലിമയും   ആസ്വദിച്ചും കടൽ കാറ്റും കൊണ്ടിരുന്നപ്പോൾ ആനന്ദം.

തിരികെ ഏഴു മണിയോടെ മടക്ക യാത്ര, ബസ് യാത്ര ശരിക്കും ആസ്വദിച്ചു, കാരണം ഒറ്റ ഒരാളെ പോലും ഉറങ്ങാൻ അനുവദിച്ചില്ല. രാവിലെ പ്രാതലിനു ശേഷം  തുടങ്ങിയ മരാമത്തു പണി, അടുത്ത ക്ഷേത്രം വരെ ഉള്ള  സമയം വെറുതെ കളയരുതലോ, അതിനാൽ ഓരോരുത്തരെയും കൊണ്ട് വെറും 4 വരി പാടിപ്പിക്കാം എന്ന പ്ലാനിൽ ബസിലെ mike കൊടുത്തു പാടാനും പറഞ്ഞു, ഒരാളെ പോലും വെറുതെ വിട്ടില്ല, ശരിക്കും പറഞ്ഞാൽ പരീക്ഷ എഴുതാൻ പോയപ്പോൾ പോലും ഇത്രേയ്ക്കും  ടെൻഷൻ അടിച്ചിട്ടുണ്ടാകില്ല എന്നു തോന്നുന്നു. എന്തായാലും 4 വരിയിൽ പാടാൻ തുടങ്ങിയവർ മുഴുവനും പാടി തകർത്തു. 32 പേരും പാടി. പാർവതി പാട്ടു ബുക്ക്‌ എടുത്തതിനാൽ അതിൽ നിന്നും ഇഷ്ടപ്പെട്ട പാട്ടുകൾ പാടിയപ്പോൾ ഓരോരുത്തർക്കും എന്നെ അടിക്കണം എന്നു ഉണ്ടായിരുനെങ്കിലും, പാടി കഴിഞ്ഞപ്പോൾ distinction കിട്ടിയ ഒരു സന്തോഷം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. 

തിരികെ ഉള്ള യാത്രയിൽ എല്ലാവരുടെയും solo പാട്ടുകൾക്ക് ശേഷം  അന്താക്ഷരിക്കു തുടക്കം ഇട്ടു , ഇടയ്ക്കു dinner break, വീണ്ടും Marthandam  Hotel Chitra യിൽ നിന്നും, ശരിക്കും ഞങ്ങളുടെ മൂന്ന് നേരത്തെ ഭക്ഷണവും Hotel ചിത്രയിൽ തന്നെയായിരുന്നു, കന്യാകുമാരിയിൽ  ഇവരുടെ ബ്രാഞ്ച് ആണ്. 

ഭക്ഷണ ശേഷം വീണ്ടും തകർത്തു, അന്താക്ഷരിയും ഗ്രൂപ്പ്‌ സോങ്ങും ആയി അതിനു ശേഷം DJ പാർട്ടി എന്നു പറയാവുന്ന തരത്തിൽ ആടുകയും പാടുകയും ചെയ്തു ബസിനുള്ളിൽ, ഇങ്ങു തിരുവനന്തപുരം എത്തിയതറിഞ്ഞില്ല. ഓരോരുത്തരായി അവരുടെ സ്ഥലങ്ങളിൽ ഇറങ്ങി ഞങ്ങൾ കരയോഗത്തിന് മുന്നിൽ എത്തിയപ്പോൾ മണി 10.50.

രാവിലെ തുടങ്ങിയ നീണ്ട യാത്ര, എല്ലാ ക്ഷേത്രങ്ങളിലും ഒരു തിരക്കും ഇല്ലാതെയുള്ള ദർശനം ലഭിച്ചതു  ഭഗവത് അനുഗ്രഹം.

കുറെ ചിരിച്ചും വട്ടത്തരം പറഞ്ഞും കാഴ്ചകൾ കണ്ടും ആടിയും പാടിയും ഉള്ള അവിസ്സ്മരണീയമായ യാത്ര. ഒരു കാര്യം പറയാൻ വിട്ടു പോയി, 32 പേരും ഒരേ സ്വരത്തിൽ പാർവതി പാടിയ "കാറ്റു കറുത്ത കാറ്റിനു" കൊടുത്ത കൂവൽസ് ഒരൊന്നൊന്നര കൂവൽ ആയിരുന്നു, അതിനു ഒരു വലിയ കയ്യടി..

ഞങ്ങളുടെ കൂടേ എല്ലാത്തിനും ഒപ്പം നിന്ന സനെഷിനും ബസിന്റെ സാരഥിക്കും സഹായിക്കും ഞങ്ങളുടെ സന്തോഷം. 

ഈ യാത്രയിൽ വന്നു പ്രായഭേദമന്യേ   എല്ലാ പോക്രിത്രരത്തിനും കൂട്ടു നിന്ന  നിങ്ങൾ ഓരോരുത്തരോടും  സ്നേഹം മാത്രം. ആരുടെയും പേര് എടുത്തു പറയണ്ട എന്നാണ് എഴുതാൻ തുടങ്ങിയപ്പോൾ തീരുമാനിച്ചത്, പക്ഷേ പ്രീത ചേച്ചിയെ കുറിച്ച് എഴുതാതെ പറ്റില്ല, വയ്യായ്മകൾ  എല്ലാം സഹിച്ചു എവിടെയും  ഇറങ്ങാതെ ചുട്ടു പൊള്ളുന്ന ആ ബസ്സിൽ ഇരുന്നു (കാരണം ആളുകൾ ഇറങ്ങുമ്പോൾ ബസ്സ് OFF ആക്കും ) കന്യാകുമാരിയിൽ മാത്രം ആയിരുന്നു ഇറങ്ങിയതും, അവിടെ പതുക്കെ ഷീലയുടെ കൈ പിടിച്ചു നടന്നും ഇടയ്ക്ക് ഒരു വിമ്മിഷ്ടം തോന്നിയപ്പോൾ ഒരു കടയിൽ നിന്നും കസേര ചോദിച്ചു ഇരുത്തിയ കഥ  ഞാൻ പിന്നീട് ആണ് അറിഞ്ഞതും …പിന്നെ നമ്മുടെ ചന്ദ്രിക ചേച്ചിയും പടികൾ കയറാൻ  പറ്റീലെങ്കിലും കയറിയിട്ടെയുള്ളൂ എന്ന ദൃഡ നിശ്ചയത്തിനും, ഈ രണ്ടു പേർക്കും ഒരു Big Salute…

ആരെയും ഒന്ന് ഉറങ്ങാൻ പോലും അനുവദിക്കാത്തത് കൊണ്ട്, ഇറങ്ങുന്ന സമയത്തു ഞാൻ നടഅടി പ്രതീക്ഷിച്ചു പക്ഷേ കിട്ടിയില്ല എന്ന ഒരു സമാധാനവും ഉണ്ട്. പോകുന്നതിന്റെ തലേ ദിവസം ടെൻഷനും തിരികെ പോയി വന്ന ദിവസം excitementum , അങ്ങനെ ഈ രണ്ടു ഇമോഷൻസിലും കൂടി കടന്നു പോകും നമ്മുടെ ഓരോ യാത്രകളും…എല്ലാവരുടെയും നിറഞ്ഞ ആനന്ദനത്തിന്റെ മെസ്സേജസും  ഫോൺ കാൾസും കിട്ടിയപ്പോൾ ഒത്തിരി സന്തോഷമായി, എന്റെ തല ഇപ്പോൾ ceiling ൽ തട്ടി നിൽക്കുന്നു, താഴോട്ട് വരാൻ കുറച്ചു പാട് പെട്ടു എന്നാലും ഇപ്പോൾ ഇങ്ങു താഴെ എത്തിച്ചിട്ടുണ്ട്…ഇനിയും നമ്മുക്ക് ഇതു പോലെ ഉള്ള യാത്രകൾ സംഘടിപ്പിക്കാനും ആനന്ദിക്കുവാനും ഉള്ള അവസരം ഭഗവാൻ നൽകട്ടെ എന്ന പ്രാർത്ഥനയിൽ നിറുത്തുന്നു.





Comments

Sona said…
Loved your post on Kanyakumari trip with NSS group.

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം