ഗുരുവായൂരപ്പന്റെ ലീലകൾ
ഈ അടുത്ത് എന്റെ ഒരു സുഹൃത്ത് , എന്റെ ചേച്ചിയുമാണ്, തികഞ്ഞ ദേവി ഭക്ത, വേറെ ഒരു ക്ഷേത്രത്തിൽ പോകുകയും ഇല്ല ഭഗവതി മാത്രം ആണ് പ്രധാനം, എന്നൊക്കെ ആണെങ്കിലും കുറെ യാത്രകൾ ചെയ്യുന്ന വ്യക്തിയുമാണ് . പേര് ഇവിടെ എന്റെ ഈ എഴുത്തിൽ എഴുതരുത് എന്നു പറഞ്ഞതു കൊണ്ട് ഇപ്പോൾ ഞാൻ "വി ചേച്ചി " എന്നു പറയുന്നു. ഞാൻ എഴുതുന്ന എല്ലാ വിഢിത്തരങ്ങളും ആസ്വദിക്കുന്ന ഒരാളാണ് ഈ വ്യക്തി , അതു കൊണ്ട് തന്നെ എന്നോട് ചേച്ചിയുടെ ഈ ഒരനുഭവം എഴുതാൻ പറഞ്ഞു....അപ്പോൾ തുടങ്ങട്ടെ ... ഒരു 20 ദിവസം മുൻപേ പറഞ്ഞു ചേച്ചിയുടെ അയൽവാസി ശോഭനമ്മയ്ക്കു കൂട്ടായി ഗുരുവായൂർക്കു പോകുന്നു . എനിക്കു എന്നും ഉണ്ടാകാറുള്ള ലേശം പരിഭ്രമം കണ്ണനോട്, അവിടെ എത്താൻ സാധിക്കുന്നില്ലല്ലോ എന്ന തോന്നൽ മിന്നി മറിഞ്ഞു പോയെങ്കിലും "വി ചേച്ചി " പറഞ്ഞു, ഞാൻ വെറുതെ കൂട്ടു ആണ് പോകുന്നേ ദേവി, ക്ഷേത്രത്തിൽ കയറില്ല എന്നു വളരെ ആധികാരികമായി പറയുകയും ചെയ്തു . ശോഭന ചേച്ചിയ്ക്ക് കൂട്ടു, അവിടെ അവരുടെയും കൂടെ ഉള്ള കുറച്ചു പേരുടെ നാരായണീയം സമർപ്പണം ഉണ്ട് , അവരുടെ കൂടെ ഒരാളായി പോകുന്നു അത്ര മാത്രം എന്നും പറഞ്ഞു . പിന്നീട് വി ചേച്ചിയുടെ വീട് പണിയുടെ ഇടയിൽ ഉള്ള...