ഗുരുവായൂരപ്പന്റെ ലീലകൾ



ഈ അടുത്ത് എന്റെ ഒരു സുഹൃത്ത് , എന്റെ ചേച്ചിയുമാണ്, തികഞ്ഞ ദേവി ഭക്ത, വേറെ ഒരു ക്ഷേത്രത്തിൽ പോകുകയും ഇല്ല ഭഗവതി മാത്രം ആണ് പ്രധാനം, എന്നൊക്കെ ആണെങ്കിലും കുറെ യാത്രകൾ ചെയ്യുന്ന വ്യക്തിയുമാണ് . പേര് ഇവിടെ എന്റെ ഈ എഴുത്തിൽ എഴുതരുത് എന്നു പറഞ്ഞതു കൊണ്ട് ഇപ്പോൾ ഞാൻ "വി ചേച്ചി " എന്നു പറയുന്നു. ഞാൻ എഴുതുന്ന എല്ലാ വിഢിത്തരങ്ങളും ആസ്വദിക്കുന്ന ഒരാളാണ് ഈ വ്യക്തി , അതു കൊണ്ട് തന്നെ എന്നോട് ചേച്ചിയുടെ ഈ ഒരനുഭവം എഴുതാൻ പറഞ്ഞു....അപ്പോൾ തുടങ്ങട്ടെ ...


ഒരു 20 ദിവസം മുൻപേ പറഞ്ഞു ചേച്ചിയുടെ അയൽവാസി  ശോഭനമ്മയ്ക്കു കൂട്ടായി ഗുരുവായൂർക്കു പോകുന്നു . എനിക്കു എന്നും ഉണ്ടാകാറുള്ള ലേശം പരിഭ്രമം കണ്ണനോട്, അവിടെ എത്താൻ സാധിക്കുന്നില്ലല്ലോ എന്ന തോന്നൽ മിന്നി മറിഞ്ഞു പോയെങ്കിലും "വി ചേച്ചി " പറഞ്ഞു, ഞാൻ വെറുതെ കൂട്ടു ആണ് പോകുന്നേ ദേവി, ക്ഷേത്രത്തിൽ കയറില്ല എന്നു വളരെ ആധികാരികമായി പറയുകയും ചെയ്തു . ശോഭന ചേച്ചിയ്ക്ക് 

കൂട്ടു, അവിടെ അവരുടെയും കൂടെ ഉള്ള കുറച്ചു പേരുടെ നാരായണീയം സമർപ്പണം ഉണ്ട് , അവരുടെ കൂടെ ഒരാളായി പോകുന്നു അത്ര മാത്രം എന്നും പറഞ്ഞു . പിന്നീട് വി ചേച്ചിയുടെ വീട് പണിയുടെ ഇടയിൽ  ഉള്ള ഈ ഗുരുവായുർ യാത്രയുടെ ബുദ്ധിമുട്ടുകളൊക്കെ എന്നെ പറഞ്ഞു കേൾപ്പിച്ചെങ്കിലും ഗുരുവായൂരപ്പനോടുള്ള പ്രണയം തലയ്ക്കു പിടിച്ചിരിക്കുന്ന എന്നിക്കു, ഈ ചേച്ചിയ്ക്ക് ഇതു എന്തിന്റെ കേടാണ് എന്ന ചിന്തയും ഉണ്ടായി!


എന്തായാലും മൂപ്പത്തിയാര് മനസില്ല മാനസോടെ ഗുരുപവനപുരിയിൽ എത്തി..തിരികെ വന്നപ്പോൾ വിശേഷങ്ങൾ അറിയാൻ ഞാൻ വിളിച്ചു....ചേച്ചിയുടെ, 'ദേവി എന്ന സ്ഥിരം വിളിയിൽ തുടങ്ങി, ഭഗവാന്റെ അത്ഭുത ലീലകളെ കുറിച്ച് ...തൊഴാൻ പോയിട്ട് ക്ഷേത്രത്തിന്റെ അകത്തും പ്രവേശിക്കില്ല എന്നൊക്കെ പറഞ്ഞു പോയ ആളേ കണ്ണൻ അങ്ങനെ വെറുതെ വിടുമോ ? ഒരു ചെറിയ മനസിൽ തട്ടുന്ന സുന്ദരമായ പണി തന്നെ മൂപര് കൊടുത്തു എന്നു പറയാം ...


നല്ല തിരക്കുള്ള സമയം ആയിരുന്നു. കൂടെ ഉള്ളവർ എങ്ങനെയും കണ്ണനെ ഒരു നോക്ക് കാണാൻ നാലും അഞ്ചും മണിക്കൂറായി ക്യൂൽ നിന്നപ്പോൾ നമ്മുടെ കഥ നായിക വളരെ സമാധാനമായി മൂപ്പത്തിയാരുടെ സ്ഥിരം ജപങ്ങൾ ഒക്കെ ചൊല്ലി ഭക്ഷണവും കഴിച്ചു ഒരു 10.30-11 മണിയ്ക്ക് ക്ഷേത്ര പരിസരത്തു എത്തിയപ്പോൾ ശോഭനാമ്മ പറഞ്ഞു കൂടെ ഉള്ളവരിൽ കുറച്ചു പേരെ കാണുന്നില്ല നാരായണീയം പാരായണം തുടങ്ങാനും സമയമായി, ഒന്നുപോയി നോക്കുമോ എന്ന് ചോദിച്ചു, ശോഭനമയെ സമാധാനിപ്പിച്ചു നമ്മടെ താരം അകത്തു പ്രവേശിച്ചു തപ്പാൻ , ആരേയും കണ്ടില്ല. പക്ഷേ, എവിടുന്നോ ഒരു പെൺകുട്ടി വല്ല്യമ്മേ എന്നു വിളിക്കുന്നത് കേട്ടു,  എന്നെ ആരും വല്ല്യമ്മ എന്നു വിളിക്കാറില്ലല്ലോ എന്ന ആലോചിച്ചു വീണ്ടും തപ്പൽസ് തുടർന്നു ..ആ  വല്ല്യമ്മ വിളി ചേച്ചിയുടെ അടുത്തേയ്ക്കു വന്നു, ദാവണി ഉടുത്ത ഒരു സുന്ദരി കുട്ടി ചിരിച്ചോണ്ട് പറഞ്ഞു അവളുടെ കൈയിൽ 4 പേർക്ക് കയറാൻ ഉള്ള പാസ്സ്‌ ഉണ്ട് അവർ മൂന്ന് പേരെ ഉള്ളൂ അതു കൊണ്ട്  വല്ല്യമ്മയും കൂടി ഞങളുടെ കൂടെ വരൂ "വി ചേച്ചി" അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി ..അയ്യപ്പ സ്വാമിയുടെ നട വഴി ആദ്യം ചേച്ചിയും പുറകെ ആ മൂന്ന് പേരും  കയറി ചേച്ചിയുടെ ഭാഷയിൽ , ദേവി..എന്റെ കണ്ണുകൾ നിറഞ്ഞു, എന്നും ഗുരുവായുർ അമ്പലത്തിൽ നടക്കുന്ന പല ലീലകളും വായിക്കുമ്പോഴും ഇങ്ങനെ ഒക്കെ നടക്കുമോ എന്ന സംശയം പലപ്പോഴും ഉദിച്ചിരുന്ന, ആ മനസികാവസ്‌ഥക ഊഹിക്കാവുന്നതല്ലേ ഉള്ളൂ ! ആ പെൺകുട്ടി ആണെങ്കിൽ ഇടയ്ക്കിടെ ചേച്ചിയെ നോക്കി ആക്കി ചിരിക്കുന്ന പോലെ തോന്നി പോലും ..അതു സ്വാഭാവികം😜..മുൻപേ ഉള്ളവർ ചേച്ചിയ്ക്ക് വഴി മാറി കൊടുക്കുന്ന പോലെ ആണ് ചേച്ചിക്ക് തോന്നിയതും അങ്ങനെ വെറും 10 നിമിഷം കൊണ്ട് ചേച്ചി ഭഗവാന്റെ തിരുനടയിൽ നിറ കണ്ണുകളോടെ എത്തുകയും, അവിടെ നിൽക്കുന്ന ആ സ്ത്രീ അവരുടെ സ്ഥിരം പല്ലവിയിൽ വേഗം പോകു എന്നു പറഞ്ഞു തള്ളി മാറ്റുകയും ചെയ്തപ്പോൾ വേറെ ഒരു സ്ത്രീ ഇവരെ വഴക്കു പറയുകയും ചേച്ചിയെ വീണ്ടും നടയിൽ നിറുത്തി തൃകൈ വെണ്ണയോടെ നില്ക്കുന്ന ഭഗവാനെ കൺ നിറയെ നിറകണ്ണുകളോടെ തൊഴുതു , ആ നിർവൃതിയിൽ സന്തോഷവും അതിലുപരി കുറ്റബോധവും ആയി ചേച്ചി നടന്നു നീങ്ങി ..കയറ്റി വിട്ട ആ കുട്ടിയേയും കൂട്ടരെയും ചേച്ചി പിന്നീട് കണ്ടതും ഇല്ല എന്നുപറഞ്ഞു . 


ശരിക്കും രാധാദേവിയെ അയച്ചതാണ് ഭഗവാൻ, നമ്മുടെ കഥ നായികയ്ക്ക് കൊടുത്ത ഒരു ചെറിയ വലിയ ഒരു അനുഭവം തന്നെ ആണ് ഇതു. കയറില്ല എന്നു പറഞ്ഞാൽ കയറില്ല എന്നുള്ള കർക്കശ സ്വഭാവകാരി ആയതു കൊണ്ട് ഭഗവാന് ഏറ്റവും ഇഷ്ടപെട്ട വ്യക്തിയും ആയതു കൊണ്ട് മാത്രമല്ലെ ആ ഗ്രൂപ്പിൽ നിന്നും ചേച്ചിയ്ക്ക് മാത്രം ഇങ്ങനെ ഒരു ഭഗവത് കൃപ ലഭിച്ചത്. ഭഗവാനോടുള്ള അതു ലക്ഷ്മി ആയിക്കോട്ടെ കണ്ണൻ ആയിക്കോട്ടെ ആരെ പൂജിച്ചാലും കളങ്കം ഇല്ലാത്ത പവിത്രമായ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ് ചേച്ചിയെ ഭഗവാൻ തന്റെ തിരുമുൻപിൽ എത്തിച്ചതും , അതെ അതങ്ങനെ ആണ് അങ്ങനെ തന്നെയാകും... ഞാൻ ചേച്ചിയോട് പറഞ്ഞു എന്തായാലും അവിടെ വരെ ചെന്നിട്ടു, ആ വിജയകുമാരി എന്റെ മുന്നിൽ വരില്ല അല്ലേ, എന്നാൽ ഞാൻ എന്റെ മുന്നിൽ എത്തിച്ചിട്ടേ ഉള്ളൂ എന്നും നമ്മുടെ കഥാനായകനും തീരുമാനിച്ചു കാണും ...💙💙💙ഭഗവത് കൃപ 💙💙💙

  

ചേച്ചിയുടെ ഈ അനുഭവം കേട്ടപ്പോൾ കണ്ണൻ എന്നിക്കു പല തവണകളായി തന്നിരുന്ന കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിൽ ഒന്ന് ഇവിടെ പങ്കു വെയ്ക്കണം എന്നു തോന്നി ....ഒരു 10 വർഷം മുൻപേ വൃശ്ചികത്തിൽ എന്റെ പിറന്നാളിന് ഞാനും എന്റെ ചേച്ചിയും കൂടി പോയി ഗുരുവായൂർക്ക്. ഞങ്ങളുടെ സന്തതസഹചാരിയായ അമ്മ അന്ന് വന്നിരുന്നില്ല...ഏതോ ടൂർല്ലായിരുന്നിരിക്കും ഇല്ലെങ്കിൽ എപ്പം കൂടെ കേറി എന്നു ചോദിച്ചാൽ മതി ! അയ്യപ്പന്മാരുടെ തിരക്ക് നന്നായി ഉണ്ടായിരുന്ന സമയം. എന്നത്തേയും പോലെ അകത്തു തൊഴുതു ഇറങ്ങി അടി പ്രദക്ഷിണം ചെയ്തു വന്നപ്പോൾ ദേവസ്വത്തിലെ ഒരു ഉദ്യോഗസ്ഥൻ എന്നെ നോക്കി ചിരിച്ചു ..ചിരിക്കാൻ ഒട്ടും മടി ഇല്ലാത്ത ഞാൻ ഗംഭീരമായി തിരികെയും ചിരിച്ചു ..ഇടയ്ക്കിടെ കാണുമ്പോഴൊക്കെ ഇതേ ചിരി തുടർന്നു ..പിന്നീട് ഞങ്ങൾ അന്നദാനം കഴിച്ചു റൂമിൽ പോയി  വൈകിട്ട് ശീവേലി തൊഴുതു എന്നും എപ്പോഴും ദീപാരാധന തൊഴാൻ സാധിക്കണേ എന്ന പ്രാർത്ഥനയിൽ നിന്നപ്പോൾ ..രാവിലെ കണ്ടു ചിരിച്ച ആ ഉദ്യോഗസ്ഥൻ ഞങളുടെ അടുത്ത് വന്നു പറഞ്ഞു ചുറ്റുവിളക്ക് തെളിയിക്കൂ അതിനു ശേഷം കയറി നില്ക്കു ക്യൂവിൽ, 'നടന്നു നീങ്ങേണ്ടട്ടോ' ദീപാരാധനയ്ക്കു ഞാൻ അകത്തുണ്ടാകും ..ഞങ്ങൾ ഒന്നും തിരികെ പറയാതെ അദ്ദേഹം പറഞ്ഞ പോലെ ചെയ്തു ..ദീപാരാധനയ്ക്കു നട അടയ്ക്കുന്നതിന് മുൻപേ നമ്മളെ തള്ളി വിടുന്ന പതിവുണ്ട്, അകത്തേയ്ക്കു പ്രവേശിച്ചപ്പോൾ ദേ പറഞ്ഞ പോലെ അദ്ദേഹം അവിടെ നിൽക്കുന്നു ഞങ്ങളോട് നടക്കേണ്ടെന്നു പറയുകയും ചെയ്തു ...അപ്പോഴേയ്ക്കും നടയും അടച്ചു വളരെ ഭംഗിയായി ദീപാരാധന തൊഴുതു കണ്ണും മനസും നിറഞ്ഞു തുളുമ്പി ..ഞാനും ചേച്ചിയും അദ്ദേഹത്തെ കണ്ടു ഒരു നന്ദി വാക്കു പറയുവാൻ നോക്കിയപ്പോൾ ആ പരിസരത്തു പോലും നിറചിരിയുടെ നിന്നിരുന്ന ആ മനുഷ്യനെ കണ്ടതും ഇല്ല...അത്ഭുതം എന്താണെന്നു വെച്ചാൽ പിറ്റേ ദിവസം അദ്ദേഹത്തെ കണ്ടപ്പോൾ ആലുവ മണപ്പുറത്തു കണ്ട പരിചയം പുള്ളി കാണിച്ചില്ല എന്നു മാത്രം ...ഇതു കണ്ണന്റെ പിറന്നാൾ സമ്മാനം എന്നല്ലാതെ എന്ത് പറയാൻ ...ഭഗവാന്റെ ഒരോ ലീലകൾ ...കാത്തിരിക്കുന്നു അടുത്ത ഗുരുവായൂർ യാത്രയ്ക്കായി 💙💙💙♥️♥️♥️



DT

12-05-2023

Comments

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം