ഒരു കൊതുക് പുരാണം

 പതിവിലും വ്യത്യസ്തമായി കുറച്ചു റിസർച്ച് നടത്തി എന്ന ഒരു ധാരണയിൽ ആണേ ഈ എഴുത്ത് തുടങ്ങുന്നേ, തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണേ, മോഷണം ആണ് വിക്കിപീഡിയയിൽ നിന്നും എന്നാലും ഞാൻ മനസിലാക്കിയ കാര്യങ്ങളിൽ നിന്നും തുടങ്ങട്ടെ. അല്ല എനിക്കിപ്പോൾ ഇങ്ങനെ റിസർച്ചണം എന്ന് തോന്നാനും ഒരു കാരണം ഉണ്ട്, എന്താണെന്നു വച്ചാൽ ഈ അടുത്ത് വായിക്കുന്ന ഒട്ടുമിക്ക കഥകളും റിസർച്ച് ഒക്കെ ചെയ്താണ് എഴുതുന്നത് എന്ന് മനസിലായി,അപ്പോൾ ഒരു കുഞ്ഞു ട്രയൽ…ഫ്ലോപ്പ് ആയാൽ ഈ ഞാൻ ഇനി റിസർച്ചില്ല, ഇതു സത്യം, സത്യം, സത്യം!



എന്തായാലും ഞാൻ ഇന്ന് അവതരിപ്പിക്കാൻ പോകുന്ന എന്റെ കഥാപാത്രം നമ്മുടെ സ്വന്തം കൊതുക് തന്നെ, അപ്പോൾ ഈ കൊതുക് അഥവാ നമ്മുടെ mosquito എന്ന വാക്ക് വന്നതോ (Mosca and Dimunitive) എന്ന Spanish and portuguese കോളേബൊറേഷനിൽ നിന്നാണ് പോലും. ഇജ്ജാതികൾ പല ഇനങ്ങളിൽ ഏകദേശം 2500 എണ്ണത്തിൽ അധികം ഉണ്ട് പോലും. കൂടി വന്നാൽ ഒന്നോ രണ്ടോ ആഴ്ച മാത്രം ആയുസ്സ് ഉള്ള ഇവറ്റകൾ നമ്മുക്ക് തരുന്ന കൊതുക് കടി, dengue മുതലായവയുടെ എണ്ണം പറഞ്ഞാൽ തീരില്ല… എന്തായാലും ഇത്രെയും മതി എന്റെ ഗവേഷണം. ഇനി കാര്യത്തിലേയ്ക്ക് കടക്കാം, വേറെ ഒന്നുമല്ല ഈ അടുത്ത് എന്റെ സുഹൃത്ത്‌ ശ്യാമിന്റെയും അമുൽന്റെയും വീട്ടിൽ പോയപ്പോൾ എന്റെ കൊതുക് പിടുത്തതിന്റെ കഥ അവിടെ പറഞ്ഞപ്പോൾ ആണ് എന്ത് കൊണ്ട് എന്റെ ഈ ഒരു വട്ടും കൂടി എഴുതി പിടിപ്പിച്ചു കൂടാ എന്ന ആശയത്തിൽ നിന്നും തുടങ്ങിയതാണ്…. കൊതുക് പുരാണം തുടങ്ങിയപ്പോൾ ദേ വരുന്നു വാട്സാപ്പിൽ കൊതുക് ട്രോൾ, ഞാൻ ഒന്ന് തുടങ്ങാൻ കാത്തിരുന്നോ ദൈവമേ ഈ ടോപ്പിക്ക്‌ viral ആകാൻ, എന്തായാലും എഴുതുക തന്നെ…


എനിക്കു സ്വതവേ ഒട്ടുമിക്ക ആളുകളെ പോലെ കൊതുക്, ഉറുമ്പ് പിന്നെ നമ്മുടെ സ്വന്തം ഗണപതി സ്വാമിയുടെ വാഹനമായ എലി, ഇവരെ മൂന്ന് പേരും എന്റെ വീട്ടിൽ അതിക്രമിച്ചു എന്ന് കണ്ടാൽ, ഉറക്കം നഷ്ടപ്പെടും. എന്തായാലും ഇവിടേ കൊതുക് ആകട്ടെ കഥനായകൻ. 


ഒരു പാവം എന്ന് തോന്നുമെങ്കിലും നമ്മുടെ രക്തം കുടിച്ചു നടക്കുന്ന ഈ കൊതുകുകളെ കുറിച്ച് പറയുമ്പോൾ എന്റെ ബാല്യ കാലത്തിലേയ്ക്ക് ഒന്ന് പോകണം, അന്ന് ക്വാട്ടേഴ്‌സിൽ തുടങ്ങിയതാണ് ഇവരെ പിടിക്കാൻ ഉള്ള കലാപരിപാടി, ആ സമയത്ത് ആദ്യമായി ആണ് ഒരിക്കലും കറന്റ്‌ പോകാത്ത ഞങ്ങളുടെ FACT ക്വാട്ടേഴ്‌സിൽ പവർ CUT അനുഭവപ്പെടുന്നത്. വൈകിട്ടു അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ആയിരുന്നു CUT, അപ്പോൾ തുടങ്ങും നമ്മുടെ കൊച്ചു സുഹൃത്തുക്കൾ മൂളി പാട്ടും പാടി വരാൻ, അന്നത്തെ കൊതുക്കുകൾക്കു dengue ഇല്ലാത്തതു കൊണ്ട് ഇവറ്റകളെ അന്ന് വലിയ പേടി ഇല്ലായിരുന്നു, പക്ഷേ അന്നും ഇന്നും ചൊറിച്ചിൽ അസഹനീയം എന്നു മാത്രം, എന്തായാലും dengue or no dengue കൊതുകുകളെ അന്നേ കണ്ടൂടാ…അവറ്റകളെ പിടിക്കാനുള്ള അന്നത്തെ മാർഗമായിരുന്നു, ഒരു പ്ലേറ്റെയിൽ എണ്ണ തെയ്ച്ചു വീശി പിടിക്കുക, ആഹാ എന്തോരം കൊതുകുകളെ അങ്ങനെ പിടിച്ചിട്ടുണ്ടെന്നറിയാമോ…

പിന്നീട് എപ്പോഴോ ആണ് ആമമാർക്ക് കൊതുക് തിരികളുടെ വരവ്. രണ്ടെണ്ണം പൊട്ടാതെ എടുത്തു കത്തിക്കുക ഒരു ടാസ്ക് ആണ് അന്നും ഇന്നും.. അത് പൊട്ടിയ്യാൽ പൊട്ടിയ കുറ്റി എങ്ങനെ അതിന്റെ കൂടേ വരുന്ന കമ്പിയിൽ വെയ്ക്കണം പിന്നെ ഇതിന്റെ പൊടി പറക്കാതെ ഇരിക്കാൻ ഉള്ള തത്രപ്പാടു…എല്ലാ വീട്ടിലെയും ഒരു കലാപരിപാടി ആയിരുന്നിരിക്കും ഈ സംഭവം. എന്തായാലും ഈ സാധനത്തിന്റെ മണം ആണോ എന്നറിയില്ല നിദ്രദേവി പെട്ടന്നു കൊതുകുകളിൽ പണിയെടുത്തു തുങ്ങും…


ഇപ്പോൾ ആകട്ടെ ഗൂഡ്‌നെറ് mosquito repellant പോലെ പല സാധനങ്ങൾ ഉണ്ടെങ്കിലും ഞാനും എന്റെ ഇളയ പുത്രിയും കൂടി കൊതുകിനെ പിടിച്ചു കൊല്ലാൻ ഇരിക്കുന്നത് കണ്ടാൽ പണ്ട് നാട്ടിൽ ആളുകൾ തവളെ പിടിക്കാൻ നടക്കുമായിരുന്ന പോലെ ആണ്, ഫാൻ ഓഫ്‌ ചെയ്തും സ്പീഡ് കുറച്ചും മൂളി പാട്ട് പാടി വരുന്നവർക്ക് കൈയും കാലും നീട്ടി കൊടുക്കും, മരണം അടുത്തെത്തി എന്നറിയാതെ അവര് വന്നിരിക്കും അപ്പോഴേ കൊടുക്കും ഒരെണ്ണം, ചില വീരൻമാര് രക്ഷപെടും, അവരെ വന്നിരുന്ന ഉടനെ അടിച്ചാൽ കിട്ടില്ല എന്ന് മനസിലാക്കിയതൊടെ മോനെ ഇച്ചിരി സമയം കൂടിനീ ഇരുന്നോ എന്നു പറഞ്ഞു നീട്ടി കൊടുക്കും. അങ്ങനെ എന്തൊക്കെ ആണ് കാട്ടി കൂട്ടുനെ എന്നറിയാമോ. ഉറക്കത്തിന്റെ ഇടയിൽ കടി കിട്ടുനതൊടെ ഉറക്കം “ഗോവിന്ദ “. പിന്നെ കുഞ്ഞുങ്ങളുടെ മുഖത്തോ കയ്യിലോ ഒക്കെ ഇരിക്കുനത് കണ്ടാൽ കൊച്ചു കുഞ്ഞാണെന്നു ഒന്നും നോക്കില്ല ഒറ്റടി ! പാവം പിള്ളേര് കരയുമോ എന്നൊന്നും ഞാൻ ചിന്തിക്കുക പോലും ഇല്ല.


ഉറങ്ങി കിടക്കുന്ന സമയം ഇവരുടെ ആക്രമസ്വാഭാവം ഒരു രക്ഷയും ഇല്ല, നമ്മുടെ കൈയിലും കാലിലും എന്തിനു അധികം പറയുന്നു എവിടേ വേണമെങ്കിലും ഇരുന്നു രക്ത രക്ഷസ് ആകുന്ന ഈ വീരന്മാരെ എങ്ങനെയെങ്കിലും തുരുത്തുക എന്ന ഒരൊറ്റ ലക്ഷ്യം ആണ് മിക്ക രാത്രികളിലും . നല്ല ഉറക്കത്തിൽ ആണെങ്കിൽ കുടിച്ചു ക്ഷീണിച്ചു റസ്റ്റ്‌ എടുക്കുന്ന ഈ വേന്ദ്രന്മാരെ ഞാൻ കണ്ടു പിടിച്ചു ഒറ്റ അടിയിൽ തീർക്കും, ഇവറ്റകൾ എന്റെ കയ്യിലും കാലിലും ഇരിക്കുമ്പോൾ കൊടുക്കുന്ന അടി കിട്ടി പലപ്പോഴും എന്റെ ഞരമ്പ് പിടച്ചിട്ടും ഉണ്ടെ, അടി മാത്രം മിച്ചം, പറന്നു രക്ഷപെട്ടു മറ്റൊരു ഭാഗത്തു വന്നിരുന്നു കൂടിയോ കുടി. 


എന്തായാലും കൊതുക് വിരോധി ആയതു കൊണ്ടാണോ എന്നറിയില്ല ആൾക്കൂട്ടത്തിൽ എവിടേ പോയാലും ഇവർക്ക് എന്നോടു സ്നേഹം കൂടുതൽ ആണ്, ആദ്യം എന്നേ കണ്ടുപിടിച്ചിരിക്കും പിന്നെ അസ്ഥാനത്തു കടിച്ചു പോകുന്ന ഇവർ തരുന്ന ചൊറിച്ചിലോ , എന്നാൽ ചൊറിയാതെ ഇരിക്കാനും പറ്റില്ല എന്ന അവസ്ഥയാണെ….. നമ്മളെ മാത്രം നോക്കി കണ്ടു പിടിച്ചു സ്നേഹിക്കാൻ ഇവരെ കഴിഞ്ഞേ ആരും ഉള്ളൂ എന്നതാണു പരമാർത്ഥം.

 


ഈ അടുത്ത് ബാറ്റ് വാങ്ങിയത് കൊണ്ട് പഴയ ബാഡ്മിന്റൺ കളിയുടെ ഓർമ ഉള്ളത് കൊണ്ട് ദിവസവും വീശി പിടിക്കുന്നു… വാതിലിലും ജനലിലും mosquito net അടിച്ചിട്ടുണ്ടെങ്കിലും അവര് കയറി വരാൻ ഉള്ളതു കയറി വരുകയും ചെയ്യും കടി തരികയും ചെയ്യും, ഇപ്പോൾ പിന്നെ dengue വരല്ലേ എന്ന പ്രാർത്ഥനയിലും🙏


NB: ഈ കഥ എഴുതുന്ന സമയത്തൊക്കെ പലപ്പോഴായി കിലുക്കത്തിൽ രേവതിയോട് മോഹൻലാൽ ചോദിക്കുന്ന പോലെ ആരൊക്കെയോ എന്നോടും “വട്ടാണല്ലേ “ എന്ന് ചോദിക്കുന്നുണ്ടോ? സംശയം ഇല്ലാതില്ല!

27-07-2024

Comments

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം