യാത്രകൾ ഇഷ്ട പെടാത്തവരായിട്ടു ആരും ഇല്ലല്ലോ !പക്ഷേ unplanned ആയിട്ടുള്ള ഒരു യാത്ര അതിന്റെ enjoyment ഒന്ന് വേറെ തന്നെ ആണ് .  അങ്ങനെ ഒരു യാത്ര കൊണ്ടെത്തിച്ചു കുട്ടിക്കാനം എന്ന സുന്ദരഭൂമിയിൽ.

കുട്ടികളുടെ സ്ഥിരം സങ്കേതം  ആണ്, എന്നാൽ എന്റെയും അഞ്ജലിയുടെയും ആദ്യത്തെ യാത്ര ...കാഞ്ഞിരപ്പള്ളി വരെ പോകേണ്ട ഒരാവശ്യം ഉണ്ടായിരുന്നു ഞങ്ങൾക്ക് . എനിക്കു പിറ്റേ ദിവസം ആലുവയിൽ വരേണ്ടത് കൊണ്ട് എന്റെ പെട്ടി എടുത്തിരുന്നു . അങ്ങനെ കാഞ്ഞിരപ്പള്ളിയിൽ നിന്നു ഉടുതുണിക്ക് മറുതുണി ഇല്ലാതെ കുട്ടിക്കാനത്തേയ്‌ക്ക്‌  തിരിച്ചു ...എന്തായാലും പോകുന്ന വഴി മുണ്ടക്കയത് ഒരു കടയിൽ ഇറങ്ങി കുറച്ചു ഉടുപ്പുകൾ വാങ്ങി തിരിച്ചു ...നല്ല ലാഭം തോന്നിയത് കൊണ്ട് extra തുണിയും വാങ്ങി. കടക്കാരൻ ഞങ്ങൾ വാങ്ങുന്നത് കണ്ടു ഏതോ അഭായാർത്തികൾ ആയിരിക്കും എന്ന തീരുമാനത്തിൽ കാര്യങ്ങൾ അന്വേഷിച്ചു ..തണുപ്പാണ് അവിടെ എന്നുള്ള മുന്നറിയിപ്പും തന്നു അദ്ദേഹം .

പിന്നീടുള്ള യാത്ര പ്രകൃതി ഭംഗി ആസ്വദിച്ചുള്ള യാത്ര, ശരിക്കും ഒരു ഉണർവ് തന്നെ. കുഞ്ഞുങ്ങളും നന്ദുവിന്റെ അമ്മ ലക്ഷ്മിയും  പിന്നെ ഞങ്ങളുടെ മൗഗ്ലി വേധപ്പൂവും ആകുമ്പോൾ പറയണ്ടല്ലോ ...ചായ തൊട്ടവും ഏലവും പ്രകൃതി അണിയിച്ചൊരുക്കിയ കോട മഞ്ഞും മലകളും ഒത്തു ചേർന്നു ഭംഗിയുള്ള ഈ ഭൂമിയിൽ അവിചാരിതമായി  ഒരു ദിവസം @തോട്ടം farmstay ...


തിരികെ എന്നെ മുണ്ടക്കയത് വിട്ടിട്ടു അവരെല്ലാവരും തിരുവന്തപുരത്തേയ്ക്കു യാത്ര തിരിച്ചു. ഒരു 25 വർഷത്തിന് ശേഷം  ഒരു ബസ് യാത്ര ആലുവയ്ക്കു . ഗൂഗിൾ map നോക്കിയപ്പോൾ ഒരു 3 മണിക്കൂർ യാത്ര മാത്രം ..പക്ഷേ എങ്ങനെ ഏതു റൂട്ട് ആണ് എന്നു KSRTC ബസ് പോകുന്ന വഴി നമ്മുടെ ഗൂഗിൾ മാപ്പിൽ ഇല്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത് അപ്പോഴാണ് 😜 അങ്ങനെ ഒരാൾ പറഞ്ഞു പാലായിൽ പോയി  അവിടുന്ന് തൊടുപുഴയ്ക്കും അവിടുന്ന് ആലുവയ്ക്കും ബസ് കിട്ടും എന്നു ....പക്ഷെ ആദ്യം കാത്തിരുന്ന പാലാ ബസ് വരുന്ന ലക്ഷണം ഇല്ലാത്തതു   കൊണ്ട് ഒരു യാത്രികന്റെ ഉപദേശത്താൽ കോട്ടയം  പോകുന്ന പ്രൈവറ്റ് ബസ്സിൽ  കയറി, ഡ്രൈവറോട് ചോദിച്ചപ്പോൾ കോട്ടയത്തൂന് അടുത്ത ബസ് പിടിച്ചു കൊച്ചി വൈറ്റിലയിൽ ഇറങ്ങാൻ പറഞ്ഞു, വൈറ്റിലയിൽ നിന്നും മെട്രോയിൽ ആലുവയ്ക്കു പോകാം എന്നാലോചിച്ചു കോട്ടയം എത്തിയപ്പോൾ KSRTC യിൽ ആലുവ വഴി പോകുന്ന ബസ്സിൽ ആകാല്ലോ എന്നു മാറ്റി ചിന്തിച്ചത് പ്രകാരം KSRTC  സ്റ്റാൻഡിൽ  ഇറങ്ങി ..ഒരു 10 മിനിറ്റിനകം തൃശൂർ ബസ് വന്നു അതിൽ ചാടി കയറി ....എന്റെ കൈയിലെ പെട്ടിയാണ് ആണ് പിന്നീട്  പാര ആയതും ..train യാത്ര ശീലിച്ച എന്റെ വിചാരം carrier ൽ വെയ്ക്കാമല്ലോ എന്നായിരുന്നു , എവിടുന്നു! ചെറിയ ബാഗിന് ഉള്ള സ്ഥലം മാത്രമേ ഉള്ളൂ എന്നാലോ സീറ്റിന്റെ ഇടയിൽ വെയ്ക്കാം എന്നായപ്പോ അതിനുള്ള ഇടവും ഇല്ല ..പിന്നെ കണ്ടക്ടർ  പറഞ്ഞ പ്രകാരം ഡ്രൈവർ  സീറ്റിന്റെ അടുത്ത് വെച്ചു തിരികെ വന്നപ്പോൾ എന്റെ side സീറ്റും പോയിക്കിട്ടി ...എന്തയാലും യാത്ര തുടർന്ന് ..ടിക്കറ്റ് എടുക്കാൻ വന്നപ്പോൾ അറിയുന്നു ഈ ബസ് പെരുമ്പാവൂർ വഴി തൃശ്ശൂർക്കാണ് പോകുന്നതും, അങ്ങനെ ആലുവയിൽ ഡയറക്റ്റ് ഇറങ്ങാം എന്ന വ്യാമോഹം നടന്നില്ല ..പെരുമ്പാവൂരിൽ നിന്നും അടുത്ത ബസിൽ ആലുവയ്ക്കു കയറി യാത്ര പൂർത്തീകരിച്ചു .

ഒരു കാര്യം ഉറപ്പിച്ചു ഇങ്ങനെ ഉള്ളയാത്രകളിൽ പെട്ടി  എടുക്കരുത് ഒരു ബാക് പാക്ക് മാത്രം കരുതുക എന്ന അടിസ്ഥാന തത്വം മനസിലായി. എന്റെ സോളോ യാത്ര എന്ന ഒരു ഡ്രീമിന്റെ ഒരു ചെറിയ സ്റ്റാർട്ടിങ്‌ട്രിപ് ആയി ഇതിനെ കാണുന്നു . തിരുവന്തപുരത്തും ആലുവയിലും ജീവിക്കുന്നവർക്ക് യാത്രകൾ എത്ര സുഖകരമാണ് എന്നുള്ള തിരിച്ചറിവും കൂടി ആയിരുന്നു ഈ യാത്ര....യാത്രകൾ തുടരട്ടെ എന്നു സ്വയം ആശംസിച്ചു കൊണ്ട് നിറുത്തുന്നു ...



Comments

Raju said…
അതെ. യാത്രകൾ എന്നും അങ്ങനെയാണ്. ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങൾ. വീണ്ടും വീണ്ടും വരണം എന്ന് തോന്നിക്കുന്ന ഇടങ്ങൾ. ഹൃദയം തുറന്ന് സംസാരിക്കാൻ പറ്റിയവർ കൂടെയുണ്ടെങ്കിൽ പിന്നെ പറയാനുമില്ല. ഈ travelogue 👌🏻👌🏻. Keep writing dear friend. And also enjoy more such travels.. 🌸
Harikrishnan said…
മറ്റൊരാൾ വണ്ടി ഓട്ടിക്കാൻ ഉള്ളപ്പോൾ നമ്മൾ ശരിക്കും യാത്ര വേറിട്ട രീതിയിൽ ആഘോഷിക്കും. നമ്മൾ സ്വയം വണ്ടി ഓട്ടിക്കുമ്പോൾ, അത് മറ്റൊരു തരത്തിൽ ആവുന്നു. ഇത് രണ്ടും ആസ്വദിക്കാൻ ഉള്ള ഭാഗ്യം ദേവിക്ക് നിറയെ ലഭിച്ചിട്ടുണ്ട്. അത് കൊണ്ട് അത് രണ്ടിനെ കുറിച്ച് എഴുതുമ്പോഴും, ആ വിവരണത്തിൽ അതിൻ്റെ വ്യത്യാസവും. മൗഗ്ലിയുടെ ഉപമ കേമം. ഇനി മൗഗ്ലിയുടെ കഥയിൽ ഓരോ കഥാപാത്രങ്ങളും ആരൊക്കെ ആവോ..!!

ആനവണ്ടി കയറിയ കഥ കലക്കി. നാട് മാറിയത് നമ്മൾ അറിയുന്നില്ല. പക്ഷേ, അതിലെ യാത്രകൾ നമ്മളെ പച്ചയായ മനുഷ്യരെ നിറയെ കാട്ടിത്തരും. ചിലത് നമുക്ക് ഇഷ്ടപ്പെടും. ചിലത് ഇഷ്ടപ്പെട്ടു എന്ന് വരില്ല. അത് കൊണ്ട് തന്നെയാണല്ലോ, അതിനെ പച്ച മനുഷ്യർ എന്ന് പറയുന്നത്. നമ്മൾ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് മാനിച്ചല്ല അവരുടെ രീതികൾ..

ആലുവയിൽ നിന്ന് തിരിച്ച ട്രെയിൻ യാത്രയും ഒരു വേർതിരിവിന് വേണ്ടി ചേർക്കാമായിരുന്നു. സാരമില്ല.

ഇങ്ങനെ ഉള്ള യാത്രകൾ നമ്മളെ വീണ്ടും ഭൂമിയിലേക്ക് "ഗ്രൗണ്ട്" ചെയ്യും. വേണ്ടാത്തത് പലത് ചോർന്ന് പോയി, ഊർജ്ജം നമ്മിൽ നിറയുന്ന പോലെയുള്ള അനുഭവം. അത് കൊണ്ട് വീണ്ടും വീണ്ടും യാത്രകൾ ആവട്ടെ. അത് എഴുതാനുള്ള അവസരവും. ഞങ്ങൾക്ക് വായിക്കാനുള്ള സന്തോഷവും. ധാരാളം വരട്ടെ. നിറഞ്ഞു വരട്ടെ. ഇനിയും വരട്ടെ.
Unknown said…
Superb narration Devi... keep writing..
Unknown said…
Adipoli Devi..
Every journey is a learning experience Allee..
Really enjoyed traveling with you, virtually..
Iniyum iniyum ithupole ezhuthaan pattattee.
Keep writing.. love your style of writing.

Sheena's Pen said…
Let your solo trips continue devi... But truly such trips makes us more confident and gives us a feeling of sel confidence... Beautifully expressed... Keep it up...
devi tampi said…
Thank you dearies for all your encouraging comments
Asha Rajgopal said…
യാത്ര അതെപ്പോഴും ഒരു ഹരം ആണ്. എന്തെല്ലാം അനുഭവങ്ങൾ. Devi ഇങ്ങനെ പോയ യാത്ര എനിക്ക് വളരെ ഇഷ്ടമായി.പക്ഷെ as you said ബാക്പാക്ക് തന്നെ എടുക്കണം. ഇനി അടുത്ത യാത്ര സ്വപ്നം കണ്ടു കൊണ്ടിരിക്കാൻ ആശംസകൾ ❤️❤️😍😍😄
Sumi said…
Very well written Devi👌👌ഒരുപാട് നല്ല നല്ല യാത്രകൾ ഇനിയും ഉണ്ടാവട്ടെ 😍 ഒരു backpack ഉടനെ തന്നെ മേടിക്കാം അല്ലെ 😂

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം