യാത്ര -അവസാനിക്കുന്നില്ല.................




ഒരു വിഷമത്തോടെ ആണ് ഈ ദിവസം എഴുന്നേറ്റത്, വേറെ ഒന്നും അല്ല, ഞങ്ങളുടെ മടക്ക യാത്ര  ആരംഭിക്കുന്നു, ഇനി ഒരു ദിവസം കൂടി അല്ലേ ഉള്ളൂ ഞങ്ങളുടെ ട്രിപ്പ്‌ തീരാൻ എന്നുള്ള  സങ്കടവും. പിന്നെ, ഇന്നും കൂടി അല്ലേ, തഞ്ചാവൂരിൽ complimentary breakfast കഴിക്കാൻ പറ്റു എന്ന സന്തോഷത്തിൽ 7 മണിക്ക് തന്നെ restaurant ൽ എത്തി.  അവിടെ കൊണ്ട് വച്ചിരിക്കുന്ന  items okke try ചെയ്തു, രണ്ടു ദിവസത്തിനകം നമ്മൾ തന്നെ cut fruitsഉം,  fresh ജ്യൂസും okke ഉണ്ടിവിടെ എന്ന imaginationil, ഉണക്ക ദോശയോ മറ്റോ കഴിച്ചു പാത്രവും കഴുകി നടക്കണമല്ലോ എന്ന ഒരു ഇതിൽ അവിടെ ഉള്ളതൊക്കെ വെട്ടി വിഴുങ്ങിയില്ലാ, കാരണം , ഇന്നിയും യാത്ര ആണല്ലോ…അടുത്ത ക്ഷേത്രത്തിലേയ്ക്ക്. അങ്ങനെ ബില്ല് okke settle ചെയ്തു ഹോട്ടൽ  ജ്ഞാനത്തിൽ നിന്നും തഞ്ചാവുരിൽ നിന്നും വിട  പറഞ്ഞു യാത്ര തിരിച്ചു.


 തഞ്ചാവൂരിൽ നിന്നും രണ്ടു മണിക്കൂർ യാത്ര ചെയ്തു നേരെ പോയത്  പിള്ളയാർപെട്ടി ക്ഷേത്രത്തിലേയ്ക്ക് ആണ്, കർപക വിനായക കോവിൽ എന്നും ഈ ക്ഷേത്രത്തിന്നു നാമം ഉണ്ട്. കുറെ കേട്ടിരുന്നു ഈ ക്ഷേത്രത്തെ കുറിച്ചും, അങ്ങനെ ആണ് തിരികെ വരുമ്പോൾ ഇവിടെ തൊഴാം എന്നും തീരുമാനിച്ചത്. നന്നേ വലിപ്പം ഉള്ള  ഗണപതി സ്വാമി ആണ് ഇവിടെ, ഏകദേശം 6 അടി ഉയരം ഉണ്ട് എന്നാണ് മനസിലാക്കിയത്. ഞങ്ങൾ അവിടെ എത്തി തൊഴുതു നിന്നപ്പോൾ, ഭഗവാന് സമർപ്പിക്കാൻ തേങ്ങ വാങ്ങണമല്ലോ എന്ന് പറഞ്ഞപ്പോൾ  അവിടെ നിന്നിരുന്ന ഒരാൾ വാങ്ങി തരികയും കൂടാതെ ഞങ്ങളെ അവിടെ നടയുടെ മുൻപിൽ കൊണ്ടിരുത്തി, നന്നായി തൊഴുകയും ചെയ്തു. തിരക്കൊന്നും ഇല്ലാതെ കുറെ അധികം സമയം ഭഗവാന്റെ മുൻപിൽ ഇരിക്കാനും കഴിഞ്ഞു. തിരികെ വലം വച്ചിറങ്ങിയപ്പോൾ അവിടെ നിന്ന അതെ ആള് കൂടെ വരാൻ പറഞ്ഞു, ഒരു വാതിൽ തുറന്നു, ഈ വാതിൽ ഭഗവാന്റെ വലതു വശത്താണു, അവിടെ ഉള്ള ആ വലിയ പാറയിൽ പോയി തൊട്ടു തൊഴാനും പറഞ്ഞു അദ്ദേഹം, അവിടെ ഗുഹയ്ക്കുള്ളിൽ ആണ് ഭഗവാന്റെ മൂല സ്ഥാനം. അതിനോട് ചേർന്ന് കുറച്ചു പടവുകളും ഉണ്ട്, പൂജാരി മാത്രമേ അവിടേയ്ക്ക് പൂജ ചെയ്യാൻ പോകുകയുള്ളൂ. ആരും കാണണ്ടാന്നും വേഗം തൊട്ടു തൊഴുതു അവിടുന്ന് പോകണം എന്നും കൂടി അദ്ദേഹം പറഞ്ഞു. .  അങ്ങനെ ഒരു ഭാഗ്യവും ഭഗവാൻ ഞങ്ങൾക്ക് കനിഞ്ഞു നൽകി.


പിന്നീട് ഒരു കോഫീ ബ്രേക്ക്‌ എടുത്തു ചെറിയ രീതിയിൽ ഉള്ള ഷോപ്പിങ്ങും നടത്തി അവിടുന്ന് അടുത്ത സ്ഥലം ആയ Thiruchendur kku പുറപ്പെട്ടു. ഏകദേശം 3-½ മണിക്കൂർ ആണ് പിള്ളയാർ പെട്ടിയിൽ നിന്നും Thiruchendur kku, വീണ്ടും ഗൂഗിൾ ചേച്ചി പറഞ്ഞ വഴി എടുത്തു, എന്നിട്ടും എവിടെയെക്കോ ചെറുതായി വഴി തെറ്റി അങ്ങനെ Thiruchendur  എത്തി. അവിടെ എന്റെ സുഹൃത്ത്‌ ഹോട്ടൽ റൂം അറേഞ്ച് ചെയ്തിരുന്നത് കാരണം അതും എള്ളുപ്പമായി,  ഇല്ലെങ്കിൽ മക്കളെയും Make MY TRIP App  ഒക്കെ  depend ചെയ്യണമായിരുന്നു.


Thiruchendur ക്ഷേത്രം സുബ്രഹ്മണ്യ സ്വാമി ആണ്, ആറുപടേയ് വീട് എന്ന് വച്ചാൽ സുബ്രമണ്യ സ്വാമികളുടെ 6 പ്രധാനപെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ്. ഞങ്ങളുടെ ഭജനയിൽ ഒരു പാട്ടും ഉണ്ട് ആറുപടയ് വീടിനെ കുറിച്ചും, അങ്ങനെയാണ് ഈ ഒരു സങ്കല്പത്തെ കുറിച്ച് മനസിലാക്കുന്നതും. സുബ്രഹ്മണ്യ സ്വാമിയുടെ സ്ഥിരവാസം മലയിൽ ആണലോ,  അതിൽ നിന്നും വ്യത്യസ്തമായി കടൽ കരയിൽ ഉള്ള ഏക ക്ഷേത്രം ആണ് ഇവിടെ , കടൽ കര എന്ന് പറയുമ്പോഴും below sea level ആണ്. കുറെ ഏറെ മയിലുകളെ ഇതിനു മുൻപ് വന്നിട്ടുള്ളപ്പോൾ കണ്ടിട്ടുണ്ട്, വൈകിട്ടായത് കൊണ്ടാകും അവരുടെ ശബ്ദം കേട്ടെങ്കിലും ഒന്നോ രണ്ടോ മയിലുകളെ മാത്രമേ കാണാൻ സാധിച്ചൊള്ളൂ .   ആദ്യം കടൽ കരയിൽ പോയി കാലുകൾ നനച്ചു പ്രോക്ഷണം ചെയ്ത ശേഷം ആണ്  ക്ഷേത്രത്തിലേയ്ക്ക് കയറിയത്. പോയ എല്ലാ ക്ഷേത്രങ്ങളിലെയും പോലെ ഇവിടെയും നന്നായി തൊഴാൻ പറ്റി. ഇതിനു മുൻപും ഇവിടെ വന്നിട്ടുണ്ടെങ്കിലും, ഈ പ്രാവിശ്യം ആണ് ദക്ഷിണമൂർത്തികളുടെ വിഗ്രഹം അപൂർവമായി ഉള്ളതാണ്  എന്നു മനസിലാക്കിയത്. വിഗ്രഹത്തിന്റെ ഏറ്റവും താഴെ ആമയും, പിന്നീട് ആനയും പാമ്പും, പിന്നെ മലയും അതിന് മുകളിൽ ദക്ഷിണാമൂർത്തി സ്വാമിയും പിന്നീട് മരവും അതിൽ 4 കിളികളും ആയിട്ടാണ് ഇവിടുത്തെ വിഗ്രഹം.  വള്ളി ദേവയാനിയെയും തൊഴുതു ബാക്കി ഉപദേവതകളെയും തൊഴുതു ഞങ്ങൾ അവിടുന്ന് ഇറങ്ങി. 


പിന്നീട്  കുറെ നേരം കടൽ കരയിൽ അസ്തമയവും കണ്ടങ്ങനെ  ഇരുന്നു.

Last day ആണല്ലോ എന്ന ആ ദുഃഖം വല്ലാതെ  അലട്ടി കൊണ്ടിരുന്നെങ്കിലും, പോയ എല്ലാ ക്ഷേത്രങ്ങളെ കുറിച്ച് വാചാലരായിരുന്നു. എണ്ണി നോക്കുമ്പോൾ ഞങ്ങൾ 17 ക്ഷേത്രങ്ങളിൽ ആണ് പോയത്.


ഈ യാത്രയിൽ ഉടനീളം എന്റെ കുറച്ചു സുഹൃത്തുക്കളുടെ അന്വേഷണം ഉണ്ടാകാറുണ്ടായിരുന്നു എല്ലാ ദിവസവും. അതിലെ ഒരു സുഹൃത്ത്‌ വിളിച്ചപ്പോൾ  17 ക്ഷേത്രങ്ങളിൽ പോയി എന്ന് പറഞ്ഞപ്പോൾ 18 ആക്കി കൂടെ എന്ന് ഒരു ചോദ്യം, നാളെ മടക്ക യാത്ര ആണ് അത് കൊണ്ട് ഇന്നി എങ്ങോട്ടും ഇല്ലാ എന്നു പറഞ്ഞു, പക്ഷേ മനസ്സിൽ എവിടെയോ ഈ ഒരു കാര്യം അലട്ടിയിരുന്നു.  സുച്ചീന്ദ്രം അല്ലെങ്കിൽ കന്യാകുമാരി പോകണോ എന്നും ആലോചിച്ചു, പക്ഷേ പിറ്റേന്നു കമലയും സിന്ധുവും എറണാകുളത്തേയ്ക്ക് ടിക്കറ്റ്സ് ബുക്ക്‌ ചെയ്തും കഴിഞ്ഞു, അതിനാൽ  ഇനി  എങ്ങോട്ടും പോകണ്ടാന്നു തീരുമാനിച്ചു, ഞങ്ങൾ കൊച്ചു വാർത്തമാനവും പറഞ്ഞു രാവിലെത്തിരിക്കേണ്ട സമയം ഫിക്സ് ചെയ്തു ഉറങ്ങി. അങ്ങനെ അഞ്ചാമത്തെ ദിവസം സമിശ്രമായി പര്യവസാനിച്ചു.


പിറ്റേന്ന് രാവിലെ ആറരയോടെ തുടങ്ങി തിരികെ നാട്ടിലേക്കു, ഡ്രൈവിങ്ങിന് ആകെ ഒരു മന്ദത, ശരിക്കും ഈ ഒരു മന്ദത എന്റെ എഴുത്തിൽ പോലും എനിക്കു തോന്നുന്നു, എഴുതാൻ ഉള്ള ഫ്ലോ പോലും ഇല്ലാതായ ഒരു feel, ഇതു എഴുതുമ്പോഴും ഇങ്ങനെ ഒരു മാനസിക അവസ്ഥ ആണെങ്കിൽ അന്നത്തെ ആ ദിവസം ഇതിലും മോശമായിരുന്നു … എന്തായാലും എഴുതി തീർക്കണമല്ലോ….നാഗേർകോവിൽ വരെ superb road,  അങ്ങനെ drive ചെയ്തു വന്നപ്പോൾ ഞങ്ങൾ പണ്ടൊരിക്കൽ പോയ ആ ക്ഷേത്രം കണ്ടതും അപ്പോൾ തന്നെ ചവിട്ടി നിറുത്തുകയും ചാടി ഇറങ്ങി തൊഴാനും പോയി. അങ്ങനെ മുപ്പന്തൽ ഇഷക്കി അമ്മൻ കോവിൽ ഞങ്ങളുടെ പതിനെട്ടാമത്തെ ക്ഷേത്രമായി. വഴി യാത്രികരെല്ലാം ഇവിടെ പൈസ ഇട്ടിട്ടു മാത്രമേ മുന്നോട്ടു  പോകുന്നുള്ളൂ എന്നതും ശ്രദ്ധയിൽ പെട്ടു. ശാന്തവും രൗദ്രഭാവത്തിലും ഉള്ള രണ്ടു ഭഗവതിമാരുടെ നടയാണ് ഇവിടെ ഉള്ളത്.


 പിന്നീട് , നാഗർകോവിൽ  എത്തി പ്രാതലും   കഴിച്ചു വീണ്ടും തിരോന്തൊരത്തേയ്ക്ക് സ്റ്റാർട്ട്‌ ചെയ്തു. ഏകദേശം 11.30 യോടെ വീട്ടിൽ എത്തുകയും, എന്റെ കുഞ്ഞി പെണ്ണ് വേദാപ്പു ഞങ്ങളെയും കാത്തിരുക്കുന്നുണ്ടായിരുന്നു, കൂടെ ഞങ്ങളുടെ  ഉണ്ണി കണ്ണനെയും കണ്ടതിന്റെ സന്തോഷം, അത് ഒന്ന് വേറെ തന്നെയാണേ!


അങ്ങനെ നിനച്ചിരിക്കാത്ത ആറു ദിവസത്തെ യാത്ര ഏകദേശം 1600 kms ഒറ്റയ്ക്കു ഡ്രൈവ് ചെയ്തതിന്റെ  സന്തോഷത്തിൽ, ഒരു കേടു പാടും ഇല്ലാതെ തിരികെ എത്തിയതിന്റെ ചാരിതാർഥ്യത്തിൽ, ഭഗവാൻ  ഉള്ളം കൈയ്യിൽ ഞങ്ങളെ സുരക്ഷിതരായി തിരികെ കൊണ്ട് വന്നെതിച്ചതിൽ ഉള്ള പ്രാർത്ഥനയും…


അടുത്ത യാത്ര ഇന്നി എന്ന് ഡ്രൈവറെ എന്നു ചോദ്യവുമായി അവർ രണ്ടു പേരും uber വിളിച്ചു കൊച്ചുവേളി സ്റ്റേഷനിലേയ്ക്ക് പോയി, കാരണം വീട് എത്തിയപ്പോൾ

 എനിക്കിന്നി വയ്യേ എന്ന് എന്റെ മനസ്സും ശരീരവും പറഞ്ഞു, പിന്നെ കിടന്നതു മാത്രം അറിയാം….ഇപ്പോൾ ഉടനെ അടുത്ത യാത്ര പ്ലാൻ ചെയ്യാൻ ഉള്ള energy ഇല്ലാത്തതു കൊണ്ട് ഇവിടെ നിറുത്തുന്നു.


നിറുത്തിനു  മുൻപ്  ഏറ്റവും ആദ്യം ഹരിയോട് ആണ് നന്ദി പറയേണ്ടത്, വിവാഹ ശേഷം എന്നെ ആദ്യം പഠിപ്പിച്ച വിദ്യ ആയിരുന്നു driving, കുട്ടികളൊക്കെ ആയതിൽ പിന്നെ responsibilities എന്റെ തലയിൽ വരുമ്പോൾ ഹരി പറയും "നിനക്ക് driving അറിയാമല്ലോ, പൊയ്ക്കൂടേ തനിയെ" എന്ന ചോദ്യത്തിനു അന്ന്  ദേഷ്യം വന്നിരുന്നു, വണ്ടി എപ്പോഴെങ്കിലും തട്ടിയാൽ പോലും പുള്ളി പറയും, വണ്ടി അല്ലെ തട്ടിയാൽ ഒരയും ചളുങ്ങുകയും ചെയ്യും, പക്ഷേ നിങ്ങൾക്കാർക്കും ആപത്തു വന്നില്ലലോ എന്ന ആ confidence ആണ് ശരിക്കും എന്റെ ഡ്രൈവിങ്ങിനുള്ള പ്രചോദനം. പിന്നെ എന്റെ TATA PUNCH, പോകുന്നതിനുനു മുൻപ് രണ്ടു സ്ഥലത്തു ഞാൻ തട്ടി scratches വരുത്തി ഇരുന്നു, തിരികെ വന്നിട്ടു നേരെ ആക്കാം എന്ന പ്ലാനിൽ പോയി, പക്ഷേ എന്റെ മയിൽ വാഹനത്തിന് പിന്നീട് ഒരു പോറൽ പോലും ഞാൻ ഏല്പിച്ചില്ല  എന്നും സന്തോഷത്തോടെ പറയട്ടെ.എന്റെ മക്കളോടും നന്ദുവിനോടും ആണ് താങ്ക്സ് പറയുന്നേ, കാറിൽ പൊയ്ക്കൂടേ എന്ന ആ ചോദ്യത്തിന്. എന്റെ driving സഹിച്ച-സ്വീകരിച്ച എന്റെ കൂടേ  ഉണ്ടായിരുന്ന ഈ മൂന്ന് പേരോടും, അവരെ തിരികെ സുരക്ഷിതരായി എത്തിക്കാനും പറ്റി എന്ന സന്തോഷം വേറെയും.


പിന്നെ ഞാൻ കാർ യാത്ര പോകുന്നതിനെ കുറിച്ച് പറഞ്ഞിരുന്ന എന്റെ എല്ലാ സുഹൃത്തുക്കളും കാറിൽ പോയി enjoy the drive എന്നു പറഞ്ഞതിനും. അതിൽ ഒരാൾ പറഞ്ഞത്, ഡ്രൈവർ ആയ ഞാൻ മാത്രമാകും  ഇത്രക്കും enjoy ചെയ്യുക, കാരണം ഡ്രൈവിങ്ങിലുള്ള ഹരം , റോഡിന്റെ ഭംഗി, പിന്നെ its a driver's paradise to drive in such beautiful road, പിന്നീട് പല സുഹൃത്തുക്കളുടെ കൈയിൽ നിന്നും കിട്ടിയ inputs, ഇതിനെല്ലാം പുറമെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച ഓരോരുത്തരും, കമലയുടെ അമ്മ ഞാൻ ക്ഷീണിക്കാതെ ഇരിക്കാൻ വേണ്ടി പ്രാർത്ഥിച്ചു കൊണ്ടെ ഇരിക്കുകയായിരുന്നു എന്നു കേട്ടപ്പോൾ സത്യത്തിൽ എന്റെ അമ്മയും ഇതു തന്നെ അല്ലെ ചെയുക എന്നു ഓർത്തു പോയി. യാത്ര തിരിക്കുന്നതിനു മുൻപ് കേശവപുരത്തപ്പനെ തൊഴാൻ പോയപ്പോൾ തിരുമേനി എന്റെ കണ്ണന് പുജിച്ച പ്രസാദം  തന്നിട്ട് പറഞ്ഞു കഴിക്കു തളരാതെ വണ്ടി ഓടിക്കേണ്ടതല്ലേ … പിന്നെ അഞ്ചാമൻ ആയി ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ആ അദൃശ്യ ശക്തി ഇല്ലായിരുനെങ്കിൽ ഇങ്ങനെ ഒരു യാത്ര ഇത്രെയും ഗംഭീരമായി നടക്കില്ലായിരുന്നു എന്ന പൂർണ ബോധവും ഉണ്ട്.  അതെ, എന്റെ കണ്ണന്നും ഉണ്ടായിരുന്നു ഞങ്ങളുടെ കൂടേ ഈ യാത്രയ്ക്ക് ചുക്കാൻ പിടിക്കാൻ...


ഈ ബ്ലോഗ് എഴുതി തീർക്കുന്നതിനു ഒപ്പം podcast  ചെയ്യുന്നതും കാത്തു  എന്റെ കുറച്ചു സുഹൃത്തുക്കളും ബന്ധുക്കളും നോക്കി ഇരിക്കുന്നു എന്നത് കൊണ്ട് എങ്ങനെയോക്കെയോ എഴുതി തീർത്തു എന്നു മാത്രം. എല്ലാവരോടും ഒത്തിരി നന്ദി എന്റെ ഈ ബ്ലോഗ് ക്ഷമയോടെ വായിക്കുന്നതിനും കൂടെ വായന ഇഷ്ട്ടം ഇല്ലാത്തവർ PODCAST കേൾക്കുന്നതും എന്നിക്കുള്ള പ്രചോദനം ആണ്.


ഇനിയും വരും എന്റെ ബ്ലോഗ്സ് or podcast…കാത്തിരിക്കുക……


https://photos.app.goo.gl/6srWkHBwZ6RffQsG7



Comments

Ambika Krishnakumar said…
വളരേ സരസമായ വിവരണത്തിലൂടെ ഞങ്ങളെയും എല്ലായിടത്തും ഒപ്പം കൂടിയ ദേവിക്ക് ഒരായിരം നന്ദി. അടുത്ത് യാത്രകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
👍യാത്രയിൽ ഒപ്പം ഉണ്ടായിരുന്ന പോലെ ഉള്ള feeling

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം