യാത്ര -രണ്ടാം ദിവസം .രണ്ടാം പകുതി

 



വീണ്ടും രണ്ടാം ദിവസത്തിന്റെ രണ്ടാം ഭാഗം തുടങ്ങട്ടെ....


ആദ്യം പോയത് പഞ്ചഭൂതസ്ഥല ക്ഷേത്രമായ, "Thiruvanai Arulmighu Jambhukeshwarar Akhilandeshwari " ക്ഷേത്രത്തിലേക്കാണ്പഞ്ചഭൂതങ്ങളിൽ ജലം ആണ് ഇവിടെപ്രതിനിധീകരിക്കുന്നതുംകഥ എന്തെന്നുവെച്ചാൽ പാർവതി ദേവി അഖിൽലാണ്ടെശ്വരിയുടെരൂപം എടുത്തു തപസ്സു ചെയ്യാൻ ഇവിടേയ്ക്ക് വരികയുംജലത്തിൽ നിന്നും ശിവലിംഗ രൂപംഉണ്ടാക്കുകയും  പൂജിക്കുകയും ചെയ്തു എന്നാണ്.

 ക്ഷേത്രത്തിൽ ഭഗവാന്റെ ഗർഭ ഗൃഹം സ്ഥിതി ചെയ്യുന്നതു കുറച്ചു പടികൾ ഇറങ്ങിചെല്ലുമ്പോഴാണ്എപ്പോഴും നനവും വെള്ളവും ഉണ്ട് താനുംഅവിടെ ആനകൾ കടന്നുവരില്ല  എന്നും ആണ്അതിനും ഉണ്ട് മറ്റൊരു ഐതിഹ്യംഎല്ലാം കൂടി എഴുതിബോറടിപ്പിക്കണ്ട എന്ന് കരുതി അടുത്ത ക്ഷേത്രത്തിലേയ്ക്ക് പോകട്ടെ.


അവിടുന്ന് നേരെ പോയതുദിവ്യ ദേശങ്ങളിൽ ഉള്ളപ്പെടുന്ന "Kattazhaga Narasingha Perumal" ക്ഷേത്രത്തിലേയ്ക്കുംലക്ഷ്മി നരസിംഹ പ്രതിഷ്ഠയാണ് ഇവിടെസാധാരണയായി കാണുക മഹാവിഷ്ണു ലക്ഷ്മി സമേതനായി ഇരിക്കുന്ന രൂപമാണ്പക്ഷേ ഇവിടെ ഉഗ്രനരസിംഹരൂപത്തിൽ  ലക്ഷ്മിദേവിയെ ഇടതു തുടയിൽ ഇരുത്തിയ രൂപംആണ്.


പിന്നീട് പോയതും ദിവ്യദേശത്തിൽ, " Thirukarambanur purushothama Perumal സന്നിധിഉത്തമ കോവിൽ എന്നും Bhikshandar kovil എന്നെല്ലാം  ക്ഷേത്രത്തിന്നു നാമം ഉണ്ട്ബ്രഹ്മവിഷ്ണു മഹേശ്വരന്മാർ മൂവരും സരസ്വതിലക്ഷ്മി പാർവതി സമേതം ആണ് ഇവിടെഉള്ളത്ഒരു ഗംഭീര ക്ഷേത്രം ആണ്ആളുകൾ അധികം വരാത്തതാണോ അതോഞങ്ങൾക്ക് അങ്ങനെ ഒരു ഭാഗ്യം കിട്ടിയതാണോ എന്നറിയില്ലവേഗം തിരികെ എത്തണംഅല്ലെങ്കിൽ ബാക്കി ക്ഷേത്രങ്ങൾ നട അടയ്ക്കും എന്ന് സുന്ദർ പറഞ്ഞതനുസരിച്ചു കുറച്ചുവേഗത്തിൽ ആണ് ഇവിടം തൊഴുത്തിറങ്ങിയതും.


അടുത്ത ക്ഷേത്രം എന്ത് വന്നാലും പോയി തൊഴണം എന്ന് എന്നിക്കു നിർബന്ധംഉണ്ടായിരുന്നുഅങ്ങനെ അതും സാധിച്ചു, Pundarikaksha Perumal 

അല്ലെങ്കിൽ Thiruvelllarai ക്ഷേത്രംഇതും ദിവ്യദേശത്തിൽ പെടുന്ന ക്ഷേത്രം ആണ്ശരിക്കും പറഞ്ഞാൽ ഒരു ഗംഭീരമായ ഒരു പ്രാചീന ക്ഷേത്രംക്ഷേത്ര പടവുകൾ കയറുമ്പോൾപൊളിഞ്ഞു  കിടക്കുന്ന പണിതീരാത്ത ഗോപുരനടഅകത്തേക്ക് കയറിയപ്പോൾമഹാവിഷ്ണുവിന്റെ ഒരു വലിയ രൂപവും തൊട്ടടുത്തു ഗരുഡനും നിൽക്കുന്നുഅവിടെതൊഴുതു നടന്നപ്പോൾ വേറെ നടകൾ ഒന്നും കണ്ടില്ലപക്ഷേ തൊഴുതു വലം വയ്ച്ചപ്പോൾഒരു വാതിലും കുറെ പടവുകളുംഅങ്ങനെ അവിടെ കയറി ചെന്നപ്പോൾ ആണ് ലക്ഷ്മിസമേതനായ മഹാവിഷ്ണുവിനെ കാണുന്നതുംഅവിടെ  ദക്ഷിണായണ സമയത്തു ഒരുവാതിലും പിന്നീടുള്ള 6 മാസം ഉത്തരയാണത്തിൽ അടുത്ത വാതിലിൽ കൂടെ ആണ്കയറുകഞങ്ങൾ ദക്ഷിണായ സമയത്തു ആണ് ചെന്നത്ഞങ്ങൾ പോയ  സമയത്ത്ഭഗവാന്റെ വിഗ്രഹം 41 ദിവസത്തെതൈല കാപ്പു സേവയിൽ ", എന്ന് പറഞ്ഞാൽവിഗ്രഹത്തിൽ ഒരു നിശ്ചിത കൂട്ടിൽ യ്യാറാക്കിയ തൈലം അഭിഷേകം ചെയ്തു നിറുത്തുന്നുഅതിനാൽ യാതൊരു വിധ അലങ്കാരവും ഉണ്ടാകില്ലഏറ്റവും ശക്തി ഉള്ള സമയംഎന്നായിരുന്നു അവിടുത്തെ തിരുമേനി  പറഞ്ഞതും.

പൂജാരി പറഞ്ഞു തന്ന ഐതിഹ്യം അമ്മയും ഭാഗവാനും ലോകരേ  സന്ദർശിക്കാൻ പോകുംഎന്നും അമ്മ തിരികെ വന്നിട്ട് മാത്രമേ ഭാഗവാൻ എത്തുകയുള്ളു പോലുംഅപ്പോൾപാർവതി ദേവി ചോദിക്കും 'അത്രേ നാഴി കെട്ടാൻ നടയ്' { എന്റെ പരിമിതമായ അറിവിൽഞാൻ മനസിലാക്കിയത് എന്താണ് ഭവേ വീട്ടിൽ കയറാൻ താമസിച്ചേ എന്നാകുമോഎന്നാണ് }  എന്റെ പ്രിയ വായനക്കാരെ എന്നോട് സദയം  ക്ഷമിക്കു ഇങ്ങനെ ഒക്കെ എഴുതിചേർക്കുന്നതിനുകാരണം എഴുതി വന്നപ്പോൾ കുറച്ചു ബോറാകുന്നില്ലേ എന്ന് എനിക്കൊരുസംശയംഎന്നാലും ഓരോ ദിവസത്തെ യാത്രയിൽ എവിടെ ഒക്കെ കവർ ചെയ്തു എന്ന്എഴുതാനും ഒരു വ്യഗ്രത!


അടുത്ത രണ്ട് ക്ഷേത്രങ്ങളും ഞങ്ങളുടെ ലിസ്റ്റിൽ ഇല്ലാത്തതാണ്ശ്രീ രംഗത്തു നിന്നും ഏകദേശം 25 km അകലെ ആണ് നേരത്തെ പോയ Pundarekaksha perumal സന്നിധിയും  പിന്നീട് പോയ നീലിവനേശ്വരനുംഇതു രണ്ടും അടുത്തു ആയതു കൊണ്ടും പിന്നെ സുന്ദർപറഞ്ഞ കഥയും കേട്ടപ്പോൾ ശരിക്കും ഒരു ഉൾവിളി ആയിരുന്നു ഇവിടേയ്ക്ക് പോകാൻ.


  Thirupanchali Neelivaneshwar ക്ഷേത്രംമഹാദേവൻ ആണ് ഇവിടെ . മാർക്കണ്ടയ മുനിയെരക്ഷിക്കുവാൻ മഹാദേവൻ യമധർമനുമായി യുദ്ധം ചെയ്തു മാർക്കണ്ടയ മുനിയെ രക്ഷിച്ചുയമധർമൻ ഇല്ലാതെ ആയപ്പോൾ ഭൂമിയിൽ മരണം ഇല്ലാതാകുകയും ഭൂമി ദേവിയ്ക്ക്താങ്ങാൻ ആകുന്നതിലും അധികം ജനങ്ങൾ വസിക്കുകയുംആരും തന്നെക്ഷേത്രങ്ങളിലോ പൂജകളിലോ വ്യാപൃതരായില്ലആയതിനാൽ ഭൂമിദേവിയും ബ്രഹ്മാവുംവിഷ്ണുവും ചേർന്ന് നീലിവനേശ്വരനോട് പ്രാർത്ഥിക്കുകയും വേണ്ട പരിഹാരം ചെയുവാൻഅഭ്യർത്ഥിക്കുകയും ചെയ്തുഅങ്ങനെ മഹാദേവൻ വീണ്ടും യമധർമ്മനു അയുസ്സ്കൊടുക്കുകയും ചെയ്തു എന്നാണ് ക്ഷേത്രത്തിലെ ഒരു പ്രതിഷ്ഠയാണ് മഹാദേവനും  പാർവതി ദേവിയും സുബ്രഹ്മണ്യ സ്വാമി സമേതനായി ഇരിക്കുന്ന വിഗ്രഹമാണ്ഇവിടെമഹാദേവന്റെ കാൽക്കൽ യമധർമൻ കിടക്കുന്നുശരിക്കും അതിശയിപ്പിക്കുന്ന വിഗ്രഹംആണ് ക്ഷേത്രത്തിൽ വരാൻ കഴിഞ്ഞത് ഒരാനുഗ്രഹം തന്നെയാണ്.


അങ്ങനെ ഉച്ച വരെയുള്ള ക്ഷേത്രങ്ങൾ ദർശിച്ചു ഞങ്ങൾ റൂമിലേക്ക്‌ ഏകദേശം ഒരു മണിയോടെ എത്തി vaccate ചെയ്തുഉച്ചയൂണിനു ശേഷം എന്റെ രണ്ടു സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചു സമയപ്പുരം മാരിയമ്മൻ കോവിലിലേയ്ക്ക് പോയിഅവിടെ നട തുറന്നു കഴിഞ്ഞാൽ പിന്നീട് രാത്രിയെ അടയ്ക്കുള്ളു അതിനാൽ നേരത്തെ തന്നെ സുന്ദർ പറഞ്ഞിരുന്നു ഉച്ചയ്ക്ക് തഞ്ചാവൂർ  പോകുന്ന സമയത്ത് പോയാൽ മതി എന്നുംഅങ്ങനെ ചുട്ടു പൊള്ളുന്ന ഉച്ച സമയത്തു ഞങ്ങൾ മാരിയമ്മനെയും തൊഴുതു തഞ്ചാവൂർക്കു യാത്രതിരിച്ചു.


സമയപ്പുരത്തു നിന്നും ഞങ്ങൾ താമസിക്കുന്ന തഞ്ചാവൂരിലെ  Hotel Gnanam 70 kms ആണ്വളരെ മനോഹരമായ വീതിയുള്ള റോഡിൽ കൂടി കാർ ഓടിക്കുക എന്നത് തന്നെഒരു superb feel ആണ്അങ്ങനെ ഏകദേശം 4.30 മണിയോടെ ബ്രിഹദേശ്വരക്ഷേത്രത്തിന്റെ മുന്നിൽ കൂടി ഞങ്ങളുടെ ഹോട്ടലിൽ എത്തിഒരു നല്ല കോഫിയും കുടിച്ചു വീണ്ടും കുറച്ചു സമയം restii.


വീണ്ടും ഉടുത്തോരുങ്ങി Brihadeshwar ക്ഷേത്രത്തിലേയ്ക്ക് വാക്കുകൾ  ഇല്ല ഈ ക്ഷേത്രത്തെ കുറിച്ച് പറയാൻസന്ധ്യ സമയം അല്ലേഅതു കൊണ്ട് തന്നെ Fully lighted up ആയിരുന്നു UNESCO World Heritage Site ആയ Brihadeshwar Temple. നമ്മുക്ക്അങ്ങേയറ്റം അഭിമാനിക്കാവുന്നു സ്ഥലംഅവിടെ നിന്ന് natural light  പോകുന്നതിനുമുൻപേ കുറെ ഫോട്ടോസ് ഒക്കെ എടുത്തുകാരണം ഭഗവാൻ എന്തായാലും അവിടെഅകത്തു ഉണ്ട് പക്ഷേ ഫോട്ടോ പ്രാന്തരായ ഞങ്ങൾക്ക് ആദ്യത്തെ preference എന്നുംഫോട്ടോസ് ആണല്ലോ , എന്താ കഷ്ട്ടം അല്ലെഎന്ത് ചെയ്യാം നുമ്മ  ഇങ്ങനെ ആയിപോയിഎന്തായാലും അകത്തേക്ക് ദർശനത്തിനായി  പോയി  സന്നിധിയിൽ നന്നേ വലിപ്പംഉള്ള ശിവലിംഗം ആണു ‌. അതെ പോലെ തന്നെ വലിപ്പവും ഉള്ള ഒറ്റ കല്ലിൽ തീർത്ത നന്ദിയുംആണ് നേരെ മുൻപിലും ഉള്ളത് ശിവലിംഗം സൗരാഷ്ട്രയിൽ നിന്നും ആണ് കൊണ്ട്വന്നിരിക്കുന്നേ എന്നാണ് ഗൂഗിൾ wikipedi പറയുന്നത്ഇവിടെ കൊണ്ട് വന്നു കഴിഞ്ഞുഅകത്തേയ്ക്കു പ്രതിഷ്ഠ നടത്തുവാൻ സാധിക്കാതെ വന്ന ഒരു കഥയും സദ്ഗുരുവിന്റെ you tube ചാനെലിൽ കേള്കുകയുണ്ടായിഎന്തായാലും എല്ലാം കൊണ്ടും ഗംഭീരം !


എന്റെ ഒരു പ്രിയ സുഹൃത്ത്‌ പറഞ്ഞിരുന്നു അവിടെ ഇടത്  ഭാഗത്തു വാരാഹി അമ്മൻ ഉണ്ട്അവിടെ  തൊഴാതെ വരരുത് എന്നും പറഞ്ഞിരുന്നു , കാരണം എനിക്ക് വേണ്ടി എന്റെപ്രതിസന്ധി കാലത്തു പ്രാർത്ഥിച്ചിരുന്നുഎന്നാൽ അന്നാകട്ടെ പഞ്ചമി ആയതിനാൽവിശേഷാൽ പൂജകളും നല്ല തിരക്കും  നടയിൽ ഉണ്ടായിരുന്നുഎന്തായാലും പൂജതീർന്നിട്ട് തിരക്കിലാതെ തൊഴാം എന്ന പ്ലാനിൽ അവിടെ പുൽതകിടിയിൽ ഇരുന്നും നടന്നുംഓരോ കാഴ്ചകൾ കണ്ടുകുറച്ചു പടവുകൾ കയറി ചെന്ന് കണ്ടതാകട്ടെ നന്നേ വലിയശിലയിൽ മയിൽ വാഹനത്തിന് മുകളിൽ ഇരിക്കുന്ന ആറുപടേയ് ആണ്ടവനെഎന്റെജീവിതത്തിൽ ഞാൻ ആദ്യമായി കാണുകയാണ് ഇങ്ങന ഒരു സുന്ദരമായ വിഗ്രഹംഅല്ലെങ്കിലും സുബ്രമണ്യൻ അല്ലേ സുമുഖനും സുന്ദരനും ആണല്ലോ അദ്ദേഹം മുകളിൽകയറാൻ മടിച്ചു നിന്ന ചേച്ചിയെ നിർബന്ധിച്ചു  കയറ്റി  സുന്ദര വിഗ്രഹം തൊഴീപിച്ചു . 


ഇത്രെയും വലിയ ക്ഷേത്രം പ്രദക്ഷിണം വച്ചു വന്നപ്പോൾ വാരാഹി അമ്മന്റെ അവിടെ വീണ്ടുംതിരക്ക് തന്നെഞങ്ങളുടെ കമലു അമ്മാൽസ് വേറെ ഒരു വഴി കണ്ടു പിടിച്ചു ഞങ്ങളെയുംകൂട്ടി വാരാഹി അമ്മനെ കൺകുളിർക്കെ തൊഴുതു വണങ്ങാൻ ഉള്ള വഴി ഒരുക്കി തന്നുഅങ്ങനെ വീണ്ടും കുറെ ഫോട്ടം പിടിച്ചു ഞങ്ങൾ  അവിടുന്ന് ഇറങ്ങിയപ്പോൾ ചെറിയ മഴ.. പിന്നീട് അവിടുന്ന് കാർ പാർക്കിങ്ങിലേയ്ക്കുതോമസ്കുട്ടി വിട്ടോടാ.. എന്നും പറഞ്ഞു ഓടികയറി….


ഞങ്ങളുടെ രണ്ടാം ദിവസം 8 ക്ഷേത്രങ്ങളിൽ ഭംഗി ആയി തൊഴാൻ സാധിച്ച സന്തോഷത്തിൽ  എല്ലാം പ്ലാൻ ചെയ്ത പോലെ നടന്നതിലും പ്ലാനിൽ ഇല്ലാത്ത രണ്ടുക്ഷേത്രങ്ങളും ഉൾപെടുത്താൻ പറ്റിയത്തിലുംഅതിലുപരി എല്ലാം ഭംഗി ആയി ഭഗവാൻ നിറവേറ്റി തന്ന സന്തോഷത്തിൽ പിറ്റേന്ന് രാവിലെ ഇറങ്ങേണ്ട സമയം പ്ലാൻ ചെയ്തു സന്തോഷത്തോടെ ചരിഞ്ഞു…..


അടുത്ത എപിഡോസ് പിറകെ വരുന്നതായിരിക്കുംസിന്ധു പറഞ്ഞ പോലെ ഏഷ്യാനെട്ടിലെസീരിയൽ പോലെ ആകുമോ എന്തോ…..എന്തയാലും അതു എന്റെ ബ്ലോഗ് വായിക്കുന്നവരുടെ വിധി !


Use this link to join my album in Google Photos. https://photos.app.goo.gl/ArVSMWsfTGDyHtDM9











Comments

Ambika Krishnakumar said…
ഓം നമഃ ശിവായ 🙏 ഓം നമോ നാരായണായ
Harikrishnan said…
നല്ല രസകരം..
അടുത്ത ലക്കം പ്രതീക്ഷിച്ചു ഇരിക്കുന്നു..

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം