എന്റെ ഗുരുവായൂർ നിമിഷങ്ങൾ

കൃഷ്ണാ...സുകൃതകൃപാനിധേ
കൃഷ്ണാ ...ഗുരുവായൂരിലെ
സച്ചിന്മയാ
ഭുവനത്രയം നിന്റെ വൃന്ദാവനം
ഹൃദയസ്ഥലം നിന്റെ ബ്രഹ്മാശ്രമം
കൃഷ്‌ണാ.......🙏🏻🙏🏻🙏🏻

പണ്ട് മുതൽക്കെ ഗുരുവായൂർ എന്ന് കേൾക്കുമ്പോഴേ മനസിന് ചാഞ്ചാട്ടം ആണ്. ആദ്യത്തെ ഓർമ്മ അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും കൂടെ കളമശ്ശേരിയിൽ നിന്ന് ബസ്സിൽ പോകുന്നതാണ് . അച്ഛൻ എന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടാകും ഇല്ലെങ്കിൽ കൈവിട്ടു പോകുമേ .താമസിക്കുന്ന ഹോട്ടലിൽ എത്തുന്നതും അമ്മ പൊതിഞ്ഞെടുത്ത ഇസ്സലിയും പൊടിയും കഴിച്ചു തീർക്കുക എന്ന ദൗത്യം ആയിരിക്കും എനിക്ക്. എന്റെ അച്ഛൻ വളരെ conventional ആയി ചിന്തിക്കുകയും പെരുമാറുകയും ചെയ്‌തിരുന്ന ഒരാളായിരുന്നു . ഗുരുവായൂർ യാത്രയിൽ അമ്മ മുട്ട പുഴുങ്ങി എടുക്കാറുണ്ടായിരുന്നു😛 അതു കുരുമുളക് പൊടിയും കൂട്ടി കഴിക്കുക, ശരിക്കും എന്റെ ആക്രാന്തം മുഴുവനും ആ മുട്ടയിലേക്കായിരുന്നു. എന്തിനാണ് ഈ മുട്ട എടുത്തിരുന്നേ, അതറിയില്ല (എന്റെ ആക്രാന്തം കാരണം മാത്രം ..ഹോട്ടലിൽ കേറി അത് വേണം ഇതു വേണം എന്ന് പറയാതിരിക്കാൻ ആയിരിക്കും അല്ലെ ) 🙏

പിന്നിടെ ഉള്ളൂ ദർശനം . ഭഗവാനെ തൊഴുന്നതും അച്ഛന്റെ കൈപിടിച്ച്. ഒന്നും അപേക്ഷിക്കാനും പ്രാർത്ഥിക്കാനും ഇല്ലാത്ത പ്രായം, സന്തോഷം മാത്രം ,പിന്നീട് കരഞ്ഞു വിളിച്ചു മോതിരവും വളയും വാങ്ങിക്കുക. കണ്ണന്റെ മോതിരം കറുപ്പ് വേണോ ചുവപ്പാണോ, അത് ചേച്ചിയുമായുള്ള വഴക്കിൽ തീരുമാനിക്കും .ഇതൊക്കെയായിരുന്നു എന്റെ ഗുരുവായൂർ യാത്രയുടെ ഉദ്ദേശം .

പിറ്റെന്ന് ഭഗവാനെയും തൊഴുത് മമ്മിയൂരും തൊഴുത് വില്വമംഗലം പാർത്ഥസാരഥി ക്ഷേത്രത്തിലും പോയി തിരികെ മടക്കം. വർഷത്തിൽ ഒരു രണ്ട് തവണ ഇങ്ങനെ പോകുമായിരുന്നു. ഗുരുവായൂരപ്പനെ കാണുന്നതിലും അമ്മ ഉണ്ടാക്കി കൊണ്ട് പോകുന്ന പലഹാരങ്ങളൊടായിരുന്നു എന്നും എന്റെ താൽപര്യവും, പക്ഷേ ആ യാത്രകളിൽ എവിടെയോ എന്റെ മനസ്സിൽ കണ്ണൻ കയറി പറ്റി എന്നതാണ് പരമാർത്ഥം !

അതിന്റെ ഒരു കാരണം അമ്മ പറയുന്നത് എന്തെന്ന് വെച്ചാൽ എന്നെ ഗർഭിണി ആയിരുന്ന സമയത്ത് അമ്മ ഒരു ചൊറിയൻ തവളയെ എന്നും കാണുമായിരുന്നു പോലും . അപ്പോൾ ആരോ പറഞ്ഞു കുഞ്ഞു അങ്ങനെയിരിക്കും കാണാൻ . അങ്ങനെ ഗുരുവായൂരപ്പനെ കണ്ട് നിവേദനം അർപ്പിക്കാൻ വേണ്ടിയായിരുന്നു അമ്മയുടെ നിർബന്ധത്തിൽ അച്ഛൻ ആദ്യമായി ഗുരുവായൂർക്ക് കൊണ്ടുപോകുന്നതും. എന്തായാലും അതിന് ശേഷം അമ്മ അങ്ങനെ ഒരു തവളയെ കണ്ടിട്ടില്ല, കുഞ്ഞിനെ പ്രസവിച്ചപ്പോൾ നല്ല ഓമനത്തം ഉള്ള കുഞ്ഞും (അതായത് ഈ ഞാൻ )എന്തിനധികം പറയണം കാഴച്ചക്ക് തവള അല്ലെങ്കിലും സ്കൂളിൽ വെച്ച് ഇരട്ടപ്പെരുവീണത് തവള എന്നായി (Velu Tampidalawa became Devi Tampi Thavala) .

വിവാഹത്തിനു  ശേഷം ഇടയ്ക്കിടയ്ക്ക് ഗുരുവായൂർക്ക് പോകുമായിരുന്നു. 
റെയിൽവേ സ്റ്റേഷനിൽ നില്ക്കുമ്പോർ മുതൽ വെപ്രാളം . ഈ അളുകളൊക്കെ എന്റെ കണ്ണനെ കാണാനാണോ പോകുന്നെ എനിക്ക് തൊഴുവാൻ പറ്റുമോ എന്നൊക്കെയുള്ള ഭ്രാന്തൻ ചിന്തകൾ ആയിരിക്കും. രാവിലെ ഗുരുവായൂർ എത്തി മഞ്ചുളാലിന്റെ മുൻപിൽ കൂടി  റൂമിൽ എത്തിയാലും ഇതെ ടെൻഷൻ പിന്തുടരും. ഭഗവാന്റെ മുൻപിൽ എത്തുന്നതുവരെ...

ഭഗവൽ ചിന്തകളിൽ മുഴുകി കണ്ണന്റെ മുൻപിൽ എത്തി ചേരുമ്പോൾ ഭഗവാന്റെ അലങ്കാരം എന്താണാവോ എന്നുള്ള ചിന്തയായി ...ഓടക്കുഴലും പിടിച്ചു ചുവന്നപട്ടു കോണകത്തിലാണോ അതോ കസവ് മുണ്ടിലോ? കണ്ണനെ കാണുന്നതു വരെ അക്ഷമയായി ജപിച്ച് കാത്തു നില്ക്കും ഭഗവാനെ കൺകുളിർക്കേ കണ്ടു കഴിഞ്ഞാൽ, പിന്നീട്  വീണ്ടും അടുത്ത് ക്യൂവിലേക്കു അങ്ങനെ തിരിക്കില്ലെങ്കിൽ തൊഴുതു കൊണ്ടേ ഇരിക്കും . രാവിലെ ഒരു 2 പ്രാവിശ്യമെങ്കിലും തൊഴുതു പിന്നീട് വെച്ചടി പ്രദക്ഷിണവും കഴിഞ്ഞ് കൊച്ചു ഉണ്ണികളുടെ ഒപ്പം കുന്നികുരുവും വാരി കഴിയുമ്പോൾ അടുത്ത ചിന്ത പ്രസാദ ഊട്ടയാലോ എന്ന് അപ്പോഴെക്കും അങ്ങാട്ടെക്കായി ഓട്ടം.
പ്രസാദ ഊട്ടിനു ശേഷം തിരക്കില്ലേങ്കിൽ ഉച്ചപുജയ്ക്ക് ഭഗവത്‌ ദർശനത്തിന് അലങ്കാരം എന്താണ് എന്നുള്ള അടുത്ത ചിന്തയിൽ തൊഴുക എന്നതാണ്. അഥവാ ഉച്ച പൂജതൊഴുതില്ലെങ്കിൽ നേരെ റൂമിൽ പോയി rest എടുത്ത് തിരികെ വൈകിട്ട് തൊഴാൻ ഉള്ള തയ്യാറെടുപ്പിൽ ഒരു 4 മണി ആകുമ്പോൾ ക്യുവിൽ കയറും. ശീവേലി ഉണ്ടെങ്കിൽ ഭഗവാന്റെ കൂടെ ഹരേ രാമ ജപിച്ച് പ്രദക്ഷിണം  വയ്ക്കും . പിന്നീട് ഭഗവാന്റെ അലങ്കാരം കാണാൻ അക്ഷമയായി കാത്തു നില്ക്കും കാളിയമർദ്ദനമാണോ, ഉണ്ണികണ്ണനോ, ഉരലിൽ കെട്ടിയ കണ്ണനോ അതോ ഇന്ന് വരെ ദർശനം ലഭിക്കാതെ പോയ ആലില കണ്ണനോ ഇങ്ങനെ പോകും പ്രാർത്ഥനയോടെ ഉള്ള ആകാംക്ഷ .ഒരു പ്രാവിശ്യം ഗജേന്ത്രമോക്ഷം തൊഴാൻ പറ്റിയിട്ടുണ്ട്. അന്നാണ് ഞാൻ ആദ്യമായി അങ്ങനെ ഒരു ഭഗവത് ദർശനത്തെ കുറിച്ച് അറിയുന്നതും മനസിലാക്കുന്നതും .

അങ്ങനെ ഭഗവാനെ തൊഴുതു കഴിഞ്ഞാൽ ദീപാരാധന എങ്ങനെയും തൊഴുക എന്ന ഉദ്യമനം ആണ് അടുത്തത്. ഭഗവാന്റെ അനുഗ്രഹത്താൽ അതും സാധിക്കാറുണ്ട് . പല രൂപത്തിലും വന്നു എന്റെ കണ്ണൻ അതും സാധിപ്പിക്കാറുണ്ട് . അഥവാ ദീപാരാധന നടന്നില്ലെങ്കിൽ ചുറ്റുവിളക്ക് കത്തിച്ച് ആനന്ദം കണ്ടെത്തും.

പിന്നീട് മടക്കയാത്രയുടെ സമയം ആകുന്നതു
കൊണ്ട്  ദുഃഖഭാരത്താൽ  കണ്ണനൊട് യാത്ര ചോദിച്ച് പറ്റിയാൽ ഒരു തവണയും കൂടി ആ ദർശനത്തിനു വേണ്ടി കയറും. Train ൽ കയറിയാലും ഉറക്കം കിട്ടില്ല ..അടുത്തവരവ് എന്നതെക്കാണ് എന്റെ കണ്ണാ , എന്ന ചിന്തയിൽ മുഴുകിയിരിക്കും. വെളുപ്പിന് വീടെത്തിയാലും ഇതേ ചിന്തയിൽ ദിവസങ്ങൾ കടക്കും അടുത്ത ഗുരുവായൂർ യാത്ര തരമാകുന്നത് വരെ ...


ഇപ്പോൾ കുറച്ചധികം നാളായി അവിടുന്ന് വിളി വന്നിട്ട് പക്ഷേ അത് സാരമില്ല എന്റെ
കേശവപുരത്തപ്പനെ തൊഴാൻ പറ്റുന്നുണ്ട് .അതിൽ ആനന്ദം കണ്ടെത്തുന്നു എന്നാലും എന്റെ കണ്ണാ അങ്ങോട്ടേക്കും കൂടി ഒരു വിളി വേണോട്ടോ 🙏🏻🙏🏻🙏🏻 കൊറോണ കൂടി വന്നപ്പോൾ എന്റെ കണ്ണൻ സ്വപ്നത്തിൽ വന്നു കളിയാടുന്നുണ്ട് 


കണ്ണനോടുള്ള ഈ പ്രേമം ഇത് പരമ്പരാഗതമായ ഒരു അസുഖമാണെന്ന് തോന്നുന്നു. കാരണം എന്റെ അമ്മയും ചേച്ചിയും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നവരാണ്. അടുത്ത തലമുറയ്ക്കും കൈമാറും എന്നതിൽ സംശയമില്ല 🙏🏻കൂടെ കൂടുന്ന ഒത്തിരി കൂട്ടകാർക്കും ഇതേ പ്രണയം ആണ് 😍(ലേശം കുശുമ്പുണ്ട് ഇതു അവർ പായുമ്പോൾ)

തുടരും ...കാരണം ഏഴുത്തുംതോറും ഭഗവത് അനുഭവങ്ങളുടെ ഒരുപേമാരി ഹ്ര്യദയമിടുപിലേക്കു വർഷിക്കുന്നു എന്റെ കണ്ണാ ..❤️❤️❤️


Comments

Sreenath said…
മനോഹരം
Shari said…
Your writing is inspiring, Devi che. Maybe once i could come with you to Guruvayoor and spend a whole day there to experience what you have written.
Maya Tampi said…
Loved it! Guruvayur is a special feeling!
Hari Thampi said…
Realistic and simple notes...hope you will be showered with Guruvayoorappans continual blessings...🙏🙏🙏
Unknown said…
Lovely words....Kannanodulla pranayam koodumbol kittunnathavum kusumbu😘🙏🙏
ചേച്ചി 👌👌👌👌
Sreeja murali said…
എന്ത് ഭംഗിയായി എഴുതി ചേച്ചി.. ഓരോ വരിയും വായിക്കുംതോറും തൊട്ടടുത്തു കാണുമ്പോലെ..
Unknown said…
Nannayirikkunnu.. ente kunjunalile guruvayoor darsanam manassil oodi vannu.
devi tampi said…
Thank you for all the encouraging words dearies 🙏🏻🙏🏻🙏🏻Bhagwan tharunna anugraham 🙏🏻🙏🏻🙏🏻
Unknown said…
Such a sweet write up ❤️ Kannan is always with you dear ❤️ God bless keep writing 🙏🌷
Unknown said…
Such a sweet write up ❤️ Kannan is always with you dear ❤️ God bless keep writing 🙏🌷 Mangala chechi
Swapna Dileep said…
Very nice write up ,way more to go,expecting more and more from your side - Swapna Dileep
Unknown said…
Wow super... well written

Ajith Thampy said…
He who has no attachment can really love others , for his love is pure and divine ❤️ — Lord Krishna
G.Gopakumar said…
Very nice write-up.
Anonymous said…
ദേവി, കണ്ണന്റെ snehavalayathil പെട്ട എല്ലാവരുടെയും സ്ഥിതി ഇതുതന്നെ,മനോഹരം,അ കൃഷ്ണ ചൈതന്യം ദേവിയുടെ മുഖത്ത്,പ്രതേകിച്ചു ചിരിയിൽ നിറഞ്ഞു നിൽക്കുന്നു.ഹരെ കൃഷ്ണാ
സ്നേഹത്തോടെ shehana ചേച്ചി
Unknown said…
Woww Devi...
Really enjoy your style if writing...
Mathan said…
Really beautiful, the reader was with you on the narration, and through you enjoyed all the bliss of experiencing true divine devotion to the God of bliss, Sri Krishna. Please do write again and transform our thoughts and emotions to a more sublime level. Thanks
sheena xavier said…
Beautifully expressed...
Sindhu Sudhir said…
Ente swantham Madhavikutty, eniyum ezhuthu
Sandhya Jayasankar said…
Superb Devi.
Assalayittundu devi. Sharikku guruvayoor poyi vanna pratheethi.
Raju said…
Finally, ente kutty thudangi. All the best dear. Keep writing.
Anju said…
Awesome writing Chechi..
കൂടുതൽ കൂടുതൽ പ്രതീക്ഷിക്കുന്നു.. Love ❤️
Manju said…
A virtual tour to guruvayur at this lock down time..... Loved it... Keep going Devi...
Anonymous said…
Dear Devi,

Though the poem has only few lines, each word is loaded with divinity in abundance. It took me to our Guruvayurappan temple straightaway. Wish you all the very best in your new endeavour and looking forward to reading more and more blogs.

Regards,
Sreeni
Hari's MMRHS classmate
SUNDARA MAHAL said…
Hey Devi.... happy to see you foraying into blogging... will look forward to your perspectives... have fun.☺️
Unknown said…
Devi,
ശരിക്കും ഭക്തി നിർഭരമായ എഴുത്ത്
തുടർന്നും ഇതുപോലെ പ്രതീക്ഷിക്കുന്നു
Nandini
Unknown said…
Loved to read dear. Keep writing. All the best
Rithwik Ramachandran said…
എന്റെ അമ്മയാണ്.. ഗുരുവായൂരപ്പൻ തന്ന അമ്മ.. ശരിക്കും അസ്സൂയ തോനുന്നു എഴുത്തിന്റെ മനോഹാരിതയിലും ഒഴുക്കിലും അതിലുപരി കണ്ണനെന്ന കൂട്ടിൽ ആഹ്ലാദിക്കുന്നു ആ മനസ്സിനോടും..
Unknown said…
Beautiful writing
Kannane kanda pole🙏🏻🙏🏻
Vijayakumar K said…
നല്ല വിവരണം.. 🙏
joshua.tree said…
Dear Devi,
Got to read your article only now! But my, it's so well written...full of emotions towards the blue skinned One!
Remembered Amma and her devotion too...
Thank you for this ❣️ Keep writing
Unni
ഹരികൃഷ്ണൻ said…
കണ്ണനെ വാത്സല്യത്തോടെ, ഭക്തിയോടെ, നിറകണ്ണുകളോടെ, കുശുമ്പോടെ, പ്രണയത്തോടെ, പ്രാർത്ഥനയോടെ, സമർപ്പണത്തോടെ, അങ്ങിനെ സകല മാനുഷിക വികാരങ്ങളോടെയും കാണാൻ കഴിയുന്ന മനം ഭവ്യം, ഭാവനാപൂർണ്ണം, ഭഗവത് അനുഗ്രഹം !!
അങ്ങിനെ ഉള്ള അനുഗ്രഹീത കാഥികയ്ക്കു സാദര നമസ്ക്കാരം !!

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

നൈനിറ്റാൽ യാത്ര -അവസാന ഭാഗം