കിളവി
കിളവി" എന്ന ഒരു പദം ഉപയോഗിച്ചു കണ്ടിരുന്നു ഈ അടുത്ത്. ആരും തെറ്റിധരിക്കണ്ട എന്നെ കുറിച്ചല്ല. അങ്ങനെ വിളിച്ചാലും വിഷമിക്കില്ല, എന്നൊക്കെ പറയാം ഒരു ഗമയ്ക്ക്, അത്രമാത്രം. എന്തായാലും ഞാൻ അല്ല വിഷയം.
ഒരു മുപത് വർഷമായി ഞാൻ തിരുവനന്തപുരത്തുകാരി ആയിട്ട്. പണ്ടേ ആണ് കാരണം അച്ഛന്റെ തറവാട് ഇവിടെ തന്നെയാണ്. അന്നൊക്കെ FACT യിൽ നിന്നും വർഷത്തിൽ ഒരിക്കൽ മാത്രം വന്നു പോകുമായിരുന്നു. പടിഞ്ഞാറെ കോട്ടയിലെ അമ്മായിയുടെ വീട്ടിൽ താമസം. പ്രൈവറ്റ് ബസിൽ മാത്രം സഞ്ചരിച്ചിരുന്ന ഞങ്ങൾക്ക് അമ്മായിയുടെ കാറിൽ പ്രൗഢഗംഭീരമായ രാജവീഥിയിൽ കൂടിയുള്ള യാത്രയും , ഡബിൾ ഡക്കറിൽ ശംഖുമുഖത്തെയ്ക്കും , പിന്നെ അച്ഛന്റെ കൈയും പിടിച്ച് പദ്മനാഭസ്വാമിയും പദ്മതീർത്ഥ കുളവും ചുറ്റുമുള്ള അമ്പലങ്ങളും അഭേദാനന്ദാശ്രമത്തിലെ ഉണ്ണി കണ്ണനും, കല്ലാനയും എല്ലാം ഇന്നും ഓർമകളിൽ കളിയാടുന്നു.
"ഒപ്പം സുന്ദരി ചെല്ലമ്മയും", തെക്കെ തെരുവ് അമ്മൻ കോവിൽ പരിസരത്തെവിടെയെങ്കിലും കാണുമായിരുന്നു, പച്ച നിറത്തിലുള്ള ബ്ലൗസും കസവ് വേഷ്ടിയും കുറെ കുപ്പി വളകളും മുത്തുമാലകളും ഒരു മുഷിഞ്ഞ ഭാണ്ട കെട്ടുമായി കിടന്നിരുന്നു.മഹാരാജാവിനെ പ്രണയിച്ച ഭ്രാന്തി എന്നു പേരു വീണ ഒരു പാവം. ശ്രീ ചിത്തിരതിരുന്നാളിന്റെ കൈയിൽ നിന്നും സമ്മാനമായി പൊന്നാട കിട്ടിയിരുന്നു ഇവർക്ക്. പിന്നീട് ആളുകൾ അവരെ മഹാരാജാവ് പുടവ നൽകിയതാണ് എന്നും പറഞ്ഞു കളിയാക്കി, അങ്ങനെ ആ പാവം ഭ്രാന്തിയായി മാറി എന്നാണ് പറഞ്ഞു കേട്ടത്. അങ്ങനെ തിരിച്ചു പോരാൻ സമയം ആകുമ്പോൾ അമ്മായിയുടെ വീട്ടിൽ നിന്നും പല നിറത്തിലുള്ള റോസപ്പൂക്കളുമായി അയിരുന്നു മടക്ക യാത്ര.
പിന്നീട് വിവാഹ ശേഷം ശ്രീ പദ്മനാഭന്റെ മണ്ണിലെയ്ക്ക് വീണ്ടും , ഇന്നും തുടരുന്നു..
കുഞ്ഞുങ്ങൾ സ്കൂളിൽ പോയി തുടങ്ങിയ ശേഷം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ യ്ക്കുള്ള സന്ദർശനം തുടങ്ങിയതും.അങ്ങനെ ആഴ്ചയിൽ ഒരു മൂന്നു ദിവസമെങ്കിലും പോകുമായിരുന്നു. അന്ന് ഭഗവാന്റെ നിധി പ്രസിദ്ധമായിരുന്നില്ലാത്ത കാലം, പുറം ലോകത്തിന് അറിയില്ലായിരുന്നെങ്കിലും ഞങ്ങളുടെ കുട്ടിക്കാലം മുതൽക്കേ കെട്ടിട്ടുണ്ട് ഭഗവാന്റെ അറയിലേ നിധിയെ കുറിച്ചും അതു കാത്ത് സൂക്ഷിക്കുന്നതു സർപ്പങ്ങളാണെന്നും.
ഒരു വലിയ വടവൃക്ഷത്തിന്റെ സുരക്ഷാവലയത്തിൽ നില്ക്കുന്ന കരുതലോടെ ചേർത്ത് നിറുത്തിയിരുന്നതു പോലെയായിരുന്നു ഭഗവാന്റെ മുൻപിൽ നിൽക്കുമ്പോൾ. തൊഴുത് വലം വച്ചു വരുമ്പോൾ എനിക്കിരുന്ന് ജപിക്കാനും കുശലം പറയുവാനും പിണങ്ങാനും എന്റെ അതെ പ്രായത്തിൽ ഒരാൾ ഉണ്ടായിരുന്നു, എന്റെത് എന്നു മാത്രം കരുതിയിരുന്ന ഉണ്ണി കണ്ണൻ, അവിടെ ഒരു തൂണില്. അങ്ങനെ അവിടെ ഇരുന്നിരുന്ന ഒരു ദിവസം എൺപത് വയസ്സോളം വരുന്ന ഒരു മുത്തശ്ശി വന്ന് കണ്ണന്റെ കവിളിൽ ഒരു കുത്ത് കൊടുത്തിട്ടു പറയുന്നു കണ്ടില്ലെ കിളവന്റെ നില്പ് . ഇതും പറഞ്ഞ അവരു പോവുകയും ചെയ്തു. എന്റെ മനസ്സിൽ ഇതെങ്ങനെ എന്റെ കണ്ണൻ അവരുടെ കിളവൻ ആവുക എന്ന് ചിന്തിച്ചിരുന്ന എന്നൊടായി ആരോ പറയുന്നു, "എടോ, തന്റെ അതേ പ്രായത്തിലാണെങ്കിലും എന്നെ സന്ഹിക്കുന്ന ഓരോരുത്തരുടെയും ഇഷ്ടത്തിന് ഞാൻ മാറും"! ശെരിയല്ലേ, ശ്രീകൃഷ്ണ ഭക്തർക്ക് മാത്രം മനസിലാവുന്ന ഒരു തലം അല്ലേ ഇത് !
അങ്ങനെ ഒരു പതിനഞ്ചു വർഷം മുൻപുണ്ടായ ഈ ഒരു ചെറിയ അനുഭവം ഇന്ന് ഓർക്കാൻ കാരണവും ഞാൻ തുടക്കത്തിൽ പറഞ്ഞ" കിളവി "എന്ന് ഒരമ്മ ആറ്റുകാല് അമ്മയേ അഭിസംബോധന ചെയ്തതായി വായിച്ചു. എന്നിക്കു ഭഗവതി ആരും ആയിക്കോട്ടെ ചോറ്റാനിക്കരയിലോ അല്ലെങ്കിൽ മൂകാംബിക ദേവി എല്ലാം അമ്മ സ്ഥാനമാണ് അപ്പോൾ ഈ അമ്മയ്ക്ക് ആറ്റുകാൽ ഭഗവതി അവരുടെ സുഹൃത്ത് തന്നെയായിരിക്കുമല്ലേ? ആയിരിക്കണം !
എന്തായാലും ഇപ്പോൾ ഭഗവത് പ്രസിദ്ധി വർധിച്ചതോടെ എന്റെ കണ്ണനും തിരക്കായി. ഒരു അഞ്ചു നിമിഷം പോലും ഒറ്റയ്ക്ക് കിട്ടുന്നില്ല എന്ന ഒരു ചെറിയ സങ്കടം ഉണ്ട് 🥰

ലോക്ക് ഡൌൺ സമയത്ത് എഴുതിയതാണെങ്കിലും, സുപ്രീം കോടതിയുടെ വിധി കേട്ടതൊടെ എന്റെ ആഹ്ലാദം എങ്ങനെ അർപ്പിക്കണം എന്ന ആലോചനയിൽ ഈ ഒരു ലേഖനം ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു
Comments
Radhika Unnikrishnan (Radhu)
-Sunitha
Enjoyed reading it..
Latha
A beautiful creative piece of writing which is brimming with your devotion 🙏
Your KANNAN will always be with you! You wield your pen like a brush painting beautiful, vivid and colourful images! KANNAN is watching over your shoulders to ensure that you choose the right colours !
Devi thank you for sending this to us!
We look forward to seeing your writings regularly!
Once again congratulations for this beautiful piece!
With love❤
May UnniKannan's BLESSINGS be with you always 🙏
Chippy
Venu
Your writing is growing in strength and expressions... Valare eshtapettu!
Regale us with more such!
Such a smooth flow of pictures from the mind, as words. You have an amazing talent of being able to picturise your memories so vividly; and then even many years down the line, put them together as a wonderful narrative.
The images that have stuck in the mind of a child is so colourfull. The resemblance between a love struck lunatic and a playful grandmother, is so stark.
Deep down in our hearts, we all possess a streak of playfulness, bordering on lunacy. A little more would qualify as a lunatic, while a little less allow us to continue on our "normal" lives..
Please do keep writing more of your memories.