കൂട്ടികാലത്തെ ഒരു ഓർമ്മക്കുറിപ്പ്

ഉഷ ഉതുപ്പ് എന്ന പാട്ടുകാരിയുടെ, 'സുരാംഗണി സുരാംഗണി', എന്ന പാട്ടു എന്റെ കണ്ണമ്മയ്ക്ക് വേണ്ടി യൂട്യൂബിൽ തപ്പുന്നതിന്റെ ഇടയിലാണ് ബബ്ലൂസ് നാരങ്ങയുടെ കാര്യം ഓർമ കടന്നുവന്നത്,  ഇതെന്താല്ലെ... ഉഷ ഉതുപ്പും ബബ്ലൂസ് നാരങ്ങയും!  അതിനു  കുറഞ്ഞത്  ഒരു 35 വർഷം പുറകിലേയ്ക്കു പോകണം. എനിക്ക് ഒരു പത്ത് വയസ്  പ്രായം,  ആയോ, അല്ല അതിലേയ്ക്ക്  ഒരു  മൂന്ന് വർഷവും കൂടി ചേർത്ത് 38 വർഷം എന്നാക്കാം, പണ്ടേ കണക്ക് വീക്കാണ്.. അപ്പോൾ കാൽക്കുലേഷൻ മിസ്റ്റേക്സ്,  സ്വാഭാവികം!
  

എന്തായാലും അന്നത്തെ ആ ദിവസം ഞങ്ങളുടെ കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ   ഉഷ ഉതുപ്പിന്റെ  ഗാനമേള ഉണ്ടായിരുന്നു. അന്ന് ഉഷാ ഉതുപ്പ് വലിയ പാട്ടുകാരി ആണെന്നൊന്നും എനിക്കറിയില്ല. ഞങ്ങൾ ആ വർഷം ഡൽഹിയിൽ  പോയപ്പോൾ വാങ്ങിയ സൽവാർ കമ്മീസ്‌ ഒക്കെ ഇട്ട് വളരെ സ്റ്റൈലിഷായാണ് പോയത്, എന്നാണ് എന്റെ ഓർമ്മ. എന്തായാലും  ഒരു നാലാമത്തെയോ അഞ്ചാമത്തെയോ വരിയിൽ സ്ഥാനം പിടിച്ചു. ഗാനമേള തുടങ്ങി, ഉഷ മൈക്ക്  എടുത്തു അവരുടെ  ഘനഗംഭീരമായ ശബ്ദത്തിൽ സംസാരിക്കുന്നു,  പിന്നീട് പാടുന്നു.

എന്റെ മനസ്സിൽ അവരുടെ ശബ്ദം കേട്ടപ്പോൾ തോന്നിയത്, അയ്യോ... ഇവരെന്താ ആണുങ്ങളുടെ ശബ്ദത്തിൽ പാടുന്നേ. എന്നിട്ടു വിഡ്ഢിയായ ഞാൻ തീരുമാനിച്ചു, ആണുങ്ങളുടെ ശബ്ദം പുറപ്പെടുവിക്കുന്ന മൈക്ക് ഉണ്ടെന്നു. ഈശ്വരാ, എന്നെ സമ്മതിക്കണം..... അല്ലെ? എന്തായാലും അടുത്ത ഉഷ ഉതുപ്പ് ഞാൻ തന്നെ.... എന്ന തീരുമാനത്തിൽ പാട്ടുകൾ ആസ്വദിച്ചു കൊണ്ടിരുന്ന എനിക്കു ദേ തുടങ്ങുന്നു ഛർദ്ദിൽ പൂരം.  വില്ലനായി അവതരിച്ചതോ മുൻപേ പറഞ്ഞ ബബ്ലൂസ്‌ നാരങ്ങയും. വൈകിട്ട് ഗാനമേള  കേൾക്കാൻ വരുന്നതിനു മുൻപേ കുറച്ചധികം വെട്ടി വിഴുങ്ങിയിരുന്നു. പിന്നീട് എന്താ സംഭവിച്ചേ എന്ന് വലിയ ഓർമയൊന്നും ഇല്ല. അച്ഛന്റെ സുഹൃത്ത്‌ വിജയചന്ദ്രൻ അങ്കിളിന്റെ കാറിൽ 'ആ നിലവിളി ശബ്ദം ഇടോ' എന്ന സ്റ്റൈലിൽ പോയി ഹോസ്പിറ്റലിലേയ്ക്.  അങ്ങനെ ജീവിതത്തിൽ ആദ്യമായി ഡ്രിപ്പും ഇട്ടു, ഞങ്ങളുടെ സ്വന്തം JNM ഹോസ്പിറ്റലിൽ. ഇവിടെയാണ് ഞാൻ ഉൾപ്പടെയുള്ള ഭൂരിഭാഗം FACT കുഞ്ഞുങ്ങളും ജനിച്ചിട്ടുള്ളതും. 

പിന്നീടാണ് ഉഷ ഉതുപ്പിനോടുള്ള ആരാധനയും എന്റെ ബാത്രൂം സിംഗിംഗും ഉഷാറായത്. കൂടെ ആ മൈക്കും.  ഈ ബുദ്ധി ദയവായി ആരും കടം ചോദിക്കരുത്, ബുദ്ധിമുട്ടാകും തരാൻ. എത്രയോ വർഷങ്ങൾക്കു ശേഷമാണ് ഈ ശബ്ദം അവരുടെ സ്വരസിദ്ധമായ സ്വന്തം ശബ്ദവും ശൈലിയും ആണെന്നു ഈ പാവം ഞാൻ തിരിച്ചറിഞ്ഞത്.

ബബ്ലൂസ്‌ നാരങ്ങയെ കുറിച്ച് ഒന്നും പറഞ്ഞില്ലലോ അല്ലെ , വേറൊന്നും നടന്നില്ല, പിന്നീട് കഴിച്ചിട്ടില്ല എന്ന് പറയാം. ഈ അടുത്താണ് കഴിച്ചു തുടങ്ങിയതും, എന്തായാലും ഇപ്പോൾ ഒരു പ്രശ്നവും ഇല്ലെന്നു  കൂടി കൂട്ടിച്ചേർക്കട്ടെ.....


Comments

Sindhu said…
Loved this dear Tampikutty
devi tampi said…
Thank you my dear Sindhu 🥰
Latha said…
Adipoli Devi....
joshua.tree said…
Kollameda!❤️❤️❤️
devi tampi said…
@joshua...unni 🥰 thanks da
varmaji said…
ജീവിതത്തിലെ ചില നിമിഷങ്ങളെ പൊടിതട്ടി എടുത്തു മനസ്സിൽ താലോലിക്കാനെത്തുന്ന അനർഘനിമിഷങ്ങൾ തന്നെ യാണ് നമ്മെ എന്നും കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുന്നത്. അത്തരം ഒരവസരം ദേവി വളരെ രസകരമായി പകർന്നു തന്നപ്പോൾ കിട്ടിയ സന്തോഷം ചെറുതല്ല.അതുതന്നെയാണ് എന്നും മുന്നോട്ട് നയിക്കുന്നതും. ഇനിയും ഇത്തരം അവസരങ്ങൾ ഓർമ്മയിലും ഈ താളുകളിലുമെത്തട്ടെ .
ആ നാരങ്ങ ഏതാണെന്നു ഒരു പിടിയും കിട്ടുന്നില്ലല്ലോ ചേച്ചി . . . . .
devi tampi said…
Varmaji thank you so much for your valuable comment and the effort you take to do so is truly encouraging 🙏🏻🙏🏻🙏🏻
Padmaja said…
രസകരമായ വിവരണം
ഒരുപാട് ഇഷ്ടമായി ദേവീ
devi tampi said…
Thank you dear Pappa chechi
Shehana said…
നല്ല രസകരമായ അനുഭവങ്ങൾ,വിവരണം അതി മനോഹരം,ഇനിയും എഴുതുക ദേവി
devi tampi said…
Thank you dear Shehna chechi 🥰
Unknown said…
Devuuu
Very well written dear
So nostalgic
Happy to go through our childhood memories especially the ones which are associated with fact skl, JNM and those areas❤️
Keep writing ❤️
Sreeja murali said…
കുട്ടിക്കാലത്തെ അനുഭവങ്ങൾ ഓർത്തുവയ്ക്കാൻ പറ്റുന്നത് വളരെ നല്ല കാര്യം... അത് ഇത്ര ആസ്വാദ്യ കരമായി എഴുതാൻ കഴിയുന്നത് വളരെ മനോഹരം... ഞങ്ങൾക്ക് ഇതെല്ലാം വായിക്കാൻ അവസരം തരുന്നതിനു അതിലേറെ സന്തോഷം...
anju said…
Devi , you really do have a way with words . And your funny bone is very much evident . I could actually visuals ze the entire episode . Great going dear .keep them coming ❤️
Unknown said…
Super rendering.tnq devi
Unknown said…
നന്നായിട്ടുണ്ട്..ഇനിയും എഴുതണം..നിഷ്കളങ്കമായ അവതരണം..prasanna
Anonymous said…
Feels like u r talking directly...loved reading this
As usual very very interesting style of writing..quite unique 🥰💖
Love from
Radhika Unnikrishnan
Tuika said…
Adipoli 👌 waiting for more
Very nicely narrated. Keep it up.
Shuja said…
Very very interesting write up, Devi 👏👏
devi tampi said…
Thanks a lot dearies ... 🙏🏻🙏🏻🙏🏻
Unknown said…
Very entertaining and humourous,loved reading.Keep writing ♥️💐
Reena Sajith said…
മനോഹരമായിരിക്കുന്നു. ബാല്യകാല സ്മരണകളിൽ കൂടി കടന്ന് പോകാൻ സാധിച്ചു.
Bhanumathi Amma said…
ദേവൂട്ടീ,മനോഹരമായ വിവരണം.കുട്ടിക്കാലം വിവരിച്ചാൽ തീരില്ല ,അല്ലേ? ഓർക്കാൻ തന്നെ എന്തൊരു സന്തോഷമാണ്. എന്തായാലും നന്നായിട്ടുണ്ട് ദേവി ഇതു്, കേട്ടോ '
devi tampi said…
Bhanuamme...keettuuu🥰
Shari said…
I was trying to picturise those moments Devi che :). Adipoli, it's a refreshing read
devi tampi said…
Thank you so much for the encouraging words. Each comments are valuable to me.
Kollalo paripadi. Iniyiyum poratte
Unknown said…
So natural writing Devi.... keep gng..✍
Raju said…
പ്രിയപ്പെട്ട എഴുത്തുകാരിക്ക് ഒരു നാരങ്ങാമിട്ടായി. 🍬
Usha said…
Well written Devi...👌
Harikrishnan said…
കുട്ടിക്കാലത്തെ ഓർമ്മകൾ പൊടി തട്ടിയെടുത്ത്, നർമ്മം പൊതിഞ്ഞ് ഭംഗിയായി അവതരിപ്പിക്കുന്ന ശൈലി വായിക്കാൻ ഇമ്പം..
മനസ്സിന് ഒരു കുളിർ കാറ്റ് തൊട്ട അനുഭവം ..
ജീവിതത്തിലെ സംഭവങ്ങൾ കൂടി കോർത്ത്, ഒരു മാലയായി ചാർത്തുന്ന വൈഭവം..
ഇനിയും ഇത് പോലെ സംഭവങ്ങൾ പുഞ്ചിരിയിൽ പൊതിഞ്ഞ് അവതരിപ്പിക്കണം..
devi tampi said…
Thank you so much for your valuable comment Harikrishnan Sir 🥰🙏🏻🙏🏻🙏🏻
Bindu vellakkat said…
ഹ ഹ ഹ ദേവൂട്ടീ.... എനിക്ക് ചിരി വന്നിട്ട് ഇരിക്കാൻ വയ്യേ... ആണുങ്ങളുടെ ശബ്ദം പുറത്തു വരുന്ന മൈക്ക്.. എന്റെ ദേവൂ... സാരോല്യാട്ടോ.. ഇതുപോലെ ഒക്കെ എനിക്കും ഉണ്ടായിട്ടുണ്ട്.. എങ്കിലും ഇനി bambloos നാരങ്ങ കാണുമ്പോൾ ദേവിയും ഉഷാ ഉതിപ്പും 😜😜.. എന്തായാലും വളരെ രസകരമായി എഴുതിയിട്ടുണ്ട്.. ഒറ്റ ശ്വാസത്തിൽ വായിച്ചു തീർത്തു.. എന്താല്ലേ ഇപ്പോഴത്തെ കുട്യോൾക്ക് bambloos നാരങ്ങ എന്നതാണെന്നു അറിയുമോ.. Water content nd vitamin C.. ഇതൊക്കെ ആണ് പണ്ടുള്ളവരുടെ ആരോഗ്യം... ഇപ്പോഴോ...pizza.. Burger... Alfam.. Shavarmma... സങ്കടം വരുന്നുണ്ട്.. എന്താകുമോ എന്തോ 😔😟
devi tampi said…
ബിന്ദു ...❤️

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം