oru സോളോ ഡ്രൈവ്
അങ്ങനെ ജീവിതത്തിൽ ആദ്യമായി ഒറ്റയ്ക്കു ആലുവ മുതൽ
തിരുവനന്തപുരത്തേയ്ക്കു ഒരു യാത്ര..ഒറ്റയ്ക്കുള്ള ഡ്രൈവിംഗ്. പറയുമ്പോൾ കുറെ വർഷത്തെ പരിചയം ഉണ്ട് ഈ
ഫീൽഡിൽ അതായതു ഈ ഡ്രൈവർ പണിയെ . കല്യാണം കഴിഞ്ഞപ്പോൾ എന്നോട് ഉള്ള എല്ലാ സ്നേഹവും പുള്ളിക്കാരൻ ആദ്യംതീർത്തത് ഡ്രൈവിംഗ് പഠിപ്പിക്കുക എന്ന ഉദ്യമനത്തിലായിരുന്നു.
അതു കൊണ്ട് വളയം പിടിച്ചു 19 വയസുമുതൽ. എപ്പോഴും തിരുവനന്തപുരം
വിട്ടുള്ള യാത്രകളിൽ കൂടെ സ്റ്റെപ്പിനികൾ കാണും. എന്തായാലും ഇത്തവണ ഈ ഒറ്റയ്ക്കുള്ള ഡ്രൈവിംഗ് നടത്തിയ സന്തോഷത്തിലാണ് , ഒറ്റയ്ക്ക് എന്നൊക്കെ പറഞ്ഞാലും കൂട്ടിനു എനിക്കു സമ്മാനമായി
ലഭിച്ച എന്റെ സുന്ദരനും സുമുഖനുമായ കണ്ണനെയും കൂട്ടിട്ടോ. വാലാന്റിൻസ് ഡേയും കൂടി അയിരുന്നതു കൊണ്ട് എല്ലാവരോടും സ്റ്റൈലിൽ പറഞ്ഞു ഞാനും എന്റെ'വാലും'(പപ്പ ചേച്ചിക്ക് നന്ദി ഈ വാക്കിനു ) കൂടി ഒരു സോളോ ട്രിപ്പ് നടത്തി എന്നും പറയാം 🥰 അങ്ങനെ കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞു ഇങ്ങു പറന്നു.
Comments
ഇന്നത്തെ കാലത്ത് വഴി നീളെ നല്ല തിരക്ക് ഉള്ളപ്പോൾ യാത്രയുടെ പിരിമുറുക്കം കൂടും. പക്ഷേ, എങ്കിലും ഓടി എത്തുമ്പോൾ ഒരു പാട് സന്തോഷം പകരും..
പിന്നെ, കണ്ണൻ കൂടെ തന്നെ ഉള്ളപ്പോൾ എന്ത് പേടി ?
കണ്ണൻ ഒരു തടസ്സവും കൂടാതെ സുഖമായി എത്താൻ ഉള്ള വിധം നോക്കിക്കൊളും. അല്ലേ..
അങ്ങിനെ കൂടെ തന്നെ ഒരു കൂട്ട് ഉള്ളത് മഹാ ഭാഗ്യം..
ഇങ്ങനെ തനിയെ ഇറങ്ങേണ്ട സമയം കൂടെ തന്നെ ഉണ്ട് എന്നും, ഒട്ടും പേടിക്കണ്ട എന്നും കാട്ടി തന്ന ഭഗവത് ചൈതന്യത്തിന് സാദരപ്രണാമം.
ഇനിയും ഇത് പോലെ യാത്രയും അതിൻ്റെ കഥകളും പറയാൻ കഴിയണമെന്ന് പ്രാർത്ഥന..