സുഹൃത്തുക്കൾ
ഈ അടുത്ത് എന്നോട് ചോദിച്ച ഒരു ചോദ്യം ആണ്, ദേവിയുടെ ബെസ്റ് ഫ്രണ്ട് ആരാണ്?ആദ്യം മനസ്സിൽവന്നത് രണ്ടു പേരാണ് . പക്ഷെ ആലോചിക്കുമ്പോൾ എത്ര പേരുടെ പേരാണ് എനിക്കു പറയാൻ ഉള്ളത്...ചിലരുടെകാഴ്ചപ്പാടിൽ ഒരു ബെസ്റ് ഫ്രണ്ട് മാത്രമേ ഉണ്ടാകാൻ പാടൊള്ളു. പക്ഷെ എനിക്ക് അങ്ങനെ അല്ല...നമ്മൾ എല്ലാം പറയുന്ന ഒരാളാണ് നമ്മുടെ ബെസ്റ് ഫ്രണ്ട് ..പക്ഷേ, ചില കാര്യങ്ങൾ നമ്മുക്കു ഇവരോട് പോലും പറയാൻ പറ്റില്ല, എന്നാൽ അതു മറ്റൊരു ഫ്രണ്ടിനോട് ഈസി ആയി പറയാനും സാധിക്കും, '.ഇതൊരു അസുഖമാണോ ഡോക്ടർ ?' എന്നു ചോദിക്കേണ്ടി വരുമോ ആവോ...
ഇങ്ങനെ ഒരു ചോദ്യം വന്നപ്പൊഴാണ് ഞാൻ എന്റെ ഒത്തിരി കൂട്ടുകാരെ കുറിച്ച് എഴുതിയാലോ എന്നാലോചിച്ചത്. പേരുകൾ വെളിപ്പെടുത്തുന്നില്ല, കാരണം അങ്ങനെ എഴുതാൻ തുടങ്ങിയാൽ ഒന്ന്, പേജ് നിറയും..രണ്ടു, ആരെയെങ്കിലും വിട്ട് പോയാൽ പ്രശ്നം ഗുരുതരം ആകും. പിന്നെ മൂന്ന് , പറയുന്നത് ഇഷ്ടമായില്ലെങ്കിൽ വല്ല കേസും കൊടുത്താൽ അതു കൂടുതൽ വഷളാകും ...അതു കൊണ്ട് ഒരു disclaimer ഇടാം.
'ഇതു സാങ്കല്പികമല്ല , എന്നു മാത്രമല്ല ...ജീവനും ഓജസുമുള്ള ഒരു പറ്റം കൂട്ടുകാരെ കുറിച്ചാണ് എഴുതുന്നത് '
ഒരു പ്രിയപ്പെട്ടവൻ...അവൻ ഇന്നില്ല ..ഞങ്ങളെ വിട്ടു പോയി.. പോകുന്നതിനു മുൻപ് അവൻ എന്നെ വിളിച്ചിരുന്നു ....ഞാൻ മരിക്കുമ്പോൾ നീ എന്നെ കാണാൻ വരണം ..നീ മാത്രം, വന്നാൽ മതി എന്നു കൂടി അവൻ കൂട്ടി ചേർത്തു ..വരില്ല, എന്നു ഞാൻ അവനോടു പറഞ്ഞിരുന്നു .. ഒരു 2 മാസത്തിനു ശേഷം അവൻ പോയി ... അന്ന് അവനെ പോയി കണ്ടു ...കുഞ്ഞിലേ മുതൽ അവൻ പോകുന്നതുവരെയും ഞാൻ അവനുമായി തല്ലുകൂടാറുണ്ടായിരുന്നു. അവന്റെ സങ്കടങ്ങൾ കേൾക്കുമ്പോഴെല്ലാം അവനെ ഞാൻ വഴക്കു പറയും ..ഉപദേശിക്കും...എത്രെയോ നാൾ പിണങ്ങി ഇരിക്കും . എന്നാലും വീണ്ടും ഞങ്ങൾ എല്ലാം മറക്കും ,സംസാരിക്കും ,അവൻ...ഈശ്വർ ! 🥰
എപ്പോഴും ഏതു സമയത്തും വിളിക്കാനും വിളിക്കുമ്പോൾ ഞാൻ തിരക്കിലാണ് എന്നു പറയാൻ മടിക്കാത്ത ഒരുകൂട്ടം കൂട്ടുകാരുണ്ട്.. ഞാൻ ഉൾപ്പടെ .എന്നിക്കു തോന്നുന്നു അങ്ങനെ പറയുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും. എന്നാലും ഒരു പ്രശ്നവും കൂടാതെ വീണ്ടും വിളിച്ചു ശല്യവും ചെയ്യും. എന്തൊക്കെ പറഞ്ഞാലും ഈ കൂട്ടങ്ങൾ ഇല്ലെങ്കിൽ ഞാനും ഇല്ല.
ജനിച്ചു വീണപ്പോൾ മുതൽ ഉള്ള ഒരു കൂട്ടുകാരി ഉണ്ട്...49 വർഷത്തെ പരിചയം.ശെരിക്കും ആ പുള്ളികാരിയെ, ആന്റി ഗർഭിണി ആയിരിക്കുമ്പോൾ മുതൽക്കു തന്നെ ഞങ്ങൾ 'ഹൈ ഫൈ' പറഞ്ഞിരിക്കാം കാരണം, അടുത്തടുത്ത വീടുകളിൽ താമസം. പിന്നെ എന്റെ അമ്മയുടെ ബെസ്റ് ഫ്രണ്ട് ആണ് ആന്റിയും. ഇന്നും ഞങ്ങളുടെ സംസാരത്തിൽ പകുതി വാക്കുകൾ പറയാൻ വിട്ടു പോയാലും അതു പെട്ടെന്നു മനസിലാക്കാൻ ഉള്ള കഴിവുണ്ട് ഞങ്ങൾക്കു. ശെരിക്കും chuddy buddy friends❤️
പിന്നെ ഒരു കൂട്ടം, അതെ ഒരു കൂട്ടം എന്നു തന്നെ പറയേണ്ടി വരും . നഴ്സറി മുതൽ ഇക്കണ്ട കാലം അത്രെയും ജിഗരി ദോസ്തുക്കൾ. ചിരിക്കാനും ബഹളം വെയ്ക്കാനും എന്തും വിളിച്ചു കൂവാനും ഉള്ള ടീമ്സ്. അതിൽ സ്കൂളിലെ വില്ലന്മാരായി അവതരിച്ചവരും ഇന്ന് എന്റെ സ്വന്തം. എന്റെയും അവരുടെയും പ്രശ്നങ്ങൾ അന്യോന്യം അറിയാവുന്ന ഒരു കൂട്ടം...
FACT എന്ന gated കമ്മ്യൂണിറ്റിയിൽ ജീവിച്ചതിന്റെ ഗുണം . .ഒരേ സ്കൂൾ പിന്നെ ക്വാട്ടേഴ്സ് ജീവിതം. ...ഇന്നും ഫാക്ട് സ്കൂളിൽ പഠിച്ചു എന്നറിഞ്ഞാൽ മതി . സീനിയർ ആയാലും ജൂനിയർ ആയാലും മതി മറന്നു സ്നേഹിക്കാനും, ആ friendship കാത്തു സൂക്ഷിക്കാനും... ഞങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി ഉള്ളവർ ...എന്നുതെല്ലോരു അഹങ്കാരത്തോടെ പറയുന്നു.
ഡിഗ്രിയ്ക്ക് ഫസ്റ്റ് ഡേ ബസ്സിൽ പരിചയപ്പെട്ട ഒരു പാവം ക്ലാസ്സ്മേറ്റ് ഉണ്ട് . പിന്നീട് ഞാൻ പുള്ളികാരത്തിയെ ഒരു ഭയങ്കരി ആക്കി മാറ്റി എന്നാണ് കഥ. എന്റെ പ്രശ്നങ്ങൾ മുഴുവനോടെ പങ്കു വെച്ചും ആവിശ്യത്തിൽ കൂടുതൽ ഉപദേശം ഞാൻ തിരികെ വാങ്ങിച്ചുകൊണ്ടിരിക്കുന്നു...ഇന്നും ❤️
അടുത്ത ഗ്രൂപ്പ്... ആർക്കു വേണ്ടിയും ഭഗവാനോട് കരഞ്ഞു വിളിച്ചു പ്രാർത്ഥിക്കുന്നവർ. ഒരു ചെറിയ പ്രശ്നംപോലും അവരെ ഏല്പിച്ചു കഴിഞ്ഞാൽ എത്ര നേരം വേണമെങ്കിലും പ്രാർത്ഥനയിൽ മുഴുകി ഇരിക്കും. എന്റെചേച്ചിയുടെ മകനുവേണ്ടി ഓരോരുത്തരും പ്രാർത്ഥിച്ചത് ഇന്നും ഓർമയിൽ ഉണ്ട്. പരിചയം ഇല്ലെങ്കിൽ പോലും ഒരുകൂട്ടുകാരി പറഞ്ഞു ഏല്പിച്ചിട്ടു പ്രാർത്ഥിച്ചിരുന്നു. ആ വ്യക്തി ഇന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്
എന്നിക്കു വേണ്ടി കണ്ണുനീർ വാർക്കുന്ന കൂട്ടുകാരൻ ഉണ്ട് ..എന്നെ ആലോചിച്ചു വീട്ടിൽ ഉള്ളവരുടെ മനസമാധാനം കളയുന്നവരും. കുറെ നാളുകൾ ഒരനക്കവും ഇല്ലെങ്കിലും എപ്പോൾ വിളിച്ചാലും high സ്പിരിറ്സിൽ കൊണ്ടെത്തിക്കുന്നവരും ധാരാളം.
അക്കൂട്ടത്തിൽ ഒരുത്തൻ എന്നും മെസ്സേജ് അയച്ചിരുന്നു. ഞാൻ തിരികെ respond ചെയ്യുന്നത് വല്ലപ്പോഴും. പക്ഷേ അവനു അതു feel ചെയ്തു. അവൻ അതോടെ നിർത്തി. ശരിക്കും എന്റെ അഹങ്കാരം ആണ്.അവൻ എനിക്കു മെസ്സേജ് ചെയ്യാത്തതിന്റെ കാരണം. അവന്റെ മെസ്സേജസ് ഒന്നും വരുന്നില്ലല്ലോ എന്ന് ഞാൻ മനസ്സിലാക്കിയതും വൈകിയാണ്. . അങ്ങനെ വിളിച്ചപ്പോൾ പരാതി, എന്നു എനിക്കു പറയാൻ പറ്റില്ല, കാരണം അതൊരു വിഷമംആയിരുന്നു. കൂട്ടത്തിൽ അവൻ പറഞ്ഞു നിനക്ക് മെസ്സേജ് അയക്കുന്നില്ലെങ്കിലും ഞാൻ കണ്ണനെ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ , 'ദേവിയുടെ പ്രിയപ്പെട്ട കണ്ണാ...' എന്നാണ് പറയുക. ഇതിൽ കൂടൂതൽ എന്തനുഗ്രഹം ആണ് എനിക്കു വേണ്ടത് ?
ഇത്രെയും എണ്ണം കുഞ്ഞിലേ മുതൽ ഉള്ളതാണെങ്കിലും ഇവിടെയും തിരുവന്തപുരത്തും ഉണ്ട്. കുറെ ദിവസം കഴിഞ്ഞു വിളിക്കുമ്പോൾ,'ചത്തില്ലേ നിങ്ങൾ 'എന്നു ചോദിക്കാവുന്ന ഒരാൾ !
അടുക്കളയിൽ കയറി പാചകറാണി ആകാൻ തോന്നാത്ത ദിവസം,'ഞാൻ വരുവാണേ അങ്ങോട്ട് 'എന്നു മാത്രം വിളിച്ചു പറഞ്ഞാൽ മതി . ഭക്ഷണവും കിട്ടും, വേണെങ്കിൽ പാർസലും കൂടി തന്ന് വിടുന്ന കൂട്ടുകാരിയുണ്ട്.
നല്ല കുറെ നിമിഷങ്ങൾ പങ്കു വെയ്ക്കാവുന്നവർ..
ചാരിറ്റി പ്രവർത്തനത്തിലൂടെ കിട്ടിയ കുറച്ചു പേർ ...യാത്രകളിലൂടെ സ്നേഹം പങ്കു വെച്ചവർ ...അങ്ങനെപോകുന്നു ...ഹരിയുടെ കൂട്ടുകാർ എന്റെയും കൂടി കൂട്ടുകാരായി...ഹരി ഇല്ലെങ്കിലും എന്നെകുറിച്ചന്വേഷിക്കുന്നവർ...
ശരിക്കും ഇന്നലെ കണ്ട കൂട്ടുകാരും ഇതിൽ പെടും. നമ്മളെ കുറിച്ച് concerned ആകുന്നവർ യഥാർത്ഥത്തിൽ നമ്മുടെ എല്ലാമെല്ലാം ആകും എന്നും പറയാതെ വയ്യ.
Ego ഇല്ലാത്ത മുതൽകൂട്ടാണ് ഒരു പറ്റം എന്റെ കൂട്ടുകാർ . അബദ്ധങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും അതുൾക്കൊളന്നും അതിജീവിക്കാനും പഠിച്ചു. പക്ഷെ ആരെയും സംശയ ദൃഷ്ടിയിൽ നോക്കാൻ എന്റെ മനസ്സ് അനുവദിക്കാറില്ല.
ഒരു അനിയത്തിക്കുട്ടി ഒരിക്കൽ ചോദിച്ചു ദേവി ചേച്ചിയ്ക്ക് എത്ര ക്ലോസ് ഫ്രണ്ട്സ് ഉണ്ട് ...കാരണം ഒന്ന് പറഞ്ഞു രണ്ടാമത്തെ എന്റെ ഡ്യലോഗിൽ എല്ലാവരും ബെസ്റ് അല്ലെങ്കിൽ ക്ലോസ് ഫ്രണ്ട്സ് ആയി പരിണമിക്കും.
I VALUE EACH ONE OF YOU❤️❤️🥰🥰
പിന്നെ ഇതിനു പുറമെ ചേച്ചിയും
എന്റെ മക്കളും ...അവരെ ബെസ്റ് ഫ്രണ്ട്സ് എന്ന ഗ്രൂപ്പിൽ തന്നെ പെടുത്തണം ...മക്കൾ പറയുന്നത് ഒരമ്മപറയാൻ പാടില്ലാത്ത കാര്യങ്ങൾ വരെ ഈ അമ്മ പറയും എന്നാണ് 😜...അപ്പോൾ അവരും എന്റെ besties ആണ്...
ഇത്രെയും വായിച്ചപ്പോൾ ശെരിക്കും ചോദിയ്ക്കാൻ തോന്നുന്നില്ലേ ...വട്ടാണല്ലേ ?...ന്ന് ...
Comments
ചില കൂട്ടുകാരിൽ ചില പ്രത്യേകത കാണും. ചിലരിൽ മറ്റു ചിലത് ആവും കാണുക. എല്ലാവരിലും ഉള്ള അവരവരുടെ പ്രത്യേകത കാണാൻ, അത് അംഗീകരിക്കാൻ, അതിനെ ബഹുമാനിക്കാൻ കഴിയുന്നത് തന്നെ ശരിയായ സൗഹൃദം.
അതിലെ "മൂല്യം" അളക്കാൻ പറ്റിയ അളവുകോൽ ഇല്ല. എല്ലാ മൂല്യങ്ങളും ഒരേ തുലാസിലും തൂക്കാൻ പറ്റില്ല. എങ്കിലും അവ ഓരോന്നും, ഓരോ വ്യക്തിയും നമുക്ക് വേണ്ടി മാറ്റി വച്ച അവരുടെ വ്യക്തിഗത നിമിഷങ്ങൾ ആണെന്ന അറിവ്, അവയുടെ മൂല്യത്തെ നമുക്ക് കാണിച്ചു തരുന്നു.
ഈ ഓരോ അനർഘ സൗഹൃദങ്ങളും, ദേവിയുടെ നിമിഷങ്ങളെ ഉത്സവങ്ങൾ ആക്കി മാറ്റട്ടെ. ഇനിയും അമൂല്യ രത്നങ്ങൾ കൺമുമ്പിൽ വന്നു നിറയട്ടെ. കണ്ണൻ ഇനിയും സ്നേഹ ഉറവകൾ വറ്റിയിട്ടില്ല എന്ന് കാണിച്ച് തരട്ടെ.
ഒരു Covid രോഗം വരുമ്പോൾ ഉലഞ്ഞു പോകുന്ന ബന്ധങ്ങൾ ആണ്, പലപ്പോഴും നമ്മുടെ ചുറ്റും ഇപ്പൊൾ. അതിൽ പെട്ടു പോകാത്ത സൗഹൃദങ്ങൾ അനർഘങ്ങൾ തന്നെ. അവ കാട്ടി തന്ന കണ്ണൻ്റെ കാരുണ്യം.
ഈശ്വരനോട് ആരോ ലോകത്ത് ഇത്ര മാത്രം തിന്മയുടെ കാരണം ചോദിച്ചപ്പോൾ, തിന്മ തുലോം കുറവാണ്; നന്മയാണ് എന്നും അധികം എന്നത്രെ മറുപടി പറഞ്ഞത്.
ലോകത്തിലെ നമകൾ മാത്രം എപ്പോഴും കൺമുമ്പിൽ
പ്രത്യക്ഷമായി വരട്ടെ. കൂട്ടുകാരിലെ മൂല്യങ്ങൾ ജീവിതത്തിൽ വീണ്ടും വീണ്ടും പ്രകാശം പരത്തട്ടെ .
Keep writing.