ഒരു അടാർ നാടകാനുഭവം


ഒരിക്കലും  ഒരു നാടകത്തിൽ അഭിനയിക്കും എന്ന് സ്വപ്നേപി  വിചാരിച്ചിരുന്നില്ല.  കാരണം പണ്ട് പണ്ട് സ്കൂളിൽ , 7ൽ  പഠിക്കുമ്പോൾ ഒരു നാടകം അഭിനയിക്കാൻ വിളിച്ചിരുന്നു .എന്റെ റോൾ ആകട്ടെ അമ്മ വേഷം അതിൽ എന്റെ ഭർത്താവും മകനും ആയി വരുന്നത് കൂടെ പഠിക്കുന്ന സഹപാഠികൾ .എനിക്കാണെങ്കിൽ ചമ്മലും. എന്തായാലും വീട്ടിൽ അമ്മയുടെ അടുത്ത് സങ്കടം പറച്ചിലും മോങ്ങലും.എന്റെ സങ്കടം കണ്ടിട്ട് അമ്മ ടീച്ചറോട് പറഞ്ഞു എന്നെ മാറ്റാൻ ....എന്തായാലും കുറെ നാൾ ടീച്ചർക്ക് അമ്മയോടും എന്നോടും ദേഷ്യവും ആയിരുന്നു എന്നു ഒരു ചെറിയ  ഓർമ. അങ്ങനെ പൊതുവെ വെട്ടൊന് തുണ്ടം രണ്ടു എന്നു മുഖത്തു നോക്കി പറയാനും അഭിനയിക്കാൻ തീരെ അറിയാത്ത ഈ ഞാൻ,  ശാസ്തമംഗലം NSS ന്നു വേണ്ടി നടി ആകാൻ തീരുമാനിച്ചു.

അതിന്റെ പുറകിലെ കറുത്ത കൈകൾ എന്റെ സ്വന്തം ഭർത്താവാണെന്ന് അറിഞ്ഞത് വളരെ താമസിച്ചായിരുന്നു. പൊതുവെ ശാസ്തമംഗലം "ബങ്ക് " എന്ന കൂട്ടായ്മയിൽ നാടകം എഴുതി അവതരിപ്പിച്ചിരുന്നവർ ഹരിയുടെ കൂട്ടുകാരാണ്. അവരുടെ പഴയ നാടകങ്ങളിലെ ചില ഭാഗങ്ങൾ ചില സിനിമകളിൽ വന്നിട്ടും ഉണ്ട്. ഇതൊക്കെ എഴുതി പിടിപ്പിക്കുന്നത്  മെരളി എന്ന ചെല്ല പേരിൽ അറിയപ്പെടുന്ന മുരളി അഥവാ ഋഷികേശ് ആണ് . ആള് കാഴ്ചയിലും എഴുത്തിലും പുലിയാണ്. എന്തായാലും എന്റെ പുറകെ ഒരു രണ്ടു മാസം വിടാതെ പിന്തുടർന്ന് എന്നെ കൊണ്ട് സമ്മതിപ്പിച്ചു. ഒരു ട്രയൽ നോക്കാം എന്നായി ഞാനും . അങ്ങനെ "ആക്കപെടും ഡോട്ട് കോം " എന്ന നാടകത്തിൽ അകപ്പെട്ടു ചെല്ലാ എന്നു പറയുന്നതാകും ശെരി. അങ്ങനെ രണ്ടു നടിമാരിൽ ഒരാളായി ഈ ഉള്ളവൾ മറ്റേതു ഉഷ ചേച്ചിയും. ഇത്രയ്ക്കും പുറകെ നടന്നു പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ഒരു ഗ്ലാമറസ് റോൾ ആകുമെന്ന്, എവിടുന്നു ! കിട്ടിയത് ഒരു അച്ചായത്തി  അമ്മച്ചിയുടെ റോളും. രണ്ടു മാസം നീണ്ടു നിന്ന റിഹേർസൽ . എല്ലാവരും ഒന്നിച്ചുള്ള തനി തിരുവനതപുരം ഭാഷയിലെ ഡയലോഗ്സ് . എല്ലാം കൂടി നല്ല രസകരമായ മുഹൂർത്തങ്ങൾ ആയിരുന്നു.

വോയിസ് റെക്കോർഡിങ്ങ് മതി എന്ന തീരുമാനത്തിൽ സ്റ്റുഡിയോയിൽ പോയി റെക്കോർഡും ചെയ്തു. പിന്നെ അതായി തല വേദന...ഒരേപോലെ ലിപ് സിങ്ക് ആവണമല്ലോ... എന്തായാലും അതു ഒപ്പിച്ചു സ്റ്റേജിൽ ഒന്നോ രണ്ടോ ചെറിയ തെറ്റുകൾ ഉണ്ടായിരുനെങ്കിലും.

ദിവസം അടുക്കുന്ന സമയത്താണ് പറയുന്നേ ചട്ടയും മുണ്ടുമാണ് വേഷം എന്നും ...ഈശ്വരാ ......എന്റെ ഈ 70mm  ബാക്കും വെച്ചു "ബെസ്‌റ് കണ്ണാ ബെസ്‌റ്" ഒന്ന് പയറ്റി നോക്കി ഒരു രക്ഷയും ഇല്ല . ആരും സമ്മതിക്കുന്നില്ല, ഇതാണ് എന്റെ ചമ്മൽസ് എന്നു പറയാനും പറ്റില്ലല്ലോ.  എന്തായാലും നല്ല നടിക്കുള്ള സമ്മാനം കിട്ടണമല്ലോ... ഇറങ്ങി തിരിക്കുകയും ചെയ്തു. അങ്ങനെ ചട്ടയും മുണ്ടും ഉടുത്തു സ്റ്റേജിൽ തകർത്തു എന്നാണ് കാഴ്ചക്കാർ പറയുന്നത്.

ഞാൻ ആണെന്ന് ഭൂരിപക്ഷം ആളുകൾക്കും പിന്നീടാണ് മനസ്സിലായതും....ഒത്തിരി നല്ല അഭിപ്രായം കേട്ടു..മിക്ക ആളുകളും സിനിമയിൽ അഭിനയിയ്ക്കാൻ പറ്റും എന്നും അഭിപ്രായം ...ആംപീർ അന്നമ്മയ്ക്കു അങ്ങനെയും ഒരു ഭാഗ്യമോ ...നാടകത്തിലെ ഒരു ഡയലോഗിൽ ഡിറക്ടർക്കിട്ടു എന്റെ കാലൻ കുടയിട്ടു ഒരു കുത്തു കൊടുക്കാൻ ഓങ്ങുന്ന ഒരു രംഗം ഉണ്ട് ..ശെരിക്കും ഒന്ന് കൊടുക്കണം എന്നു പലപ്പോഴും വിചാരിച്ചു... എന്നെ ഈ ഊരാ  കുടുക്കിൽ  കൊണ്ട് നിർത്തിയതിനു.

എന്തായാലും 2016 ഫെബ്രുവരിയിൽ അരങ്ങേറിയ നാടകത്തിൽ കൂടെ ഉണ്ടായിരുന്നു ഉഷ ചേച്ചി , ഗോപു , മോഹൻ ചേട്ടൻ ഉമേഷ് പിന്നെ എനിക്കെന്നും ഒരു ഏട്ടൻ ആയി ഉണ്ടായിരുന്നു ജയൻ ചേട്ടൻ  എല്ലാത്തിനും സൈലന്റ്  സപ്പോർട്ട്  ആയിരുന്ന ഹരി എല്ലാവരുമായി ഞങ്ങൾ റിഹേഴ്സൽ അടിച്ചു പൊളിച്ചു. ആ ചമ്മൽ അവിടെ എവിടെയോ തന്നെ ഉണ്ടായിരുന്നു...അതു കൊണ്ട് തന്നെ അന്നമ്മ ചേട്ടത്തിക്ക് ഒരു ആട്ടം അഭിനയിക്കുമ്പോഴും റിഹേർസൽ സമയത്തും കുറച്ചു കൂടുതലായി ഉണ്ടായിരുന്നു.  ഉള്ളിന്റെ ഉള്ളിൽ ഉള്ള ചമൽസും ടെൻഷനും ആണെന്ന് ആരെങ്കിലും എന്നെ കണ്ടാൽ പറയുമോ ...ഇല്ല ഒരിക്കലും ഇല്ല .... എന്തായാലും തകർത്തു ...അഭിനയിച്ചു തകർത്തു. 

യദാ യദാ ഹി ധർമസ്യ
ഗ്ലാനിർഭവതി     ഭാരത
കർത്താവു യേശു ദേവസ്യ
കുരിശാരോഹണം ആമേൻ !

എന്റെ കണ്ണാ...ഇന്നി എന്തൊക്കെ വേഷം കെട്ടിക്കും ഈ ഉള്ളവളെ കൊണ്ട് ...കാത്തിരിക്കൂ ..അനുഭവിക്കൂ 🙏🏻










Comments

Unknown said…
Nicely written with a pinch of humour.Enjoyed reading
Sreeja murali said…
അന്നത്തെ നാടകം കാണാൻ സാദിക്കാതെ പോയതിൽ സങ്കടം തോന്നുന്നു, ഇനിയും ഇതുപോലുള്ള അവസരങ്ങൾ കൈവിട്ടു kalayaruthu
Sheena Xavier said…
Devi nicely expressed...
Swapna Dileep said…
Enjoyed every bit of it,keep posting more Devi ❤️
hemanarayanan said…
Enjoyed reading. Thakarthu Devii as usual.
hemanarayanan said…
Enjoyed reading. Thakarthu Devii as usual.
Harikrishnan said…
പിള്ളേരെ കൊണ്ട് വേഷം കെട്ടിക്കാതെ, സ്വയം അഭിനയത്തിൻ്റെ ബാലപാഠങ്ങൾ പടവുകളായി കയറി, സ്റ്റേജിൽ അവതരിപ്പിച്ച അന്നാമ്മയുടെ (പിന്നാമ്പുറ) കഥ, രസകരം..
ജീവിതത്തിൽ നമ്മൾ ആടി കളിക്കേണ്ട പാത്രങ്ങൾ എത്ര. നമ്മുടെ മുമ്പിൽ കടന്നു പോയ തലമുറകൾ വരച്ച വരകൾ മായുന്നതും കണ്ടു; നമ്മുടെ സ്വന്തം വരകൾ ഈ ഭൂമിയിൽ വരക്കുന്നു. പക്ഷേ, ചില അനർഘ നിമിഷങ്ങൾ ആ വരകൾ എല്ലാം സാർത്ഥകമാക്കുന്നു.
ഈ നാടകവും അതിൻ്റെ നല്ല ഓർമകളും അത്തരം സാർത്ഥക നിമിഷങ്ങൾ തന്നെ. ആ ഓർമയുടെ നിറവിനെ ഞങ്ങൾക്കും പകർന്നു നൽകിയതിനും, ഒരു ബഹുമുഖ പ്രതിഭയെ ഞങ്ങൾക്ക് അനാവരണം ചെയ്തതിനും, സാദരനമസ്കാരം.
Unknown said…
Fantastic Manjakkili!!!👌❤
JK said…
എന്തായാലും ആംപിയർ അന്നമ്മ നന്നായിരുന്നു. എല്ലാപേരും നന്നായി പെർഫോം ചെയ്തു. I reserve Hari’s comments, when we were watching the rehearsals. ;)
preetha said…
Nannayittundu.ഇനിയും എഴുതുക.. ഒരുപാട് സന്തോഷം
balu said…
nicely written...
devi tampi said…
Thank you dear friends 🙏🏻🙏🏻🙏🏻
jacob said…
Superb write. Youtube ഇൽ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു. അന്നമ്മേടെ ഡയലോഗ്കൾ തകർത്തുകാണും അല്ലെ. എന്തായാലും വായന നല്ലോണം ആസ്വതിച്ചു കണ്ണനെയും കർത്താവിനെയും കൂട്ടി ഇണക്കി ഉള്ള വരികൾ. രണ്ടാൾക്കും ഇഷ്ടമാവും. എല്ലാം ഒന്ന് തന്നെ, എഴുതുന്ന ആളും. എന്ന്, Mathan.
devi tampi said…
Thank you dear Mathan ..will post the you tube link
Rithwik Ramachandran said…
ഒരുപാട് ഇഷ്‌ടപ്പെട്ടു അമ്മ.. Keep writing more and more.
Bindu vellakkat said…
Bindu vellakkat: അന്നാമ്മ ചേടത്തി.... തകർത്തെന്ന് മനസ്സിലായി..ഹരിയേട്ടന് പ്രത്യേകം താങ്ക്സ്..bcaze.. അദ്ദേഹം തന്റെ പ്രിയതമയുടെ കഴിവ് മുൻകൂട്ടി മനസ്സിലാക്കിരുന്നു 👍

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം