കാശ്മീർ യാത്ര

 കാശ്മീർ... ഭൂമിയിലെ സ്വർഗ്ഗം !! അതെ, എന്തുകൊണ്ടും ഇവിടം ഭൂമിയിലെ സ്വർഗ്ഗം തന്നെയാണ്. ഭഗവാൻ ഇത്രയും മനോഹാരിത നൽകിയ ഹിമഗിരികളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന കാശ്മീർ. ചിന്നാർ മരങ്ങളും പനിനീർ പൂക്കളും  ആപ്പിൾ തോട്ടങ്ങളും വാൾനട്ടും  ഹിമാലയൻ മലനിരകളെ തൊട്ട് നില്ക്കും എന്നു തോന്നുമാറാകുന്ന ഒട്ടനേകം  മരങ്ങളും ആകാശത്തിന്റെ  നീലിമയും...  ഇതെല്ലാം ഒന്ന് വേറെ തന്നെയാണ്. 


വന്നിറങ്ങിയ ദിവസം ഇവിടെ  കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം  എന്താണ് എന്നും അവിടെ ഉള്ളവരുടെ  സ്വാതന്ത്ര്യം ഇല്ലായ്മ എന്താണെന്നും അറിഞ്ഞു. എവിടെ തിരിഞ്ഞാലും പാരാ മിലിറ്ററി നിരന്നു നിൽക്കുന്നു. മുള്ളുവേലികൾ കൊണ്ട് ഓരോ ഇടവഴികളും അടച്ചിരിക്കുന്നു. ആദ്യം കുറച്ചൊന്ന് അമ്പരന്നു. ഈ സ്വർഗ്ഗ ഭൂമിയുടെ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാം എന്നല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യുവാൻ കഴിയില്ലല്ലോ.


കാശ്മീർ ശൈവിസത്തിലേയ്ക്കുള്ള  ഒരു യാത്രയുടെ ഭാഗമായി ആണ് ഞങ്ങൾ ഇവിടെ എത്തിയത്. മഹാദേവന്റെ അനുഗ്രഹത്താൽ എല്ലാം മംഗളമായി നടന്നു. 


പഹൽഗാം  എന്ന ഗ്രാമത്തിലെ കുതിര സവാരി... നീണ്ട 5 മണിക്കൂറായിരുന്നു. ഞങ്ങളുടെ ആദ്യത്തെ വിശ്രമ സ്ഥലം കന്നിമാർഗ് എന്ന സുന്ദരമായ താഴ്‌വാരം. അവിടെ കുതിരക്കാരൻ മുഹമ്മദ് പറഞ്ഞു, പാണ്ഡവർ വനവാസ സമയത്തു ഒരു  പുരാതനമായ  സൂര്യ ക്ഷേത്രം പണിതിരുന്നു എന്നും, അവിടുത്തേക്കുള്ള കരിങ്കല്ലുകൾ ഈ  പ്രദേശത്തു നിന്നും ആയിരുന്നു കൊണ്ടുപോയത് എന്നും. അവിടെ നിന്നും കുത്തിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളുടെ ഇടയിലേയ്ക്ക്. നല്ല കോച്ചിപ്പിടിക്കുന്ന തണുത്ത വെള്ളവും സുന്ദര ദൃശ്യങ്ങളും കണ്ടു ഒരു ഫോട്ടോ എടുത്താലോ എന്നു പറഞ്ഞു നീങ്ങിയ ഞാൻ ദേ കിടക്കുന്നു....!! പാറക്കൂട്ടങ്ങളുടെ ഇടയിൽ, മരവിച്ചു പോകുന്ന ആ വെള്ളത്തിലേയ്ക്ക്. ഭഗവാന്റേയും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥനകൾ സമർപ്പിച്ചോണ്ടിരുന്ന കുറെയധികം സുമനസുകളുടേയും.... ഇടിച്ചു വീണതിന്റെ കുറച്ചു വേദന ഒഴിച്ചാൽ വീണ്ടും കുതിരപ്പുറത്തു മുന്നോട്ടേക്കു തന്നെ. മിനി switzerland എന്നു വിശേഷിപ്പിക്കുന്ന അതിസുന്ദരമായ ഒരു പ്രദേശത്തേക്ക്. തിരികെ base ക്യാമ്പിൽ എത്തി  പാവം കുതിരകൾക്കു മോചനം കൊടുത്തശേഷം മാമൽ ശിവക്ഷേത്രത്തിലും ഗൗരി ശങ്കര ക്ഷേത്രത്തിലും ദർശനം നടത്തി. മാമൽ ക്ഷേത്രത്തിൽ തെളിനീര് പോലത്തെ ഉറവകളിൽ നിന്ന് ഉത്ഭവിക്കുന്ന ജലവും രുചിയും ഒന്ന് വേറെ തന്നെ.


അവിടെ നിന്നും അനന്തനാഗിലെ മാർത്താണ്ഡസൂര്യ നാരായണ ക്ഷേത്രത്തിലേയ്ക്ക്.  ഇവിടുത്തെ  പൂജാരികൾ അമർനാഥിൽ പൂജ ചെയ്തവരാണ് എന്നു പറയുകയുണ്ടായി. മഹാദേവാ, ഏതൊക്കെ രീതിയിലാണ് അങ്ങ്  ഓരോ അനുഭവങ്ങൾ തരുന്നത് എന്ന ചിന്തയായിരുന്നു. ശരിക്കും ഒരു മാസ്മരിക  അനുഭവം.  അതിലെ ഒരു  പൂജാരിയാണ് ഞങ്ങളെ  പാണ്ഡവ മഹൽ എന്ന പ്രാചീന സൂര്യനാരായണ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടു പോയത്. പഹൽഗാമിൽ  നിന്നും പാണ്ഡവന്മാർ കൊണ്ടുവന്ന പാറകൾ ഉപയോഗിച്ചു പണിത ഭാരതത്തിലെ ആദിസൂര്യ നാരായണ ക്ഷേത്രം. തകർന്നു കിടക്കുന്ന പ്രദേശം,  ഒരു കാലത്തു പ്രൗഢഗംഭീരമായിരുന്ന ആ ഭൂമി കണ്ടപ്പോൾ ഒത്തിരി സങ്കടമായി പോയി. ഇന്നതു പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. 


നാലാമത്തെ ദിവസം   ഖീര്‍ഭവാനി ക്ഷേത്രത്തിലേയ്ക്ക്, കാശ്മീരി  പണ്ഡിറ്റുകളുടെ കുടുംബക്ഷേത്രം എന്ന് വിശേഷിപ്പിക്കാം. ഇവിടെ  ഞങ്ങൾ കണ്ട ഒട്ടുമിക്ക ആളുകളും ജമ്മുവിൽ നിന്നും ദൽഹിയിൽ നിന്നും വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വന്നു  തൊഴുതു പോകുന്നവരാണ്. അവിടെ നിന്നും മാനസ് ബൽ,  ഒരു ചെറിയ ജലാശയത്തിനു നടുവിലെ കരിങ്കൽ കൊണ്ട് നിർമ്മിതമായ പുരാതനമായ ഒരു കുഞ്ഞു ക്ഷേത്രം, പാനീമന്ദിർ. അവിടുന്നു ഹരി പർവതിലെ ശാരിക പീഠ്, സ്വയംഭൂ ശ്രീചക്രസാന്നിധ്യം കുടികൊള്ളുന്നു ഇവിടെ. ഇന്നു BSFകാരുടെ അധീനതയിൽ. എല്ലാ ഹിന്ദു ക്ഷേത്രങ്ങളും അങ്ങനെ ആണ് കാശ്മീരിൽ. പൂജകൾ ചെയ്യുന്നതും അവര് തന്നെയാണ്.


നല്ല കുറെ നിമിഷങ്ങളും ഭഗവാന്റെ ഇടപെടലുകൾക്കും ഒടുവിൽ സെപ്റ്റംബർ 6, എനിക്കു  ഒരിക്കലും മറക്കാൻ പറ്റാത്ത ഈ ദിവസം. (എന്റെ wedding anniversary day കൂടി ആണ്.) ഞങ്ങൾ എന്തിനു വേണ്ടി വന്നുവോ ആ ദൗത്യത്തിനു എത്തിച്ചേർന്ന ഈ ദിവസം. മഹാദേവൻ കൺമുന്നിൽ നിർത്തിത്തന്ന കുറെയധികം ഭൂതഗണങ്ങളുടെയും  നല്ല കുറെ സുഹൃത്തുക്കളുടേയും,  ശ്രീനഗറിൽ വന്നിറങ്ങിയപ്പോൾ മുതൽ സന്തത സഹചാരി ആയി നിന്ന  ഷാഫി എന്ന ഞങ്ങളുടെ സാരഥിയുടേയും സഹായത്താൽ, ഞങ്ങളെ നയിച്ച ഒത്തിരി നല്ല സുമനസ്സുകളുടേയും  ആത്മബന്ധുക്കളുടെയും പ്രാർത്ഥനകൾക്കൊടുവിൽ, മോചിതയ്ക്കു അനുഗ്രഹം ചൊരിഞ്ഞു നൽകിയ മഹാഗുരുവിന്റെ നിർദേശത്താൽ ഉള്ള ഒരു പ്രദേശത്ത് എത്തി ചേരുകയായിരുന്നു.  ഒരു treasure hunt പോലെ, ഓരോ വാതിൽ തുറക്കുമ്പോഴും അടുത്ത നിർദ്ദേശം. സത്യത്തിനും മിഥ്യക്കും ഒടുവിൽ സത്യമാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ. പിന്നീട് ഈശ്വർ ആശ്രമം, ലക്ഷ്മൺ ജൂൽ, അവിടുന്ന് ജ്യേഷ്ഠദേവി ക്ഷേത്രത്തിലേയ്ക്ക്...


അടുത്ത ദിവസം കാശ്മീരി പണ്ഡിറ്റുകൾ താമസിച്ചിരുന്ന ഹബ്ബാ കടൽ എന്ന സ്ഥലത്ത്, ഇന്നു വിരലിൽ എണ്ണാവുന്ന, അവശേഷിക്കുന്ന കാശ്മീരി പണ്ഡിറ്റുകളുടെ ഗൃഹം. ഞങ്ങളുടെ കൂടെ വന്ന പണ്ഡിറ്റ്ജി ഒരു പ്രാചീന സിദ്ധിവിനായക ക്ഷേത്രത്തിലേയ്ക്ക് കൊണ്ട് പോയി. വെളിയിൽ നിന്ന് നോക്കിയാൽ ഒരു ബങ്ക് പോലെ, CRPFകാരുടെ ഇടയിലൂടെ നടന്ന് കയറിയപ്പോൾ ഒരു വലിയ നടുമുറ്റവും അവിടെ വിനായകനും. മറ്റൊരു നടയിൽ ശിവലിംഗവും.  പുറകിലൂടെ ഝല്ലം നദി ഒഴുകുന്നു.  പ്രൗഢഗംഭീരമായ ഒരു പ്രദേശം ആയിരുന്നു എന്നു മനസിലാക്കാൻ കഴിഞ്ഞു. അതിനൊപ്പം ഇന്നത്തെ ഈ അവസ്ഥയുടെ സങ്കടത്തിലേയ്ക്കും.


പല സ്ഥലങ്ങളിൽ നിന്നും അറിയുവാൻ കഴിഞ്ഞത് അവിടുത്തെ ക്ഷേത്രങ്ങളിൽ പൂജയ്ക്കു പണ്ഡിറ്റുകൾ ഇല്ലെങ്കിൽ പോലും മുസ്ലിം സമുദായത്തിൽ ഉള്ളവർ ക്ഷേത്ര പരിസരം വൃത്തിയാക്കി സൂക്ഷിക്കും എന്നാണ്.


അങ്ങനെ ഒട്ടുമേ പ്രതീക്ഷിക്കാത്ത ഒരു കാശ്മീർ യാത്ര... മോചിയ്ക്കു നന്ദി,  ഈ സ്വപ്‍ന ഭൂമിയിൽ കാൽ വയ്ക്കുവാൻ ഉള്ള അവസരം തന്നതിന്. ചെറുപ്പം മുതൽ ഉള്ള സ്വപ്നമായിരുന്നു കാശ്മീർ യാത്ര. കല്യാണത്തിന് ശേഷം ഹണിമൂണിന് വന്നാലോ  എന്നൊരാഗ്രഹവും ഉണ്ടായിരുന്നു. പിന്നീട് സ്ഥിതിഗതികൾ മാറിയപ്പോൾ ഇനി ഒരിക്കലും പോകുവാൻ സാധിക്കില്ല എന്നു വിചാരിച്ചു. നമ്മളുടെ അല്ല ഒരു തീരുമാനവും എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. എന്തായാലും മുപ്പത്തിയൊന്നാമത്തെ വിവാഹ വാർഷികം ഇവിടെ വച്ചു ആഘോഷിച്ചു. 🥰


നീലമാധവന്റെയും നീലകണ്ഠന്റെയും  നീലിമയിൽ പൊതിഞ്ഞു നിൽക്കുന്ന കാശ്മീർ താഴ്‌വര. ഈ ഭൂമിയിലേയ്ക്കുള്ള യാത്ര ഒരു സ്വപ്നം ആണോ എന്നു തോന്നിയ ഒട്ടനവധി നിമിഷങ്ങൾ . 

പ്രകൃതി ഭംഗി വേണ്ടുവോളം ആസ്വദിച്ചും ആനന്ദിച്ചും  ഇനിയും ഒരിക്കൽക്കൂടി ഈ സുന്ദരമായ പ്രദേശത്തേയ്ക്കു വരുവാൻ അവസരം തരണേ.. എന്ന പ്രാർത്ഥനയിൽ...🙏🏻🙏🏻🙏🏻










DT

12-09-2021

Comments

Reena Sajith said…
മനോഹരം എല്ലാം മഹാ ഗുരുവിന്റെ അനുഗ്രഹം 🙏
Unknown said…
ദേവീ, നിങ്ങൾഇപ്പോൾ അവിടെ എത്തണമെന്ന് ഭഗവാൻ നിശ്ചയിച്ചിരുന്നിരിക്കും.എന്തായാലും യാത്ര സുഖകരവും ശുഭകരവും ആയതിന് ഭഗവാനോട്, മോചിയോടു് നന്ദി പറയുക. സന്തോഷം ഉണ്ട്, ഒത്തിരി ഒത്തിരി👌👋😍🥰🥰🙏🙏
smitha Anil said…
ചേച്ചി വളരെ മനോഹരമായി എഴുതി... ഞാൻ എപ്പോഴും സ്വപ്നം കണ്ട യാത്ര അത്‌ ചേച്ചി യുടെ വാക്കുകളിൽ... അതിമനോഹരം. I wish i could be one among u on the journey... Stay Blessed 😍😘😘😘
rekharaj said…
Wonderful... ദേവു ന്റെ കൂടെ വന്ന പോലെ ഒരു feel..😍😘

Vijayakumar said…
നന്നായിട്ടുണ്ട് വിവരണം 👍
devi tampi said…
Thank you so much for your valuable comment ��
Nayana said…
Lovely narration. Happy to see the pics as well
Kavitha said…
Super ❤️
Unknown said…
Devi...വിവരണങ്ങൾ നന്നായിട്ടുണ്ട്....കൂടെ വന്ന പോലെ ഒരു പ്രതീതി സൃഷ്ടിക്കാൻ പറ്റി....കൂടുതൽ യാത്രവിശേഷങ്ങൾ കേൾക്കാൻ ആഗ്രഹിക്കുനനു...ഉള്ളിലെ ഒരു മോഹം ആണ് ഒരു കശ്മീർ യാത്ര...എല്ലാം നടതിതരട്ടെ ഭഗവാൻ
Bindu vellakkat said…
യാത്രകൾ പലരും ചെയ്യും.... പക്ഷെ അത് മറ്റുള്ളവർക്ക് താത്പര്യ പൂർവ്വം വായിക്കാൻ തോന്നുന്ന രീതിയിൽ എഴുതുക എന്നത് ഒരു കഴിവ് തന്നെ...❣️👍🙏
Unknown said…
Good narration 👌👍

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം