ഭഗവത് അനുഭവ സഞ്ചാരം

വൃന്ദാവനത്തിലേക്കുള്ള എന്റെ മൂന്നാമത്തെ യാത്ര...ഓരോ യാത്രകളും വ്യത്യസ്തം, ആദ്യത്തേ യാത്ര എപ്പോഴുംനമ്മുക്കു പ്രിയപ്പെട്ടതും...രണ്ടാമത്തെ യാത്രയിൽ എന്റെ അമ്മ ഉണ്ടായിരുന്നു കൂടെ ..അമ്മ പോയി ഒരു വർഷം തികയുന്ന  അന്നാണ് ഞങ്ങൾ ഗോവർധനഗിരി പരിക്രമം നടത്തിയതും . യാത്രകൾ ചെയ്യാൻ ഇഷ്ടം ഉള്ള അമ്മ ആ ഒരു ഇഷ്ട്ടം എനിക്കും പകർന്നു കിട്ടി എന്നു പറയട്ടെ..ഓരോ യാത്ര കഴിയുമ്പോഴും ഇന്നി യാത്രകൾക്കില്ല എന്നാണ് അമ്മ പറയുക എന്നാലും ഒരു തവണ കൂടി വൃന്ദാവനിലേയ്ക്ക് വരണം എന്ന ആഗ്രഹം ഉണ്ടായിരുന്നു , എന്തായാലും അമ്മ പോയ ദിവസം തന്നെ ഞാൻ അമ്മയുടെ സന്തത സഹചാരി ആയ വടിയും പിടിച്ചാണ് നടന്നതും ..കഴിഞ്ഞ രണ്ടു തവണയും പുറകിൽ ആണ്  ഞാൻ നടന്നിരുന്നത് എങ്കിൽ ഇത്തവണ  മുൻപിലും..ആ വടിയിലൂടെ അമ്മ കൂടെ ഉണ്ടായിരുന്നുഇങ്ങനെ വായിക്കുമ്പോൾ എല്ലാവരും ചിന്തിക്കും ഒരു വോക്കിങ്  സ്റ്റിക്കിൽ എന്തു കാര്യം എന്നുംപക്ഷേ  അമ്മ പറയാറുള്ളത് അതു ഭഗവാന്റെ കൈകൾ പിടിക്കുന്നതിനു തുല്യംഎന്നാണ്ഓരോ സ്ഥലത്തും അമ്മ എവിടെ ഇരുന്നു expressions ഉണ്ടായിരുന്നു  മുഖത്തു എന്നു വളരെ വ്യക്തമായി കാണാമായിരുന്നു എനിക്കു ❤️🙏🏻


യമുനയെ കാണുക  മാത്രമാണ് എല്ലാ തവണയും  പക്ഷേ  ഇത്തവണ ഭഗവാൻ നദി കടക്കുവാനുള്ള അനുവാദം തന്നു  .. "കണ്ണനെയും കൊണ്ട് യമുന കടക്കുന്ന വാസുദേവരും ഒരു നിമിഷത്തിനു വേണ്ടി എത്രയോവർഷങ്ങളായി കാത്തിരിക്കുന്ന യമുനയുംഒരു മാത്ര തന്റെ കണ്ണനെ ഒന്നു തൊടുവാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു ആടി ഉലഞ്ഞു നോക്കുന്ന യമുന നദി...അപ്പോൾ അതാ ആകാശത്തിൽ നിന്നും ചന്ദ്രൻ അവളെനോക്കി പറയുന്നുഞാൻ കണ്ടല്ലോ എന്റെ കണ്ണനെ , എന്നുംയുമനയ്ക്കു സഹിക്കാവുന്നതിലുംഅപ്പുറമായിരുന്നു  കളിയാക്കലുകൾഒരു ഭക്ത ദുഖിക്കുന്നത് ഇഷ്ടമല്ലാത്ത നമ്മുടെ കണ്ണൻ  സമയം തന്റെ ചെറുവിരൽ പതിയെ വെളിയിലേക്കു ഇട്ടുയമുന കണ്ട മാത്രേ  കുഞ്ഞു വിരലിനെ തൊട്ടു തലോടി ആനന്ദിച്ചു. അങ്ങനെ അവൾ  നിർവൃതിയിൽ ഒഴുകി ഒഴുകി നടക്കുന്നു."അതേ  യമുനയിൽ കൂടി ഉള്ള ആനന്ദയാത്ര അതായിരുന്നു ഞങ്ങളുടെ ആദ്യ ദിവസത്തെ അനുഭവം ...പിന്നീടുള്ള ഭഗവാന്റെ ഓരോ ലീലകളും മനസിന്  ആനന്ദം മാത്രം നൽകുന്നതും.


"രാധേ രാധേ ""കൃഷ്ണാ കൃഷ്ണാ " എന്നു മന്ത്രിച്ചു പറന്നു നടക്കുന്ന തത്തകളുടെ ശബ്ദം അതാണ് വൃന്ദാവൻ...രണ്ടു തത്തകൾ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടാകും തിരികെ പോകുന്നത് വരെ ...


രമൺ രേതിയിൽ ഭഗവാൻ കളിച്ച മണ്ണിൽ വീണ്ടും ആനന്ദം...മണ്ണ് വാരി കളിച്ചും അതിൽ ഉരുണ്ടുംവീണും ഓരോ മോക്ഷാർത്ഥികളും  പുറത്തേയ്ക്കു മണ്ണെറിയുകയുംശരിക്കും ഒരു intoxicated മൂടായിരുന്നു..അറിയില്ല കാണിച്ചു  കൂട്ടിയത് എന്തൊക്കെ ആയിരുന്നു എന്നു പോലും...കണ്ണന്റെ കൂടെ ഉള്ള ആനന്ദം മാത്രം..


റാവൽ..മുട്ടിൽ ഇഴയുന്ന രാധ റാണിയുടെ കണ്ണുകളിൽ കൂടി കിട്ടുന്ന കൃഷ്ണാനുഭവംവെള്ളയും കറുപ്പുംഇടകലർന്നു നിൽക്കുന്ന രാധാകൃഷ്ണ അൽമരം..വെള്ള രാധയും കറുപ്പു കൃഷ്ണനുംഅവിടെ ഞങ്ങൾ 43 പേരും ധ്യാനത്തിൽ..ഓരോ മോക്ഷാർത്ഥികൾക്കും കിട്ടുന്ന ഊർജം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല ..സൂര്യഭഗവാൻ തണലായുംകിലുകിലാ എന്ന ശബ്ദത്തിൽ ഞങ്ങളിലേയ്ക്ക് ഒഴുകി എത്തിയ കാറ്റുംസംഗീതസാന്ദ്രമായ അന്തരീക്ഷം തന്നു രാധേ രാധേ , കൃഷ്ണാ കൃഷ്ണാ എന്നു മാത്രം മന്ത്രിക്കുന്ന തത്തകളും അണ്ണാനും  ...കണ്ണാ നീ തരുന്ന സന്തോഷങ്ങൾ പറഞ്ഞറിയിക്കാൻ  വാക്കുകൾ ഇല്ല ഭഗവാനെഅനുഭവം ആണ് രാധ കൃഷ്ണാ ആൽമരത്തിന്റെ  കീഴിൽ ഇരുന്നുള്ള  ധ്യാനം ...


ഉണ്ണി കണ്ണന്റെ വെണ്ണ  കൈകൾ പുരണ്ട ചൗരാസി കമ്പ …ഭഗവാന്റെ കരുതൽ എത്ര മാത്രം ഉണ്ടെന്നുള്ളതിരിച്ചറിവ്... 

ഉണ്ണി കണ്ണനെ ഒരു നോക്ക് കാണുവാൻ കൈലാസനാഥൻ വൃന്ദാവനത്തിൽ എത്തിയിരുന്നു അതിന്റെ ചിത്രം ആനന്ദം  നൽകുന്ന ഒന്നാണ്.


തേർ കദംബ എന്നും പുതിയ അനുഭവങ്ങൾക്ക് വഴി തെളിക്കുന്നു ...കണ്ണനും  രാധയും വനമാലികളായി ഓടുന്ന ഭാവമായിരുന്നു നൽകിയതും..


വൃന്ദ കുണ്ഡ് .. വൃന്ദ റാണിയുടെ അനുവാദം ഇല്ലാതെ വൃന്ദാവന യാത്ര സാധ്യമല്ല എന്നാണ് ..മനോഹരമായ ഈ പ്രദേശത്തേക്കുള്ള  ആദ്യ യാത്രയും ആണ് ..തത്തകൾ  യദേഷ്ടം വിഹരിക്കുന്നു അതിൽ മഞ്ഞ  തത്തയാണ് വൃന്ദ റാണിയോട് നമ്മുടെ ഓരോരുത്തരുടെയും സന്തോഷവും സങ്കടവും അറിയിക്കുക എന്നാണ് ..അങ്ങനെ ഉള്ള മഞ്ഞ തത്തയെ കാണുകയും ചെയ്തു  യാത്രയിൽ .വേറിട്ട ഒരുനിറം തന്നെയാണ്  തത്തകൾക്കു


ഭഗവാൻ ഗോക്കളെ മേയിക്കാൻ വന്നിരുന്ന  വനത്തിലൂടെ ഒറ്റയ്ക്കു നടക്കുക ....ഒരു ചിന്തകളും അലട്ടാതെ നടന്നു നീങ്ങിയപ്പോൾ മയിലുകളുടെയും അനവധി കിളികളുടെയും മുഖരിതമായ ശബ്ദത്തിൽ അനന്ദിച്ചു..ഇടയ്ക്കെപ്പോഴോ മറ്റൊരു മോക്ഷാർത്ഥിയായ ഹണിയെയും കൂട്ടിന് കിട്ടി എന്നാലും മൗനത്തിൽ തന്നെ ഞങ്ങൾ ആ യാത്ര തുടർന്നു...കഴിഞ്ഞ തവണ  വനത്തിൽകൂടി നടന്നപ്പോൾ എവിടുന്നോ ചീറിപ്പാഞ്ഞു ഒരു കുതിര വന്നിരുന്നു  ..മോചിയോടു ചോദിച്ചപ്പോൾ അങ്ങനെ ഒരു കുതിരയെ  തവണ കണ്ടിട്ട് പിന്നീട് അന്വേഷിച്ചപ്പോൾ   അവിടെ അങ്ങനെ ഒരു കുതിര ഇല്ല എന്നാണ്  ..വീണ്ടും എന്റെ കണ്ണാ എന്ന വിളിക്കുക അല്ലാതെ എന്ത് പറയാൻ !


ബാർസാന മറ്റൊരു  ആനന്ദം ആയിരുന്നു തന്നതും ....രാധേ രാധേ രാധേ രാധേ എന്നു മന്ത്രിച്ചു എന്നു പറയാമോ എന്നറിയില്ല എന്നാലും അങ്ങനെ വിളിച്ചു കൂവി ഞങ്ങളെ ഒരോരുത്തരുടെയും കൈകൾ പിടിച്ചു ഊർജം നിറച്ചു തന്നു മോചി ...ഡാൻസിന്റെ ലോകത്തു മതി മറന്നു  സന്ധ്യയിൽ...


ആദി ബദരി , ആദി  കേദാരിലും പിന്നീട് ചരൺ പഹാഡിയിലുള്ള ധ്യാനവും ...വല്ലാതെ ഇമോഷണൽ ആയി പോയി  ...ലുക്ക് ലുക്ക് കുണ്ഡ് നോക്കി ഇരിക്കുക ..അവിടെ ഭഗവാനും ഗോപന്മാരും ഓടി കളിക്കുക ..ആദ്യ യാത്രമുതൽ ഉള്ള അതെ ഫീൽ ആയിരുന്നു ഈ മൂന്നാമത്തെ യാത്രയിലും . ആകാശത്തേയ്ക്ക് നോക്കുമ്പോൾ ഗോലോകത്തെ  എല്ലാ മൃഗങ്ങളും കളിച്ചു ആനന്ദിക്കുന്നത് പോലെയും...


ഗോസ്വാമി ക്ഷേത്രങ്ങളുംബാങ്കെ ബിഹാരിയെയും തൊഴുതു.. ഒത്തിരി ആഗ്രഹിച്ചിരുന്നു  യാത്രയിൽ മഹേശ്വരൻ  ഗോപേശ്വരൻ ആയി മാറുന്ന  ക്ഷേത്ര ദർശനം സഫലമാക്കി തന്നു രാധാ ദേവി.


 വൈകിട്ട് കൃഷ്ണ പ്രവാഹ ആശ്രമത്തിലെ ഗോപിക നൃത്തവും ശയന ആരതിയും തൊഴുതു ഭഗവത് അനുഭവസഞ്ചാരം അവസാനിക്കുന്നു  ...പിറ്റേ ദിവസത്തെ സമർപ്പണവും  കഴിഞ്ഞു തിരികെയുള്ള യാത്ര എപ്പോഴത്തെയുംപോലെ സങ്കടം നിറഞ്ഞതാണ് ..രാധ റാണിയോട് വീണ്ടും  എന്നിക്കു  ആനന്ദ ഭൂമിയിലേയ്ക്ക് വരാനുള്ളഭാഗ്യം തരണേ എന്ന പ്രാർത്ഥനയിൽമടക്കം .


യാത്രികർ ആയി വന്നവർ ആത്മബന്ധുക്കൾ ആകുന്നു ..അവരോടു യാത്ര പറയുമ്പോൾ  ഒരു ചെറിയ സങ്കടം ഉടലെടുക്കും ..


ഇവിടെ എന്റെ യാത്രനുഭവം മാത്രം പങ്കു വെക്കുന്നു അതു കൊണ്ട് ഒരോ ദിവസത്തെ ക്രമമായ യാത്രകൾ അല്ല ഞാൻ എഴുതിയിരിക്കുന്നത്  ....എന്റെ ഭഗവത് അനുഭവം മാത്രം ..


രാധേ രാധേ 



DT

Comments

Bindu vellakkat said…
ദേവൂട്ടി..... മൂന്നാമത്തെ പ്രാവശ്യം ആണല്ലേ വൃന്ദാവൻ യാത്ര 🙏🏻.. ശരിക്കും ഭഗവത് അനുഭവ സഞ്ചാരം തന്നെ.. ഇപ്പോഴും... ഉറങ്ങുബോൾ സ്വപ്നത്തിലും ഉണർന്നിരിക്കുമ്പോൾ പകൽ കിനാവ് പോലെയും മനസ്സ് കണ്ണന്റെയും രാധാറാണിയുടെയും അടുത്തു തന്നെ.. അനുഭവിച്ചറിയുക തന്നെ വേണം അല്ലേ ❤️💙രാധേ രാധേ 💙❤️🙏🏻
vinvin said…
Devi ji.. its a real blessing to have visit Vrindavan multiple times with divine experiences every time .. May you get more and more invites and its always a great feeling to read a friends happy experiences...
Reena Sajith said…
തികച്ചും ഭഗവത് അനുഭവ സഞ്ചാരം തന്നെ മോക്ഷയുടെ യാത്രയിലൂടെ ഓരോരുത്തർക്കും കിട്ടുന്നത്. ദേവിയുടെ അനുഭവത്തിലൂടെ നമുക്ക് അത് മനസ്സിലാക്കാൻ പറ്റും. ദേവിയുടെ രണ്ടാമത്തെ യാത്രയിൽ ഞങ്ങളും ഉണ്ടായിരുന്നു. ഈ വിവരണത്തിൽ എനിക്ക് എന്റെ വൃന്ദാവൻ യാത്ര ഓർമ്മ വരുന്നു. വീണ്ടും വീണ്ടും പോകണം മോക്ഷയുടെ കൂടെ മോചിയുടെ കൂടെ . രാധേ രാധേ🙏
Unknown said…
ദേവീ 🙏ദേവിയുടെ യാത്ര വിവരണം വളരെ നന്നായിട്ടുണ്ട്. ആ അനുഭവങ്ങൾ വായിച്ചപ്പോൾ എന്തോ ഒരു ആനന്ദം ഞാനും അനുഭവിച്ചു.

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം