മാളികപ്പുറം
എന്നാണ് ഒരു മാളികപ്പുറം ആകാൻ ഉള്ള അവസരം അവിടുന്ന് നൽകു? ഇതാകും ഇന്ന് എല്ലാ അയ്യപ്പ വിശ്വാസികളും ആഗ്രഹിക്കുന്നതും. ഈ ഉള്ളവൾക്കും അങ്ങനെ തന്നെ ആണ് ചിന്ത..ആഗ്രഹിച്ചിരുന്ന യാത്രയാണ് സന്നിധാനത്തിലേയ്ക്ക് ,ഇപ്പോൾ ആ ആഗ്രഹം വീണ്ടും കൂടി എന്നു പറയാം. മലയാളിയായി ജനിച്ചിട്ടുള്ള ഒരാൾ പോലും ശരണം വിളി കേൾക്കാതെ വളർന്നവരായി ഉണ്ടാകില്ല. പ്രത്യേകിച്ചു മണ്ഡലകാലം എത്തിയാൽ, രാത്രിയും പകലും പണ്ട് ശരണം വിളിച്ചു നടന്നു പോകുന്ന അയ്യപ്പന്മാരാകും എവിടെയും. ഒരു മണ്ഡലകാലം മുഴുവൻ നിറഞ്ഞു നിൽക്കുന്ന സാനിധ്യം അതു കഴിഞ്ഞാൽ അയ്യനോടുള്ള ഭക്തി അടുത്ത സീസണിൽ എന്നു പറയുന്നതാണ് എന്റെ കാര്യത്തിൽ ശരി, ഇക്കഴിഞ്ഞ മണ്ഡലകാലം വരെ.
ഇന്നു വരെ മല ചവിട്ടിയിട്ടും ഇല്ല, അച്ഛൻ ഞങ്ങളെ കൊണ്ട് പോകാൻ താല്പര്യം കാണിച്ചിട്ടില്ല ,ഭയം ആയിരുന്നു കാരണം. അച്ഛനാണെങ്കിൽ കാനന പാത വഴി മാത്രം ശബരിമലയ്ക്കു പോയ ആളാണ്, എന്നിരുന്നാലും ഞങ്ങളുടെ വീട്ടിൽ 41 ദിവസത്തെ വൃതം നിർബന്ധമായി എടുത്തിരുന്നു.
മാളികപ്പുറം എന്ന സിനിമ കാണുന്നതിന് മുൻപ് തന്നെ കുറെ കുത്തി കുറിച്ചിരുന്നു , അയ്യപ്പനോടുള്ള സ്നേഹം കൂടാൻ കാരണം ഈ മണ്ഡലകാലത്തെ ഞങളുടെ ഭജനയാണ്, അതിലേയ്ക്ക് വേണ്ടിയുള്ള പാട്ടുകളുടെ അന്വേഷണം സന്നിധാനത്തിലേയ്ക്ക് എന്നു പോകാൻ കഴിയും എന്ന ചിന്തയിലാഴ്ത്തി .
വിവാഹം കഴിഞ്ഞു വന്നപ്പോൾ ആണ് ഗുരുസ്വാമി എന്താണ് എന്നൊക്കെ മനസിലായത്. എല്ലാ വർഷവും 3 തവണ എങ്കിലും പോയിരുന്നു ഹരി , പിന്നീട് എപ്പോഴോ അതൊക്കെ നിന്ന് , അതൊടെ ഞാൻ അയ്യനോട് ചെറിയ പിണക്കത്തിലും ആയി. ഭഗവാനോട് എങ്ങനെ പിണങ്ങാൻ അല്ലേ ,എന്നാലും !
ഈ സിനിമ കണ്ടപ്പോൾ ഉത്രം നക്ഷത്രത്തിൽ ജനിച്ച എന്റെ അമ്മയെ ആണ് ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്തതും. ഒരു 8 വർഷങ്ങൾക്കു മുൻപ് അമ്മയ്ക്കും അമ്മയുടെ കൂട്ടുകാരികളായ ശൈലജ ആന്റി, സുമ ആന്റി , ഇവർക്ക് സപ്താഹം കൂടാൻ ശബരിമലയ്ക്കു പോകണം എന്നു പറഞ്ഞു. താമസിക്കാനും ഒരു ഇടം വേണം . അങ്ങനെ ഞങ്ങളുടെ ഒരു സുഹൃത്ത് മുഖേന അതിനുള്ള ഏർപ്പാടുകൾ ചെയ്തു കൊടുത്തു . അങ്ങനെ ഏഴു ദിവസവും അവിടെ തന്നെ അവർ താമസിച്ചു ഭഗവാനെ കണ്ണ് നിറയെ തൊഴുതു അമ്മ . ആ സന്തോഷം പിന്നീടുള്ള എല്ലാ ദിവസവും പറഞ്ഞു കുറച്ചൊക്കെ ബോറടിപ്പിച്ചെങ്കിലും, ഇന്നു ഈ സിനിമാ കണ്ടപ്പോൾ അമ്മ ഉണ്ടായിരുനെങ്കിൽ എന്നു വല്ലാതെ ആഗ്രഹിച്ചു പോയി, കാരണം അമ്മയും അമ്മയുടെ രണ്ടു ചേച്ചിമാരും കൂടി ആണ് അവസാനമായി മലയ്ക്ക് പോയതു. സ്വതവേ ആദ്യം തൊഴുതു ഇറങ്ങണം എന്ന ചിന്തയാണ് അമ്മയ്ക്ക് ..പക്ഷേ അന്ന് അവിടെ ക്യൂ നിന്ന നേരത്തു തേജസ്വി ആയ ഒരു യുവാവ് അമ്മയുടെ കൈ പിടിച്ചു കൊണ്ട് പോയി..അമ്മ പറഞ്ഞു എന്റെ ചേച്ചിമാരും ഉണ്ട്പ, ക്ഷേ അവർ ആ സമയത്തു അമ്മയുടെ ഒപ്പം ഉണ്ടായൊരുനില്ല. ആ കുട്ടി അവർ പിന്നെ തൊഴുതോളും അമ്മ വരൂ..അങ്ങനെ സ്വാമിയുടെ മുൻപിൽ നിറുത്തി മതിവരുവോളം തൊഴീപിച്ചു, തിരികെ കൈപിടിച്ച് ഇറക്കി അന്നദാനത്തിനും കയറ്റി വിട്ടു ....അമ്മ തിരിഞ്ഞു നോക്കിയെങ്കിലും ആ കുട്ടിയെ അവിടെ കണ്ടില്ല, അതെ അതു അയ്യപ്പൻ തന്നെയാണ്, ഇല്ലെങ്കിൽ ഞങ്ങളുടെ അമ്മ ഇത്ര ധൈര്യപൂർവം സന്തോഷത്തൊടെ അയ്യപ്പാ അയ്യപ്പാ എന്നു വിളിച്ചു കണ്ണുകൾ അടയ്ക്കില്ലായിരുന്നു.
മാളികപ്പുറം ആ സിനിമ കണ്ടവർക്ക് അറിയാം അതിലെ ആ അദൃശ്യ സാനിധ്യം...ഞാൻ മുൻപ് പറഞ്ഞിരുന്ന അദൃശ്യ കരങ്ങൾ അതെ അതു തന്നെയാണ് ഇപ്പൊഴും പറയാൻ ഉള്ളതും . ആ ശക്തിയാണ് നമ്മളെ ഓരോരുത്തരെയും മുറിവുകൾ ഏല്ക്കാതെ ധൈര്യം തന്നു തുണയായി കൈപിടിച്ച് നടത്തുന്നതും . ഒരു മാളികപ്പുറം ആകാനുള്ള കാത്തിരിപ്പിൽ ..സ്വാമി ശരണം 🙏🏻🙏🏻🙏🏻
Comments
ഒരിക്കൽ ശബരി മലയിൽ പോവാൻ ഭാഗ്യം ഉണ്ടായി.
മാളികപ്പുറം കാണാനുള്ള ആഗ്രഹം എനിക്കും കൂടി.
Remember you telling me about the last words of your mother - “ Ayyappaa!”
May LORD AYYAPPA’s Blessings be with you , always!🙏🏼🙏🏼🙏🏼