ഒരു പാട്ടിന്റെ കഥ



ഒരു ഗായിക ആകുക ഒരു "ബലാത്ത"ആഗ്രഹംആയിരുന്നു ...ഏഴാംക്ലാസ്സിൽ പഠിക്കുമ്പോൾ പാട്ടുടീച്ചറെ ശല്യം ചെയ്തു ഒരു ഗ്രൂപ്പ് സോങ്ങിൽ കയറിപറ്റിയിരുന്നുഏറ്റവും പുറകിൽ ആയിരുന്നു അന്നത്തെഎന്റെ  സ്ഥാനം , എന്നാലും  സന്തോഷം ഇന്നും ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു


പിന്നെ ഞങ്ങളുടെ  ഭജന group തുടങ്ങിയപ്പോൾ മംഗള ചേച്ചി ആണ് മൈക്കിന്റെ മുൻപിൽ സ്ഥാനം

തന്നതും ...എന്റെ കൂട്ടുകാർ പറയുന്നത് അതൊരു വല്ലാത്ത ചതി ആയി പോയീനാണ് കാരണം  അതിനു ശേഷം ഞാൻ മൈക്ക് വിഴുങ്ങി ആയി എന്നാണ് 😜ഒരു തരത്തിൽ അതും ശരിയാണ്


എന്തായാലും  അടുത്ത് ഒരു വലിയ ചെറിയ  കാൽ വെയ്പ്പ് നടത്തി ... ഉള്ളിൽ ഒരു ചെറിയ പ്രാർത്ഥനഎല്ലാവരെയും കാത്തുരക്ഷിക്കണേ ഭഗവാനെ !പറഞ്ഞു വരുന്നത്  എന്താണ് എന്നു വെച്ചാൽ വീണ്ടും ഒരു  വലിയ സ്റ്റേജിൽ ഒത്തിരി ശ്രോതാക്കളുടെ മുൻപിൽപാടി 

ഒരിക്കലും ഒരു സ്റ്റേജിൽ പാടും എന്നുവിചാരിച്ചിരുന്നില്ല ! മക്കൾ പറയുന്നതു കോവിഡ്കാലത്തിനു ശേഷം എന്തും ചെയ്യും എന്നുള്ളഅവസ്ഥയിലാണ് എന്നാണ്...എന്തായാലുംസ്കൂൾ gettogether  ഒരു duet പാടി സുനിലിന്റെ പിന്തുണയോട് കൂടി...പിന്നെ കരയോഗത്തിൽ ഒരു സോളോയും അന്നും എന്റെ സുഹൃത്തുക്കളുടെ സപ്പോർട്ടിൽ, ഇപ്പോൾ ഇതാ ഒരു duet പാടിനന്നായി എന്നു എല്ലാവരും പറഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു സന്തോഷം..സ്റ്റാർട്ടിങ് കുറച്ചു പോയെങ്കിലും എല്ലാവരും അതു കുഴപ്പം ഇല്ല എന്നു encourage ചെയ്തതു കൊണ്ട് ഇവിടെ പോസ്റ്റുന്നു . വിപഞ്ചിക മ്യൂസിക് ക്ലബ് (NSS karayogam sasthamangalam) നടത്തിയ first musical event ആയിരുന്നു ..എന്റെ കൂടെ പാടാൻ ധൈര്യം കാണിച്ച ഹരിയോട് എന്റെ സ്നേഹവും സന്തോഷവുംഅറിയിക്കട്ടെകാരണം ഒത്തിരി സ്റ്റേജുകളിൽ ഗംഭീരമായി പാടുന്നവർക്കു എന്നെ പോലെ ഉള്ളവരുടെ കൂടെ പാടുക അത്ര എളുപ്പം അല്ല...എന്തായാലും ഇങ്ങനെ ഒരു വേദിയിൽ പാടാൻ അവസരം കിട്ടിയ സന്തോഷത്തിൽ ..സന്തോഷം കൊണ്ടിരിക്കാൻ വയ്യേ എന്ന അവസ്ഥയിൽ ...ഇനിയും കാണികളെ ഉപദ്രവിക്കാമല്ലോ എന്ന ഒരു ചെറിയ സന്തോഷത്തിൽനിറുത്തുന്നു.


DT

07-09-2023



Comments

Shashii said…
ഇനിയും duetഉം solo ഉം ഒക്കെ കാത്തിരിക്കുന്നു...പോരട്ടെ ടാലെന്റ്സ് ഒക്കെ ഞങ്ങളും

enjoy ചെയ്യട്ടെ ❣️
RITHWIK said…
പാടു പാടു പാടു ഒത്തിരി സ്നേഹത്തോടെ കാത്തിരിക്കുന്നു.കഴിവുകൾ ഒന്നും ഒതുക്കി വെക്കാനുള്ളതല്ല.ഒരുപാട് ഇഷ്ട്ടപെട്ടു.
devi tampi said…
Thank you dear Sashikala chechi and Rithu
Sindhu sudhir said…
അടുത്തത് ഒരു കുച്ചുപ്പുടി ആകാം

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം