യാത്ര - നാലാം ദിവസം
ശരിക്കും പറഞ്ഞാൽ യാത്ര തുടങ്ങുമ്പോൾ ഉണ്ടാകുന്ന excitement, നമ്മൾ destination എത്തുമ്പോൾ മുതൽ യാത്ര തീരാറായല്ലോ എന്ന ചിന്ത ഇടയ്ക്കിടയ്ക്ക് നമ്മളെ വിഷമത്തിലാക്കാറുണ്ട്.…അങ്ങനെ നാലാമത്തെ ദിവസമായ വ്യാഴായ്ച്ച ഞങ്ങൾ കുംഭകോണത്തു പോകണ്ടാന്നു നിശ്ചയിച്ചു. കാരണം, പോയാൽ തഞ്ചാവൂരിൽ ഷോപ്പിംഗ് പരിപാടികൾ ഒന്നും നടക്കില്ല, പിന്നെ പിറ്റേ ദിവസം ഞങ്ങൾ തിരിക്കുന്നു അടുത്ത സ്ഥലത്തേയ്ക്ക്, അപ്പോൾ ഡ്രൈവർക്കു കുറച്ചു റസ്റ്റ് വേണ്ടേ എന്ന ചിന്തയിൽ കുംഭകോണം യാത്ര വേണ്ടാന്നു വച്ചു. അങ്ങനെ വളരെ relaxed ആയി എഴുന്നെറ്റു complimentary breakfast കഴിക്കാമല്ലോ എന്ന സന്തോഷത്തിൽ ആദ്യം fresh juice, അതല്ലേ വീട്ടിലും ശീലം എന്ന സ്റ്റൈലിൽ, പിന്നെ നല്ല soft ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും, വലിയ ഇഷ്ടം ഇല്ലെങ്കിലും ഒരു ഫ്രണ്ടിന് ഫോട്ടോ എടുത്തു കുശുമ്പ് പിടിപ്പിക്കാൻ വേണ്ടി പൊങ്കലും എടുത്തു, ചുരുക്കം പറഞ്ഞാൽ അവിടെ ഉള്ള എല്ലാ സാധനങ്ങളും കഴിച്ചു പ്രത്യേകിച്ച് cut fruits , എന്നിക്കു വയ്യ, ഞങ്ങൾ ഞങ്ങളെ കൊണ്ട് തന്നെ തോറ്റു… തിരികെ വന്നാൽ അടുക്കള ഭരണം എല്ലാവരുടെയും തോളിൽ ആണല്ലോ, അപ്പോൾ പണിയെടുക്കാതെ കിട്ടുന്ന ഈ സുവർണ അവസരം എതുക്ക് വേണ്ടാന്ന് വെയ്ക്കണം! എന്തിനു അധികം പറയുന്നു നമ്മുടെ bread toast, butter, jam and orange marmalade അവരെ പോലും വെറുതെ വിട്ടില്ല. വയർ കടം എടുത്തോ എന്ന് ചോദിച്ചാൽ, കുറച്ചു എടുത്തു. അങ്ങനെ അതും കഴിച്ചു കഴിഞ്ഞു, ഹോട്ടലിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചു തഞ്ചാവൂരിലേ തനതു ക്രാഫ്റ്റ്സ് ചെയുന്ന ഒരു പഴയ വീട്ടിലേക്കു ഞങ്ങൾ പോയി. Tanjore paintings, brass works കുറച്ചു പാവകളെയും ഒക്കെ കണ്ടു, ചെറിയ രീതിയിൽ ഷോപ്പിംഗ് നടത്തി. തഞ്ചാവൂർ ബൊമ്മകളുടെ collection അവിടെ കുറവായതിരുന്നാൽ ഞങ്ങൾ അവിടുന്ന് ബ്രിഹദേശ്വര ക്ഷേത്രത്തിന്റെ അടുത്ത് പോയി. ചെറിയ ഒരു ഷോപ്പിംഗ് complex ൽ ഒരു 10 കടകളോളം വരും. ഒരു കടയിൽ നിന്നും തന്നെ വാങ്ങി അവിടെ ഉള്ള sales manന്റെ അടുത്ത് തമിഴിൽ വില പേശി അവൻ ഉദ്ദേശിച്ച കാശും കൊടുത്തു. വാചകം അടിച്ചു നിന്നപ്പോൾ അവന്റെ പേര് ചോദിച്ചു, New Man എന്നാണ് അവന്റെ പേര്, പേര് ഇഷ്ടപ്പെട്ടപ്പോൾ അവന്റെ കഥയും അവന്റെ വീട്ടുകാരുടെ കഥയും ഒക്കെ കേട്ടു, അങ്ങനെ കുറെ നേരമായി. ആ കടയുടെ മുൻപിൽ വേറെ ഒരാളും ഇരുപ്പുണ്ടായിരുന്നു, അദ്ദേഹം ചോദിച്ചു നിങ്ങൾ 4 പേരും മട്ടും താൻ കേരളാവൂന്ന് വന്ദതു, കേൾക്കണ്ട താമസം ഞാൻ പറഞ്ഞു, all the way from kerala, Trivandrum…and I the only driver… shine ചെയ്യാൻ കിട്ടണ ചാൻസ് കളയില്ല, പണ്ടേ! പക്ഷേ ആ മനുഷ്യൻ കസേരയിൽ നിന്നും എണീറ്റു തൊഴും എന്ന് ഒട്ടും വിചാരിച്ചില്ല എന്ന് മാത്രം. അത്രയ്ക്കും ബഹുമാനം ആയിരുന്നു പിന്നീട് അവിടെ ഉള്ളവർക്ക്. അങ്ങനെ കുറച്ചു കാശ് പൊട്ടിച്ചതിന്റെ സന്തോഷത്തിൽ ഞങ്ങൾ അടുത്ത പരുപാടി ആയ ലഞ്ചിങ്ങിന് പറ്റിയ ഹോട്ടൽ തപ്പി ഇറങ്ങി. രാവിലത്തെ ബ്രേക്ഫാസ്റ് ഒരു വിധം അപ്പോഴേക്കും ദഹിപ്പിച്ചു എന്ന് ഉറപ്പു വരുത്തിയിരുന്നു.
അങ്ങനെ Thambhi Vilas restaurant കണ്ടു പിടിച്ചു ഞങ്ങൾ Tampi sisters അതിന്റെ മുൻപിൽ നിന്നും ഒരു ഫോട്ടോയും പിടിച്ചു അകത്തു കയറി. ചേച്ചിയും കമലൂസും pure veggies ആണ്, ഞാനും സിന്ധുവും ആകട്ടെ pure non veggies ഉം. അങ്ങനെ ആസ്വദിച്ചു ബിരിയാണി ഒക്കെ കഴിച്ചു, വൈകിട്ട് എന്താ പരുപാടി എന്നാലോചിച്ചു, ബ്രിഹദേശ്വരിലേയ്ക്ക് പോകാം എന്നു പ്ലാൻ ചെയ്തപ്പോൾ, എന്നിക്കൊരു മെസ്സേജ് വന്നു തഞ്ചാവൂരിൽ നിന്നും Thiruvaiyaru ത്യാഗരാജാ Samadhi 30 kms അകലെ മാത്രമാണ്, പോകാൻ പറ്റുമല്ലോ എന്നും. അങ്ങനെ itinerary യിൽ ഇല്ലാത്ത ഒരു അമ്പലം കൂടി, അപ്പോൾ വീണ്ടും പ്ലാനിങ്, എത്ര ടൈം എടുക്കും എന്നൊക്കെ ആയി. അങ്ങനെ വൈകിട്ടത്തെ പരുപാടി set ആക്കി ഞങ്ങൾ ഉദ്ദേശം 5 മണിയ്ക്ക് ഇറങ്ങാം എന്ന പ്ലാനിൽ ഹോട്ടലിൽ പോയി ശയിച്ചു.
യാത്ര പുറപ്പെടുമ്പോൾ എത്ര ഡ്രസ്സ് എടുക്കണം, സാരീ എടുക്കണോ എന്നൊക്കെ ഡിസ്കഷൻ ഉണ്ടായിരുന്നു, അപ്പോൾ വന്ന ഒരു ആഗ്രഹം ആയിരുന്നു set മുണ്ട് ഉടുത്തു മലയാള മങ്കിസ് ആയി ഏതെങ്കിലും ക്ഷേത്രത്തിൽ പോകണം എന്നുള്ളത്, അങ്ങനെ Thiruvaiyaru പോയപ്പോൾ ഞങ്ങൾ മങ്കമാരായി.
ആദ്യം പോയത് അയ്യരപ്പാർ അമ്മൻ സന്നിധിയിലും ശേഷം അയ്യരപ്പാർ ശിവൻ കോവിലിലും , ഒരു വലിയ ക്ഷേത്ര സമുച്ചയം ആണ്, പാർവതി ദേവിയുടെയും മഹദേവന്റെയും ക്ഷേത്രങ്ങൾ നന്നേ വലിപ്പം ഉള്ളതും ആണ്. ഇവിടെ മഹാദേവന്റെ സന്നിധി സ്വയഭൂ ആണ്, മൺ പുറ്റാണ്, അതിനാൽ അഭിഷേകങ്ങൾ ഉണ്ടാകാറില്ല, പുജകൾ എല്ലാം അഭിഷേക ബിംബത്തിൽ ആണ് നടക്കുന്നത്. മഹാദേവന്റെ വാഹനം ആയ നന്ദിശ്വരന്റെ ജനനം ഇവിടെ ആണ് എന്ന ഒരു വിശ്വാസംവും ഉണ്ട്. അയ്യരപ്പാർ ക്ഷേത്രത്തെ ദക്ഷിണ കൈലാസം ആയാണ് അറിയപ്പെടുന്നത്. അയ്യരപ്പന് പഞ്ചനാഡീശ്വരൻ എന്ന നാമവും ഉണ്ട്.
അവിടുന്ന് പോയി ത്യാഗരാജ സംഗീതോത്സവം നടക്കുന്ന ആ ഭൂമിയിലേയ്ക്ക്. ത്യാഗരാജാ സ്വാമികളുടെ സമാധി സ്ഥലമായ ആ ക്ഷേത്ര ഭൂമിയിൽ. എന്നും പൂജാകൾ ഇല്ല ഇവിടെ. ഞങ്ങൾ അകത്തു കയറി എന്റെ ഗുരുക്കന്മാരെ മനസ്സിൽ ധ്യാനിച്ചു, പ്രകാശേട്ടൻ ആണ് ഇവിടെ വരണം എന്നും കൂടെ ഒരു കീർത്തനമോ ഭജനയോ പാടണം എന്നും പറഞ്ഞിരുന്നു. അങ്ങനെ പാട്ടു ക്ലാസ്സിൽ ഞങ്ങൾ ആദ്യ സരസ്വതി ദേവിയെ കുറിച്ച് പാടുന്ന, യാ കുതെന്തു തുഷാര ഹാരധവളാ ". എന്ന് തുടങ്ങുന്ന ഒരു കീർത്തനം ആലപിച്ചു. അവിടെ ഇരുന്നു പാടി കൂടെ ഒരു സോപാനവും, ഗുരു സ്തുതിയും. കമലയും ഒരു ചെറിയ കീർത്തനം പാടിയിരുന്നു. ശരിക്കും വേറിട്ട ഒരനുഭവം ആയിരുന്നു. പ്രകൃതി മനോഹരമായ സ്ഥലമാണ് ഇവിടം. തോട്ടു പുറകിൽ കാവേരി നദി ഒഴുകുന്നു, ഈ സുന്ദരമായ പ്രദേശത്തു ഏത്താൻ കഴിഞ്ഞതിലും ആ എനർജി ഉൾകൊള്ളാനും കഴിഞ്ഞു, അച്ഛനാമമാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഈ സന്നിധിയിൽ എത്താൻ സാധിച്ചതു.
ഒട്ടും പ്രതീക്ഷിക്കാതെ ലിസറ്റിൽ ഇല്ലാത്ത 3 ക്ഷേത്രങ്ങളിൽ പോയ സന്തോഷത്തിൽ, കൂടെ ചെറിയ ഒരു ദുഖവും പിറ്റേ ദിവസം മടക്ക യാത്രയും തുടങ്ങുന്നുവാണല്ലോ, അങ്ങനെ ഞങ്ങളുടെ തഞ്ചാവൂർ ഡേയ്‌സ് തീരുന്നു….പിറ്റേന്ന് രാവിലെ അടുത്ത യാത്ര, അടുത്ത സ്ഥലത്തേയ്ക്ക്… അപ്പോൾ വീണ്ടും കാണാം…..
https://photos.app.goo.gl/2noehnDhEg5wfHZC6
https://photos.app.goo.gl/2noehnDhEg5wfHZC6
Comments
ഇനിയും ഇത് പോലെ, യാത്ര മുഴുവൻ ഗുരു കാരുണ്യം നിറഞ്ഞു നിൽക്കട്ടെ..
Podcast ഉണ്ടെങ്കിലും എഴുതിയത് വായിക്കുന്നത് ഒരു പ്രത്യേക സുഖം തന്നെ. സ്വദസിദ്ധശൈലിയിൽ ഉള്ള സംസാരത്തിൽ കൂടിയുള്ള യാത്രാവിവരണം കേൾക്കുന്നത് മറ്റൊരു അനുഭവം. എന്തായാലും രണ്ടും കേമം.