ഒരു അവിസ്മരണീയ വിമാന യാത്ര
എന്റെ അമ്മയുടെ ഏറ്റവും ഇളയ അനുജത്തിയുടെ അകാല നിര്യാണം അറിഞ്ഞതനുസരിച്ചാണ് ഞാൻ ഡൽഹിയിലേയ്ക്ക് യാത്ര തിരിച്ചത്. പോയ കാര്യങ്ങളൊക്കെ കഴിഞ്ഞു ഒരു മൂന്ന് ദിവസത്തിന് ശേഷമായിരുന്നു മടക്കം. എന്നത്തേയും പോലെ വേപ്രാളം കുറച്ചധികം ഉള്ളതിനാൽ നേരത്തെ എത്തി സെക്യൂരിറ്റി ചെക്കും കഴിഞ്ഞു കുറച്ചു എഴുതാനുള്ള പൂതിയിൽ ഗേറ്റിന്റെ അടുത്തായി ഇരുന്നു. ഉച്ചയ്ക്ക് 2.30യ്ക്ക് ഗേറ്റ് ഓപ്പൺ ചെയ്യും എന്ന തോന്നൽ ഉള്ളവർ എല്ലാം ഗേറ്റിന്റെ മുൻപിൽ സ്ഥാനം പിടിച്ചു. എന്തായാലും ഒരു അര മണിക്കൂർ വൈകി ഗേറ്റ് തുറന്നതും, മുൻപിൽ വെപ്രാളത്തിൽ നിന്നവരെ ഒന്ന് സങ്കടപെടുത്തി അവസാനത്തെ ആളുകളുടെ നമ്പർ മുതൽ വിളിച്ചു കയറ്റി തുടങ്ങി. എന്റെ സീറ്റ് നമ്പർ 2 ആയതിന്നാൽ അവിടെ വായ് നോക്കി നിന്നു ഞാൻ അവസാനം കയറി.
window സീറ്റിലേക്കുള്ള പ്രയാണത്തിനായി അവിടെ ഇരുന്ന രണ്ടു പേരെയും എഴുന്നേൽപ്പിച്ചു എന്റെ സീറ്റിൽ ഇരുപ്പുറപ്പിച്ചു. ആദ്യത്തെ സീറ്റിൽ ഇരുന്ന സർ എന്നോട്പ റഞ്ഞു നടുക്കിരിക്കുന്ന പെൺകുട്ടിക്ക് ഡാറ്റാ കൊടുക്കാമോ എന്ന് ചോദിച്ചു. ഞാൻ ആ കുട്ടിയോട് വേണോയെന്നു ചോദിച്ചു അവൾ വേണ്ടാനും പറഞ്ഞു..കൂട്ടത്തിൽ ആന്റിയെ കണ്ടു നല്ലപരിചയം ഉണ്ടല്ലോ എന്നു പറഞ്ഞു, പരിചയം ഉണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് പിന്നെ ഞാൻ detective പണിയിൽ ഏർപ്പെട്ടു, അവളുടെ ഡീറ്റെയിൽസ് ഒക്കെ ചോദിച്ചറിഞ്ഞു, ആള് ദുബായിൽ നിന്നും dengue fever പിടിച്ചിട്ടുള്ള വരവാണെന്നറിഞ്ഞപ്പോൾ ആയ്യോ എന്നൊരു ഉൾവിളി ഉണ്ടയെങ്കിലും കഥ കുറേ കേട്ടപ്പോൾ സങ്കടായി, എന്തായാലും ആ 15 മിനുട്ടുകൾക്കുള്ളിൽ ഞാൻ പുള്ളിക്കാരത്തിയുടെ ഫോൺ നമ്പർ സേവ് ചെയ്തു. ഫ്ലൈറ്റ് take off ചെയ്യുകയും നമ്മുടെ നായിക ഞെരിപ്പിരി കൊണ്ട് മയങ്ങുന്നതും കണ്ടു.. വീണ്ടും എഴുന്നേറ്റു ഞാൻ ചോദിച്ചു വല്ലതും കഴിച്ചിരുന്നോ ഇല്ല എന്ന് മറുപടിയും, ഫ്ലൈറ്റിൽ ഫുഡ് കൊണ്ട് വരും അപ്പോൾ കഴിക്കണേ എന്ന് പറഞ്ഞപ്പോൾ, ഒന്നും കഴിക്കാൻ തോന്നുന്നില്ല എന്നായി. ചൂട് വെള്ളം വേണോ എന്ന ചോദ്യത്തിന് തല കുലുക്കി, എന്തായാലും വലിയ പാട്ടുകാരികൾ ഫ്ലാസ്ക് കൊണ്ട് നടക്കണ പോലെ ആണല്ലോ ഇപ്പോൾ ഞാൻ, അതിനാൽ എന്റെ സന്തത സാഹചാരി ആയ ഫ്ലാസക്ക് കൊടുത്തു അവൾ വെള്ളവും കുടിച്ചു. അപ്പോഴേക്കും നമ്മുടെ എയർ ഇന്ത്യ അങ്ങ് പറന്നു പറന്നു കാർമേഘങ്ങൾ വഴി മാറി കൊടുക്കുന്ന പാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയിരുന്നു.
ഫുഡ് കൊണ്ട് വന്നു വീണ്ടും കഥനായികയോട് കഴിക്കാൻ പറഞ്ഞ് പക്ഷേ നോരക്ഷ, എന്തായാലും ഒരു കട്ടൻ ചായ നിർബന്ധിച്ചു കുടിപ്പിച്ചു, ഒരു 10 മിനുട്ടുകൾക്ക് ശേഷം അവൾ പറഞ്ഞു , ഞാൻ ഈ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ കാണില്ലാട്ടോ, എന്റെ കണ്ണാ, എന്താ ഇത് എന്ന മട്ടിൽ ഞാനും, കൂടേ പറഞ്ഞു എനിക്കു വരാറുണ്ടേ, പെട്ടന്നു ഈ ജന്നി ഫിറ്റ്സ് ആണെന് എനിക്ക് മനസിലാകാത്തത് കൊണ്ട് അവൾ തന്നെ ഫിറ്റ്സ് എന്ന് പറഞ്ഞു, എന്തായാലും ഈ മൊതലിന്റെ ഈ പ്രശനങ്ങൾ ഞാൻ മാത്രം അറിഞ്ഞാൽ പോരല്ലോ എന്ന് വിചാരിച്ചു അവളുടെ അടുത്തിരുന്ന ആ സാറിനോട് എയർഹോസ്റ്റസിനെ വിളിച്ചു doctors on board ഉണ്ടോന്നു അന്വേഷിക്കാൻ പറഞ്ഞു, എയർഹോസ്റ്റസ് വന്നപ്പോൾ എന്റെ കൂടേ വന്നതാണോ എന്ന് ചോദിച്ചു, ആരും ചോദിക്കും കാരണം എന്റെ മകളുടെ അത്രേയ്ക്കെയുള്ളൂ, പിന്നെ അവള് പറഞ്ഞത് മുഴുവനും തത്തമ്മേ പൂച്ച പൂച്ച എന്ന രീതിയിൽ ആധികാരികമായാണല്ലോ അവളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നതും. എന്തായാലും ഉടനെ തന്നെ ഒരു Dr അവിടെ പ്രത്യക്ഷപെടുകയും ഇവളുടെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു അദ്ദേഹം. എന്തായാലും വന്ന Dr ആകട്ടെ neurologist, അദ്ദേഹം സാരമില്ല കുട്ടിക്ക്, ഒന്നും ഇല്ല എന്ന് പറഞ്ഞു അവിടെ തന്നെ ഇരുന്നു… ഇവളുടെ ബുദ്ധിമുട്ടു കണ്ടപ്പോൾ ഞാൻ പറഞ്ഞു എന്റെ ദേഹത്ത് ചെരിഞ്ഞു കിടന്നോള്ളൂ എന്നും, അവൾ കിടന്നതും ആ കുഞ്ഞിന് FITTS വരാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു..ഫിറ്റ്സ് ഓത്തിരി കണ്ടിട്ടുള്ള എനിക്ക് ഒരു പുതിയ അനുഭവം അല്ലങ്കിലും, എന്റെ ദേഹത്തേയ്ക്ക് ചെരിഞ്ഞു കിടക്കുന്ന ആ ഒരു അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല, അത് കഴിഞ്ഞു ഏകദേശം ഒരു മുക്കാൽ മണിക്കൂറിനു ശേഷം ആണ് അവൾ ഒന്ന് കണ്ണുകൾ തുറക്കുന്നതും, DR അടുത്തിരുന്നു അവളെ നിരീക്ഷിച്ചിരുന്നു.. ചിലപ്പോൾ രണ്ടാമതും വരാൻ ചാൻസും ഉണ്ടെന്നു കൂടി ചേർത്തു. ഈശ്വരന്മാരെ എല്ലാം വിളിച്ചു ധന്വന്തരി മന്ത്രവും കൂടേ ത്രയമ്പകവും പിന്നെ നമ്മുടെ എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു ഈ കുഞ്ഞിന് ആപത്തൊന്നും വരല്ലേ, അല്ലാതെ എന്ത് ചെയ്യാൻ ആണ്, അക്ഷരാർത്ഥത്തിൽ നിസ്സഹായ അവസ്ഥ…ഈശ്വരന്മാരേ മൊത്തം വിളിച്ചു കൂടേ അവളുടെ അള്ളാഹുവിനോടും പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു. land ചെയ്യാൻ ആണെങ്കിൽ ഏകദേശം രണ്ടു മണിക്കൂർ, അങ്ങനെ land ചെയ്യ്തു, എല്ലാവരും ഇറങ്ങിയ ശേഷം എയർപോർട്ട് ഡോക്ടറും സ്റ്റാഫും വന്നു, അവളുടെ ഫോണിൽ നിന്നും അവളുടെ അമ്മയെ കോൺടാക്ട് ചെയ്തു, WHEEL CHAIR ലേയ്ക്കും ഷിഫ്റ്റ് ചെയ്തു, ഞാൻ ചോദിച്ചപ്പോൾ അനതപുരിയിലേയ്ക്ക് ആണ് കൊണ്ട് പോവുക എന്നും പറഞ്ഞു. അവളുടെ കൂടേ എയർപോർട്ട് അതോറിറ്റീസ് ഒരു 8 പേരെങ്കിലും ഉണ്ടായിരുന്നു, എയർപോർട്ട് Dr എന്നോട് പറഞ്ഞു madam പൊയ്ക്കോളൂ, വേറെ ഒന്നും ചെയ്യാൻ ഇല്ലല്ലോ എന്നൊക്കെ, എവിടുന്ന് എനിക്കാണെങ്കിൽ ടെൻഷനും എന്തായാലും എന്റെ പെട്ടി എടുത്തു വെളിയിൽ ഇറങ്ങിയപ്പോൾ ആണ് അവളെ ആംബുലൻസിലേയ്ക്ക് കയറ്റുന്നതും അവളുടെ ഉമ്മ പാവം നിലവിളിയോടെ ആംബുലൻസിൽ കയറുകയും വണ്ടി വിട്ടു പോകുകയും ചെയ്തു. എന്തായാലും ഈ എനിക്കു എല്ലാം കൂടി ഒരു അമ്പരപ്പ് മാത്രമായി.. കുറെ പഴയ കാല അനുഭവങ്ങൾ മനസ്സിൽ കൂടി ഓടി നടന്നു ഉറക്കവും പോയി, പിന്നെ അവളെ കുറിച്ചുള്ള ചിന്തയും. എന്റെ സുഹൃത്തു വഴി അന്വേഷിച്ചപ്പോൾ അവരുടെ ആളുകൾ വന്നു എന്നും മെഡിക്കൽ കോളേജിലേയ്ക്ക് അവളെ മാറ്റി എന്നും അറിഞ്ഞു, ഞാൻ രാത്രി തന്നെ അവളുടെ ഫോണിൽ വിളിച്ചു, വിവരങ്ങൾ അറിഞ്ഞു, പിറ്റേന്ന് വിളിച്ചപ്പോൾ അവൾക്കു നല്ല വ്യത്യാസം ഉണ്ട് എന്നറിയുന്നത് വരെ ഒത്തിരി വിഷമിച്ചു . മൂന്നിന്റെ അന്ന് ഷംന എന്ന എന്റെ ആ കൊച്ചു സഹയാത്രിക തിരികെ വിളിച്ച ശേഷം മാത്രം ആണ് സമാധാനം ആയത്.
എന്റെ ഒരു സുഹൃത്ത് പറയാറുണ്ട് കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തിരിക്കരുത്, വളരെ ശരിയാണ് എന്നാലും എല്ലാം ഓർക്കാറില്ലെങ്കിലും ചില സംഭവങ്ങൾ വരുമ്പോൾ അറിയാതെ മനസ്സ് പിടയും . ഈ ഒരു സംഭവവും അങ്ങനെ തന്നെ ആണ്.
അങ്ങനെ രണ്ടു മാസങ്ങൾക്കു ശേഷം ഞാൻ ഇന്ന് എന്റെ കുട്ടിയെ lulu മാളിൽ വച്ചു കണ്ടു, വീണ്ടും ദുബൈയിലേക് പോകാൻ ഒരുങ്ങുന്ന മിടുക്കിയായ അവളെ കുറച്ചു ഗുണ ദോഷിച്ചും സ്നേഹിച്ചും അവളുടെ ഉമ്മയുടെ ഒപ്പം ഒരു രണ്ടു മണിക്കൂർ ചിലവഴിച്ചു.
എന്തിനാണ് ഞാൻ സംസാരിച്ചു തുടങ്ങിയ ആദ്യത്തെ 10 നിമിഷങ്ങൾക്കുളിൽ അവളുടെ ഫോൺ നമ്പർ വാങ്ങിയത്അ? അറിയില്ല… ഏതോ ജന്മത്തിൽ എന്റെ ആരോ ആയിരുന്നിരിക്കാം…ചില അപ്രതീക്ഷിത കണ്ടുമുട്ടലുകൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകാറുണ്ട് … പക്ഷേ ഇതൊരു ഒന്നൊന്നര “മുട്ടലായി“ പോയെന്നു മാത്രം 🩷
DT
24-06-2024

Comments
ഇനിയും ഇങ്ങനെയുള്ള സംഭവങ്ങൾ ജീവിതത്തിൽ വരട്ടെ എന്നു ആശംസിക്കുന്നില്ല.. വന്ന സന്ദർഭം നന്നായി തരണം ചെയ്തതിൽ അഭിനന്ദനം.
- Meena
അടുത്ത അവാർഡ് പ്രതീക്ഷിക്കുന്നു ❤️❤️