നൈനിറ്റാൽ യാത്ര part 1
2025 തുടങ്ങിയപ്പോൾ മുതൽ യാത്രകൾ ആരംഭിച്ചു. ജനുവരി 6ന് ഒരു റോഡ് ട്രിപ്പ്, എപ്പോഴത്തെയും പോലെ മധുരയിലേയ്ക്കാണ് പോയത്, ആദ്യം ആറുപടൈയ് വീട്ടിൽ ആദ്യത്തെ ക്ഷേത്രമായ തിരുപ്രംകുണ്ഡ്രം പിന്നീട് മധുര മീനാക്ഷിയെയും തൊഴുതു പിറ്റേന്ന് രാവിലെ ആറുപടൈയ് വീട്ടിൽ അവസാനത്തെ ക്ഷേത്രമായ പഴമുധിർ ചോലയിലേക്കും അവിടെ തന്നേയുള്ള ദിവ്യദേശത്തിൽ ഉൾപ്പെട്ടിട്ടുള്ള മഹാവിഷ്ണു ക്ഷേത്രമായ അഴകർ കോവിലും അവിടുന്ന് നേരെ കർപകവിനായകരെയും തൊഴുതു കാരയ്ക്കുടിയിലും താമസിച്ചു. പിറ്റേന്ന് രാവിലെ കടലിൽ ശ്രീ രാമനാൽ പ്രതിഷ്ഠിച്ച നവഗ്രഹങ്ങളെയും വണങ്ങി നേരെ രമേശ്വരത്തേയ്ക്ക് പോയി..അവിടെ വൈകിട്ടും രാവിലേയും തൊഴുതു നേരെ അഗ്നി തീർത്ഥത്തിൽ പോയി പിതൃക്കൾക്കുള്ള പൂജ മനസ്സാലെ നടത്തി. തിരികെ ക്ഷേത്രത്തിൽ വന്ന്, ശ്രീ രാമ സ്വാമിയുടെ 22 ശരം വീണ സ്ഥലമായ തീർത്ഥ കുളം എന്നാണ് ഐതിഹ്യം. അതിൽ നിന്നും ഓരോ കുടം വെള്ളത്തിൽ കുളിച്ച ശേഷം വീണ്ടും തൊഴുതു നേരെ ധനുഷ്കോടിയിലേയ്ക്കും. .അവിടുന്നു ഒരു 7 മണിക്കൂർ യാത്ര ചെയ്തു എത്തി കന്യാകുമാരിയിലും. പിറ്റേന്ന് രാവിലേ സൂര്യോദയവും ദർശിച്ചു കന്യാകുമാരി ദേവിയെയും തൊഴുതു ഏകാദശി ദിവസമായ അന്ന് തിരുമല ദേവസ്ഥാനത്തിന്റെ തിരുപ്പതി വെങ്കട്ടശ്വരനെയും വണങ്ങി തിരികെ തിരുവനതപുരത്തു എത്തുമ്പോൾ 2000 കിലോമീറ്റർ ഡ്രൈവ് ചെയ്ത സന്തോഷവും കൂടെ ഉണ്ടായിരുന്ന മൂന്നെണ്ണത്തിനെ തിരികെ സേഫ് ആയി കൊണ്ടെത്തിച്ചതിൽ ഉള്ള ആനന്ദവും. പിറ്റേന്ന് രാവിലെ മൂന്ന് പേരെയും കൊച്ചിയിലേയ്ക്ക് പറഞ്ഞു വിട്ട്, ഫെബ്രുവരി മാസത്തെ യാത്രയ്ക്കായി ഒരുങ്ങി എന്ന് പറയാം. ഫെബ്രുവരി മാസം കൂട്ടുകാരുമൊത്തൊരു ഗോവ ട്രിപ്പിനും പോയി, ആദ്യമായി para sailing നും, bamboo ride നും പോയ സന്തോഷമാണ് ഏറ്റവും അധികം.
അങ്ങനേ മാർച്ച് മാസത്തെ യാത്ര അടുക്കുന്നു. .ഈ യാത്രയെ കുറിച്ച് ലത ചേച്ചി പറയുമ്പോഴും ഞാൻ ഇല്ല എന്ന് പറഞ്ഞു ഒഴിയുകയായിരുന്നു, കാരണം ഗ്രൂപ്പ് യാത്രകൾ ഇനി വേണ്ട എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. എന്നാലും ബാബാജി cave ലേയ്ക്കാണ് പോകുന്നേ കൂടെ നൈനിറ്റാൽ എന്നും കേട്ടപ്പോൾ ഒരു ചെറിയ ആഗ്രഹം, കുറെ മുൻപ് ഒരുമിച്ചു യാത്ര ചെയ്തവരായ ഭാനു ചേച്ചിയും സുജാത ചേച്ചിയുടെയും ദേവൂട്ടി വരൂ എന്നുള്ള ഫോൺ കാൾ കൂടി ആയപ്പോൾ പിന്നെ പോകാം എന്നു തീരുമാനിച്ചു. അങ്ങനെ 10 പേരടങ്ങുന്ന ഞങ്ങളുടെ ഗ്രൂപ്പ് നൈനിറ്റാൽ യാത്രയക്ക് തയ്യാറായി. ഗ്രൂപ്പിൽ tour itinaeary വന്നു കൂടാതെ ലതാ ചേച്ചി അപ്പോൾ തന്നെ എല്ലാ കാര്യങ്ങളും പറയുന്നുണ്ടായിരുനെങ്കിലും എന്റെ മനസ്സ് യാത്രയ്ക്ക് മാനസികമായി പൊരുത്തപ്പെട്ടിരുന്നില്ല. ഒരു വല്ലാത്ത ടെൻഷൻ ആയിരുന്നു മനസ്സിൽ. ബാബാജി ഗുഹയിലേക്കുള്ള ട്രെക്കും കൂടാതെ പാതാൾ ഭുവനെശ്വർ ആണ് ബുദ്ധിമുട്ടുണ്ടാക്കുക എന്നുള്ള വിവരം കിട്ടിയിരുന്നു. എന്തായാലും കൂടുതൽ ചിന്തിക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു.
അങ്ങനെ മാർച്ച് 15ന് ഞങ്ങൾ 6 പേർ തിരുവനന്തപുരത്തു നിന്നും ബാക്കി 3 പേർ കൊച്ചിയിൽ നിന്നും ഒരാൾ കണ്ണൂരിൽ നിന്നും ഡൽഹിയിൽ 11 മണിയോടെ എത്തി. .അവിടുന്ന് ഞങ്ങൾ ഒരു ടെമ്പോ ട്രാവലറിൽ 12 മണിയോടെ നൈനിറ്റാളിലേയ്ക്ക് യാത്ര തിരിച്ചു. വഴിയിൽ രാജാജി ഹവേലി എന്ന ഒരു dhabhayil നിന്നും ആലൂ പറാട്ടയും പനീരും റോട്ടിയും ഒക്കെ സ്വാദിഷ്ഠമായി കഴിച്ച് വീണ്ടും യാത്ര തിരിച്ചു. .വൈകിട്ടത്തെ ചായക്ക് ശേഷമാണു ഹിമാലയൻ മല നിരകളിലേയ്ക്കു കയറി തുടങ്ങിയത്. ഞങ്ങളുടെ ഹോട്ടലായ് Harshikaar എത്തിയപ്പോൾ മണി 8 ആയി. ചെക്ക് in ചെയ്തു ഡിന്നർ കഴിച്ചു റസ്റ്റ് എടുക്കാം എന്ന തീരുമാനത്തിൽ ഞങ്ങൾ
മുറിയിൽ പോയി ഫ്രഷ് അയി വന്നു. .നല്ല തണുപ്പും. .അപ്പോൾ ദേ അവിടെ കരോക്കേ വെച്ച് പാട്ടുകൾ പാടുന്നത് കേട്ടതോടെ എന്റെ മനസ്സിൽ ലഡു പൊട്ടി, ഒരു കൈ നോക്കിയാലോ കൂടെ മനസില്ല മനസുമായി എന്റെ സഹയാത്രികരും. അവരെയും നിർബന്ധിച്ചു ഒന്നല്ല എന്റെ രണ്ടു പാട്ടുകൾ കേൾപ്പിച്ചു, പാവങ്ങൾ സഹിച്ചു, അങ്ങനെ ആ ഹോട്ടലിൽ വന്നവരെയും ബുധിമുട്ടിച്ച് നൈനിറ്റാൽ എന്റെ ശബ്ദം കൊണ്ട് മലിനമാക്കിയ സന്തോഷത്തിൽ ആദ്യത്തെ ദിവസത്തെ നീണ്ട യാത്ര അവസാനിച്ചു.
രാത്രി ക്ഷീണിച്ചു ഉറങ്ങിയെങ്കിലും വെളുപ്പിന് ഒരു വലിയ ഇടിയുടെ ഗർജ്ജനവും കൂടെ മഴയുടെ ശബ്ദവും കേട്ടാണ് ഉണർന്നത്. ശരിക്കും നമ്മുടെ അടുത്ത് വന്നു പൊട്ടിക്കുന്നപോലെയാണ് അവിടുത്തെ ഇടിമുഴക്കം. മലയുടെ മുകളിൽ കേൾക്കുമ്പോൾ നമ്മുടെ നാട്ടിൽ കേൾക്കുന്ന ഇടിമുഴക്കം ഒക്കെ വെറും നിസാരകാരന്മാരല്ലേ എന്നും ചിന്തിപ്പിച്ചു ..
രാവിലെ buffet breakfast കഴിക്കാൻ തയ്യാറായി എത്തി. ഞങ്ങൾ താമസിച്ച ഹോട്ടലിന് നേരെ മുൻപിൽ ആണ് Bhimtal lake, ആ സൗന്ദര്യവും കൂടെ ചെറിയ ചാറ്റൽ മഴയും മലനിരകളും ഇടയ്ക്കിടക്ക് പാത്തും പതുങ്ങിയും എത്തി നോക്കിയ സൂര്യനും, എല്ലാം കൂടി അവർണനീയം സുന്ദരമായ കുമയൂൺ മലനിരകൾ.
ഞായറാഴ്ച ആയതിനാൽ നല്ല ബ്ലോക്ക് ഉള്ളതിനാൽ നേരെ നീം കരോലി ബാബ സ്ഥാപിച്ച സങ്കട മോചന ഹനുമാൻ ഗാർഗി ക്ഷേത്രത്തിലേയ്ക്ക് പോയി. ഹനുമാൻ സ്വാമിയും, ശ്രീ രാമാ സ്വാമിയും സീത ദേവിയും ലക്ഷ്മണൻ സ്വാമിയും, കൂടാതെ മഹാദ്ദേവനും, ഗോശാല കൃഷ്ണനും പിന്നെ വളരെ വ്യത്യസ്തമായ അഞ്ജന ദേവിയുടെ മടിയിൽ ഇരിക്കുന്ന ഹനുമാൻ സ്വാമിയുടെയും ഒക്കെ പ്രതിഷ്ഠകൾ തൊഴുതു വലം വെച്ചു.
ആ വഴിക്കു തിരിഞ്ഞപ്പോൾ തന്നെ ശീതളാ ദേവി ക്ഷേത്രത്തിന്റെ ബോർഡ് കണ്ടിരുന്നു. യാത്ര തിരിക്കും മുൻപേ അങ്ങനെ ഒരു ക്ഷേത്രത്തിൽ പോകുന്ന കാര്യം ചർച്ച ചെയ്തിരുന്നു, പക്ഷേ അതിവിടെ അല്ല എന്നു രാധു പറഞ്ഞെങ്കിലും, ഇവിടേ ഉള്ള ശീതള ദേവിയെയും കാണാം എന്ന് തീരുമാനിച്ചു. എന്നാൽ ഈ വഴി എത്ര നടന്നാൽ ആണ് എത്തുക എന്ന് നിശ്ചയവും ഇല്ല, എന്തായാലും ഗ്രൂപ്പിൽ ഉള്ള എല്ലാവരും നടക്കാൻ തയ്യാർ. അങ്ങനെ കുറച്ചധികം നടന്നു നീങ്ങി കുറെ പടവുകൾ കയറി ശീതള ദേവിയെയും ഭൈരവനെയും തൊഴുതു. വീണ്ടും കുറച്ചു പടവുകൾ കയറി ചെന്നപ്പോൾ മറ്റൊരു ആശ്രമം.അവിടുത്തെ ബാബജി ഞങ്ങളെ സ്വീകരിച്ചു ഒരു ചെറിയ മെഡിറ്റേഷൻ ഹാളിൽ ഇരുത്തി. ഈ സ്ഥലം ഗുജറാത്തിൽ ഉള്ള ലീല ഷാ എന്ന സ്വാമിജിയുടെ ആശ്രമം ആണ്. അവിടുത്തെ ബാബജി പറഞ്ഞതനുസരിച്ചു നീം കരോലി ബാബയും ലീല ഷായും സമകാലീനരായിരുന്നു.
നീം കരോലി ബാബ
ഉത്തരഖണ്ഡ് മേഖലയിലും പൊതുവെ നോർത്ത് ഇന്ത്യയിലും വളരെ അധികം പ്രശസ്തി ഉള്ള ബാബജിയാണ്. ഹനുമാൻ സ്വാമിയുടെ അവതാരമായിട്ടാണ് ഇദ്ദേഹത്തെ അറിയപെടുന്നതും. എന്നാൽ
ലീല ഷാ, ശ്രീ രാമ സേവകനുമാണ്. ലീല ഷായുടെ ഗുരു അദ്ദേഹത്തെ മാനവ സേവ ചെയ്യാൻ വേണ്ടി നിയോഗിക്കുകയും അങ്ങനെ ഗുജറാത്തിൽ കുറെ അധികം destitute homes കൂടാതെ വളരെ അധികംservices ചെയ്യുന്നും ഉണ്ടെന്നറിഞ്ഞു, എന്റെ pokiree സുഹൃത്ത് ഗുജറാത്തിൽ ജനിച്ചു വളർന്ന ഷീന വഴി. ഞങ്ങൾ അവിടെ പാടിയ ഭജനയുടെ video കണ്ടപ്പോൾ ആണ് ഷീന ഈ വിവരം പറഞ്ഞതും.
അവിടെ ഇരുന്നു ആദ്യം ഹനുമാൻ ചാലിസയും പിന്നെ എന്നാൽ കഴിയുന്ന രീതിയിൽ ഒരു സോപാനവും പിന്നെ കുറച്ചു ഭജനയും പാടി കൂടാതെ നീം കരോലി ബാബ വിശ്രമിക്കുമായിരുന്ന ആ മുറിയിൽ ഞങ്ങൾ സ്ത്രീ ജനങ്ങൾ കുറച്ചു സമയം കിടക്കുകയും ചെയ്തു. അവിടെ ഭജനയും പാട്ടും
പാടി സമയം ചിലവഴിച്ചപ്പോൾ ബാബജി ഞങ്ങൾക്കുള്ള ഉച്ച ഭക്ഷണം ready ആക്കിയിരുന്നു. നല്ല ഡാലും റോട്ടിയും ചോറും കൂട്ടി കഴിക്കുമ്പോൾ കൂടെ ഉള്ള ഭാനുവിന് തൈര് വേണം പോലും, മനസില്ല മനസോടെ ഞാൻ അവിടെ നിന്ന ആളിനോട് ചോദിച്ചപ്പോൾ ഇല്ല എന്ന മറുപടി വന്നെങ്കിലും കുറച്ചു സമയം കഴിഞ്ഞപ്പോൾ ബാബാജി തൈരുമായി വരുന്നു. അവിടെ തൈര് പതിവില്ല പോലും പക്ഷേ അന്ന് ആരോ കൊണ്ട് വന്നിരുന്നു എന്ന് പറയുകയും ചെയ്തു അങ്ങനെ സ്വാദിഷ്ഠമായ
ആ അന്നം കഴിച്ചു. പിന്നീട് പതിവ് ഫോട്ടോ പിടുത്തവും കഴിഞ്ഞു കുറച്ചു താഴെ ഇറങ്ങി നീം കരോലി ബാബജി തപസ്സിരുന്ന വൃക്ഷത്തെ വലം വെച്ചു ലീല ഷായിലെ ബാബജിയോട് നന്ദി പറഞ്ഞു ഞങ്ങൾ താഴോട്ടുള്ള പ്രയാണം ആരംഭിച്ചു.
താഴെ എത്തി അടുത്ത യാത്രയ്ക്കായി രണ്ടു bolero യിലായി നൈനിറ്റാലിലെ നൈന ദേവി ക്ഷേത്രവും, നൈനി താൽ എന്ന സുന്ദരമായ തടാകവും അവിടെ തന്നെ ഉള്ള ടിബറ്റ്ൻ മാർക്കറ്റിലേക്കുമായി യാത്ര തിരിച്ചു. സതി ദേവിയുടെ വലതു കണ്ണ് വീണ സ്ഥലം ആണ് നൈന ദേവി അതിനാൽ ഇവിടുത്തെ നൈന ലേക്കിനും കണ്ണിന്റെ അകൃതി ആണ്, നൈനിറ്റാളിന്റെ സുന്ദരമാക്കുന്നത് ഈ തടാകം ആണ്. .നല്ല തണുപ്പിൽ ഞങ്ങൾ ബോട്ടിങ്ങിനു പോയ ശേഷം നൈന ദേവിയെ തൊഴുതു ടിബറ്റ്ൻ മാർക്കറ്റ് വഴി വായ് നോക്കി തിരികെ ഞങ്ങളുടെ ട്രാവലറിന്റെ അടുത്ത് എത്തി. പിന്നീട് ഹോട്ടലിലേയ്ക്ക് മടങ്ങി.
മുൻപ് വാരാണസി യാത്രയിൽ സതി ദേവിയുടെ ഇടതു കണ്ണ് വീണ ചണ്ഡിക ക്ഷേത്രത്തിൽ പോയിരുന്നു ഇപ്പോൾ വലതു കണ്ണ് വീണ നൈന ദേവി ക്ഷേത്രത്തിലും.
തിരികെ ഹോട്ടലിൽ എത്തി buffet ഡിന്നറും കഴിച്ചപ്പോൾ വീണ്ടും കരോക്കേ ഗാനമേള, ഇന്നും പാവങ്ങളെ കഷ്ടപ്പെടുത്തി, വെച്ചു കാച്ചി നമ്മുടെ സ്വന്തം ഭാഷയിൽ ഒരു നമസ്കാരവും പറഞ്ഞു ചിത്രാമയെ വെല്ലുന്ന ശബ്ദം എന്നുള്ള ധാരണയിൽ തങ്കത്തോണി പാടിയപ്പോൾ അവിടുത്തെ in ചാർജ് വന്നു പറഞ്ഞു സമയമായി പക്ഷേ ഞാൻ ഉണ്ടോ കേൾക്കുന്നു വീണ്ടും ഒരു ഹിന്ദി കൂടി പാടി കഷ്ടപ്പെടുത്തിയെങ്കിലും ഒരു ഹിന്ദികാരൻ, you sang well എന്ന് പറഞ്ഞപ്പോൾ, വെറുതെ ആണെങ്കിലും സന്തോഷം കൊണ്ടിരിക്കാൻ വയ്യ എന്ന അവസ്ഥയിൽ മനസ്സ് തുള്ളി ചാടി. ശരിക്കും പറഞ്ഞാൽ സുജാത ചേച്ചിയുടെ ഉത്സാഹത്തിന്റെ ഫലമാണ് എന്റെ പാട്ടുകൾ ബാക്കി ഉള്ളവർ കേൾക്കേണ്ടി വന്നത്. .ഒരു ചെറിയ മോട്ടിവേഷൻ മതിയല്ലോ സ്വതവേ മോട്ടിവേഷൻ വേണ്ടാത്ത എനിക്കു പാടാൻ.
പിറ്റേന്ന് രാവിലെ കാഞ്ചി dham എന്നറിയപ്പെടുന്ന നീം കരോലി ബാബ ആശ്രമത്തിലേയ്ക്കാണ് പോയത്. ഹരേ രാമ ഹരേ രാമ യിൽ ശബ്ദ മുഖരിതമാണ് അവിടം സ്ഥിരം തിരക്കുള്ള ആ സ്ഥലത്തു ഞങ്ങൾ എത്തിയപ്പോൾ അധികം തിരക്കിലായിരുന്നു. ഒരു മൂന്ന് പ്രാവിശ്യം വലം വച്ചു അവിടെ. ആദ്യം വൈഷ്ണോ ദേവി പിന്നീട് മഹാദേവൻ ശേഷം ലക്ഷ്മി സമേതനായ മഹാവിഷ്ണു, ഹനുമാൻ സ്വാമിയും പിന്നീട് നീം കരോലി ബാബയെയും വണങ്ങി സിദ്ധിമാതായെയും, ദുർഗ്ഗ ദേവിയെയും വണങ്ങി ഇറങ്ങി. അപ്പോഴേയ്ക്കും നല്ല തിരക്കും നല്ല ബ്ലോക്കും ഉണ്ടായതിനാൽ ഞങ്ങളുടെ ടെമ്പോ കിടന്ന സ്ഥലത്തേയ്ക്ക് നടരാജ വണ്ടിയിൽ ഒരു ചെറിയ മല കയറി ചെല്ലേണ്ടി വന്നു.
പിന്നീട് അവിടുന്ന് എന്റെ സ്വപ്നം സഫലീകരിക്കാൻ വേണ്ടിയുള്ള യത്ര ആയിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം paragliding. അതിനായ് പോയത് Naukuchia എന്ന സ്ഥലത്തേയ്ക്കാണ്. ഒരു 1-1/2 മണിക്കൂർ കാത്തിരുന്നു അവരോട് റേറ്റ് കുറയ്ക്കാൻ ഒന്നു തർക്കിച്ചെങ്കിലും ഞാൻ എന്ത് കൊടുത്തും paragliding നു പോകും എന്ന് കണ്ട എന്റെ കൂടെ ഉള്ള 6 സഹായത്രികർ മിണ്ടാതെ ഇരുന്നു എന്നും പറയാം. അവിടെ കാത്തിരുന്ന സമയം ചെറുതായി മഴ ആരംഭിച്ചു, ഈശ്വരാ മഴ കടുത്താൽ എങ്ങനെ glidum എന്നായി അടുത്ത ചിന്ത. എന്തായാലും ആദ്യത്തെ വണ്ടിയിൽ ഞാൻ കയറി പറ്റി. അഖിൽ എന്ന പൈലറ്റ് ആയിരുന്നു കൂടെ. നല്ല കാറ്റുള്ളതിനാൽ Nakuchia lake ന്റെ അടുത്ത് വരെ എന്നെ കൊണ്ട് പോയി കുറച്ചു കഷ്ട്ടപെട്ടു ഒരു ആറു മിനിറ്റു ഉയരങ്ങളിൽ കറക്കി. ഇങ്ങനെ പറക്കുക, പണ്ട് കിളികളെ പോലെ പറക്കാൻ സാധിച്ചിരുനെങ്ങിൽ എന്ന് എഴുതിയിരുന്നു, ഇന്നത് സാധിച്ചു. ലാൻഡിംഗ് crash ലാൻഡ് ആയെങ്കിലും, കാരണം
കാറ്റു എന്നാണ് ആ കുട്ടി പറഞ്ഞത്. എന്തായാലും A dream come true...ഗോവയിൽ പോയപ്പോൾ കടലിൽ ചെയ്ത para sailing മറ്റൊരാനുഭം ആയിരുന്നു...
എന്റെ paragliding വീഡിയോ കണ്ടപ്പോൾ പ്രിയ സുഹൃത്ത് വിജയൻ ഒരു English poem എഴുതി അയച്ചിരുന്നു.. അത് കൂടി ചേർക്കുന്നു
Sweet Devi Mami went to Nainital, oh what a sight,
Sang In the hotel’s grand musical night!
The elder mamiees softly say, please don’t scream
Sweet Devi Mami Sang so loud, the speakers blew,
Even the DJ said, "Mami, it's you!"
Sweet Devi Mami Went paragliding, 3,500 feet high,
Sang a bhajan right up in the sky!
Pilot said, "Madam, please don’t scream,"
But...Who cares
Sweet devi Mami was living her Bollywood dream!
അങ്ങനെ paragliding സ്വപ്ന ലോകത്തു നിന്നും എറ്റവും അധികം കാത്തിരിക്കുന്ന പിറ്റേ ദിവസത്തെ Mahavtar Babaji cave യാത്രയ്ക്കു മനസ്സലെ തയ്യാറായി
തുടരും...
DT
24-03-2025


Comments
Driving 2000 kms, the first phase. Oh my.. very brave
& committed.
Nainital , after ur Hindi song the hindiwalla ought to hv said ' aap bahut acha gaathi ho"😜