നൈനിറ്റാൽ യാത്ര -അവസാന ഭാഗം
പാതാൾ ഭുവനേശ്വറിൽ നിന്നും ഞങ്ങൾ നേരെ പോയത് ഗംഗോളി ഹാട്ടിലെ കാളികാപീഠ ക്ഷേത്രത്തിലേയ്ക്കായിരുന്നു. ശങ്കരാചര്യർ പ്രതിഷ്ഠിച്ച ഈ ക്ഷേത്രം ശക്തിപീഠങ്ങളിൽ ഒന്നാണ്. നല്ല ഭംഗിയുള്ള ക്ഷേത്രം. ഈ ഭാഗത്തു കണ്ട മിക്ക ക്ഷേത്രങ്ങളിലും നിറയെ മണികളുണ്ട്. ഞങ്ങൾ എത്തുമ്പോൾ അവിടെ ആരതിയുടെ സമയമായിരുന്നു. അതു പറഞ്ഞപ്പോഴാണ്, നേരത്തെ എഴുതാൻ വിട്ടുപോയ ഒരു ക്ഷേത്രം ഓർമ്മ വന്നത്. രണ്ടാമത്തെ ദിവസം paragliding ന് ശേഷം ഞങ്ങൾ Haldwani യിലെ പ്രസിദ്ധമായ ശീതളാദേവിക്ഷേത്രത്തിൽ പോയിരുന്നു. ഉത്തരാഖണ്ഡിലെ മിക്ക ക്ഷേത്രങ്ങളെയും പോലെ കുറച്ച് ഉയരത്തിലാണ് " മാ ശീതളാദേവി" യുടെയും സ്ഥാനം. റോഡിൽ നിന്നും ഏകദേശം 500 അടിയെങ്കിലും നടന്നു കയറണം ഈ ക്ഷേത്രത്തിലേക്ക്.
ഏകദേശം 6 മണിയോടെ അവിടെ എത്തി, നിറയെ യൂകാലിപിറ്റസ് മരങ്ങളാൽ ചുറ്റപെട്ടു നിൽക്കുന്ന സുന്ദരമായ ക്ഷേത്രം. ആരതി സമയത്താണ് ഞങ്ങൾ അവിടെ എത്തുന്നത്. ചുറ്റിനും ഉള്ള മണികൾ അടിച്ച് ആരതി തൊഴുത ശേഷം, ഞങ്ങൾ ഓരോരുത്തർക്കും അമ്മയ്ക്ക് ആരതി ചെയ്യുവാൻ ഉള്ള ഭാഗ്യം ലഭിച്ചിരുന്നു.
ഇനി ഗംഗോളിഹാട്ടിലെ കാളികാ പീഠം ക്ഷേത്രത്തിലേക്ക് മടങ്ങി വരാം. ഇവിടെയും ആരതി സമയത്താണ് ഞങ്ങളെത്തിയത്. അവിടെയും ഞങ്ങൾക്ക് ആരതി ചെയുവാൻ സാധിച്ചു, ഭക്തരെ ആരതി ചെയ്യാൻ അനുവദിക്കുമ്പോൾ നമുക്ക് കിട്ടുന്ന നിർവൃതി ശരിക്കും അത് ഒരു ഫീൽ തന്നെയാണ്.
യാത്രയുടെ അടുത്ത ലക്ഷ്യം " ജാഗേശ്വർ ധാം" . ദേവദാരു വനത്താൽ ചുറ്റപ്പെട്ട, ഉത്തരാഖണ്ഡിലെ, അൽമോറ ജില്ലയിൽ സമുദ്രനിരപ്പിൽ നിന്ന് 1870 മീറ്റർ ഉയരത്തിൽ ജടഗംഗയുടെ തീരത്താണ് ഈ ക്ഷേത്ര സമുച്ചയം. A group of Temples എന്നറിയപ്പെടുന്ന ഇവിടം Archeological Survey of India യുടെ ഒരു സംരക്ഷിത സ്മാരകമാണ്. ചെറുതും വലുതുമായി 125 ഓളം ക്ഷേത്രങ്ങളും 174 ഓളം ശില്പങ്ങളും അടങ്ങുന്ന ഈ ബൃഹത് സങ്കേതത്തിൽ മഹാദേവന്റെ വിവിധ ഭാവങ്ങളിൽ നിരവധി പ്രതിഷ്ഠകൾ കാണാം. കൂടാതെ ഗണപതി, ചണ്ഡികാദേവി, ആദിത്യൻ, ഹനുമാൻ,ശനീശ്വരൻ എന്നിവർക്കുമുണ്ട് ക്ഷേത്രങ്ങൾ. കേദാർനാഥ സങ്കല്പത്തിലുള്ള സ്വയംഭൂ ശിവലിംഗത്തിൽ അഭിഷേകം ചെയ്ത് സതീദേവി യുടെ ഇടത്ത് കാലിന്റെ നടുവിരൽ വീണ ശക്തി പീഠം തൊഴുത് ,150 വർഷത്തോളം പഴക്കമുള്ള ദേവദാരുവിനെ വലം വച്ച്, ക്ഷേത്ര പാലകനായ ഭൈരവനേയും വണങ്ങി വീണ്ടും അടുത്ത ലക്ഷ്യത്തിലേക്ക്. കരിങ്കലിൽ തീർത്ത വലുതും ചെറുതുമായ ഈ ക്ഷേത്രങ്ങൾ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു.
അടുത്ത ലക്ഷ്യം അൽമോറയിൽ തന്നെയുള്ള ചിതായ് എന്ന സ്ഥലത്തുള്ള ഗോലുദേവതാ മന്ദിർ. നമ്മൾ നേരിടുന്ന ഏതൊരു പ്രശ്‌നവും ഇവിടെ ഒരെഴുത്ത് എഴുതി സമർപ്പിച്ചാൽ, ഭഗവാൻ ഇടപെട്ടു പരിഹരിക്കും എന്നാണ് വിശ്വാസം, പ്രശനം പരിഹരിച്ചു കഴിഞ്ഞാൽ ഒരു മണി അവിടെ കെട്ടുകയും വേണം. നമ്മൾ ഇത്രയും ദൂരെ നിന്നു വന്ന സ്ഥിതിക്ക് മണി കൂടേ വാങ്ങി, എഴുത്തും മണിയും അവിടെ കെട്ടി വയ്ക്കാം എന്നും പറഞ്ഞിരുന്നു. തലേന്ന് ഹോട്ടലിൽ നിന്നും പേപ്പർ വാങ്ങി എല്ലാവർക്കും കൊടുത്തു. ഗംഭീരമായി മലയാളത്തിൽ തന്നെ എഴുതാം എന്നും തീരുമാനിച്ചു, എഴുതി തുടങ്ങിയപ്പോൾ അധികം ഒന്നും എഴുതാൻ തോന്നിയില്ലെങ്കിലും അങ്ങനെ ആണല്ലോ അവിടുത്തെ ഐതിഹ്യം എന്ന് കരുതി എന്തൊക്കെയോ കുത്തി കുറിച്ച്. മലയാളത്തിൽ എഴുതിയത് കൊണ്ട് ഉത്തരഖണ്ഡിലെ ദേവതയ്ക്ക് മനസ്സിലാകുമോ എന്നൊരു സംശയവും ഉള്ളിൽ ഉണ്ടായി, എന്തായാലും അവിടെ തൊഴുതു എന്റെ നിവേദനവും മണിയും കെട്ടി വച്ചു. ശേഷം അവിടുത്തെ ബാബജിയെ കണ്ടു വണങ്ങിയപ്പോൾ മലയാളി ആണോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. അദ്ദേഹത്തോട് ഇവിടെ ഉള്ള ഈ ആചാരത്തെ കുറിച്ചാന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് നമ്മുടെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പോയി നമ്മൾ നിവേദനം കൊടുക്കുമോ എന്നാണ്, ഇവിടെ എങ്ങനെയോ ഇങ്ങനെ ഒരു വാ മൊഴി വന്നു, ആളുകൾ അതിന്റെ പുറകെ പോകുന്നു എന്ന് മാത്രം. അതും അവരിൽ ഉണർത്തുന്ന ഒരു ആത്മവിശ്വാസം അല്ലാതെ മറ്റൊന്നും അല്ല. പല വലുപ്പത്തിലുള്ള മണികൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നു ആ ക്ഷേത്രത്തിന്റെ കവാടം മുതൽ. മഹാദേവന്റെ അവതാരമാണ് ഗോലു ദേവത. അവിടുത്തെ അനേകായിരം മണികളുടെയും എഴുത്തുകളുടെയും കൂട്ടത്തിൽ എന്റെ നിവേദനവും മണിയും കൂടി സമർപ്പിച്ച് പ്രാർത്ഥനകളോടെ പടി ഇറങ്ങുമ്പോൾ, ചെറിയ മഴയും കാറ്റും…
അവിടുന്ന് 10 KM അകലെയുള്ള കസർ ദേവി ക്ഷേത്രത്തിനടുത്തുള്ള ഹോട്ടൽ KASAR SERENITY യിൽ CHECK IN ചെയ്തു. പതിവ് ഭക്ഷണമായ റൊട്ടി ചാവൽ പന്നീർ അങ്ങനെ പോകുന്നു ITEMS, എന്നാലും ആദ്യം വന്നിറങ്ങിയപ്പോൾ കഴിച്ച പനീറിന്റെ ടേസ്റ്റ് കിടിലം എന്ന് പറഞ്ഞെങ്കിൽ അത് മാത്രമേ ഇവർക്ക് തരാൻ ഉള്ളല്ലോ എന്ന ദുഖമായി ദിവസങ്ങൾ കഴിയുന്തോറും . സ്വാദ് ഉണ്ടായിരുന്നങ്കിലും മടുപ്പ് തുടങ്ങിയിരുന്നു. എന്നാലും എവിടെ പോയാലും കിട്ടുന്ന അന്നത്തെ കുറിച്ച് ഒന്നും പറയരുത് എന്ന് അച്ഛൻ പറഞ്ഞിട്ടുള്ളത് കൊണ്ട് അതും സന്തോഷമായി കഴിച്ചു.
അവിടുത്തെ പ്രകൃതി ഭംഗി ആസ്വദിച്ചു വൈകിട്ട് തൊഴാൻ ഇറങ്ങി. ഹിമാലയസാനുക്കളുടെ ഇടയിൽ സമുദ്ര നിരപ്പിൽ നിന്നും 7000 അടി ഉയരെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്. ഏകദേശം 150 പടികൾ കയറി വേണം ക്ഷേത്രത്തിലെത്താൻ.
Van Allan Belt പ്രഭാവം ഭൂമിയിൽ അനുഭവപ്പെടുന്ന 3 സ്ഥലങ്ങളിൽ ഒന്നാണ് കസാർ ദേവി. ( മറ്റ് രണ്ടെണ്ണം പെറുവിലെ മാച്ചു പിച്ചു, UK യിലെ Stonehenge )
The Van Allen radiation belts are zones of energetic charged particles trapped within Earth's magnetic field, discovered in 1958 by James Van Allen, and consist of an inner and outer belt.
The belts are composed of high-energy particles, primarily electrons and protons, that originate from the solar wind and are trapped by Earth's magnetic field.
• The inner belt is located at an altitude of about 600 to 3,700 miles (1,000 to 6,000 km) above Earth.
• The outer belt is located at a distance of 8,000 to 40,000 miles (13,000 to 64,000 km) above Earth.
• The belts can pose a hazard to satellites and astronauts because of the high-energy particles.
(COURTSEY WIKIPEDIA)
നല്ല തണുപ്പുണ്ടായിരുന്നു ഞങ്ങൾ കസർ ദേവി ക്ഷേത്രത്തിലേ പടവുകൾ കയറി തുടങ്ങിയപ്പോൾ, എനിക്കാണെങ്കിൽ നടക്കാൻ ബുദ്ധിമുട്ടും കൂടെ നല്ല തലവേദനയും. ബാക്കി എല്ലാവരും മുൻപേ പോയെങ്കിലും എനിക്ക് കൂട്ടായി ലീല ചേച്ചി ഉണ്ടായിരുന്നു. പതുക്കെ നിന്നു നിന്നു ഞങ്ങൾ ഓരോ പടിയും കയറി. വളരെ ആയാസപ്പെട്ടാണ് ആ പടികൾ ഞാൻ കയറിയത്, എന്നിരുന്നാലും മുകളിൽ എത്തിയപ്പോൾ ഈ പ്രയാസങ്ങൾ പിന്നീട് ഉണ്ടായില്ല. വീണ്ടും ഒരു 20 പടികൾ കൂടി കയറി ശ്രീകോവിലിനു മുന്നിലെത്തി. അതിസുന്ദരമാണ് ദേവീ രൂപം. സതീദേവിയുടെ തലമുടി ഇവിടെയാണത്രേ വീണത്. വീണ്ടും ഒരു ശക്തി പീഠത്തിൽ തൊഴാൻ കഴിഞ്ഞ സന്തോഷം മനസ്സിൽ നിറഞ്ഞു. ഇത് 2-ാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട ക്ഷേത്രമാണ്. ഇത് ഒരു ഗുഹാക്ഷേത്രമായിട്ടാണ് പണിതിട്ടുള്ളത്. സ്കന്ദപുരാണത്തിൽ പറയുന്നത് ഈ ക്ഷേത്രം യക്ഷന്മാരും ഗന്ധർവന്മാരും പണിതതാണെന്നാണ്. ദേവീ ഭാഗവത പ്രകാരം ഇവിടെയാണ് ദേവി ശുംഭ - നിശുംഭന്മാരെ വധിച്ചത്. ഇവിടെ വർഷങ്ങളായി കത്തി നിൽക്കുന്ന അഖണ്ഡ ജ്യോതിയും ധൂണിയും ഉണ്ട്. ഈ ധൂണിയിലെ ഭസ്മം മാനസിക രോഗികൾക്ക് മരുന്നായി ഉപയോഗിക്കാറുണ്ട്. ക്ഷേത്രച്ചുമരിൽ, വിഗ്രഹത്തിന് പിന്നിലായി സിംഹാരൂഢയായ ദേവിയുടെ സ്വയംഭൂ ശില്പം ഉണ്ട്
കൂടാതെ സ്വാമി വിവേകാനന്ദൻ കസര്‍ ദേവി ക്ഷേത്രത്തിൽ മെഡിറ്റേറ്റ് ചെയ്യാൻ വന്നിട്ടുണ്ട്. അദ്ദേഹം ഇവിടെ വന്ന ശേഷമാണ് കന്യാകുമാരിയിലേക്ക് പോകുന്നതും, അതിനുശേഷം ചിക്കാഗോയിൽ ചെല്ലുന്നതും, അദ്ദേഹത്തിന്റെ കർമ്മ ജീവിതം ആരംഭിച്ചതും എന്നും പറയുന്നു..
ദേവീ ക്ഷേത്രത്തിൽ നിന്ന് വീണ്ടും 50 പടികൾ കൂടി കയറി മുകളിലെ ശിവക്ഷേത്രത്തിലെത്തി. നേർത്ത ചാറ്റൽമഴ. തണുത്ത കാറ്റ്. ചുറ്റും ഹിമാലയൻ മലനിരകളുടെ മനം മയക്കുന്ന ഭംഗി. മഹാദേവനേയും കാലഭൈരവനേയും മഴ നനഞ്ഞു തൊഴുതു തിരികെ ഭഗവതിയുടെ മുൻപിൽ നാമജപങ്ങളോടെ കുറെ സമയം ഇരുന്നു. ആരതിയും തൊഴുതു തിരികെ ഓരോ പടികളും സൂക്ഷിച്ചു ഇറങ്ങി കാരണം ലൈറ്റുകൾ ഒന്നും ഇല്ല. പക്ഷേ ഞങ്ങൾക്ക് വഴി കാട്ടാനായി മിന്നാമിനുങ്ങുകൾ ഉണ്ടായിരുന്നുവെങ്കിലും കൂടേ വന്ന സുജാത ചേച്ചിയുടെ ഭാഷയിൽ ഞങ്ങൾ ചൂട്ട് കത്തിച്ചാണ് ഇറങ്ങിയത് എന്നായിരുന്നു (mobile ടോർച് ലൈറ്റ് അടിച്ചപ്പോൾ പറഞ്ഞ കമന്റ് ആണേ) അങ്ങനെ തിരികെ ഹോട്ടലിൽ എത്തി ഭക്ഷണവും കഴിച്ചു. അവിടുത്തെ ഊഞ്ഞാലിൽ ആടിയും പാടിയും അന്നത്തെ ദിവസത്തിനു തിരശീല വീണു.
ഏതൊരു യാത്രയും അവസാനിക്കുന്നു എന്നറിയുമ്പോൾ ഒരു ചെറിയ സങ്കടമാണ്. ഞങ്ങളുടെ അവസാന ദിവസത്തെ യാത്ര ക്ഷേത്രങ്ങൾക്ക് വിട പറഞ്ഞു Jim Corbett National പാർക്കിലേയ്ക്കായിരുന്നു. കുമയൂൺ മലനിരകളുടെ ഭംഗി ആസ്വദിച്ചും ഇനി എന്നാകും ഹിമാലയസാനുക്കളിലേയ്ക്കുള്ള അടുത്ത യാത്ര എന്നൊക്കെ ചിന്തിച്ചും ഏകദേശം 1 മണിക്കൂർ കഴിഞ്ഞപ്പോൾ ചിലിയനൗള എന്ന ഗ്രാമത്തിൽ ഹൈഡാഖാൻ ആശ്രമത്തിൻ്റെ ബോർഡ് കണ്ടു, അങ്ങോട്ടേക്ക് തിരിച്ചു.
നല്ല ഭംഗിയുള്ള ഒരു ചെറിയ ആശ്രമം. അവിടെ ഉണ്ടായിരുന്ന പണ്ഡിറ്റ് ജി ഹൈഡാഖാൻ ബാബാജി കുറിച്ചും ആശ്രമത്തെ കുറിച്ചും പറഞ്ഞു തന്നു. ഹൈഡ എന്നാൽ കുമയൂൺ ഭാഷയിൽ കടുക്ക എന്നാണ് അർത്ഥം, കടുക്ക ധാരാളമായി ഉണ്ടാകുന്ന സ്ഥലമാണ് ഇവിടെ. ഹൈഡാഖാൻ ബാബാജി രണ്ടു പ്രാവിശ്യം അവതാരം എടുത്തിട്ടുണ്ട്. ആദ്യത്തെ അവതാരം 1922 ലും പിന്നീട് 1970 ലും, പക്ഷേ 24 വയസു വരെ മാത്രമേ ജീവിച്ചിരുന്നുള്ളു. ബാബാജി ഇങ്ങനെ രണ്ടാമതും അവതരിച്ചു എന്നതിന് തെളിവായി പറയുന്നത് അദ്ദേഹം തന്റെ ആദ്യ അവതാരത്തിൽ അനുയായികൾക്ക് കൊടുത്തിരുന്ന സമ്മാനങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളാണ്. കുറച്ചു സമയം ഞങ്ങൾ അവിടെ ഒക്കെ നടന്നു കണ്ടു. പതിവ് ഫോട്ടോ എടുപ്പും കഴിഞ്ഞു യാത്ര ആരംഭിച്ചു.
Jim Corbett ഉം അവിടുത്തെ കാടും ഞങ്ങളെ കാത്തിരിക്കുന്ന വന്യമൃഗങ്ങളെയും കാണാൻ. അവിടെ ഹോട്ടൽ Aroma യിൽ check in ചെയ്തു ഊണ് കഴിച്ചു. ഹോട്ടൽo മാനേജർ പറഞ്ഞ പ്രകാരം അടുത്ത ദിവസം രാവിലെ 6 മണിക്ക് ജംഗിൾ സഫാരിക്കുള്ള ജീപ്പുകൾ ഏർപ്പാടാക്കി. വൈകിട്ട് Jim Corbett Museum ത്തിൽ ഒരു സന്ദർശനം നടത്തി, പക്ഷേ ആ തീരുമാനം എന്ത് കൊണ്ടും ശോക മൂകമായിരുന്നു എന്ന് മാത്രം.
കോസി നദി കടന്നു Jim Corbett ലെയ്ക്ക് വരുന്ന വഴി പുഴയുടെ നടുക്ക് പാറമേൽ പണിത ക്ഷേത്രം കണ്ടിരുന്നു, ഗർജിയ ദേവി ക്ഷേത്രം. ഗർജിയ ക്ഷേത്രത്തിനു ഗിരിജ ക്ഷേത്രം എന്നും നാമം ഉണ്ട്. ശക്തി പീഠങ്ങളിൽ ഒന്നാണ് എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. കോസി നദീ തീരത്തു നിന്നും 60 അടി ഉയരത്തിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നല്ല കുത്തനെ ഉള്ള പടികളുമാണ്. മുകളിൽ എത്തുന്നതിനു മുൻപ് വലതും ഇടതും ആയി കാളിയുടെയും ദുർഗ്ഗയുടെയും പ്രതിഷ്ഠകൾ ഉണ്ട്. ഈ കുത്തനെ ഉള്ള പടികൾ കയറി ചെല്ലുന്നത് ഒരു ചെറിയ കാവടത്തിന്ന് മുന്നിലാണ് അമ്മയുടെ പ്രതിഷ്ഠ.
വൈകിട്ട് അങ്ങോട്ടേക്ക് പോയി, പാലം കടക്കുമ്പോൾ താഴെ പുഴയിൽ നിൽക്കുന്ന ഈ ക്ഷേത്രം കാണാൻ നല്ല ഭംഗി ആയിരുന്നു. കൂടെ പുഴയിൽ ഒരു ശിവലിംഗവും കണ്ടു ഫോട്ടോസും വീഡിയോസും എടുത്തു ആസ്വദിച്ചു നടന്ന എനിക്ക് പെട്ടന്നുള്ള ഒരു എടുത്തു ചാട്ടത്തിൽ എന്റെ കാൽ ഇടറുകയും ഒരടി നടക്കാൻ വയ്യാതെയും ആയി. കൂടേ ഉള്ളവരോടെല്ലാം നടന്നു കൊള്ളാൻ പറഞ്ഞെങ്കിലും അവിടെ അങ്ങനെ നിൽക്കാൻ എന്റെ മനസ്സനുവദിച്ചില്ല , വലിച്ചും ഏന്തിയും എങ്ങനെയോ പാലത്തിൽ നിന്നും താഴോട്ടുള്ള പടികൾ ഇറങ്ങി വീണ്ടും ഏകദേശം 60 പടികൾ കയറിയാൽ മാത്രമേ ക്ഷേത്രത്തിൽ എത്താൻ കഴിയൂ, അങ്ങനെ എങ്ങനെയോ ഓരോ പടിയിലും പതുക്കെ നിന്നു നിന്നു കയറി തൊഴുതു വണങ്ങി തിരികെയും ഇറങ്ങി. ഇറങ്ങിയാൽ മാത്രം പോരല്ലോ, വന്ന വഴി താണ്ടി തിരികെ നടക്കണമല്ലോ. എങ്ങനെയോ എത്തി എന്ന് മാത്രം എഴുതട്ടെ!
അവസാന ദിവസമായതിന്നാൽ കുറെ വാചകം അടിച്ചും പാട്ട് പാടിയും ഇരിക്കണം എന്നുള്ള ഞങ്ങളുടെ ആഗ്രഹം എന്റെ വേദന മൂലം വേണ്ടാന്നു വച്ചു. കൂട്ടത്തിൽ ഉള്ള Dr ചേട്ടൻ പരിശോധിച്ചു കുഴപ്പം ഒന്നുമില്ല എന്ന് പറഞ്ഞു മരുന്നും തന്നു. ബാക്കി ഉള്ളവരുടെ കൈയിൽ ഉള്ള എല്ലാ pain balmum spray പ്രയോഗങ്ങളും പിന്നെ walking സ്റ്റിക്കിന്റെ സഹായത്തോടെ രാത്രി ഭക്ഷണവും ഒക്കെ കഴിച്ചു പിറ്റേന്ന് രാവിലത്തെ സഫാരിയ്ക്കു വേണ്ടി തയ്യാറായി.
അവസാന ദിവസമായ 22 മാർച്ച്, 6 മണിയ്ക്ക് തന്നെ 2 ജീപ്പുകൾ എത്തി. ദേവി, പുറകിൽ വലിഞ്ഞു കേറണ്ട എന്നൊക്കെ പറഞ്ഞെങ്കിലും ആര് കേൾക്കുന്നു, അങ്ങനെ ഒരു സ്വഭാവം പണ്ടേ ഇല്ലല്ലോ, പിന്നെ എനിക്ക് വേദന എന്ന് പറഞ്ഞ് മാറി നിൽക്കാനും ഇഷ്ടമില്ല. പിന്നെ പുലിയെ കാണണമെങ്കിൽ തുറന്ന ജീപ്പിൽ പുറകെ തന്നെ ഇരിക്കുകയും വേണമല്ലോ എന്നുള്ള ഒരു ഇതിൽ നല്ല തണുപ്പുള്ള ആ പ്രഭാതത്തിൽ ഞങ്ങൾ 5 പേർ ഒരു ജീപ്പിലും ബാക്കി 5 പേർ മറ്റൊരു ജീപ്പിലും കയറി ആകാംക്ഷയോടെ യാത്ര തിരിച്ചു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു saffari പോകുന്നത് എന്ന excitement ബാക്കി. അങ്ങനെ അവിടുത്തെ Mohan ഗേറ്റ് വഴി അകത്തേക്ക് പ്രവേശനം ഒരു 3 മണിക്കൂർ യാത്ര, കണ്ടതോ കുറെ മരങ്ങളും കുറച്ചു തത്തകളും, കുരങ്ങന്മാരും പിന്നെ ഒരു 3 മാനും, പിന്നെ കോസി നദി തീരത്തെ ആന പിണ്ഡവും പിന്നെ അത് വഴി എപ്പോഴോ പോയി എന്ന് പറയപ്പെടുന്ന പുലിയുടെ കാൽ പാടും, ശരിക്കും പവനായി ശവമായി എന്നു പറഞ്ഞതു പോലെ ഒരു jungle സഫാരി. ഈ വന്യ മൃഗങ്ങളെ നമ്മുക്ക് കുറ്റം പറയാൻ പറ്റില്ല, അവരെ കാണാൻ വരുന്നത് വില്ലന്മാരായ നമ്മളെ പോലത്തെ ജീവികൾ അല്ലെ, പാവം മിണ്ടാപ്രാണികൾ ജീവനും കൊണ്ട് ഓടും.
എന്തായാലും ആ ജിപ്സി യാത്രയ്ക്കൊടുവിൽ എന്റെ കാലു വേദന നന്നായി കുറഞ്ഞിരുന്നു എന്ന ഒരാശ്വാസം ഉണ്ടായിരുന്നു. തിരികെ റൂം vaccate ചെയ്തു ദില്ലി യിലേക്കുള്ള യാത്ര തിരിച്ചു. പോകുന്ന വഴി ഉച്ച ഭക്ഷണത്തിനു ഒരു ദാബയിൽ വണ്ടി നിറുത്തി, എന്നത്തെയും പോലെ “ ചപ്പാത്തി കി റോട്ടി” കഴിക്കണമല്ലോ എന്ന് ചിന്തിച്ചു. കൂടേ ഉള്ളവരിൽ പലരും ഭക്ഷണം തന്നെ വേണോ എന്ന ചിന്തയിൽ menu കാർഡ് നോക്കിയപ്പോൾ സൗത്ത് ഇന്ത്യൻ dishes ൽ ‘ധേ’ എഴുതി വെച്ചിരിക്കുന്നു ദോശ, മസാല ദോശ അങ്ങനെ അങ്ങനെ. പത്തു പേരുടെയും മനസ്സിൽ ഒരേ പോലെ ലഡു പൊട്ടി പിന്നെ ദോശയും മസാല ദോശയും ഓർഡർ ചെയ്തു, നമ്മുടെ ഇവിടെത്തെ രുചി ഇല്ലെങ്കിലും 9 ദിവസത്തിന് ശേഷം കിട്ടിയ ആ ദോശയുടെ രുചി മറക്കില്ല, പിന്നെ ഒരു ഐസ് ക്രീം കഴിച്ചു ഞങ്ങൾ യാത്ര തിരിച്ചു. അടുത്ത 4 ദിവസം ഞാൻ എന്റെ ഡൽഹിയിൽ ഉള്ള കുഞ്ഞമ്മയ്ക്കൊപ്പം ആയതിനാൽ ഞാൻ വഴിയിൽ ഇറങ്ങി, . ബാക്കി ഉള്ളവർ എയർപോർട്ടിലേയ്ക്കും യാത്ര തിരിച്ചു.
ഒത്തിരി ഒത്തിരി സന്തോഷം നൽകിയ ഒരു നീണ്ട ഹിമാലയൻ യാത്ര, നല്ല നല്ല ഓർമ്മകൾ നൽകിയ യാത്ര. ഇനി അടുത്ത യാത്ര എങ്ങോട്ട് എന്ന ചിന്തയിൽ നിർത്തട്ടെ.
ഈ അവസാന ഭാഗം കുറച്ചു താമസിച്ചു എഴുതി തീർക്കാൻ, കുറച്ചു നീണ്ടു പോയോ എന്നും സംശയം ഉണ്ട് എന്നാലും എല്ലാം കൂടി ഒരൊറ്റ ബ്ലോഗ് ആക്കി എന്ന് മാത്രം., ബാക്കി ഞാൻ എന്നും പറയുന്നത് പോലെ എന്റെ വായനക്കാരുടെ വിധി.
DT
15-06-2025


Comments