മഴ

 മഴ..... മഴയെക്കുറിച്ചുള്ള ഓർമ്മകൾ  ഈ അടുത്ത്  വായിച്ചതിൽ നിന്നും ഉടലെടുത്തതാണ് മഴ  നൽകിയിരുന്നത്  എന്നും ആനന്ദം മാത്രമാണ്

മഴയെ പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ലമഴയെ കുറിച്ചെഴുതുന്നവരും അനേകംഎന്റെ എഴുത്ത് ഈ അടുത്ത 

കാലത്ത് തുടങ്ങിയതാണ്എഴുത്ത് 

എന്നൊക്കെ  പറയാമോന്നറിയില്ല,  

എന്തയാലും മനസിൽ വരുന്ന ഓർമ്മകൾ ഇവിടെ കുറിക്കുന്നു.


  മഴ എപ്പോഴും  ആദ്യം കൊണ്ടെത്തിക്കുന്നത് കുട്ടിക്കാലത്തേയ്ക്കല്ലേ?

എത്ര രസകരമായ ഓർമ്മകൾ  ആണ് മഴ  നൽകുന്നത്.  ഞാനും എന്റെ ചേച്ചിയും ചേച്ചിയുടെ സുഹൃത്ത് പ്രിയ ചേച്ചിയും 

മഴവെള്ളം കെട്ടികിടന്നിരുന്ന  

മരങ്ങളടെ ഇടയിൽ ഉള്ള സ്ഥലത്തു കളിച്ചും  

കുളിച്ചും സമയം ചിലവിട്ടിരുന്നു. വഴക്കൊക്കെ അന്നും ഇന്നും 

കേൾക്കാറുണ്ട്‌അന്ന് അമ്മ 

മാത്രമായിരുന്നുഇന്ന് അമ്മയുടെ കൂടെ 

മക്കളും കൂടുംഅതെ ഉള്ളു ഒരു വ്യത്യാസംചേച്ചി അന്നും ഇന്നും  

ഡീസന്റാണേ...


ആറിലും ഏഴിലും പഠിക്കുന്ന സമയത്തു  സ്കൂൾ pഗ്രൗണ്ടിൽ പോയി പായൽ പൊട്ടിക്കാതെഎടുത്തു പെൻസിൽ  ബോക്സിൽ സൂക്ഷിക്കുമായിരുന്നു. ഇപ്പോഴും എനിക്കറിയില്ല എന്തിനായിരുന്നു ഞങ്ങൾ അങ്ങനെ ഒരു വിനോദത്തിൽ 


ഏർപ്പെട്ടിരുന്നത് എന്ന് പോലുംഒരോ പ്രായത്തിലെ ഓരോ വട്ടു... പ്രായം കൂടുന്നതനുസരിച്ചു 

ട്ടും മാറും എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ ആവോ!!


സ്കൂളിൽ പോകുമ്പോഴും സ്കൂൾ വിട്ടു വരുമ്പോഴും ആണല്ലോ മഴ ഏറ്റവും ശക്തി ആയി പെയ്യുകനനയുക.... അന്നും  ഇന്നും അതാണ് ഏറ്റവും ഇഷ്ടംകുടപിടിച്ചുഎന്ന് വരുത്തി തീർക്കുമായിരുന്നു. മഴ പെയ്യുമ്പോൾ ആടാനും പാടാനും 

ഉതസാഹം ആണ്എന്റെ മക്കൾ പറയുന്നത്ഒന്ന് വളരൂ അമ്മേ.... എന്നാണ്

അവർക്കു വയസ്സായതിനു ഞാൻ എന്തു 

ചെയ്യാ.... ഇനി എന്റെ കുഞ്ഞൂസിനേയും 

കൊണ്ട് വേണം മഴ നനയാൻ... സമ്മതിക്കുമോ ആവോ!!


മഴവാതിലുകൾ....അതിൽ വായിച്ച ഈ ഒരു

രി എന്നെ എന്റെ

കണ്ണന്റെ അടുത്ത്  എത്തിച്ചു

"വന മധ്യേ പോകുന്ന റോഡിലൂടെ വെറുതെ 

മഴയിൽ  അലിഞ്ഞു നടക്കുകമരങ്ങളായ മരങ്ങളോക്കെ മഴയിൽ ആടി 

കുഴഞ്ഞു നിൽക്കുകയാണ്കാറ്റും മഴയും ചേരുമ്പോൾ ചില വൃക്ഷങ്ങൾക്ക് പുഴയെ തൊടുവാൻ 

മോഹം." അത് വായിച്ചതും എന്റെ മനസ്സിൽവന്നത് കണ്ണനെയും കൊണ്ട് യമുന കടക്കുന്ന  വാസുദേവരുംഈ ഒരു 

നിമിഷത്തനു വേണ്ടി എത്രയോ വർഷങ്ങളായി കാത്തരിക്കുന്ന യമുനയുംഒരു മാത്ര ആ കുഞ്ഞിനെ ഒന്നു തൊടുവാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു ആടി ഉലഞ്ഞുനോക്കുന്ന യമുന നദിയുംഅപ്പോൾ അതാആകാശത്തിൽ നിന്നും ചന്ദ്രൻ അവളെ 

നോക്കി പറയുന്നുഞാൻ കണ്ടല്ലോ എന്റെ കണ്ണനെ.... എന്നുംയുമനയ്ക്കു ഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ കളിയാക്കലുകൾഒരു ഭക്ത ദുഖിക്കുന്നത് ഇഷ്ടമില്ലാത്ത നമ്മുടെ കണ്ണൻ  ഈ സമയം തന്റെ ചെറുവിരൽ പതിയെ വെളിയിലേക്കു ഇട്ടുയമുന കണ്ട മാത്രേ കുഞ്ഞു വിരലിനെ തൊട്ടു തലോടി ആനന്ദിച്ചുഅങ്ങനെ അവൾ ആ നിർവൃതിയിൽ ഒഴുകി ഒഴുകി നടക്കുന്നു


വൃക്ഷലതാതികൾക്കു മഴയും കാറ്റും നൽകുന്നതും കണ്ണനെ തൊടുന്നത് പോലെ ഉള്ള ആനന്ദം തന്നെ ആയിരിക്കുമല്ലോ!

മഴയെ പ്രണയിക്കുന്ന എല്ലാവർക്കും അങ്ങനെ തന്നെയാണല്ലോമഴ കഥകൾ പറഞ്ഞാൽ തീരില്ല... എന്തായാലും ഒരു 

വേനൽ മഴയണ് ഈ ലോക്ഡൗൺ കാലത്തു മഴയെ കുറിച്ച് വായിക്കാനും ഇതു എഴുതാനും പ്രേരിപ്പിച്ചതും.




Comments

ഹരി കൃഷ്ണൻ said…
മഴ നനഞ്ഞ് കുളിർന്ന അനുഭൂതി. യമുനയുടെ ഓളങ്ങളിലെ കണ്ണനെ തൊടാനുള്ള അഭിവാഞ്ചയും, തൊട്ടപ്പോൾ ഉള്ള അനുഭൂതിയും ഹൃദ്യമായി പകർത്തി.
മനസ്സിനെ തൊടുന്ന കൊച്ചു സന്തോഷങ്ങൾ പോലെ,
പൂക്കളെ തഴുകി തൊടുന്ന ഇളം കാറ്റ് പോലെ,
കല്ലുകളിൽ കളിച്ചു ഒഴുകുന്ന അരുവി പോലെ,
കല്പടവുകളിൽ തെല്ല് ഒന്നുരുമ്മുന്ന ഓളങ്ങൾ പോലെ,
മനോഹരമായ കാഴ്ച.
കണ്ണൻ ഇനിയും ഇത്തരം കാഴ്ചകൾ കാട്ടി തരട്ടെ.
അത് വാക്കുകളിൽ പ്രതിഫലിപ്പിക്കാൻ പ്രേരണ തരട്ടെ.
വാക്കുകൾ പ്രോജ്വലിപ്പിച്ച്, മനസ്സിൽ തട്ടി ഇനിയും എഴുതുവാൻ കഴിയട്ടെ.
devi tampi said…
@ഹരികൃഷ്ണൻ ...നന്ദി നമസ്ക്കാരം 🙏🏻🙏🏻🙏🏻
Bindu vellakkat said…
ദേവീ.... മഴ...കണ്ണൻ...യമുന...വസുദേവർ... ഈ വരികളിലൂടെ കണ്ണോടിച്ചപ്പോൾ... ആ മഴയെ ഞാൻ പേടിയോടെ ആണ് കണ്ടത്..എന്റെ അമ്മുമ്മ പറഞ്ഞു തന്ന കഥയിലെ ആ മഴക്ക് ഇടിയും മിന്നലും..കൂടെ കലർന്ന പേമാരി തന്നെ ആണ് ഓർമ്മ വരുന്നത്.. കൃഷ്ണാ,. അന്നത്തെ എന്റെ കുട്ടി മനസ്സിൽ ഈ ഇരുളിലെ പേമാരിയിൽ..കണ്ണനൊന്നും പറ്റല്ലെ...എന്ന പ്രാർത്ഥന ആയിരുന്നു.. പേമാരിയും മിന്നലും പ്രളയവും സൃഷ്ടിയും നീ തന്നെ എന്ന് എന്നിലെ കുഞ്ഞു മനസ്സിന് അറിയാൻ..നാളേറെ വന്നു കണ്ണാ..🙏❣️
Bindu vellakkat said…
ദേവീ.... മഴ...കണ്ണൻ...യമുന...വസുദേവർ... ഈ വരികളിലൂടെ കണ്ണോടിച്ചപ്പോൾ... ആ മഴയെ ഞാൻ പേടിയോടെ ആണ് കണ്ടത്..എന്റെ അമ്മുമ്മ പറഞ്ഞു തന്ന കഥയിലെ ആ മഴക്ക് ഇടിയും മിന്നലും..കൂടെ കലർന്ന പേമാരി തന്നെ ആണ് ഓർമ്മ വരുന്നത്.. കൃഷ്ണാ,. അന്നത്തെ എന്റെ കുട്ടി മനസ്സിൽ ഈ ഇരുളിലെ പേമാരിയിൽ..കണ്ണനൊന്നും പറ്റല്ലെ...എന്ന പ്രാർത്ഥന ആയിരുന്നു.. പേമാരിയും മിന്നലും പ്രളയവും സൃഷ്ടിയും നീ തന്നെ എന്ന് എന്നിലെ കുഞ്ഞു മനസ്സിന് അറിയാൻ..നാളേറെ വേണ്ടി വന്നു കണ്ണാ..��❣️
devi tampi said…
Bindhu ..ഹരേ കൃഷ്ണാ …എന്തായാലും ആ ഭയം മാറിയല്ലോ 🥰
Bindu vellakkat said…
Yes... ഇപ്പോഴിതാ.. ആ കണ്ണൻ ഓടി നടന്ന മണ്ണ് ... നെഞ്ചോട് ചേർത്തു വക്കാൻ മോക്ഷാർത്തി ആയി എന്നെയും കൂട്ടുന്നു..waiting.. കണ്ണാ..നവംബർ ആകാൻ.. മനസ്സ് കുതിക്കുന്നു...🙏❤️

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം