അമ്പലപ്പുഴ ഓർമ്മകൾ

അമ്പലപ്പുഴയിലെ 340ാമത്തെ സപ്താഹത്തിന്റ ഒരു ഫോട്ടോ കാണുകയുണ്ടായി.  എന്റെ ഓർമ്മകൾ കൊണ്ടെത്തിച്ചതും എന്റെ ഗ്രാമത്തിൽ തന്നെ,അമ്പലപ്പുഴ ഉണ്ണി കണ്ണന്റെ മുറ്റത്തുഎല്ലാ അവധിയ്ക്കും അമ്മയും ചേച്ചിയും ഞാനും  രാവിലെ എറണാകുളത്തു നിന്നും ആനവണ്ടിയിൽ പുറപ്പെടും അമ്പലപ്പുഴയ്ക്കു. വെളുപ്പിന് 5 മണിയ്ക്ക് ഏലൂരിൽ നിന്ന് പുറപ്പെട്ടു എറണാകുളം  എത്തി അവിടുന്ന് നടന്നു ബസ് സ്റ്റാണ്ടിലേയ്‌ക്ക്പിന്നീട് ബസിന്റെ പുറകെ ഓടി ആനവണ്ടിയിൽ  സൈഡ് സീറ്റിനു വേണ്ടിയുള്ള  ഗുസ്തി ചേച്ചിയുമായി (അതിന് ചേച്ചി പറയുന്നത് ഞാൻ കാഴ്ച കണ്ടു ഉറങ്ങും ചേച്ചിക്കാണെങ്കിൽ ഉറക്കവും ഇല്ല ) അങ്ങനെ തുടങ്ങും ഓരോ യാത്ര . അടുത്തത് ആലപ്പുഴബസ് സ്റ്റാൻഡിൽ ഇറങ്ങി തകഴിയിലെയ്ക്കുള്ള ബസ്സിനായിട്ടുള്ള കാത്തിരിപ്പു. അമ്പലപ്പുഴയിൽ എത്തിയാൽ വീണ്ടും നടരാജ വണ്ടിഒരു പരാതിയും ക്ഷീണവും ഇല്ലാത്ത യാത്രപിന്നെ പരാതി പറഞ്ഞാൽ കേൾക്കുന്ന അമ്മയും കൂടി ആയതു കൊണ്ട് നോ പരാതി അച്ഛൻ വൈകിട്ടോ പിറ്റേനോ ആകും എത്തുകഅന്നത്തെ ആനവണ്ടി സവാരി ഓർക്കുമ്പോൾ സ്പീഡിൽ പോകുന്ന ബസ്സിൽ നിന്നും കിട്ടുന്ന കാറ്റും കാഴ്ചകളും മിന്നി മറയുന റോഡിലേ പുല്ലുകളും മൈൽ കുറ്റികൾക്കും  എന്തൊക്കെയോ പറയാൻ  ഉണ്ടാകും  എന്നൊക്കെ ചിന്തിച്ചായിരുന്നു യാത്രഅങ്ങനെ ചിന്താനിമഗ്‌നയായി ഇരിക്കുമ്പോൾ ആയിരിക്കും "ടോഎന്ന വലിയ ശബ്ദത്തോടെ  ബസ്സിന്റെ ടയർ പഞ്ചറാകുകഅതും അനവണ്ടികളുടെ പതിവാണല്ലോ ! .വീണ്ടും കാത്തിരിപ്പ് ...ബസിനായി.

അങ്ങനെ എത്തുന്ന ദിവസങ്ങളിലും വളരെ വിരളമായി ഓടുന്ന ഓട്ടോ കണ്ടാലും  അമ്മ പറയും നടന്നോളാൻ ...വരവിനു അനുസരിച്ചു  ചിലവ് ..നടക്കുക അല്ലാതെ വേറെ മാർഗം  ഇല്ലല്ലോപാവം അമ്മ തന്നെ ആയിരിക്കും ഭാരമുള്ള  ബാഗും എടുക്കുക  ..വീട്ടിലേയ്ക്കുള്ള സ്‌ക്വാഷും ജാമും കാണും മിക്കപ്പഴുംകാനിങ്സെന്ററിൽ പോയി ഉണ്ടാക്കി കൊണ്ടു വരുന്നതാണ്  അതൊക്കെനാട്ടിൽ അപ്പൂപ്പനും അമ്മുമ്മയ്ക്കും കൂടെ അനിന്തരവർക്കും  ഉള്ള പങ്കു  കൊടുക്കാൻഎന്തായാലും കാത്തിരിക്കുന്ന അമ്മുമ്മയും അപ്പൂപ്പനും അമ്മച്ചിയും ചേട്ടനും മിനിയും മുരളിയുമായി തുടങ്ങും കളിയും വാചകമടിയും ....കൊടം പുളിയുടെ പഴം കഴിക്കുക കുളത്തിലെ കുളിയും മീൻപിടുത്തവുംഅതിലും ഒരു കഥയുണ്ട്ആ കുളത്തിൽ  ഞാൻ മുങ്ങി ചാകേണ്ടതായിരുന്നു എന്റെ 2-1/2 വയസിൽ . എല്ലാവരുടെയും കണ്ണ് വെട്ടിച്ചു പോയി ഇഷ്ട്ടത്തി കാലു നനയ്ക്കാൻ ..ദേ കിടക്കുന്നു കുളത്തിൽഅമ്മയ്ക്കു സംശയംതോന്നി നോക്കിയപ്പോൾ പൊങ്ങി കിടക്കുന്നുനീന്തൽ അറിയാത്ത അമ്മ എന്റെ കാലിൽ പിടിച്ചു വലിച്ചെടുത്തു അമ്മുമ്മയെ ഏല്പിച്ചുഅമ്മുമ്മ തലയിൽ വെച്ചു ചുറ്റിച്ചു എന്നൊക്കെ ആണ് കഥഎന്തയാലും അതിനു ശേഷം  വർഷം അത്രെയും അമ്മയ്ക്ക് ഞാൻ വെള്ളത്തിൽ ഇറങ്ങുന്നത് തന്നെ പേടി !എനിക്കോ, വെള്ളം കണ്ടാൽ ഭ്രാന്തുംചേച്ചി ഇവിടെയും ഡീസന്റ്ആണേഒരു ഗുലുമാലിനും ഇല്ല


ഓണം സമയം ആണെങ്കിൽ പൂപറിക്കാൻ ഉള്ള നെട്ടോട്ടം ആണ് , പുലി കളി കാണാനുള്ള ആഹ്ലാദവും പിന്നെ യഥേഷ്ടം ഉപ്പേരികളും കഴിച്ചു നടക്കും  അതിൽ ചേമ്പു ഉപ്പേരിക്കു പിശുക്കു കൂടുതൽ ആണ് ...ഏതോ രണ്ടുവർഷം അമ്മാവന്മാരുടെ ക്ലബ്ബിലെ ഓണം പരുപാടി ഉണ്ടായിരുന്നുതിരുവാതിര കളി , ഒപ്പന അങ്ങനെ കുറെ പരുപാടികൾക്കു പങ്കെടുത്തിരുന്നു . സ്വതവേ സ്ട്രിക്ട് ആയിരുന്ന അമ്മഅമ്മാവന്മാരും കുഞ്ഞമ്മയും ഉള്ളത് കാരണം മാത്രം ആയിരിക്കാം ഈ പരിപാടികൾക്ക് വിട്ടതും. അങ്ങനെ നീളുന്നു അമ്പലപ്പുഴ വിശേഷം.


ശരിക്കും പറഞ്ഞാൽ ഇതൊന്നും അല്ല ഞാൻ എഴുതാൻ ഉദ്ദേശിച്ചത്അമ്പലപ്പുഴയിൽ പ്രത്യേകിച്ച് വലിയ അവധിക്കു വരുമ്പോൾ  അമ്പലത്തിൽ നിന്നും സ്ഥിരമായി  വായന കേൾക്കുമായിരുന്നുഅതു എന്താണെന്നു ചോദിച്ചിട്ടും ഇല്ല പറഞ്ഞു തന്നിട്ടുമില്ല . തൊഴാൻ പോകുമ്പോൾ പതിവു തെറ്റിക്കാതെ നാടകശാലയിൽ കയറി ഇരിക്കും ( അന്നും ഇന്നും ) അപ്പോഴും  വായന കാണുകയും കേൾക്കുകയും ചെയ്യാറുണ്ട് . കണ്ണനെ ഒരുക്കി നിറുത്തി ഉള്ള കഥപറച്ചിലും പാരായണവും . കൂടി വന്നാൽ ഒരു പത്തു പേര് കാണും അവിടെഅന്നും എനിക്കറിയില്ലായിരുന്നു എന്താണ് അവിടെ നടക്കുന്നത് .  വർഷങ്ങൾക്കു ശേഷം അതും വിവാഹം കഴിഞ്ഞു ഇവിടെ തിരുവന്തപുരത്തു വന്നപ്പോൾ മാത്രമായിരുന്നു എന്നിക്കു മനസിലായത് അതു സപ്താഹമായിരുന്നു അവിടെ നടന്നിരുന്നത്എന്റെ ഊഹം ശരി ആണെങ്കിൽ വർഷത്തിൽ രണ്ടു തവണ എങ്കിലും ഞങളുടെ  കണ്ണന് സപ്താഹം ഉണ്ടായിരുന്നിരിക്കണംഇന്നത്തെ പോലെ ഒരു വലിയ സംഭവം ആയിരുന്നില്ല അമ്പലപ്പുഴയിൽ അന്ന് സപ്താഹം. എന്നും അവിടത്തെ എല്ലാ വിശേഷങ്ങളും കളഭവും ഉൽസവവും ജീവിതത്തിന്റെ  ഒരു ഭാഗം ആയിരുന്നു . ഗുരുവയുരപ്പനെ കാണാൻ പോകുമ്പോൾ ഉണ്ടാകുന്ന വെപ്രാളം ഒന്നും അമ്പലപ്പുഴ കണ്ണനെ കാണാൻ പോകുമ്പോൾ ഇല്ലായിരുന്നു എന്നതായിരുന്നു വാസ്തവം . ..സന്തത സഹചാരിയാണ് എന്റെ കണ്ണൻ...നമ്മുടെ കൂടെ തന്നെ ഉള്ള  ഒരാൾ അത്ര മാത്രം...പക്ഷേ എന്നും അവിടുന്ന് ഉണ്ടാകും എന്ന വിശ്വാസവും പണ്ടേക്കു പണ്ടേ ഉടലെടുത്തിരുന്നു എന്നതും ഒരു പരമാർത്ഥം.


വാസുദേവാ....




DT

24-08-2022

Comments

Raju said…
അമ്പലപ്പുഴ കണ്ണന്റെ മുന്നിലുള്ള ഉരുളിയിലെ മഞ്ചാടിക്കുരു കുറെ പ്രാവശ്യം വാരിയിട്ടുണ്ടാവും. അങ്ങനെയാവും ഇത്ര കുസൃതിക്കാരിയായി മാറിയത്. ചേച്ചിയുമായി ഗുസ്തി കൂടാനും, ആരുമറിയാതെ വെള്ളത്തിൽ ചാടാനും..... 😊😊❤
Reena Sajith said…
നന്നായി എഴുതിയിരിക്കുന്നു
അമ്പലപ്പുഴ കണ്ണനെ തൊഴുമ്പോൾ കിട്ടുന്നത് വേറെ ഒരു ആനന്ദം🙏❤️🙏
Sangeetha said…
Ambalapuzha ethiya oru feel. 🥰🥰🥰Nice writeup😍
varmaji said…
ജീവിതസൗഭാഗ്യത്തിലെ നഷ്ടവസന്തങ്ങളെ, ഒരു പുനർവായനയിലൂടെ ഓർമ്മിച്ചെടുക്കുമ്പോൾ, ഒരു നിഷ്കളങ്കയായ പാവാടക്കാരിയുടെ ഗദ്ഗദങ്ങളുടെ മടിച്ചപ്പിൽ കണ്ടെത്തുന്ന മയിൽ‌പീലിതുണ്ടുകളിലൊന്നായി ഈ അനുഭവത്തെ കാണുമ്പോൾ മാരിവില്ലിന്റെ ചാരുത നിറഞ്ഞു നിൽക്കുന്നു.
Sheena said…
Very nice devi... That touch of humour is your masterpiece..
jacob said…
വർഷങ്ങൾക്ക് മുൻപ് ഒരു കൊച്ചു കുട്ടിയുടെ അനുഭവങ്ങൾ ഇപ്പോഴും ബാല്യം ഉപേക്ഷിക്കാത്ത മനസിലൂടെ പറയുമ്പോൾ, വായനക്കാരിൽ മറന്നുപോയ ഒരു നിഷ്കളങ്കത്വം ഉണർത്തുന്നു. ഒരു പക്ഷെ നീന്തൽ അറിയാത്ത എഴുത്തുകാരിയെ അന്ന് കുളത്തിൽ പൊക്കി കിടത്തിയതും അമ്മയെ ഓർമിപ്പിച്ചതും കണ്ണൻ അല്ല എങ്ങിനെ അറിയാം?
Sreeja murali said…
മനോഹരം ആയി എഴുതിയിട്ടുണ്ട് 🥰
devi tampi said…
ഒത്തിരി നന്ദി എല്ലാവരുടെയും വാക്കുകൾക്ക്
Sreeja murali said…
കണ്ണന്റെ ലീലകൾ പോലെ എല്ലാവർക്കും കാണും അവരവരുടേതായ ബാല്യകാല ലീലകൾ അതൊക്കെ ഒരു നിധിപോലെ ഓർത്തുവെയ്ക്കാൻ കഴിയുന്നുണ്ടല്ലോ.. കുരുത്തക്കേടിന്റെ ഉസ്താദ് ആണെന്ന് ഓരോ എഴുതിലൂടെയും അറിയുന്നുണ്ട്... ഈ എഴുതുന്നതിലൂടെ, ഓർമകളിലൂടെ പോകുമ്പോഴുള്ള ആനന്ദം അത് വായിക്കുന്ന ഞങ്ങളിലെക്കും എത്തുന്നുണ്ട്... ഇനിയും കഥ തുടരട്ടെ..
Asha Rajgopal said…
അതി മനോഹരമായ വിവരണം. ആന വണ്ടി ആദ്യമാണ് കേൾക്കുന്നത്. കേറാൻ ഭാഗ്യം ഉണ്ടായിട്ടില്ല. ഭഗവാനെ മനസ്സിൽ നന്നായി കണ്ടു കളഭം ചാർത്തിയ ഭഗവാൻ..... ❤️❤️
Unknown said…
എത്ര ലളിത മനോഹരമായ വിവരണം. അമ്പലപ്പുഴ കണ്ണനെ എത്ര കണ്ടാലും മതിയാകില്ല.കുട്ടിക്കാലത്തെ യാത്രകളും അമ്പലത്തിൽ പോക്കും കുളത്തിലെ കുളിയും കൂട്ടുകാരും എല്ലാത്തിലുമുപരി അമ്മയുടെ കൂടെയുള്ള കാലവും..... എവിടെയൊക്കെയോ മനസ്സുപോയി. ഇനിയും എഴുതു ദേവികുട്ടി ❤️❤️

Popular posts from this blog

ഒരു ഗുരുവായൂർ അനുഭവം

എന്റെ ഗുരുവായൂർ നിമിഷങ്ങൾ

നൈനിറ്റാൽ യാത്ര -അവസാന ഭാഗം